വൈദേഹി: ഭാഗം 11

vaidehi

രചന: മിത്ര വിന്ദ

റൂമിൽ തിരികെ കയറി വന്ന ശേഷം രുദ്രൻ, വൈദേഹിയേ കനപ്പിച്ചു ഒന്ന് നോക്കി.

കുറച്ചു അപ്പുറത്തായി പേടിയോടെ നിൽക്കുകയാണ് അവൾ.

എന്താടി.... വന്നു കിടക്കുന്നില്ലേ നീയ്.


അവൻ ശബ്ദം ഉയർത്തി.


ഹ്മ്മ്... 

പേടിച്ചു വിറച്ചു അവള് രുദ്രന്റെ അടുത്ത് വന്നു.

ഞാൻ ഇവിടെ കിടക്കുന്നത് ദേവേട്ടന് ഇഷ്ടം ആണോ, ഇല്ലെങ്കിൽ ദേ അവിടെ പോയി കിടന്നോളാം...

സെറ്റിയിലേക്ക് വിരൽ ചൂണ്ടി കൊണ്ട് വൈദ്ദേഹി പറഞ്ഞു.

"നിനക്ക് ഇഷ്ടം ഉള്ളിടത്തു പോയി കിടന്നോ,"

അവൻ നേരെ ബെഡിലേക്ക് കേറി ഇരുന്ന ശേഷം, ഇട്ടിരുന്ന കുർത്ത ഊരി മാറ്റി കസേരയിൽ ഇട്ടു..

"ലൈറ്റ് ഓഫ് ചെയ്യാൻ പോവാ, നീ കിടക്കുന്നുണ്ട്ങ്കിൽ വന്നു കിടന്നോ"

അത് കേട്ടതും അവള് ഓടി വന്നു അവന്റെ അപ്പുറത്തായി കയറി കിടന്നു.

മുറിയിൽ വെട്ടം അണഞ്ഞതും അരണ്ട വെളിച്ചം പടരുന്നതും ഒക്കെ അവൾ അറിയുന്നുണ്ട്., രുദ്രനെ നോക്കി ചെരിഞ്ഞു കിടക്കുകയാണ് പെണ്ണ്.

കുറേസമയം ആ കിടപ്പു കിടന്നതും അവള് ഉറങ്ങി പോയിരിന്നു.


അവൻ ഇരു കൈകളും മാറിൽ പിണച്ചു കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു കിടക്കുകയാണ്.

എത്ര ഒക്കെ ശ്രമിച്ചിട്ടും ഉറങ്ങാൻ പറ്റുന്നില്ല..

പെട്ടന്ന് ആയിരുന്നു വൈദ്ദേഹി അവന്റെ വയറ്റിൽ ചുറ്റി പിടിച്ചത്.

മുഖം തിരിച്ചു നോക്കിയപ്പോൾ ഉണ്ട് അവനോട് ഒട്ടി ചേർന്നു കിടക്കുന്നവളെ,.


ഹോ, ഇത് എന്തൊരു വിധി ആയി പോയി എന്റെ ഈശ്വരാ...

ഇങ്ങനെ ഒരു മാരണം  

അവനു സങ്കടം വന്നു പോയി.

**


രാവിലെ ആദ്യം ഉറക്കം ഉണർന്നത് വൈദ്ദേഹി ആയിരുന്നു.

രുദ്രനെ കെട്ടിപിടിച്ചു ആണ് താൻ കിടന്നത് എന്നോ, അവനു അത് ദേഷ്യം ആയെന്നോ ഒന്നും ആ പാവത്തിന് അറിയില്ലായിരുന്നു.

നേരെ എഴുന്നേറ്റു അവൾ വാതിലു തുറന്നു താഴേക്ക് ഇറങ്ങി പോയി..

ഗൗരി ആന്റി..

ചായ എടുത്തു കൊണ്ട് ഇരുന്ന ഗൗരി, അവളുടെ വിളി കേട്ടു തിരിഞ്ഞു നോക്കി.

ഗുഡ് മോർണിംഗ്... കാലത്തെ എഴുന്നേറ്റല്ലോ ആന്റിടെ വൈച്ചു..

ഹ്മ്മ്...... എനിക്ക് ചായ തരാമോ ആന്റി..

തരാം കേട്ടോ,മോള് ബ്രഷ് ചെയ്തില്ലലോ..എന്നിട്ട് പോരേ..

ആം മതി...


ഗൗരി ചെന്നിട്ട് അവൾക് ഒരു ടൂത് ബ്രഷ് എടുത്തു കൊണ്ട് വന്നു കൊടുത്തു.

റൂമിൽ ചെന്നിട്ട് പല്ല് തേച്ചു കുളിച്ചു ഈ വേഷം ഒക്കെ മാറി വരണെ....

