വൈദേഹി: ഭാഗം 13

vaidehi

രചന: മിത്ര വിന്ദ

തന്റെ കാൽ കീഴിലായ് ചുരുണ്ടു കൂടി ഉറങ്ങുന്ന 
വൈദ്ദേഹിയെ നോക്കി കുറച്ചു നേരം ഇരുന്ന ശേഷം രുദ്രൻ പതിയെ എഴുന്നേറ്റു.

വാഷ് റൂമിൽ പോയ്‌ ഒന്നു ഫ്രഷ് ആയി വന്നപ്പോൾ ഡോറിൽ ആരോ മുട്ടുന്നത് അവൻ കേട്ടു.

 പെട്ടെന്ന് തന്നെ രുദ്രൻ ചെന്ന് ഡോർ തുറന്നു.

 കുറച്ചു മുന്നേ തങ്ങളെ ഇവിടെ കൊണ്ടുവന്ന് ആക്കിയ സിസ്റ്റർ ആയിരുന്നു അത്.

എന്താണ് സിസ്റ്റർ..

അവൻ അവരോട് ചോദിച്ചു.

 അത് ഡോക്ടർ വ്യാസ് പറഞ്ഞിട്ടാണ് വന്നത്, വിരോധമില്ലെങ്കിൽ, അദ്ദേഹത്തെ കാണുവാനായി ഒന്ന് വരാമോ. താങ്കൾ ഒറ്റയ്ക്ക് വന്നാൽ മതിയെന്ന് ഡോക്ടർ എന്നോട് പ്രത്യേകം പറഞ്ഞിരുന്നു.'


" സിസ്റ്റർ അത് പിന്നെ....  വൈദേഹി നല്ല ഉറക്കത്തിലാണ്"

" കുഴപ്പമില്ല സാർ,,,ഞാൻ നോക്കിക്കോളാം, സാറ് ഇപ്പോൾ പോയി ഡോക്ടറെ കണ്ടിട്ട് വരൂ "

 അവർ പറഞ്ഞതും രുദ്രൻ പെട്ടെന്ന് തന്നെ ഡോക്ടർ വ്യാസിന്റെ ക്യാബിനിലേക്ക് പോയി...


ഹലോ രുദ്രൻ.. കുറച്ചു സമയം റസ്റ്റ്‌ എടുത്തു അല്ലേ....


 അവൻ അകത്തേക്ക് കയറി ചെന്നതും ഡോക്ടർ ആദ്യം ചോദിച്ചത് അതായിരുന്നു...


ഹ്മ്മ്... അതെ ഡോക്ടർ, ഈ ക്ലൈമറ്റിന്റെ കൂടെയൊക്കെ ആകാം,,,,നന്നായി അങ്ങ് ഉറക്കം വന്നു... വെറുതെ ഒരു അഞ്ചുമിനിറ്റ് കിടന്നതാണ് പക്ഷേ നന്നായി ഒന്നുറങ്ങി... "


"അതേതായാലും നല്ല കാര്യം തന്നെ,അതുകൊണ്ട് താങ്കളുടെ യാത്രാ ക്ഷീണത്തിന്റെ 80 ശതമാനവും മാറി കിട്ടിയില്ലേ..."


"ഉവ്വ്...."

 രുദ്രൻ ചെറുതായി ഒന്ന് മന്ദഹസിച്ചു.


" വൈദേഹി എവിടെ "

"അവള് ഉറങ്ങുവാ.... ഡോക്ടർ പറഞ്ഞയച്ച  ആ സിസ്റ്ററെ റൂമിൽ ഇരുത്തിയിട്ടാണ്, ഞാൻ ഇവിടേക്ക് വന്നത് '

"പേടിക്കുവൊന്നും വേണ്ട, എനിക്ക് മനസ്സിലായിടത്തോളാം, വൈദേഹിയ്ക്ക് അത്ര വലിയ കുഴപ്പങ്ങൾ ഒന്നുമില്ലന്നെ... ഏറിയാൽ ഒരു രണ്ടുമാസം... അതിനുള്ളിൽ തന്നെ അയാൾ ഒക്കെയാകും, കുറച്ച് ധാരയും മെഡിറ്റേഷനും യോഗയും, ഒക്കെ കൂടി ആകുമ്പോഴേക്കും അയാൾ ഒന്ന് ഉഷാറായിക്കോളും "


 ഡോക്ടർ വ്യാസ്, താനിരുന്ന റിവോൾവിങ് ചെയറിലേക്ക് അമർന്നു ഇരുന്നു കൊണ്ട് ഒന്ന് കറങ്ങി.

