വൈദേഹി: ഭാഗം 10

vaidehi

രചന: മിത്ര വിന്ദ

നമ്മൾക്ക്.... നമ്മൾക്ക് താഴേക്ക്പോകാം ചേച്ചി... എനിക്ക് പേടിയാ ദേവേട്ടനെ... എന്റെ കൈക്ക് കയറി പിടിച്ചു എന്നേ വേദനിപ്പിക്കും....

ചുണ്ട് പിളർത്തി പറയുന്നവളെ കണ്ടതും ശിവയ്ക്ക് സങ്കടം വന്നു.


നേരാണോ രുദ്രാ... നീ ഇവളെ ഉപദ്രവിച്ചോ...

അവൾ രുദ്രനെ നോക്കി ദേഷ്യപ്പെട്ടു...

ദേ ചേച്ചി... ഒന്നിറങ്ങി പോകുന്നുണ്ടോ... യാതൊരു ബോധവും ഇല്ലാത്ത ഇവള് എന്തോ പറഞ്ഞു എന്ന് കരുതി, അത് വിശ്വസിച്ചു കൊണ്ട് ചേച്ചി എന്നോട് ഇങ്ങനത്തെ ചോദ്യം ചോദിക്കല്ലേ...

അവൻ ശബ്ദം ഉയർത്തി

മോളെ... നല്ല കുട്ടി ആയിട്ട് കിടന്നോ കേട്ടോ, നാളെ കാലത്തെ നമ്മൾക്ക് ഒരു സ്ഥലം വരെയും പോകണം,,,

വൈദ്ദേഹിയുടെ കവിളിൽ മെല്ലെ ഒന്ന് തട്ടിയ ശേഷം ശിവ ഒരിക്കൽ കൂടി രുദ്രനെ നോക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി.


ഡോർ അടച്ചു ലോക്ക് ചെയ്ത ശേഷം രുദ്രൻ അരികിലേക്ക് വന്നതും പേടിയോടെ അവൾ പിന്നിലേക്ക് മാറി.

കിടന്ന് ഉറങ്ങിക്കോണം, കേട്ടലോ പറഞ്ഞത്..
അവളുടെ കൈ തണ്ടയിൽ പിടിച്ചു വലിച്ചു കൊണ്ട് വന്നു ബെഡിലേക്ക് തള്ളി ഇട്ട ശേഷം അവൻ മുരണ്ടു..

കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അവൾ ഉറങ്ങും പോലെ ചുരുണ്ടു കൂടി അപ്പോൾ തന്നെ കിടക്കുകയും ചെയ്തു..

അത് കണ്ടു കൊണ്ട് ആണ് രുദ്രൻ ബാൽക്കണിയിലേക്ക് ഇറങ്ങി പോയത്..


അവിടെ കിടന്ന ഒരു കസേരയിലേക്ക് ചാരി ഇരുന്നു കൊണ്ട് അവൻ കണ്ണുകൾ അടച്ചു.

അമ്മയുടെ മരണത്തിൽ നിന്നും ഒരു പ്രകാരം ഒന്ന് റിക്കവർ ആയി വന്നത് ആയിരുന്നു..ഒരുപാട് വിഷമം അനുഭവിച്ചു എങ്കിലും അവൾക്ക് മനസ് കൈ വിട്ടു ഒന്നും പോയിരുന്നില്ല..
ഇടയ്ക്ക് എങ്ങാനും ഒന്നോ രണ്ടോ വാക്കു തന്നോട് സംസാരിച്ചാൽ തന്നെ താൻ പലപ്പോഴും മറുപടി പോലും കൊടുക്കില്ല.. അതിനു മാത്രം എന്താണ് തനിക്ക് അവളോട് വിരോധം ഉള്ളത്...തന്നോട് എന്തെങ്കിലും മോശമായി അവൾ പെരുമാറിയോ... സ്വയം ഒന്ന് ചിന്തിച്ചു നോക്കി രുദ്രൻ അപ്പോള്..

ഹേയ് ഒന്നുമില്ല,,,ഒരിക്കൽ പോലും എതിർത്തു ഒരു വാക്കു പോലും വൈദ്ദേഹി തന്നോട് പറഞ്ഞിട്ടില്ല...

അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടേ ഇരുന്നപ്പോൾ ആണ് തനിക്ക് വിവാഹ ആലോചന വരുന്നത്..

അത്താഴം കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് അച്ചന്റെ ഫോണിലേക്ക് കാൾ വന്നത്.

അവരോട് സംസാരിച്ച ശേഷം അച്ഛൻ ആണ് ഈ കാര്യം എല്ലാവരോടും അവതരിപ്പിച്ചത് 
വലിയ ഭാവ വ്യത്യാസങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു വൈദ്ദേഹിയ്ക്ക്...