ആം...

ചായ ഇപ്പൊ വേണോ, അതോ കുറച്ചു കഴിഞ്ഞു കുളിച്ചു വന്നിട്ട് മതിയോ...

ഇപ്പൊ വേണം...

എന്നാൽ മോള് പോയി മുഖവും വായും കഴുകി വാ കേട്ടോ..

ആം...

അങ്ങനെ പറഞ്ഞു എങ്കിലും അവൾ സ്റ്റെപ്സ് കയറി മുകളിലേക്ക് പോയി,

രുദ്രൻ അപ്പോളും നല്ല ഉറക്കത്തിൽ ആയിരുന്നു.

മാറി ഉടുക്കുവാൻ ഉള്ള തുണികൾ ഇരിക്കുന്ന സ്ഥലം ഒക്കെ അവളെ ശിവ ഇന്നലെ കാണിച്ചു കൊടുത്തിരുന്നു.

കൃത്യ അവിടെ ചെന്നിട്ട് കുറെ ഏറെ ഡ്രെസ്സുകൾ തിരഞ്ഞു നോക്കി.

എന്നിട്ട് ഒടുവിൽ അതിൽ നിന്നും ഒരു ടോപ് എടുത്തു..


പല്ല് തേച്ചു കുളിച്ചു വേഷം മാറി ഇറങ്ങി വന്നപ്പോൾ ഉണ്ട്, രുദ്രൻ ബെഡിൽ എഴുനേറ്റ് ഇരിയ്ക്കുന്നു.

മുട്ടിനു മുകളിൽ മാത്രം ഇറക്കം ഉള്ള ഒരു ടോപ്പും ഇട്ട് കൊണ്ട് ഇറങ്ങി വരുന്ന വൈദേഹിയേ അവൻ കടുപ്പത്തിൽ നോക്കി.

"ഇതിന്റെ അടീൽ ഇടുന്നത് ഏതാണെന്നു എനിക്ക് അറിഞ്ഞൂടാ... ശിവചേച്ചിയോട് പോയി ചോദിച്ചിട്ട് വരാമേ...".
.
വാതിൽ തുറക്കാൻ പോയവളെ പിന്നിൽ നിന്നും പോയി പിടിച്ചു വലിച്ചു കൊണ്ട് വന്നു ബെഡിലേക്ക് ഇട്ടു.

എന്നിട്ട് ചെന്നു ഒരു സ്കൈർറ്റ് കണ്ടുപിടിച്ചു അവളുടെ കൈയിൽ കൊടുത്തു.

"ഇത് ഇട്ടിട്ട് വേണം ഇറങ്ങി പോകേണ്ടത്, അല്ലാതെ തുണി ഉടുക്കാതെ കൊണ്ട് ഇറങ്ങി പോയാൽ ഉണ്ടല്ലോ,നിനക്ക് നാണോം മാനോം ഒന്നും ഇല്ലെടി പുല്ലേ...."

അവൻ ശബ്ദം ഉയർത്തി.

കട്ടിലിൽ ഇരുന്ന് കൊണ്ട് തന്നെ പാവാട എടുത്തു ഇട്ടിട്ട് അവള് രുദ്രനെ നോക്കുക പോലും ചെയ്യാതെ താഴേക്ക് ഇറങ്ങി പോയി.

ഒന്നു ഫ്രഷ് ആയ ശേഷം രുദ്രനും ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ വേണ്ടി ഇറങ്ങി ചെന്നു.

അപ്പോൾ അച്ഛൻ അവനോട് വൈദ്ദേഹിയേ കൊണ്ട് പോയി ഡോക്ടറെ കാണിക്കുന്ന കാര്യം പറഞ്ഞു.

പുതിയൊരു ഹോസ്പിറ്റലിലേക്ക് അവളെ കൊണ്ട് പോകാൻ ആണ് എല്ലാവരും കൂടി തീരുമാനിച്ചത്.

അതൊരു ആയുർവേദ മെഡിറ്റേഷൻ സെന്റർ ആയിരുന്നു. ഒപ്പം മെന്റലി ഡിസ് ഓർഡർ ആയിട്ടുള്ള ആളുകൾക്കു വേണ്ടി ഉള്ള ട്രീറ്റ്മെന്റ് ഉള്ള ഇടവും കൂടിയാണ്.

മാധവിന്റെ ഒരു ഫ്രണ്ട് ആണ് പറഞ്ഞത്, അവിടെയ്ക്ക് കൊണ്ട് പോകാൻ..

എല്ലാവരും കൂടി പോകുവാനാണ് തീരുമാനിച്ചത് എങ്കിലും ഒടുവിൽ രുദ്രനും വൈദ്ദേഹിയും കൂടി ഒറ്റയ്ക്ക് വന്നാൽ മതി എന്ന് ഡോക്ടർ വ്യാസ്, മാധവിനെ അറിയിച്ചു.