" എന്തായിരുന്നു രുദ്രനും വൈദേഹിക്കും ഇടയിൽ സംഭവിച്ചത്, ഐ മീൻ, എന്നുമുതലാണ് നിങ്ങൾ തമ്മിൽ പരിചയവും അടുപ്പവും ഒക്കെ ആയത്, ചെറുപ്പം മുതലേ നിങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നൊ.... രുദ്രൻ, എനിക്കിപ്പോൾ അറിയേണ്ടത് നിങ്ങളുടെ പാസ്റ്റ് ആണ്, അത് കേട്ട് കഴിഞ്ഞാലേ,  സത്യത്തിൽ, കാര്യങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ വ്യക്തത വരികയുള്ളൂ  "

ഡോക്ടർ ആവശ്യപ്പെട്ടതും, രുദ്രൻ പള്ളി പുള്ളി വിടാതെ കൊണ്ട് കാര്യങ്ങളെല്ലാം അയാളോട്, വ്യക്തമായും സത്യസന്ധമായും പറഞ്ഞുകൊടുത്തു.

"എനിക്ക് അപ്പോഴേ തോന്നിയിരുന്നു, വൈദേഹിക്ക്, ആ കുട്ടിയുടെ മനസ്സിനെ അത്രമേൽ മാറ്റിമറിക്കാവുന്ന  എന്തോ ഒരു സങ്കടം തട്ടിയിട്ടുണ്ട്ന്നു.. അപ്പോൾ സത്യത്തിൽ വൈദേഹിക്ക് രുദ്രനോട്, കടുത്ത പ്രണയം തന്നെയായിരുന്നു, എന്നുവേണം ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത്.... അവൾ അത്രമാത്രം സ്നേഹിച്ചിരുന്ന രുദ്രനെ കൈവിട്ടു പോകും എന്ന അവസ്ഥയിലാണ് ആ കുട്ടിക്ക്, മാനസികനില തെറ്റിയത്.. രുദ്രനോട് അവളുടെ ഇഷ്ടം പറയാതെ തന്നെ അവൾ പങ്കുവെച്ച് കഴിഞ്ഞിരുന്നതും അല്ലേ,"

"മ്മ്, അതേ ഡോക്ടർ, പക്ഷേ എനിക്ക് ഒരിക്കലും വൈദേഹിയെ, എന്റെ ലൈഫ് പാർട്ണർ ആയിട്ട് ഇമാജിൻ ചെയ്യുവാൻ പോലും, സാധിക്കുന്നില്ലായിരുന്നു, അതെന്തുകൊണ്ടാണെന്ന് വെച്ചാൽ,  അതിന് വ്യക്തമായ ഒരു ഉത്തരം എനിക്കില്ല."


" ഉത്തരം ഉണ്ട് രുദ്രൻ.... വ്യക്തമായ ഉത്തരം തന്നെ തന്റെ പക്കൽ ഉണ്ട്..... കാരണം എന്താണെന്നൊ, താൻ ഒരിക്കൽപോലും വൈദേഹിയെ പ്രണയിച്ചിട്ടില്ല, സ്നേഹിച്ചിട്ടില്ല, തനിക്ക് എന്നും വൈദേഹിയോട് വെറുപ്പായിരുന്നു, കുട്ടിക്കാലം മുതൽക്കേ, അവള്, തന്റെ ചേച്ചിയോടൊപ്പം, കൂടുതൽ സമയം ചെലവഴിച്ചു നടന്നപ്പോൾ, തന്റെ ഉള്ളിലെ, ആ കൗമാരക്കാരനു അവളോട് ദേഷ്യവും പകയും ആയിരുന്നു.. വളർന്നപ്പോഴും അറിവ് നേടിയപ്പോഴും എന്തോ,,,,അത് തന്നെ വിട്ടു പോയില്ല എന്ന് ആണ് ഞാൻ മനസിലാക്കിയത്.

ഡോക്ടർ സാവധാനം അവനെ നോക്കി പറഞ്ഞു.


 പക്ഷേ രുദ്രൻ അയാളോട് തിരിച്ചു മറുപടിയൊന്നും പറയാതെ മറ്റെവിടേക്കോ ദൃഷ്ടി ഊന്നി ഇരുന്നു.


