വൈദേഹി: ഭാഗം 12

vaidehi

രചന: മിത്ര വിന്ദ

സഞ്ജീവനി...

10ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഒരു ആയുർവേദ സെന്റർ.

ഗേറ്റ് കടന്നു ഉള്ളിലേക്ക് പ്രവേശിച്ചതും അത് മറ്റൊരു ലോകം തന്നെ ആണെന്ന് രുദ്രന് തോന്നി..

നിറയെ വൃക്ഷങ്ങൾ, ഇടയ്ക്കു എല്ലാം വേറെ എന്തൊക്കെയോ ചെടികൾ, അതെല്ലാം എന്തെങ്കലും മരുന്നുകൾ ആയിരിക്കീം എന്ന് അവനു തോന്നി.

ഒന്ന് രണ്ടു ആളുകൾ ഒക്കെ അതിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്...


മുഖം തിരിച്ചു നോക്കിയപ്പോൾ നല്ല ഉറക്കത്തിൽ കിടന്നു ഉറങ്ങുന്ന വൈദ്ദേഹിയേ കണ്ടു.

പാർക്കിംഗ് ഏരിയായിൽ കൊണ്ട് ചെന്നു വണ്ടി ഒതുക്കി ഇട്ട ശേഷം, രുദ്രൻ വൈദ്ദേഹിയേ തോളിൽ തട്ടി വിളിച്ചു.

അവൾ കണ്ണു തുറന്ന് ചുറ്റിനും നോക്കി..

"ഇതെവിടെയാ രുദ്രേട്ടാ "...

"ഹോസ്പിറ്റലിൽ.... നീ ഇറങ്ങി വാ,"


അവൻ മാധവിനെ ഫോണിൽ വിളിച്ചു ഇവിടെ എത്തിയ വിവരം പറഞ്ഞു.

"ഹ്മ്മ്...... വെയിറ്റ് ചെയ്യൂ.. ഞാൻ ഡോക്ടർ വ്യാസിനെ വിളിച്ചിട്ട് ഇപ്പൊ തിരിച്ചു വിളിക്കാം..."


ആ നേരംകൊണ്ട് വൈദ്ദേഹി കാറിൽ നിന്നും ഇറങ്ങി.

അവിടെ നിന്നോണം, അനങ്ങാതെ.....

ചുറ്റിലും നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നവളെ കണ്ടു കൊണ്ട് രുദ്രൻ ശബ്ദം ഉയർത്തി.

"രുദ്രാ, ആളിപ്പോ വരും, അഞ്ചു മിനിറ്റ് കേട്ടോ..."

മാധവ് വീണ്ടും വിളിച്ചു.

"ഒക്കെ.. കുഴപ്പമില്ല, ഞങ്ങൾ ഇവിടെ പുറത്ത് ഉണ്ട് "


ഫോൺ വെച്ചു തിരിഞ്ഞപ്പോൾ ഒരു സെക്യൂരിറ്റി ജീവനക്കാരൻ വേഗത്തിൽ നടന്നു വരുന്നത് കണ്ടു.

"സാർ "


"യെസ്...."

"ഡോക്ടർ വ്യാസ് പറഞ്ഞു അയച്ചത് ആണ്..."


"ഓക്കേ..... എവിടെയാണ് ഡോക്ടറുടെ ക്യാബിൻ "


"കാണിച്ചു തരാം സാർ, അതിനു മുന്നേ സാറിന്റെ ബാഗ് ഒക്കെ ഒന്നെടുത്തു തന്നാൽ ഞാൻ റൂമിൽ കൊണ്ട് പോയി വെയ്ക്കാം..."

. "ഓക്കേ.. റൂമൊക്കെ റെഡി ആയതു ആണോ "

"ഉവ്വ് സാർ.. എല്ലാം സെറ്റ് ആണ് "


ഡിക്കി തുറന്ന് രണ്ടു ബാഗുകൾ എടുത്തു രുദ്രൻ വെളിയിലേക്ക് വെച്ചതും അയാൾ അത് എടുത്തു.

വൈദ്ദേഹി..... വരൂ..

രുദ്രൻ വിളിച്ചതും അവൾ അവന്റെ ഒപ്പം നടന്നു..


