വൈദേഹി: ഭാഗം 15

vaidehi

രചന: മിത്ര വിന്ദ


ഹ്മ്മ്... രുദ്രൻ..ഞാൻ മുന്നേ പറഞ്ഞത് പോലെ തന്നെ കാര്യങ്ങൾ.... മാറ്റം ഒന്നും ഉണ്ടാവില്ല... പിന്നെ ബാക്കി കാര്യങ്ങളൊക്കെ, കുറച്ചു മുന്നേ വന്നിട്ട് പോയ സിസ്റ്റർ ഇല്ലേ... ലയ എന്നാണ് അവരുടെ പേര്... അവര് വന്നിട്ട് താങ്കളെ അറിയിച്ചു കൊള്ളും.."

 രുദ്രന്റെ തോളിൽ തട്ടി പറഞ്ഞതിനുശേഷം ഡോക്ടർ റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി.

" രുദ്രേട്ടൻ എന്നെ ഇട്ടിട്ടു പോകല്ലേ..... "

 വൈദേഹി, രുദ്രന്റെ മുഖത്തേക്ക് നോക്കി പറയുകയാണ്.

 "ഇല്ല ഞാൻ പോവില്ല..."

"സത്യമാണോ, അതോ എന്നെ പറ്റിക്കുമോ "

"ഇല്ല പറ്റിക്കില്ല "

"ഉറപ്പാണോ "

"മ്മ്...."

അവൻ അത് പറയുകയും വൈദ്ദേഹി ഒന്ന് ഉയർന്ന ശേഷം അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

ഒരു നിമിഷത്തേക്ക് രുദ്രൻ പതറി പോയി..

"രുദ്രേട്ടൻ പാവം ആണല്ലോ... എനിക്ക് ഒത്തിരി ഇഷ്ട..ഒത്തിരി ഒത്തിരി ഇഷ്ടം....."

അവന്റെ അടുത്ത കവിളിലും കൂടെ ഉമ്മ വെച്ച ശേഷം അവള് നിലത്തേക്ക് ഊർന്ന് നിന്നു.

. അപ്പോളേക്കും സിസ്റ്റർ ലയ അവർക്ക് രണ്ടാൾക്കും കുടിക്കുവാ ഉള്ള ചായയും പഴം പൊരിയും ആയിട്ട് വന്നിരിന്നു.


"വൈദ്ദേഹി.... നമ്മുക്ക് ചായ കുടിച്ചാലോ..."

"മ്മ്....."

"എന്നാല് നല്ല കുട്ടി ആയിട്ട് ഇവിടെ ഇരുന്ന് ചായ കുടിക്കണെ.. രുദ്രേട്ടനും കൊടുക്കില്ലേ ഇതൊക്കെ "

"മ്മ്.. കൊടുക്കും "

സിസ്റ്റർ ലയ കൊടുത്ത പഴം പൊരി എടുത്തു അവൾ അപ്പോൾ തന്നെ രുദ്രന്റെ നേർക്ക് നീട്ടി.

അവൻ അത് മേടിക്കുകയും ചെയ്തു 

അപ്പോളേക്കും വൈദേഹി തുള്ളി ചാടി.

"ആഹാ.... മോൾക്ക് സന്തോഷം ആയല്ലോ... ഇനി ഇവിടെ ഇരുന്ന് വേഗം കഴിച്ചു തീർക്കണെ "

സിസ്റ്റർ പറഞ്ഞതും വേഗം തന്നെ അവൾ അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു. എന്നിട്ട് രുദ്രനെ കൈ കാട്ടി വിളിച്ചു.
. അതൊക്കെ കണ്ട് ഒരു പുഞ്ചിരിയോടുകൂടി സിസ്റ്റർ ലയ ഇറങ്ങിപ്പോയി..

"വൈദ്ദേഹി  കുറേശെ ചായ ഊതി ഊതി കുടിച്ചു കൊണ്ട് അങ്ങനെ ഇരിക്കുകയാണ്..
ഇടയ്ക്ക് ഒക്കെ രുദ്രനോട് ഓരോ കഥകൾ പറയുന്നുണ്ട്..കയ്യും കാലും ഇളക്കി കണ്ണൊക്കെ മുഴുപ്പിച്ചു ഇരുന്ന് ഒരു കൊച്ച് കുട്ടിയേ പോലെ ആണ് അവൾ പറയുന്നത്.

എല്ലാം കേട്ട് കൊണ്ട് അവൻ അങ്ങനെ അവളുടെ അരികിൽ ഇരിന്നു.

