ഉത്തരീയം: ഭാഗം 7

uthareeyam

രചന: ലോല ലോല

ഒരു നിമിഷം രാജീവിൻ്റെ ശ്വാസം നിലച്ചുപോയി. അച്ഛനെപ്പോലെ കണ്ടതാണ് ബാലേട്ടനെ, ഒരു പക്ഷേ അച്ഛനേക്കാളേറെ സ്നേഹിച്ചിരുന്നു.. വീട്ടിലെ ഒരംഗം തന്നെയായിരുന്നു. തൻ്റെ ജീവിതത്തിലെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരേ ഒരാൾ. കുട്ടിക്കാലത്ത് ബാലേട്ടൻ ഇല്ലാതെ ഒരിടത്ത് പോലും താൻ പോകില്ല.. അത്രയ്ക്ക് ജീവനായിരുന്നു. ബാലേട്ടൻ വീട്ടിൽ പോയിട്ട് നേരത്തെ വന്നില്ലെങ്കിൽ വഴിക്കണ്ണുമായി കാത്തിരിക്കും. താമസിച്ച് വന്നാൽ വഴക്കിടും. അപ്പൊ ബാലേട്ടൻ പറയും, തന്നെ കാത്തിരിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെപ്പറ്റി. ഓരോ ദിവസവും അച്ഛനെ കാത്ത് വഴിക്കണ്ണുമായി ഇരിക്കുന്ന ആ കുഞ്ഞിപ്പെണ്ണിനെക്കുറിച്ച്.. താൻ പരിഭവിക്കും തന്നേക്കാൾ ഇഷ്ടം മകളോടാണെന്ന് പറഞ്ഞ്.. തന്നെ ചേർത്തു പിടിക്കും ,പാവം ഞാൻ വഴിവിട്ട് സഞ്ചരിച്ചപ്പോൾ ഏറ്റവുമധികം വേദനിച്ചത് അദ്ദേഹത്തിൻ്റെ മനസ്സാണ്.

കണ്ടില്ലെന്നു നടിച്ചു, തെറ്റാണ് ചെയ്തത്. അദ്ദേഹം എന്നെ ഒരു മകനായി തന്നെയാ കണ്ടിരുന്നത്, മറ്റാരെക്കാളും ഞാനും അദ്ദേഹത്തെ സ്നേഹിച്ചിരുന്നു. പ്രതീക്ഷിക്കാതെ ഉള്ള ഒരു തകർച്ചയിൽ ശരിക്കും ഒറ്റപ്പെട്ടുപോയി. ഞാൻ എന്ന വ്യക്തിയുടെ അന്ത്യം അവിടെ സംഭവിക്കുകയായിരുന്നു... ആകെ ഒരു ആശ്രയം മദ്യമായിരുന്നു.. മറ്റെല്ലാം മറന്നു കുടിച്ചു..കുടിച്ചു കുടിച്ചു നശിക്കാൻ ആയിരുന്നു ഇഷ്ടം പക്ഷേ, ഇപ്പോൾ അതിന് സാധിക്കുന്നില്ല.. ബാലേട്ടൻ മരിക്കുമ്പോഴും ഞാൻ അടുത്തുണ്ടായിരുന്നു.. ആശുപത്രിക്കിടക്കയിൽ അദ്ദേഹം മക്കളെ കുറിച്ച് ഓർത്ത് വിഷമിക്കുന്നത് കണ്ടു.. എന്നെപ്പറ്റി ഓർത്ത് ഒരുപാട് സങ്കടം ഉണ്ടായിരുന്നു... കഴിഞ്ഞില്ല ഒന്നും തിരുത്താൻ കഴിഞ്ഞില്ല... തോളിലൊരു കര സ്പർശം ഏറ്റപ്പോഴാണ് ചിന്തകളിൽ നിന്നുണർന്നത്.. "അകത്തേക്ക് കയറാം" ആദ്യമായാണ് കല്യാണശേഷം വീട്ടിലേക്ക് വരുന്നത് ഉത്തരയുടെ മുഖം പ്രകാശിക്കുന്നത് കണ്ടു..

എനിക്ക് അവിടെ രണ്ട് അനുജത്തിമാർ ഉണ്ടായിരുന്നു. എന്തുകൊണ്ടോ ഞാൻ സന്തുഷ്ടനാണ് എന്ന് തോന്നുന്നു.. ആ കൊച്ചുവീട്ടിൽ എനിക്ക് ഒരുപാട് സന്തോഷം ലഭിക്കുന്നുണ്ട്... അനിയത്തിമാർ എന്ന നിലത്ത് നിർത്താതെ കൊണ്ടു നടന്നു.ഒരേട്ടനെ കിട്ടിയ സന്തോഷം ഇരുവരും പ്രകടിപ്പിക്കുന്നുണ്ട്. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.. സന്തോഷവും സ്നേഹവും എന്നെ വന്നു പൊതിയുന്നത് ഞാനറിഞ്ഞു. അമ്മയും അനുജത്തിമാരും എന്നെ ഊട്ടുന്ന തിരക്കിലായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട കറികളും മറ്റും വിളമ്പി എൻ്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു മൂവരും. ഒരുപാട് നാളുകൾക്കു ശേഷം വയറും മനസ്സുനിറഞ്ഞ് ഞാൻ ആഹാരം കഴിച്ചു. ഉത്തര അസൂയയോടെ നോക്കുന്നത് കണ്ടു. ആ നോട്ടം കാണുമ്പോൾ ഞാൻ വിജയശ്രീലാളിതനായി ചിരിക്കും. "മരുമകനെ കിട്ടിയപ്പോൾ അമ്മയ്ക്ക് എന്നെ വേണ്ട അല്ലേ" ഉത്തര കുശുമ്പ് പറഞ്ഞപ്പോൾ അമ്മ ചിരിച്ചു.. "എനിക്ക് നിങ്ങൾ രണ്ടും ഒരുപോലെ അല്ലേ, മോൻ ആദ്യമായിട്ട് അല്ലേ ഇങ്ങോട്ടൊക്കെ വരുന്നത്..