" കുഴപ്പമില്ല രുദ്രൻ, ഈ സ്നേഹം എന്ന് പറയുന്നതൊക്കെ പിടിച്ചുവാങ്ങാൻ പറ്റുന്ന ഒന്നല്ലല്ലോ, അത് നമ്മുടെ ഹൃദയത്തിൽ നിന്നും ഉത്ഭവിച്ചു വരേണ്ട ഒരു സ്രോതസ്സ് തന്നെയാണ്, തനിക്ക് വൈദേഹിയോട്, അങ്ങനെയൊരു വികാരം ഒരിക്കൽ പോലും തോന്നാഞ്ഞത് കൊണ്ടാണ് താൻ അവളെ അത്രമാത്രം വെറുത്തത്,  കുഴപ്പമില്ലെന്നെ, നമുക്ക് ശരിയാക്കി എടുക്കാം, ആദ്യം വൈദേഹി നോർമൽ ലെവലിലേക്ക് എത്തട്ടെ, എന്നിട്ട് ആ കുട്ടിയോട് ഞാൻ സംസാരിക്കാം, നാളെ കാലത്തെ തന്നെ ട്രീറ്റ്മെന്റ് തുടങ്ങും... ഉഴിച്ചിലും പിഴിച്ചിലും ഒക്കെയായിട്ട് കുറഞ്ഞത് രണ്ടുമാസമെങ്കിലും ഇവിടെത്തന്നെ തുടരേണ്ടതായി വരും. ഒരു കാര്യം ചെയ്തോളൂ രുദ്രൻ, നാളെ കാലത്ത് മടങ്ങിക്കോളു, വൈദേഹിയുടെ കാര്യങ്ങളൊക്കെ നോക്കുവാൻ ഇവിടെ സിസ്റ്റേഴ്സ് ഉണ്ട്... അവരൊക്കെ നന്നായി തന്നെ അവളെ കെയർ ചെയ്യും.. അതുകൊണ്ട് താൻ നാട്ടിലേക്ക് പൊയ്ക്കോളൂ, അവിടെ ഓഫീസിലെ കാര്യങ്ങളൊക്കെ രുദ്രനെ നോക്കി നടത്തേണ്ടതല്ലേ, വലിയൊരു ഉത്തരവാദിത്വം തന്നെ ഉള്ള ആളല്ലേ രുദ്രനും... "


" പോകുന്നതിന്  ഒന്നും എനിക്ക് പ്രശ്നം ഇല്ല ഡോക്ടർ.. പക്ഷെ അവള് വയലന്റ് ആകും.. അതാണ് എന്റെ പേടി"


" ഇവിടെ വന്നിരിക്കുന്നതും ഞങ്ങൾ കണ്ടിരിക്കുന്നതുമായ പേഷ്യൻസിനെ വെച്ച് നോക്കുമ്പോൾ, വൈദേഹി വളരെ നോർമൽ ആയിട്ടുള്ള ഒരു കുട്ടിയാണ്, അതുകൊണ്ട്, ആ കുട്ടിയുടെ കാര്യത്തെക്കുറിച്ച് ഓർത്ത് തനിക്ക് പേടിയൊന്നും വേണ്ട, ധൈര്യമായിട്ട് തന്നെ പൊയ്ക്കോളൂ, വീക്കെൻഡിൽ വേണമെങ്കിൽ വരാം, ഒരു ദിവസം ഇവിടെ സ്റ്റേ ചെയ്തിട്ട് മടങ്ങുകയും ചെയ്യാം,  നോ പ്രോബ്ലം"


" അതല്ല ഡോക്ടർ,  ഇവിടെ പേഷ്യന്റിന്റെ കൂടെ അവരുടെ ഹസ്ബൻഡ് നിൽക്കുന്ന പതിവുണ്ടോ "

"ഓഫ് കോഴ്സ് രുദ്രൻ....  ഒരുപാട് പേര് അങ്ങനെ വന്നു സ്റ്റേ ചെയ്യാനുള്ളതാണ് ഇവിടെ, അസുഖം പൂർണ്ണമായും ഭേദമായ ശേഷമാണ് അവരൊക്കെ മടങ്ങാറുള്ളത്, പക്ഷേ ഇവിടെ ഇപ്പോൾ, താങ്കളുടെ സമ്മതത്തോടെയും ഇഷ്ടത്തോടെയും ഒന്നുമല്ലല്ലോ ഈ വിവാഹം നടന്നത്,  ആ സ്ഥിതിക്ക് വൈദ്ദേഹി തനിച്ചു നിൽക്കുന്നതാണ് നല്ലത്..."