അതിനു ശേഷം രണ്ടാളും കൂടെ കുറച്ചു സമയം നടക്കാൻ ഇറങ്ങി.

ഡോക്ടർ പറഞ്ഞ പ്രകാരം ആയിരുന്നു അത്..

കുറച്ചു ദൂരം നടന്നപ്പോൾ വൈദ്ദേഹിക്ക് ക്ഷീണം ആയി.

രുദ്രേട്ടാ.. കാലൊക്കെ കഴച്ചു പൊട്ടുന്നു.. ദേ ഇവിടെ നല്ല വേദന...

മുട്ടിന്റെ താഴെ ഭാഗത്തു തൊട്ട് കാണിച്ചു കൊണ്ട് അവൾ പറഞ്ഞു....


"കുറച്ചുടേ നോക്കുന്നോ.. അതോ തിരിച്ചു പോയാലോ..."

"കാലു വയ്യാ ഏട്ടാ.."

"മ്മ്... എന്നാല്  ഇങ്ങട്
 പോരേ,നമ്മൾക്ക് തിരിച്ചു പോകാം കേട്ടോ..'

"തിരികെ നടന്നു വരുമ്പോൾ പലപ്പോഴും അവള് അവന്റെ കൈയിൽ തൂങ്ങി.."

ആ നേരത്ത് ആണ് ഒരു ആംബുലൻസ് വന്നു നിന്നത്.

കുറച്ചു ആളുകൾ ചേർന്ന് ഒരു ബോഡീ എടുത്തു കൊണ്ട് വന്നു എന്നിട്ട് ആംബുലൻസിലേക്ക് കയറ്റി.ഒരു സ്ത്രീയും മകളും കൂടി കരഞ്ഞു കൊണ്ട് ഓടി വന്നു ആ വണ്ടിയിൽ കയറി.

"അതെന്താ ആ ആൾക്ക് പറ്റിയേ എന്തിന് ആണ് ആ ചേച്ചി കരയുന്നത് "

"അതോ.... ആ ചേട്ടന് എന്തോ ക്ഷീണം.... ഇപ്പൊ വൈദ്ദേഹിക്ക് കാല് വേദന എടുത്തില്ലേ.. അതുപോലെ.... അതുകൊണ്ട് ഹോസ്പിറ്റലിൽ പോകുന്നതാ '

"ആ ചേച്ചി എന്താ കരയുന്നെ..."

അവൾ വീണ്ടും ചോദിച്ചു.

"ആ ചേച്ചിടേ ഭർത്താവ് മരിച്ചു പോയ്‌..അതുകൊണ്ട് കരയുന്നെ "
അതിലൂടെ നടന്നു വന്ന, ഒരു സിസ്റ്റർ ആയിരുന്നു അവളോട് മറുപടി പറഞ്ത് .. ശേഷം വീണ്ടും മുന്നോട്ട് അവര് നടന്നു പോയ്‌.

"ആ ചേട്ടൻ മരിച്ചോ.. സത്യം ആയിട്ട്....."


വൈദേഹി സങ്കടത്തോടെ രുദ്രനെ നോക്കി.

"മ്മ്.. ആ ചേട്ടന് എന്തോ അസുഖം ആയിരുന്നു.. അതാണ്... സാരമില്ലെന്നേ.. വൈദ്ഹി വരു..."

അവൻ വൈദ്ദേഹിയെ ചേർത്തു പിടിച്ചു നടന്നു.

അവൾക്ക് ശരിക്കും സങ്കടം വന്നിട്ടുണ്ട് എന്ന് രുദ്രന് മനസിലായി.

"ഞാൻ മരിച്ചു പോകുമ്പോൾ രുദ്രേട്ടനു വിഷമം വരോ.... ഏട്ടനും ഇങ്ങനെ കരയോ.....ആ ചേച്ചി ഒക്കെ കരഞ്ഞത് പോലെ "

റൂമിൽ എത്തിയ പാടെ വൈദ്ദേഹി ചോദിച്ചു പോയ്‌.

അവളുടെ ആ ചോദ്യം അവന്റെ നെഞ്ചിൽകൂടിനുള്ളിൽ ആയിരുന്നു തറച്ചത്.

"ഇങ്ങനെ ഒന്നും സംസാരിക്കേണ്ട കേട്ടോ... പോയ്‌ കുളിച്ചു വേഷം ഒക്കെ മാറ്റിയ്‌ക്കെ... എന്നിട്ട് മിടുക്കിക്കുട്ടി ആവണേ.."

