വൈദേഹി: ഭാഗം 14

vaidehi

രചന: മിത്ര വിന്ദ

രുദ്രനെ നോക്കി , ഒന്ന് മന്ദഹസിച്ചുകൊണ്ട് സിസ്റ്റർ  റൂമിൽ നിന്നും ഇറങ്ങിപ്പോയി.


"രുദ്രേട്ടൻ എവിടെ പോയതായിരുന്നു.. ഞാൻ എഴുന്നേറ്റു നോക്കിയപ്പോൾ ഏട്ടനെ ഇവിടെ ഒന്നും കണ്ടില്ല, എന്നെ ഇവിടെ തനിച്ചാക്കി, പോയെന്നാണ് ഞാൻ ആദ്യം കരുതിയത്"

" അത്രയൊക്കെ ചിന്തിച്ചു കൂട്ടുവാൻ ഉള്ള ബോധവും വിവരവും ഒക്കെ നിനക്കുണ്ടോ വൈദേഹി "

 പെട്ടെന്ന് രുദ്രന്റെ വായിൽ വന്നത് അങ്ങനെയായിരുന്നു.

 അതിനു മറുപടിയൊന്നും പറയാതെ കൊണ്ട് വൈദ്ദേഹി അവനെ സൂക്ഷിച്ചു നോക്കി നിന്നു 

ലയ സിസ്റ്ററും ആയിട്ട് സംസാരിച്ചു കൊണ്ട് നിന്നപ്പോൾ, അതിലെ പോയ മറ്റൊരു സിസ്റ്റർ ആണ് പാവം വൈദേഹിയോട് പറഞ്ഞത്, രുദ്രൻ അവളെ, ഇട്ടിട്ട് പോയെന്ന് ഉള്ളത്.

അത് കേട്ട് സങ്കടത്തോടെ ഇരുന്നപ്പോൾ ആയിരുന്നു അവന്റ വരവ്..

ആഹാ വൈദേഹിയുടെ ഏട്ടൻ വന്നോ....?


 പാതിചാരി  കിടന്നിരുന്ന വാതിലിൽ നിന്നും, അകത്തേക്ക് ഒരു നിഴൽ വെട്ടം.


കുറച്ചു മുന്നേ, വൈദേഹിയോട്, രുദ്രൻ അവളെ ഇട്ടിട്ട് പോയെന്ന്, പറഞ്ഞ സിസ്റ്റർ ആയിരുന്നു അത്..

" രുദ്രേട്ട, ദേ ഈ വരുന്ന ചേച്ചിയാ എന്നോട് പറഞ്ഞത്, ഏട്ടൻ എന്നെ തനിച്ചാക്കി, പോയെന്നുള്ളത്.... "

 കൊച്ചു കുട്ടികളെപ്പോലെ, തന്നെ  ചൂണ്ടി പറയുന്നവളെ നോക്കി കൊണ്ട് ആ സിസ്റ്റർ അകത്തേക്ക് കയറി വന്നു.


 ഉറക്കം എഴുന്നേറ്റു നോക്കിയപ്പോൾ, വൈദേഹിയുടെ അടുത്ത് ഞാനും സിസ്റ്റർ  ലയയും ആയിരുന്നു.. അത് കണ്ടതും ആള് ചാടി എഴുന്നേറ്റു... ചുറ്റിനും നോക്കിയപ്പോൾ താങ്കളെ ഒട്ടു കണ്ടതുമില്ല.. കരയാൻ തുടങ്ങിയപ്പോൾ സിസ്റ്റർ ലയ ഒരുതരത്തിൽ സമാധാനിപ്പിച്ചു. അപ്പോഴേ ഞാനാണ് വെറുതെ, ഈ കുട്ടിയോട്, നിന്റെ ഏട്ടൻ പോയെന്ന് പറഞ്ഞത്.... "


 തന്നെ നോക്കി പറയുന്ന സിസ്റ്ററോട് രുദ്രന് അപ്പോൾ ദേഷ്യം തോന്നി....


 മാനസികമായി തകർന്നിരിക്കുന്ന ഒരു പേഷ്യന്റിനോട് ഇങ്ങനെയൊക്കെയാണോ നിങ്ങൾ സംസാരിക്കുന്നത്
.