ആലോചിയ്ക്ക് അങ്കിൾ... യോജിച്ചത് ആണെങ്കിൽ നമ്മൾക്ക് ഇത് നടത്തി വിടാന്നേ.....

താൻ കൈ കഴുകി കൊണ്ട് നിന്നപ്പോൾ ആണ് അവൾ പറയുന്നത് കേട്ടത്.

പിന്നീട് അങ്ങോട്ട് എല്ലാം വേഗത്തിൽ ആയിരുന്നു 

പെണ്ണ് കാണൽ ചടങ്ങും ഒപ്പം തന്നെ പെണ്ണിന്റെ വീട്ടുകാർ ചെക്കൻ വീട്ടിലേക്ക് വന്നതും ഇവിടെ നിന്നും എല്ലാവരും അവിടേക്ക് പോയതും...

എല്ലാം വേഗത്തിൽ നടന്നു.

പക്ഷെ ഒരു കാര്യം മാത്രം, എല്ലാത്തിൽ നിന്നും വൈദ്ദേഹി വിട്ടു നിന്നു.

താൻ ഒഴികെ എല്ലാവരും നിർബന്ധിച്ചു എങ്കിലും വിവാഹ നിശ്ചയത്തിനു പോലും അവൾ വന്നില്ല.


എന്തെങ്കിലും ഒക്കെ മുടന്തൻ ന്യായങ്ങൾ പറഞ്ഞു കൊണ്ട് അവൾ ഒഴിവായി.

ദിവസങ്ങൾ പിന്നിട്ട് കൊണ്ടേ ഇരുന്നു..

ഒരു ഞായറാഴ്ച ദിവസം അമ്മയും അച്ഛനും കൂടി കുടുംബ ക്ഷേത്രത്തിൽ പോയിരിക്കയാണ്‌,.

താൻ അന്ന് ഉറക്കം ഉണർന്നു ഫ്രഷ് ആയി ഇറങ്ങി വന്നത് ആയിരുന്നു.

എന്തോ കാര്യമായ ആലോചനയോട് കൂടി സെറ്റിയിൽ അമർന്നു ഇരിക്കുകയാണ് വൈദ്ദേഹി.

താൻ ഇറങ്ങി വരുന്നത് കണ്ടതും അവളുടെ മിഴികൾ ഒന്ന് പിടഞ്ഞു.


നീ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ...

ചോദിച്ചു കൊണ്ട് താൻ dining റൂമിലേക്ക് നടന്നതും ഒരു തേങ്ങൽ ആണ് കേട്ടത്.

പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു പൊട്ടി ക്കരഞ്ഞു കൊണ്ട് തന്റെ നേർക്ക് എഴുന്നേറ്റു പാഞ്ഞു വരുന്നവളെ..


കരഞ്ഞു കൊണ്ട് തന്റെ നെഞ്ചിലേക്ക് വീണതും വർഷങ്ങൾക്ക് മുന്നേ ഉണ്ടായ സംഭവം ആണ് മനസിലേക്ക് ഓടി എത്തിയത്.അന്നും ഇതുപോലെ ആയിരുന്നു... ആരും വീട്ടിൽ ഇല്ലാത്ത നേരം....

ദേവേട്ടാ......

കൂടുതൽ ഒന്നും പറയാതെ കൊണ്ട് തന്നെ അല്പം കൂടി ഇറുക്കെ പുണർന്നു..


എന്താ വൈദ്ദേഹി.... നീ എന്തിനാണ് കരയുന്നെ.....

അവളെ അടർത്തി മാറ്റാൻ പാട് പെട്ടു കൊണ്ട് ആണ് ചോദിച്ചത്.

കുറച്ചു സമയം അങ്ങനെ കിടന്ന് കരഞ്ഞപ്പോൾ അവൾക്ക് എന്തോ ആശ്വാസം പോലെ...

താനും അതെ നിൽപ്പ് തുടരുകയാണ് ചെയ്തേ...

അവളുടെ ഓരോ നോക്കിലും പ്രവർത്തിയിലും എന്താണ് ആ ഉള്ളിൽ ഇപ്പോളും ഉള്ളത് എന്നുള്ളത് വ്യക്തമായിരുന്നു.

പതിയെ അവൾ തന്നെയാണ് അകന്നു മാറിയത്..

വൈദ്ദേഹി......

ഹ്മ്മ്.....

നീ എന്തിനാ കരയുന്നെ......


അറിയില്ല ദേവേട്ടാ.....


അന്നത്തെ പതിമൂന്ന് വയസ്കാരിയിൽ നിന്നും നീ ഇതേ വരെ ആയിട്ടും മാറിയിട്ടില്ല അല്ലേ....

അവൻ ചോദിച്ചതും ആ മുഖത്ത് പല ഭാവങ്ങൾ വിരിഞ്ഞു.