 ഡോക്ടർ വ്യാസ് അത് പറഞ്ഞതും രുദ്രൻ അല്പം നിമിഷം ആലോചനോടുകൂടിയിരുന്നു.

" ഒന്നിനെക്കുറിച്ചും ചിന്തിച്ച് ഇപ്പോൾ വറീഡ് ആകേണ്ട.... വൈദേഹി ഇവിടെ 100% സുരക്ഷിതയായിരിക്കും.. "

"മ്മ്... ശരി ഡോക്ടർ...."

അവൻ പറഞ്ഞു..

"ഓക്കേ രുദ്രൻ 
..  എന്നാൽ പിന്നെ താങ്കൾ റൂമിലേക്ക് പൊയ്ക്കോളൂ... വൈദേഹി ഉണർന്നിട്ടുണ്ടാവും..."


 ഡോക്ടർ വ്യാസ് തന്റെ വലതുകരം നീട്ടിയതും, രുദ്രൻ എഴുന്നേറ്റ്  കൊണ്ട് അയാളുടെ കൈയിലും പിടിച്ചു കുലുക്കി.

 അവൻ ഇറങ്ങിപ്പോയതും തന്റെ ചൂണ്ടുവിരൽ താടിയിൽ മുട്ടിച്ചു കൊണ്ട്, വ്യാസ് ആലോചനയോടെ കൂടി ഇരുന്നു 


 രുദ്രൻ റൂമിലേക്ക് ചെന്നപ്പോൾ ഡോക്ടർ വ്യാസ് പറഞ്ഞത് കൃത്യമായിരുന്നു. വൈദേഹി ഉണർന്ന് ബെഡിൽ ഇരിപ്പുണ്ട്.. അവൾക്ക് കൂട്ടായി ഒപ്പം നിന്നിരുന്ന സിസ്റ്റർ എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും, അവൾ ചുണ്ട് കൂർപ്പിച്ചു പിടിച്ച്, കൊച്ചുകുട്ടികളെ പോലെ ഇരിപ്പുണ്ട്.

 രുദ്രനെ 
 കണ്ടതും ഒറ്റ കുതിപ്പിന് അവൾ ചാടി എഴുന്നേറ്റു,  എന്നിട്ട് ഓടിച്ചെന്ന് അവന്റെ കൈത്തണ്ടയിൽ തൂങ്ങി


" ഞാൻ കരുതിയത് രുദ്രേട്ടൻ എന്നെ ഇവിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞെന്നാണ്,,, കണ്ടോ സിസ്റ്ററേ,ഈ ഏട്ടന് എന്നോട് എന്ത് സ്നേഹമാണ് ഉള്ളത്,"


 എനിക്കറിയാം, രുദ്രേട്ടന് വൈദേഹിയോട് ഒരുപാട് സ്നേഹമാണെന്ന്, അതുകൊണ്ടല്ലേ വൈദേഹി കരയാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞത് രുദ്രേട്ടൻ ഇപ്പോൾതന്നെ ഓടിയെത്തും എന്ന്, ഇപ്പോൾ എന്നെ വിശ്വാസമായോ വൈദേഹിക്ക്  "


"ഹ്മ്മ്.... നല്ല സിസ്റ്റർ ആണ്, ആരോടും പറയാതിരിക്കുകയാണെങ്കിൽ, ഞാൻ ചോക്ലേറ്റ് വാങ്ങിത്തരാം.."


"മ്മ്... ഞാൻ ആരോടും പറയില്ലട്ടോ.... വൈദ്ദേഹിക്ക് എന്നേ വിശ്വാസം അല്ലേ..."


'ഹ്മ്മ്.. വിശ്വാസം ആണല്ലോ.. ഒരുപാട് ഒരുപാട് വിശ്വാസം ആണ്... "


അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

'എന്നാല് മിടുക്കി കുട്ടി ആയിട്ട് ഇവിടെ ഇരുന്നോണം... ഞാൻ ഡോക്ടരുടെ അടുത്തേക്ക് പോകുവാ കേട്ടോ... "


"ആo......"

അവൾ തല കുലുക്കി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story