ചില മുറികളിൽ നിന്ന് ഒക്കെ ഉച്ചത്തിൽ ഉള്ള ചിരിയും, വർത്തമാനവും ഒക്കെ കേൾക്കാം.. അതേ പോലെ തന്നെ മറ്റു ചില ഇടങ്ങളിൽ നിന്നും കരച്ചിലും..

വൈച്ചു പേടിയോടെ അങ്ങോട്ടും ഇങ്ങോട്ടും മുഖം തിരിച്ചു നോക്കുന്നുണ്ട്.

"രുദ്രേട്ടാ എനിക്ക് പേടിയാകുവാ..."

അവൾ രുദ്രന്റെ വലം കൈയിൽ പിടിത്തം ഇട്ടു.


"മോളെ.. പേടിക്കണ്ടന്നെ.. അവരൊക്കെ ഇരുന്നു കളിയ്ക്കുന്നതാ കേട്ടോ... "

ബാഗുകളും എടുത്തു നടന്നു പോകുന്ന സെക്യൂരിറ്റി തിരിഞ്ഞ് നിന്ന് അവളോട് പറഞ്ഞു.

അപ്പോളൊക്കെ വൈച്ചു രുദ്രനെ പിന്നിലേക്ക് വലിക്കുന്നുണ്ട് 

എന്നാൽ രുദ്രൻ അതൊന്നും മൈൻഡ് ചെയ്യാതെ നടന്നു..


ഒക്കേ കണ്ടും കേട്ടും അവള് വിറയലോടെ പോകുകയാണ്..

ഡോക്ടർ വ്യാസ് നമ്പൂതിരി...

ഒരു വലിയ ബോർഡ്... അടിയിൽ അയാളുടെ ക്വാളിഫിക്കേഷൻ ഒക്കെ നീട്ടി പിടിച്ചു എഴുതി വെച്ചിരിക്കുന്നു.

പ്രായം കൂടിയ തടിച്ചു കുറികിയ ഒരു മനുഷ്യനെ മനസ്സിൽ വരിച്ചു കൊണ്ട് കയറി വന്ന രുദ്രൻ ഞെട്ടി പോയി.

ഏറിയാൽ മുപ്പതു മുപ്പത്തി രണ്ടു വയസ് മാത്രം പ്രായം തോന്നിക്കുന്ന ഒരു വെളുത്തു തുടുത്ത സുന്ദരൻ ആയ ഒരു യുവാവ് 
.
"ഹലോ... രുദ്രദേവ്... വരൂ ഇരിയ്ക്കൂ "

"ഹെലോ ഡോക്ടർ..."

രുദ്രനും ചിരിച്ചു.

"മാധവ് വിളിച്ചു വെച്ചതെ ഒള്ളു കേട്ടോ... ഒരുപാട് ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തത് കൊണ്ട് മടുത്തു കാണും അല്ലെടോ "

"ഹേയ് ഇട്സ് ഓക്കേ ഡോക്ടർ...."


"ഹ്മ്മ്... ഇതാരാ, എന്താണ് പേര് "

ഡോക്ടർ വ്യാസ് വൈച്ചുനെ നോക്കി ചോദിച്ചു.


"വൈദ്ദേഹി.... "

"അതെയോ.. നല്ല പേരാണല്ലോ... അതിരിക്കട്ടെ വൈദ്ദേഹിയുടെ ആരാണ് ഈ ഇരിക്കുന്ന രുദ്രൻ.."

അയാൾ വീണ്ടും ചോദിച്ചു.

"എന്റെ ഫ്രണ്ട് ആണ് "

പെട്ടന്ന് അവൾ പറഞ്ഞതും രുദ്രൻ ഒന്ന് പതറി.

. "ഓഹ് അത് ശരി, നിങ്ങൾ ഒരുമിച്ചു ആണോ പഠിച്ചത്,"
..

"അല്ല..."
.. "പിന്നെ എങ്ങനെ ആണ് ഫ്രണ്ട്സ് ആയത് "


"രുദ്രേട്ടന്റെ വീടിന്റെ അടുത്ത് ആയിരുന്നു ഞങ്ങൾ താമസിച്ചത്...."