ഒരാഴ്ച്ചത്തേയ്ക്ക് ഉള്ള ഡ്രെസ്സും കൊണ്ട് വരണം എന്ന് ആയിരുന്നു അവർക്ക് കിട്ടിയ അറിയിപ്പ്.

അതിൻ പ്രകാരം, പത്തു മണിയോടെ ഇറങ്ങാം എന്ന് രുദ്രൻ പറഞ്ഞു.


ശിവയാണ് അവൾക്ക് വേണ്ട ഡ്രെസ്സുകൾ ഒക്കെ എടുത്തു അടുക്കി ബാഗിൽ വെച്ച് കൊടുത്തത്.

രുദ്രന്റെ ഒപ്പം ആണ് പോകേണ്ടത് എന്ന് അറിഞ്ഞതും അവൾക്ക് സങ്കടം ആയി.


ശിവേച്ചി കൂടി വാന്നേ... ദേവേട്ടന്റെ ഒപ്പം ടൂർ പോകാൻ എനിക്ക് മടിയാ..


പിന്നാലെ നടന്നു പറയുന്നുണ്ട് പെണ്ണ്.


എടാ.. ആദ്യം നിങ്ങള് രണ്ടാളും കൂടി പൊയ്ക്കോ, പിന്നാലെ ചേച്ചി എത്താം.. പോരേ..

ഒടുവിൽ അവളെ അങ്ങനെ പറഞ്ഞു ആണ് ശിവ സമാധാനിപ്പിച്ചത്.

ഹ്മ്മ്.....

ആഹ് പിന്നെ, ദേ ഈ സിന്ദൂരം ഇല്ലേ, ഇത് എന്നും മോള് ഇവിടെ തൊടണം കേട്ടോ, രുദ്രനോട് ഇഷ്ടം ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യണേ...

പറഞ്ഞു കൊണ്ട് ഒരല്പം സിന്ദൂരം എടുത്തു നെറുകയിൽ തൊട്ട് കൊടുക്കുകയാണ് ശിവഗംഗ...

ഹ്മ്മ്... എനിക്ക് ഒത്തിരി ഇഷ്ടം ആണ് രുദ്രേട്ടനെ....ഒത്തിരി ഒത്തിരി ഇഷ്ടം...... ദേ ഇത്രേം ഇഷ്ടം....

പറഞ്ഞു കൊണ്ട് അവൾ തന്റെ കൈകൾ രണ്ടും ഇരു വശത്തേക്ക് ആയി നീട്ടി പിടിച്ചു കാണിച്ചു.

അത് കണ്ടു കൊണ്ട് ആണ് രുദ്രൻ അവിടേക്ക് കയറി വന്നത്.

പാവം അല്ലേടാ, എന്തൊരു വിധി ആയിപോയി ഈ കുട്ടിക്ക് വന്നത്..

അത് പറയുകയും ശിവ കരഞ്ഞു.

അയ്യോ ശിവേച്ചി... എന്തിനാ കരയുന്നെ...

അവളുടെ കവിളിലേ കണ്ണീരൊക്കെ തുടച്ചു മാറ്റി കൊണ്ട് വൈദ്ദേഹി അവളെ കെട്ടിപിടിച്ചു.

കരയണ്ടാ ട്ടോ... നല്ല കുട്ടി അല്ലേ ന്റെ ശിവേച്ചി...

അവളുടെ ഇരു കവിളിലും മാറി മാറി മുത്തം കൊടുക്കുകയാണ് 
വൈദ്ദേഹി.


എടാ.... ഈ പാവത്തിനെ ഉപേക്ഷിച്ചു കളയല്ലേ.... ഈശ്വരൻ പോലും ക്ഷമിക്കില്ല ട്ടോ...

അത്രമാത്രം പറഞ്ഞു കൊണ്ട് അവൾ വൈദ്ദേഹിയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.

പൂജാ മുറിയിൽ പോയി വിളക്ക് വെച്ച് പ്രാർത്ഥിച്ച ശേഷം ആണ് ഗൗരിയും മഹിയും കൂടി അവളെ രുദ്രന്റെ ഒപ്പം യാത്ര ആക്കിയത്..

എങ്ങനെ എങ്കിലും വൈദ്ദേഹിയേ പഴയ സ്ഥിതിയിൽ എത്തിക്കണം... അത് മാത്രം ഒള്ളായിരുന്നു എല്ലാവരുടെയും മനസ്സിൽ.... ഒരു ഒറ്റ വിചാരം... ഒറ്റ പ്രാർത്ഥന......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story