 അല്പം ക്ഷോഭത്തോടുകൂടി അവൻ അവരെ നോക്കി.

" ഇതൊക്കെ ഞങ്ങളുടെ ഈ ജോലിയുടെ ഭാഗമാണ് മിസ്റ്റർ... ഈ കുട്ടി എത്രമാത്രം വയലന്റ് ആകും എന്നറിയുവാൻ വേണ്ടി ഡോക്ടർ ആണ്, രണ്ട് തരത്തിലും സംസാരിക്കണം എന്ന് പറഞ്ഞ് ഞങ്ങളെ ഇവിടെയ്ക്ക് അയച്ചത്... "

 അവരെ രുദ്രനെ നോക്കി പറഞ്ഞു.

 ശേഷം വൈദേഹിയുടെ നേർക്ക് തിരിഞ്ഞു.

 മോളെ, മോൾക്ക് ചായ വേണോ കുടിക്കുവാൻ,,?

ഹ്മ്മ്..

 എങ്കിലേ മോൾ ഇവിടെ ഇരുന്നോളൂ, സിസ്റ്റർആന്റി മോൾക്ക് കുടിക്കുവാൻ ചായയും പലഹാരവും ഒക്കെ ആയിട്ട് വരാം കേട്ടോ..

പറഞ്ഞു കൊണ്ട് അവർ വാതിൽ കടന്ന് ഇറങ്ങി പോയ്‌.

 ആ സമയത്താണ് രുദ്രന്റെ ഫോൺ ബെൽ അടിച്ചത്, നോക്കിയപ്പോൾ അച്ഛൻ ആയിരുന്നു.

 അവൻ ഫോണെടുത്ത് അച്ഛനോട് സംസാരിച്ചുകൊണ്ട് വരാന്തയിലേക്ക് ഇറങ്ങി.

 പിന്നാലെ വന്ന വൈദേഹിയെ ശാസിച്ച് അവൻ റൂമിലേക്ക് കയറ്റി..

ഹലോ അച്ഛാ...

 മോനെ അവിടെ ചെന്നിട്ട് എങ്ങനെയുണ്ട്..

 ഇവിടെ കുഴപ്പങ്ങളൊന്നുമില്ല  അച്ഛാ... എല്ലാം ഒക്കെയാണ്...

ഹ്മ്മ്... ഡോക്ടറോട് നീ സംസാരിച്ചോ...

ആഹ് സംസാരിച്ചു...

 എന്നിട്ട് ഡോക്ടർ എന്തു പറഞ്ഞു മോനെ നിന്നോട്...

 പേടിക്കേണ്ടതായ ഒന്നും ഇല്ലെന്നാണ് പറഞ്ഞത്, ഏകദേശം രണ്ടു മാസങ്ങൾ കൊണ്ട് അവൾ ഒക്കെയാവും.... അവൾക്ക് മാനസികമായി കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു എന്നും, അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നും ആണ് ഡോക്ടർ പറഞ്ഞത്.

ഹ്മ്മ്.... വേറെ പ്രശ്നം ഒന്നും ഇല്ലാലോ 

 ഇല്ലച്ചാ..... ഒരു പ്രശ്നവുമില്ല, നാളെ കാലത്ത് എന്നോട് വീട്ടിലേക്ക് മടങ്ങി പോയ്ക്കോളുവാനാണ് ഡോക്ടർ അറിയിച്ചത്. വീക്കെൻഡിൽ വേണമെങ്കിൽ വന്നാൽ മതിയത്രേ...

 എന്നിട്ട് നീ ഇവിടേക്ക് പോരുവാണോ മോനേ..?

 അങ്ങനെ കരുതിയാണ് ഇരിക്കുന്നത്... പിന്നെ ഇവിടുത്തെ സാഹചര്യം കൂടി ഒന്ന് നോക്കട്ടെ 
.
അവൻ പറഞ്ഞു..

ഹ്മ്മ്... വൈദ്ദേഹിയ്ക്ക് സങ്കടം ആവല്ലേ... നീ ശ്രദ്ധിച്ചു കൈ കാര്യം ചെയ്തോണം...