"ഓക്കേ.... അങ്ങനെ ആണ് ഫ്രണ്ട്സ് ആയതു അല്ലേ... ശരി ശരി, വൈദ്ദേഹിയുടെ കല്യാണം കഴിഞ്ഞോ.. ഈ താലി മാല കിടക്കക്കുന്നത് കൊണ്ട് ചോദിച്ചത് ആണ് "


ഡോക്ടർ വ്യാസ് വീണ്ടും അവളോട് ചോദിച്ചു.

"രുദ്രേട്ടൻ കെട്ടി തന്നത് ആണ്, എന്നെ പിടിച്ചു കൊണ്ട് പോയി അമ്പല മുറ്റത്തു നിർത്തിയേ... എന്നിട്ട് ദേഷ്യപ്പെട്ട ഇത് കെട്ടി തന്നത്... എല്ലാവരും ഭയങ്കര കരച്ചില് ആയിരുന്നു, ഗൗരി ആന്റിയും ശിവേച്ചിയും ഒക്കെ.....


ഒരു കൊച്ച് കുഞ്ഞിനെ പോലെ ഇരുന്ന് പറയുക ആണ് അവൾ.

എല്ലാം കേട്ട് കൊണ്ട് ഡോക്ടർ വ്യാസ് അവളെ അടിമുടി നിരീക്ഷിച്ചു.

ഹ്മ്മ്..... ലയ....

ഡോക്ടർ വിളിച്ചതും ഒരു സ്ത്രീ ഇറങ്ങി വന്നു..

വൈദ്ദേഹിയേ കൂട്ടി കൊണ്ട് പോയി റൂം ഒന്ന് കാണിച്ചു കൊടുത്തേ....

ഓക്കേ ഡോക്ടർ... 

വൈദ്ദേഹി.... ഈ ചേച്ചിടെ കൂടെ ചെല്ല്.. ഞാൻ രുദ്രനെയും കൂട്ടി വരാമേ...

"അത് വേണ്ട...രുദ്രേട്ടനെ കൂടാതെ ഞാൻ പോകില്ല....."...

അവൾ വാശി പിടിച്ചു.


"അങ്ങനെ പറയല്ലേ മോളെ.. നല്ല കുട്ടിയല്ലേ.. ഞങ്ങള് പെട്ടന്ന് വരാം.. മോളിപ്പോ ചെല്ല്..

ഡോക്ടർ വീണ്ടും അവളെ നിർബന്ധച്ചു.


എനിക്ക് പേടിയാ ഡോക്ടർ... പ്ലീസ്...


അവൾ പറഞ്ഞതും ഡോക്ടർ വ്യാസ് എഴുന്നേറ്റു.

ഓക്കേ.. എന്നാൽ പിന്നെ ഞാനും കൂടി വരാം... രുദ്രാ, നമ്മൾക്ക് വൈദ്ദേഹിയേ റൂമില് കൊണ്ട് ചെന്നു വിട്ടാലോ.... 

ഓക്കേ ഡോക്ടർ.

അങ്ങനെ എല്ലാവരും കൂടി എഴുന്നേറ്റു.
.
പല വിധത്തിൽ ഉള്ള ആയുർവേദ മരുന്നുകളുടെ സുഗന്ധം ആണ് അവിടെ എല്ലാം നിറഞ്ഞു നിൽക്കുന്നത്.

ഡോക്ടർ വ്യാസ് ആണെങ്കിൽ രുദ്രനോട്‌ എന്തൊക്കെയോ ചോദിച്ചു മനസ്സിലാക്കുന്നുണ്ട്..

ഒക്കെയും അവളുടെ രോഗാവസ്തഅറിയുവാൻ വേണ്ടി ആണ്.

27മത്തെ നമ്പർ മുറിയിൽ ആയിരുന്നു സിസ്റ്റർ ലയ അവരെ കൂട്ടി കൊണ്ട് പോയത്..

ആഹ്, വൈദ്ദേഹി... ഇവിടെ ആണ് ഇനി നിങ്ങള് കുറച്ചു ദിവസത്തേക്ക് താമസിക്കുന്നത് കേട്ടോ.. ഈ റൂമൊക്കെ ഇഷ്ടം ആയൊന്നു നോക്കിയേ...

ഡോക്ടർ പറഞ്ഞതും അവള് അകത്തേക്ക് കയറി ചുറ്റിനും നോക്കി.