അപ്പൊ മോന്റെ ഇഷ്ടത്തിന് വേണ്ടെ എല്ലാം ചെയ്യാൻ.. " "ചെറുതായിരിക്കുമ്പോൾ ബാലേട്ടൻറെ കൂടെ ഒരുപാട് തവണ ഇവിടെ വന്നിട്ടുണ്ട് മോന് ഓർമ്മയുണ്ടോ അതൊക്കെ..... " "ഓർമ്മയുണ്ടോ അമ്മേ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ" "ബാലേട്ടൻ പോയപ്പോൾ ഈ കുട്ടികളെയും കൊണ്ട് ആത്മഹത്യ ചെയ്താലോ എന്ന് കരുതിയത് ആണ്.. പിന്നെ അദ്ദേഹത്തിന്റെ ആത്മാവ് അത് പൊറുക്കില്ല അതു കൊണ്ടാണ് ഇങ്ങനെ ജീവിക്കുന്നത്.." അമ്മ സാരിത്തലപ്പുകൊണ്ട് കണ്ണുകൾ തുടച്ചു.. "ഈ അമ്മേടെ ഒരു കാര്യം നല്ലൊരു ദിവസമായിട്ട് കരയുന്നോ" സന്തോഷിക്കേണ്ട സമയം അല്ലേ ഇപ്പോൾ, ഇങ്ങനെ പറയാൻ പാടില്ല കേട്ടോ..." സന്തോഷവുo ആഹ്ലാദവും എനെ പൊതിയുന്നത് ഞാനറിഞ്ഞു.ഈ കൊച്ചു വീട്ടിൽ ഞാൻ എത്ര മാത്രം സന്തോഷവാനാണ്. മദ്യത്തിനോ മയക്കുമരുന്നിനോ ഒരു ലഹരിക്കും നൽകാൻ കഴിയാതൊരു അവസ്ഥയിലൂടെയാണ് ഇപ്പോൾ ഞാൻ കടന്നു പോകുന്നത്.

രാത്രിയാണ് ഉത്തരയുടെ മുറിയിലേക്ക് ചെല്ലുന്നത്. അതുവരെ കുട്ടിപ്പട്ടാളം നിലത്ത് നിർത്താതെ കൊണ്ട് നടന്നു. പെൺകുട്ടികൾക്ക് സഹോദരൻ എത്ര മാത്രം വിലപ്പെട്ടതാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഉത്തരയുടെ മുറി എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ചെറിയൊരു കട്ടിൽ.. വെള്ളിയൊരു മേശ അതിനോട് ചേർന്നൊരു കസേര .. മേശയിൽ ഒരുപാട് പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു. ജനൽ പാളി തുറക്കുമ്പോൾ പൂർണചന്ദ്രൻ ഉദിച്ചുനിൽക്കുന്നത് കാണാം.. തണുത്ത കാറ്റ് വീശുന്നുണ്ട്.. വല്ലാത്ത ആവേശം എന്നിൽ വന്ന്, നിറയുന്നുണ്ടായിരുന്നു.... ഉത്തര ഒരുപാട് വായിക്കുന്ന ആൾ ആണെന്ന് മനസ്സിലായി നിറയെ പുസ്തകങ്ങൾ ആ മുറിയിൽ പലയിടത്തും കാണാൻ സാധിച്ചു... ശ്രീരാമജയം എന്ന വാക്കുകളിൽ ആരംഭിക്കുന്ന ഒരു ഡയറി അവിടെ കണ്ടു..

മയിൽപ്പീലിത്തുണ്ട് സൂക്ഷിച്ചുവച്ചിരുന്ന ഡയറി തുറന്നു ഞാൻ... നിനക്കായി മാത്രം എന്ന തലക്കെട്ട് നൽകിയ ഒരു കവിത കണ്ടു... ഉത്തര എന്ന സ്ത്രീയിലെ ശൈശവവും ബാല്യവും കൗമാരവും യൗവനവും ആ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്... അവളിലേക്ക് അടുക്കും തോറും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉള്ളതുപോലെ... കൂടുതൽ കൂടുതൽ ആഴത്തിൽ അവൾ എന്റെ ഹൃദയത്തിൽ പതിക്കുന്നത് പോലെ.... അവളിലെ പെണ്ണ് എന്റെ മനസ്സിനെ കീഴ്പ്പെടുത്തുന്നതുപോലെ........ അവളെ എന്നിലേക്ക് ആവാഹിക്കുന്ന മന്ത്രത്തിനു പ്രണയം എന്ന് പേരുനൽകിയത് പോലെ................ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story