ശരി.. ഡോക്ടറോട്  ഒന്ന് കൂടി സംസാരിച്ച ശേഷം ഞാൻ വരുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ..

 ശരി മോനെ എന്നാൽ ഞാൻ അമ്മയുടെ കയ്യിൽ കൊടുക്കാം..

 മഹി ഫോൺ ഗൗരിയുടെ കയ്യിലേക്ക് കൊടുത്തു.

"ഹലോ... മോനേ രുദ്ര,"

 "ആഹ് അമ്മേ കാര്യങ്ങളൊക്കെ ഞാൻ അച്ഛനോട് സംസാരിച്ചിട്ടുണ്ട്.."

" ഞാൻ കേട്ട് മോനെ, വൈദേഹി എവിടെ. "


" ഇവിടെ റൂമിൽ ഉണ്ട്...  ഞാൻ വെളിയിൽ നിന്നാണ് സംസാരിക്കുന്നത്"


" രണ്ടുമാസം കൊണ്ട് മോള് ബെറ്റർ ആവും എന്നാണ് ഡോക്ടർ പറഞ്ഞതല്ലേ മോനെ "


"അതേ അമ്മേ.... മാക്സിമം ടു മന്ത്സ്‌...അതിൽ കൂടുതൽ ഒട്ടും പോവില്ല.."


"മ്മ്.... എന്തായാലും നമ്മുടെ ഒക്കെ പ്രാർത്ഥന ഈശ്വരൻ കേൾക്കാണ്ട് ഇരിക്കില്ലല്ലോ മോനേ.... പിന്നെ നാട്ടിലേക്ക് വരുന്നതിനെ കുറിച്ച് നീ ഒന്നുകൂടി ആലോചിച്ചു തീരുമാനിച്ചാൽ മതി, നീ പോന്നുകഴിയുമ്പോൾ മോള് വയലന്റ് ആകുമോ എന്നറിയില്ലല്ലോ...."


"ഓക്കേ അമ്മേ... എന്നാൽ പിന്നെ ഞാൻ വെയ്ക്കുവാ... ഡോക്ടർ വരുന്നുണ്ട് "


"ശരി... "


അവൻ ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിൽ ഇട്ടു.

ഡോക്ടർ വ്യാസ് നടന്നു വരുന്നുണ്ട്..

"വൈദ്ദേഹി എവിടെ,?


രുദ്രനെ നോക്കി അയാൾ ചോദിച്ചു.
.

"അകത്തുണ്ട്.... വരൂ ഡോക്ടർ "

അവൻ ഡോർ തുറന്ന് റൂമിലേക്ക് കയറി.


വൈദ്ദേഹി അപ്പോൾ താടിയ്ക്ക് കയ്യും ഊന്നി ഇരിക്കുന്നുണ്ട്.

"ഹെലോ മാഡം...എന്തോ കാര്യമായ ആലോചനയിൽ ആണല്ലോ, "

വ്യാസിന്റെ ശബ്ദം കേട്ടതും അവൾ മുഖം ഉയർത്തി നോക്കി.


"വൈദ്ദേഹി...... ക്ഷീണം ഒക്കെ പോയോ "

"ഹ്മ്മ്"

"ഇവിടെ ഒക്കെ ഇഷ്ടം ആയോ ഇയാൾക്ക് "

. "മ്മ്.. ഇഷ്ടമായി "

"കുറച്ചു ദിവസം നമ്മൾക്ക് എല്ലാവർക്കും കൂടി ഇവിടെ അടിച്ചു പൊളിക്കാം അല്ലേ. വൈദ്ദേഹി ഇവിടെ ഞങ്ങളുടെ ഒപ്പം നിൽക്കില്ലേ "

"മ്മ് നിൽക്കാം "

"മിടുക്കിയാണ് കേട്ടോ.....എന്നാൽ പിന്നെ രുദ്രനെ പറഞ്ഞു വിട്ടാലോ.... ഇയാൾക്ക് ഓഫീസിൽ ഒക്കെ പോകേണ്ടത് അല്ലേ "

ഡോക്ടർ ചോദിച്ചു പൂർത്തിയാക്കും മുന്നേ ഒറ്റ കുതിപ്പിന്,  വൈദേഹി വന്ന് രുദ്രന്റെ കയ്യിൽ പിടിച്ചു."