ഇളം റോസ് നിറം ഉള്ള ചായം പൂശിയ ചുവരും, കർട്ടനും , രണ്ടു സിംഗിൾ ബെഡ് ഉണ്ട്, പിന്നെ ഒരു മേശ, അതിന്റ മുകളിൽ മൺ കൂജയിൽ ആയിട്ട് വെള്ളം വെച്ചിരിക്കുന്നു.

"ഇഷ്ടം ആയോ വൈദ്ദേഹി..."


"ഹ്മ്മ്...."

"ഓക്കേ.. എന്നാലേ റസ്റ്റ്‌ എടുത്തോളൂ ട്ടോ.. നമ്മൾക്ക് പിന്നെ കാണാം..."

രുദ്രന്റെ തോളിൽ ഒന്ന് തട്ടിയ ശേഷം ഡോക്ടർ പുറത്തേക്ക് ഇറങ്ങി പോയി..
.
കാബോഡ് തുറന്ന് അതിലേക്ക് ബാഗ് എടുത്തു വെയ്ക്കുകയാണ് രുദ്രൻ..


സാർ എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ ആ ബെല്ലിൽ മൂന്നു തവണ അമർത്തിയാൽ മതി.

ഓക്കേ...

അവൻ തല കുലുക്കി.

Íസിസ്റ്റർ ലയ ഇറങ്ങി പോയതും അവൻ ചെന്നു വാതിൽ അടച്ചു കുറ്റി ഇട്ടു.

എന്നിട്ട് വന്നു ബെഡിലേക്ക് കിടന്നു..

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു.


"മടുത്തോ....."


പതിയെ അടുത്ത് ഇരുന്നു കൊണ്ട് വൈദ്ദേഹി ചോദിച്ചു.

പെട്ടന്ന് അവൻ കണ്ണ് തുറന്നു.

"മടുത്തോ ഏട്ടാ...... വെള്ളം വേണോ..."


"വേണ്ട... നീ അവിടെ പോയി മര്യാദക്ക് ഇരിക്ക്..."


അവൻ അടുത്ത് കിടന്ന ബെഡിലേക്ക് വിരൽ ചൂണ്ടി.

മ്മ്.....

പെട്ടന്ന് തന്നെ അവൾ അവിടെ പോയി ഇരിക്കുകയും ചെയ്തു.

 രുദ്രൻ വീണ്ടും കണ്ണുകൾ അടച്ചു.

 ഇതാരാണ് വൈദേഹിയുടെ... ഡോക്ടർ വ്യാസിന്‍റെ ശബ്ദം അവന്റെ കാതിൽ മുഴങ്ങി.

എന്റെ ഫ്രണ്ട് ആണ്...
 വൈദേഹിയുടെ മറുപടി...

 അത് കേട്ടപ്പോൾ എന്തിനാണ് തന്റെ ഹൃദയം വിങ്ങിയത് എന്ന്  ആലോചിച്ചുകൊണ്ട് അവൻ അങ്ങനെ കിടന്നു.

 ലോങ്ങ് ഡ്രൈവ് ചെയ്തു വന്നതുകൊണ്ട് പെട്ടെന്ന് തന്നെ, രുദ്രന്റെ കണ്ണുകളിൽ ഉറക്കം വന്നു തുടങ്ങിയിരുന്നു.

 ഏകദേശം ഒന്നൊന്നര മണിക്കൂർ എടുത്തു അവൻ ഉറങ്ങി എഴുന്നേൽക്കുവാൻ.

 പെട്ടെന്ന് എന്തോ സ്വപ്നം കണ്ട് എന്നപോലെ അവൻ ഞെട്ടി ഉണർന്നു.

 ആദ്യം അവന്റെ മിഴികൾ പഞ്ഞത് വൈദ്ദേഹി കിടക്കുന്ന ബെഡിലേക്ക് ആയിരുന്നു.

അവൾ അവിടെ ഇല്ലെന്ന് കണ്ടതും അവൻ ചാടി എഴുന്നേറ്റു.

നോക്കിയപ്പോൾ ഉണ്ട്, തന്റെ കാൽ കീഴിൽ ചുരുണ്ടു കൂടി ഇരുന്നു ഉറങ്ങുന്നുണ്ട് അവൾ ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story