നോക്ക് വൈദ്ദേഹി,, ഒരിക്കലും ഞാൻ നിന്നെ ആ തരത്തിൽ കണ്ടിട്ടില്ല, ഇനിയും അതിനൊട്ട് സാധിക്കുകയും ഇല്ലാ..... അതുകൊണ്ട് നീയും ഇതൊക്കെ പ്രായത്തിന്റെ ചാപല്യങ്ങൾ ആയി കണ്ടു മറക്കണം... അത് മാത്രം എനിക്ക് നിന്നോട് പറയാൻ ഒള്ളു..വൈദ്ദേഹിക്ക് കാര്യങ്ങൾ ഒക്കെ മനസിലാക്കാൻ ഉള്ള പ്രായവും അറിവും ആയെന്ന് ഞാൻ കരുതുന്നു കേട്ടോ.

പറഞ്ഞു കഴിഞ്ഞതും അവൾ തന്നെ നോക്കി തലകുലുക്കി.


സോറി ദേവേട്ട.... ഞാൻ
... എനിക്ക്.....

വേണ്ട... ഇപ്പൊ കൂടുതൽ ഒന്നും പറയണ്ട...... പോയി നല്ല കുട്ടി ആയിട്ട് ഇരിയ്ക്ക്... അച്ഛനും അമ്മയും വരാറായി...

അവളുടെ കവിളിൽ മെല്ലെ ഒന്ന് തട്ടിയ ശേഷം ഒന്നും കഴിക്കാതെ കൊണ്ട് താൻ തിരിച്ചു റൂമിലേക്ക് പോന്നു.


എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ 
വല്ലാത്തൊരു സമാധാനം ആയിരുന്നു തനിക്ക് തോന്നിയത്, 
എന്നാല് ആ സമാധാനം പിന്നീട് ഉള്ള ദിവസങ്ങളിൽ നഷ്ടപ്പെടുകയാണ് എന്നുള്ളത് അറിയാൻ താൻ വൈകിപ്പോയി..

ഓരോ ദിവസം ചെല്ലും തോറും അവള് ആ മുറിക്ക് ഉള്ളിൽ ഒതുങ്ങി.

വിവാഹ ഒരുക്കങ്ങൾ ഒന്നൊന്നായി നടന്നപ്പോൾ അവളിൽ ആകെ ഒരുതരം നിർവികാരത....

താൻ ഇടയ്ക്കു ഒക്കെ ഒന്ന് ചിരിക്കാൻ ശ്രെമിക്കുമ്പോൾ അവള് യാതൊരു വിധ പരിചയവും ഇല്ലാത്ത ആളെ പോലേ തന്നെ നോക്കി നിന്ന്.

പതിയെ പതിയെ അവൾ മെന്റലി ഡെസ്പ് ആവാൻ തുടങ്ങിയെന്നുള്ള ഞെട്ടിക്കുന്ന സത്യം താൻ ആണ് ആദ്യം മനസിലാക്കിയത്..

അവളുടെ അമ്മയുടെ അതെ അവസ്ഥ ഉണ്ടാവാൻ ഉള്ള സാധ്യത, ഉണ്ടെന്ന് ഉള്ളത് ഡോക്ടർ പറഞ്ഞത് ഓർക്കും തോറും വല്ലാത്ത ഭയം ആയിരുന്നു...

അത് ഒടുക്കം ഇത്രത്തോളം കൊണ്ട് വന്നു എത്തിച്ചു.

ഇരു കൈകളും തലയിലേക്ക് അമർത്തി ഇരിയ്ക്കുകയാണ് രുദ്രൻ.

ദേവേട്ടാ.....

പതിയെ ശബ്ദം താഴ്ത്തി വിളിക്കുന്നവളെ അവൻ ഞെട്ടി തിരിഞ്ഞു നോക്കി.


അവിടെ വന്നു കിടക്കാമോ.... എനിക്ക് ഒറ്റയ്ക്ക് പേടിയാ....

ചുണ്ട് പിളർത്തി പറയുന്നവളെ കണ്ടതും ദേഷ്യത്തോടെ എഴുന്നേറ്റു..

നിനക്ക് എന്താണ് ഇത്ര പേടി....

കടുപ്പത്തിൽ അവൻ ചോദിച്ചു..

അത്..... കള്ളന്മാര് വരും ഏട്ടാ.....
എന്നേ പിടിച്ചു കൊണ്ട് പോയാലോ...


ശബ്ദം താഴ്ത്തി ആണ് അവൾ അതും പറഞ്ഞത്.

അവളെ ഒന്ന് നോക്കിയ ശേഷം അവൻ റൂമിലേക്ക് കയറി പോയി.

പിന്നാലെ അവളും....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story