ഉത്തരീയം: ഭാഗം 9

uthareeyam

രചന: ലോല ലോല

രാജീവ്‌ അറിയുകയായിരുന്നു അവന്റെ ചുറ്റുമുള്ള പുതിയ ലോകത്തെ.. തന്റെ പ്രിയപ്പെട്ടവർ തന്നെ ഭ്രാന്തമായി സ്നേഹിക്കുന്നത് അവൻ അനുഭവിച്ചറിഞ്ഞു... ഉത്തരയോട് ഒരേസമയം ആരാധനയും നന്ദിയും തോന്നി.. അവൾ തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ താൻ ഇപ്പോഴും പഴയ രാജീവായി തന്നെ തുടരുമായിരുന്നു.. അവന്റെ ഉള്ളിൽ സന്തോഷത്തിന്റെ കടൽ അലയടിച്ചു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുന്ന പോരാളിയെ പോലെ സ്വന്തം കുടുംബത്തെ അവൻ തിരിച്ചുപിടിച്ചു. രാജീവിൻ്റെ ആഹ്ലാദവും സന്തോഷവും ആഹ്ലാദിക്കുകയായിരുന്ന ഉത്തര .ഇടയ്ക്ക് പാളിയുള്ള ചില നോട്ടങ്ങൾ അവൾക്കായി അവൻ നൽകും. കണ്ണുകൾ കഥകൾ പറയാനായി തയ്യാറെടുക്കും.. എന്നാൽ മിഴികളെ നിരാശരാക്കി നാണം പൂത്തുലയും.. രാജീവ് പൂർണമായും മാറാൻ തയ്യാറെടുത്തത്പോലെ ഉത്തരക്ക് തോന്നി.ദിവസങ്ങൾ കടന്നുപോകുന്തോറും അവർ ഇരുവരും കൂടുതൽ അടുത്ത് ഇടപഴകാൻ തുടങ്ങി. സംസാരം അധികം ഇല്ലെങ്കിലും നോട്ടങ്ങളിലൂടെയും മൗനമായ വാക്കുകളിലൂടെയും അവരുടെ പ്രണയം രചിക്കപ്പെട്ടു.

മദ്യപാനം രാജീവ് പൂർണ്ണമായി ഉപേക്ഷിച്ചു.ഉത്തരയുടെ നിരന്തരമായ ആവശ്യമാണ് അവനെ അത്തരമൊരു സാഹസത്തിന് മുതിരാൻ പ്രേരിപ്പിച്ചത്. ആദ്യത്തെ ദിവസങ്ങളിൽ തീർത്തും ദുഷ്കരമായ ദിവസങ്ങൾ ആയിരുന്നു, അവൻ ലഹിരിയുടെ അടിമയാണെന്ന് മനസ്സിലാക്കിയതോടെ ഉത്തര ഒരു കൊച്ചുകുട്ടിയെ പോലെ അവനെ സംരക്ഷിച്ചു. ഭക്ഷണം വാരി കൊടുത്തും ഉറക്കമില്ലാതെ അവൻ മുറിക്ക് വലം വെക്കുമ്പോൾ അവൾ അവനെ നോക്കിയിരിക്കും. അവൻ്റെ മാനസിക ഭാരം കുറയ്ക്കാൻ വേണ്ടി അവൾ പുസ്തകങ്ങൾ വായിച്ചു കൊടുക്കും. അമ്മയെ കേൾക്കുന്ന കുട്ടിയെ പോലെ അവൻ അവളെ കേട്ടിരിക്കും.. കഥയേക്കാൾ കൂടുതൽ അവൻ അവളെ ശ്രദ്ധിക്കും, അവളുടെ ചലനങ്ങളെ, മിഴിമുനകളെ, കൊച്ചരിപ്പല്ലുകളെ, പുഞ്ചിരിയെ, അവളുടെ ശ്വാസോശ്വാസങ്ങൾ പോലും അവൻ നോക്കിക്കാണും... അവർ മൗനമായി പ്രണയിക്കും. ദീർഘകാലം സഞ്ചരിച്ചു ഭൂമിയിലേക്ക് പതിക്കുന്ന മഴത്തുള്ളിപോലെ അവർ നിർവൃതിയടയും....