"ഇല്ല.... രുദ്രേട്ടനെ എവിടെയും വിടാൻ ഞാൻ സമ്മതിക്കില്ല,ഏട്ടന്റെ ഒപ്പം മാത്രമേ ഞാൻ നിൽക്കുവൊള്ളൂ"

"അങ്ങനെ പറഞ്ഞാൽ,പറ്റില്ലല്ലോ,രുദ്രന് വീട്ടിലേക്ക് തിരിച്ചു പോകണ്ടേ,  എന്നിട്ട് ഓഫീസിൽ ഒക്കെ പോയി ജോലി ചെയ്താൽ അല്ലേ പൈസ ഉണ്ടാകുവൊള്ളൂ..."

"വേണ്ട... ഏട്ടൻ പോകണ്ട..... പോയാല് ഞാനും വരും.... കേട്ടോ രുദ്രേട്ട"


അവന്റെ താടിയിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.

"ഹ്മ്മ്......"

രുദ്രൻ ഒന്ന് മൂളി.

"അയ്യോ അങ്ങനെ പറഞ്ഞാൽ ഒക്കില്ലല്ലോടോ .... ഇവിടെ വൈദ്ദേഹിയെ നിർതിയിട്ട് രുദ്രൻ പോകുവാണെന്നു ആണ് എന്നോട് കുറച്ചു മുന്നേ പറഞ്ഞത് ".


"ഇല്ല... രുദ്രേട്ടൻ അങ്ങനെ പറയില്ല... എനിക്ക് ഉറപ്പുണ്ട്... "

അവൾ ഡോക്ടറേ നോക്കി നിഷേധർദത്തിൽ തലകുലുക്കി..

"രുദ്രൻ പോയിട്ട് മഹി അങ്കിളിനെയും ഗൗരി ആന്റിയെയും കൂട്ടിക്കൊണ്ടു വന്നാലോ "

"വേണ്ട... എനിക്ക് രുദ്രേട്ടൻ മാത്രം മതി.. അവരെ ഒക്കെ പിന്നെ പോയ്‌ കണ്ടോളാം...."


"ഓക്കേ... അങ്ങനെ എങ്കിൽ രുദ്രൻ ഇവിടെ നിൽക്കട്ടെ അല്ലേ..."


"മ്മ്...ഏട്ടനെ പറഞ്ഞു വിട്ടാല് ഞാനും പോകും... ഉറപ്പാ "

"ഇല്ലില്ല... ഏട്ടനെ പറഞ്ഞു വിടില്ല.... വൈദ്ദേഹിയും പോകരുതേ... പോയാൽ എനിക്ക് വിഷമം ആകും "

. "ഡോക്ടർ വിഷമിച്ചോ.. അതിനു എനിക്ക് എന്താ....എനിക്ക് എന്റെ രുദ്രേട്ടൻ മാത്രം മതി "

അവനോട് അല്പം കൂടി ചേർന്ന് നിന്ന് കൊണ്ട് അവൾ പറഞ്ഞു.. അതൊക്കെ സാകൂതം നിരീക്ഷിച്ചുകൊണ്ട്, ഡോക്ടർ വ്യാസ് അവരുടെ അരികിൽ നിന്നു.

ഹ്മ്മ്... രുദ്രൻ..ഞാൻ മുന്നേ പറഞ്ഞത് പോലെ തന്നെ കാര്യങ്ങൾ.... മാറ്റം ഒന്നും ഉണ്ടാവില്ല... പിന്നെ ബാക്കി കാര്യങ്ങളൊക്കെ, കുറച്ചു മുന്നേ വന്നിട്ട് പോയ സിസ്റ്റർ ഇല്ലേ... ലയ എന്നാണ് അവരുടെ പേര്... അവര് വന്നിട്ട് താങ്കളെ അറിയിച്ചു കൊള്ളും.."

 രുദ്രന്റെ തോളിൽ തട്ടി പറഞ്ഞതിനുശേഷം ഡോക്ടർ റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി ...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story