അവൻ അവളുടെ കവിളിൽ മെല്ലെ തലോടി...

"മ്മ്... കുളിക്കാം...എന്നിട്ട് മിടുക്കി ആവാം കേട്ടോ "

പറഞ്ഞു കൊണ്ട് അവൾ രുദ്രനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.

ഉടുത്തു മാറുവാൻ ഉള്ള ഒരു ജോഡി ഡ്രസ്സ്‌ ബാഗിൽ നിന്നും അവൻ എടുത്തു, സോപ്പും എണ്ണയും ഒക്കെ ഇവിടെ നിന്ന് തരുന്നത് വേണം ഉപയോഗിക്കുവാൻ എന്ന് സിസ്റ്റർ പ്രേത്യേകം അവനെ പറഞ്ഞു ഏൽപ്പിച്ചിരുന്നു.

അതും കൊടുത്തു.

അങ്ങനെ വൈദ്ദേഹി കുളിക്കുവാനായ് കയറി പോയ്‌.

"വാതിൽ അടച്ചു കുറ്റി ഇടേണ്ട കേട്ടോ, ചാരി ഇട്ടാൽ മതി,"

രുദ്രൻ വിളിച്ചു പറഞ്ഞു. അത് പോലെ തന്നെ അവൾ അനുസരിക്കുകയു ചെയ്തു..

"ഈ സോപ്പ് ചീത്തയാ രുദ്രേട്ടാ... വല്ലാത്ത നാറ്റം..."

മൂക്ക് ചുളിച്ചു പിടിച്ചു കൊണ്ട് 
പറഞ്ഞു ആണ്, വൈദ്ദേഹി ഇറങ്ങി വന്നത്.

"അതെന്താ.. എന്ത് പറ്റി "

"മരുന്നിന്റെ മണം.. ദേ നോക്കിക്കേ "

അടുത്തേക്ക് വന്നു 
അവനോട് ചേർന്ന് നിന്നു കൊണ്ട് 
അവൾ പറഞ്ഞു.

"മ്മ്, സാരമില്ല... പോട്ടെ, വൈദ്ദേഹി അവിടെ ആ കസേരയിൽ വന്നു ഇരുന്നെ..."

അവൻ പറഞ്ഞതും മുടി ഒക്കെ അഴിച്ചു തോർത്തി  കൊണ്ട് അവൾ അവിടെ പോയ്‌ ഇരുന്നു 

"ഞാനും കൂടെ ഒന്നു കേറി കുളിച്ചിട്ട് വരാം.. ഇവിടെ നിന്നും എഴുന്നേറ്റു പോകല്ലേ "

അവൻ പറഞ്ഞതും അവൾ തല കുലുക്കി സമ്മതിച്ചു.


രാത്രി 7.30ന് കഴിക്കുവാൻ ഉള്ള ഭക്ഷണം എത്തി.

കഞ്ഞിയും പയറു തോരനും നെല്ലിക്ക അച്ചാറും, ചുട്ട പപ്പടവും..

ഇതായിരുന്നു വിഭവങ്ങൾ.

രണ്ടു മൂന്നു സ്പൂൺ കഞ്ഞി കോരി കുടിച്ച ശേഷം അവൾ കഴിപ്പ് മതിയാക്കി,

"ഇതെന്താ ഇങ്ങനെ വെച്ചേക്കുന്നത്... മുഴുവനും കുടിച്ചേ "

അവൻ കണ്ണുരുട്ടി പേടിപ്പിച്ചു.

പക്ഷെ വൈദ്ദേഹി കഴിക്കാൻ കൂട്ടക്കിയില്ല.

നിർബന്ധിച്ചു അവൾക്ക് അല്പല്പമായി കോരി കൊടുത്തു അവൻ കുടിപ്പിച്ചു.

വയറു പൊട്ടാറായിന്നു പറഞ്ഞു കൊണ്ട് ഇട്ടിരുന്ന ക്രോപ് ടോപ് പിടിച്ചു മേല്പോട്ട് ഉയർത്തി കാണിക്കുകയാണ് വൈദ്ദേഹി
അത് കണ്ടതും ഞെട്ടി വിറച്ചു ഇരുന്ന് പോയിരുന്നു രുദ്രൻ.. ഒപ്പം ഒരായിരം ഓർമകളും പേറി..


എന്നിട്ട് ദയനീയമായി അവൻ ആ മുഖത്തേക്ക് നോക്കി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story