ഉത്തര പ്രണയത്തിൽ പറ്റി മനോഹരമായ വർണ്ണന അവന് നൽകും.. താമരയും സൂര്യനും ശിവനേയും പാർവ്വതിയേയും പ്രകൃതിയേയും മന്ദമാരുതനെയും അവളുടെ വർണ്ണനയിൽ അവൻ കാണും.... ജീവനുള്ള ചിത്രങ്ങൾ സൃഷ്ടിക്കുവാൻ നിനക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് മനസ്സിൽ മന്ത്രികും.. സുദീർഘമായ ഒരു ഇടവേളക്ക് ശേഷം അവൻ ഒരു പച്ച മനുഷ്യനായി മാറി. ഉത്തര പഴയ ഉണ്ണിയിലേക്ക് അവനെ തിരികെ കൊണ്ടുവന്നു. വീണ്ടും ആ വീട്ടിൽ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും മുത്തുകൾ തിളങ്ങി. 🌺🌺🌺 രാജീവ് പുതിയൊരു ജോലിക്ക് ശ്രമിച്ചു. അച്ഛൻ്റെ കമ്പനിയിൽ ഒരു പിൻതുടർച്ചക്കാരനാകാൻ അവന് താല്പര്യമില്ലായിരുന്നു. സ്വന്തം കഴിവിൽ നല്ല വിശ്വാസമുണ്ടായിരുന്ന രാജീവ് സ്വന്തമായൊരു കമ്പനി തുടങ്ങി. ഉത്തര പഠനം തുടർന്നു, അവരുടെ ഒന്നാം വിവാഹ വാർഷികം എത്തി.

വളരെ ഭംഗിയായി വിവാഹ വാർഷികം നടത്താൻ തീരുമാനിച്ചു.ശ്രീമംഗലം തറവാട്ടിൽ അവരുടെ വിവാഹ വാർഷിക ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു . ഉത്തരയും രാജീവും ആഘോഷങ്ങൾക്ക് പിൻതുണ നൽകി. ഉത്തരയുടെ അനുജത്തിമാരും രാജീവിൻ്റെ അനുജന്മാരും എല്ലാത്തിനും ചുക്കാൻ പിടിച്ചു. ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളും കമ്പനിയിലെ ജീവനക്കാരും തുടങ്ങി നിരവധി ആളുകൾ അവരുടെ സന്തോഷകരമായ നിമിഷങ്ങൾക്ക് ആശംസകൾ അറിയിക്കാൻ എത്തി. രാജീവിനെ ഈ മാറ്റത്തിന്റെ മുഴുവൻ ക്രെഡിറ്റും ഉത്തരയ്ക്ക് തന്നെ എല്ലാവരും ചാർത്തി നൽകി.. ഇളംപച്ച നിറത്തിൽ ഗോൾഡൻ നൂലുകൾ കൊണ്ട് ചിത്രപ്പണി നടത്തിയ സാരിയാണ് ഉത്തര ധരിച്ചത്.. ഉത്തരയുടെ സാരിയുടെ മാച്ച് ചെയ്യുന്ന ഇളംപച്ച ഷർട്ടും കസവു മുണ്ടും ഉടുത്ത് രാജീവ് നിന്നു.. പരസ്പരം സംസാരിച്ച് ഇല്ലെങ്കിലും പ്രണയപൂർവ്വമായ നോട്ടങ്ങൾ അവർക്കിടയിൽ ഉണ്ടായി.. പലപ്പോഴും അവന്റെ കണ്ണുകൾ അവളുടെ ഉടലിൽ തങ്ങിനിന്നു.. അവൾ അതീവ സുന്ദരി ആയിരിക്കുന്നു..

അവന്റെ നോട്ടങ്ങളിൽ ലയിച്ച് പ്രണയപൂർവ്വം ആയ ചിരികൾ അവളവനു സമ്മാനിക്കും.... വിവാഹ വാർഷിക ആഘോഷങ്ങൾ എല്ലാം കഴിഞ്ഞ ശേഷം രാത്രി മുറിയിലേക്ക് മടങ്ങുന്നതിനിടെ അടുക്കളയിൽ നിന്നുള്ള അമർത്തിപ്പിടിച്ച് സംസാരം കേട്ടാണ് ഉത്തര അങ്ങോട്ട് ചെല്ലുന്നത്. "രാജി കല്യാണം കഴിഞ്ഞ് ഒരു വർഷം ആയില്ലേ, ഇതുവരെ നിന്റെ മരുമകൾക്ക് വിശേഷം ഒന്നുമില്ലേ.." "ഒരു വർഷമല്ലേ ആയിട്ടുള്ളൂ ചേച്ചി, ഇനിയും സമയമുണ്ടല്ലോ.. ഉണ്ണിയെ ഇങ്ങനെ തിരിച്ചു കിട്ടും എന്ന് പോലും ഞങ്ങൾ ആരും കരുതിയതല്ല.. ഇപ്പോഴത്തെ അവന്റെ മാറ്റത്തിന് കാരണം ഉത്തരം മോളാണ്".. "രാജി അവനെ മാറ്റിയെടുത്തത് ആ കുട്ടി ആയിരിക്കും പക്ഷേ കല്യാണം കഴിഞ്ഞ് ഒരു വർഷമായിട്ടും കുട്ടികൾ ആയില്ലെങ്കിൽ ആളുകൾ എന്താ വിചാരിക്കുക.. ശ്രീ മംഗലത്ത് കുട്ടിക്കാണ് കുഴപ്പം എന്ന് പറയില്ലേ നാട്ടുകാര്.. ഇപ്പോഴത്തെ പെൺകുട്ടികൾ ഒക്കെ വേണ്ട വേണ്ട എന്നു പറഞ്ഞിരിക്കും.. അവസാനം വേണം തോന്നുമ്പോഴാണ് ആശുപത്രികൾ കയറി ഇറങ്ങേണ്ടി വരുന്നത്..

നിനക്ക് ചോദിച്ചു കൂടെ അവരോട്..." "അയ്യോ ചേച്ചി ഞാൻ ഇങ്ങനെയാ കുട്ടികളോട് ഇതൊക്കെ ചോദിക്കുക, ആ കുട്ടി എന്താ വിചാരിക്കുക എന്നെപ്പറ്റി..." "രാജി നമ്മുടെ കാലം കഴിയാൻ അധിക നാളുകൾ ഒന്നുമില്ല ഇനി, നിനക്കും അരവിന്ദനും പേരക്കുട്ടികളെ താലോലിക്കാൻ കൊതി ഉണ്ടാവില്ലേ.. അത് കുട്ടികളോട് പറഞ്ഞു മനസ്സിലാക്കുക..." അത്രയും നേരം അവരുടെ സംഭാഷണം കേട്ട് നിന്ന ഉത്തരയ്ക്ക് ശരീരത്തിൽ ചെറിയൊരു വിറയൽ അനുഭവപ്പെട്ടു.. അവരൊക്കെ പറയുന്നത് ശരിയാണ് കല്യാണം കഴിഞ്ഞ് ഒരു വർഷം ആയി ഇനിയും കുട്ടികൾ ആയില്ലേ എന്ന് ചോദിക്കുന്നവരെ തെറ്റ് പറയാൻ പറ്റില്ലല്ലോ... തങ്ങൾ ഇപ്പോഴും മൗനമായി പ്രണയിച്ചു കൊണ്ടിരിക്കുകയാണെന്ന് എങ്ങനെ മനസ്സിലാക്കും ഇവരൊക്കെ... കലുഷിതമായ മനസ്സോടെയാണ് അവള് പടിക്കെട്ടുകൾ കയറിയത്.. തന്റെ പ്രിയസഖിയെ ഓർത്ത് ജനാലക്കരികിൽ സ്വപ്നം കണ്ടു കൊണ്ട് നിന്ന രാജീവിനെ അവളുടെ മനസ്സിന്റെ ചാഞ്ചാട്ടങ്ങളെ തിരിച്ചറിയാൻ സാധിക്കുമായിരുന്നില്ല................... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story