വൈദേഹി: ഭാഗം 16

vaidehi

രചന: മിത്ര വിന്ദ

രുദ്രൻ ആണെങ്കിൽ ഏറെ നിർബന്ധിച്ചു അവൾക്ക് അല്പല്പമായി കഞ്ഞി കോരി കൊടുത്തു കുടിപ്പിച്ചു.

വയറു പൊട്ടാറായിന്നു പറഞ്ഞു കൊണ്ട് ഇട്ടിരുന്ന ക്രോപ് ടോപ് പിടിച്ചു മേല്പോട്ട് ഉയർത്തി കാണിക്കുകയാണ് വൈദ്ദേഹി
അത് കണ്ടതും ഞെട്ടി വിറച്ചു ഇരുന്ന് പോയിരുന്നു രുദ്രൻ.. ഒപ്പം ഒരായിരം ഓർമകളും പേറി..


എന്നിട്ട് ദയനീയമായി അവൻ ആ മുഖത്തേക്ക് നോക്കി.

നാഭിചുഴിയുടെ താഴെയായി കാണുന്ന അവളുടെ നീണ്ട മുറിപ്പാട്...

ഇന്നും ആ മുറിവ് ഉണങ്ങാതെ അവന്റെ മനസിൽ തെളിഞ്ഞു വന്നു.


വൈദ്ദേഹി അന്ന് തങ്ങളുടെ വീട്ടിൽ എത്തിയിട്ട് അധികം ദിവസം ഒന്നും ആയിട്ടില്ലായിരുന്നു.

താനും ശിവചേച്ചിയും കൂടി തൊടിയിൽ ഉണ്ടായിരുന്ന കുളത്തിൽ നീന്താൻ പോയത് ആണ്.

അത് കണ്ടു കൊണ്ട് അവളും വന്നു...

നീന്തൽ അത്ര വശം ഇല്ലെന്നും സൂക്ഷിച്ചു വേണം എന്നും ഒക്കെ കനകം ആന്റി വിളിച്ചു പറഞ്ഞു.

കുഴപ്പമില്ല.. ഞാൻ നോക്കിക്കോളാം ആന്റി.... പേടിക്കണ്ട,.... ശിവചേച്ചി വിളിച്ചു പറഞ്ഞു കൊണ്ട് വൈദ്ദേഹിയെയും കൂട്ടി പടവുകൾ ഇറങ്ങി വന്നു.


താനും ചേച്ചിയുംAൂടെ ഒന്ന് കളിക്കുവാനായി ഇറങ്ങുമ്പോൾ, അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ ചെയ്ത് കൊണ്ട് നടക്കുമ്പോൾ ഓടി വരും ഇവള്, എവിടെയും ഇടിച്ചുകയറി പോകുന്ന സ്വഭാവമാണ് വൈദേഹിക്കു എന്ന് താൻ അപ്പോൾ ഒക്കെ കരുതി..

അമ്മ പറഞ്ഞത് കൊണ്ട് കുറച്ചു ഏറെ ചെമ്പരത്തി ഇല പൊട്ടിച്ച് താളിയാക്കി അരച്ചെടുക്കുകയാണ് ചേച്ചിയും വൈദേഹിയും..

 നീന്തല് നല്ല വശമായതുകൊണ്ട് താൻ കുളത്തിലൂടെ അക്കരെയിക്കരെ നീന്തി തുടിച്ചു.

 താളിയൊക്കെ അരച്ചശേഷം അതെല്ലാം മുടിയിൽ തേച്ച് പതിപ്പിച്ചു ആദ്യം കുളിക്കുവാൻ തുടങ്ങിയത് ശിവ ചേച്ചിയായിരുന്നു.. വൈദേഹി ആ നേരത്ത് വെറുതെ ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഒക്കെയും അവളുടെ നാട്ടിലെ കഥകൾ ആയിരിക്കും.  ചേച്ചിക്ക് അവളുടെ സംഭാഷണം കണ്ടുമുതൽക്കേ ഭയങ്കര ഇഷ്ടം ആയതുകൊണ്ട്, ഒരു കൊച്ചു കുട്ടി എന്നതുപോലെ കേൾവിക്കാരിയായി ഇരിയ്ക്കുന്നത് കാണാം.

"ശിവാ 
..മോളെ... ദേ ശീതൾ വന്നേക്കുന്നു.. കേറി വായോ..."

 ചേച്ചിയുടെ ക്ലാസ്മേറ്റ് ആണ് ചെയ്തത് ശീതൾ... ഹോളിഡേയ്സ് ആയതിനാൽ ശീതളം അവളുടെ ബ്രദറും കൂടി വെറുതെ വീട്ടിലേക്ക് വന്നതായിരുന്നു. അപ്പോഴാണ് ശിവ ചേച്ചി കുളിക്കുകയാണെന്നുള്ള കാര്യം അമ്മ പറഞ്ഞത്, എന്നിട്ട് കനകം ആന്റിയെ അയച്ചതാണ് ചേച്ചിയെ കൂട്ടിക്കൊണ്ടുവരുവാൻ.

 ശീതൾ വന്നു എന്ന് കേട്ടതും ചേച്ചി വേഗം തന്നെ  കുളിച്ചു കയറി..

"വൈദ്ദേഹി... നീയ് പെട്ടന്ന് കുളിച്ചിട്ട് വരുമോ.. ഞാൻ വീട്ടിലേക്ക് പൊയ്ക്കോട്ടേ..."

ചേച്ചി പറഞ്ഞതും അവൾ തല കുലുക്കി.

"മോനെ, നീയ് ഇവളുടെ ഒപ്പം ഒന്ന് കൂട്ടു നിൽക്കണം കേട്ടോ.. വൈദേഹി പെട്ടെന്ന് തന്നെ കുളിച്ച് കയറിക്കോളും..."

 രുദ്രനെ നോക്കി പറഞ്ഞുകൊണ്ട് ശിവ വീട്ടിലേക്ക് ഓടി.

 താൻ അടുത്ത് നിന്നതും, വൈദേഹിക്ക് എന്തോ ഒരു ബുദ്ധിമുട്ട് പോലെ. വെള്ളത്തിൽ ഇറങ്ങുവാൻ മടിച്ചുകൊണ്ട്  അവൾ അങ്ങനെ നിന്നു..

" നീ കുളിക്കുന്നുണ്ടെങ്കിൽ വേഗം കുളിച്ച്  വരാൻ നോക്ക്... അല്ലാതെ ഇവിടെ കാഴ്ചയും കണ്ടു നിന്നാൽ എനിക്ക് വേറെ പണിയുണ്ട്... "
.
" ഞാൻ വീട്ടിൽ ചെന്നിട്ട് ബാത്റൂമിൽ കുളിച്ചോളാം... രുദ്രേട്ടൻ കേറി പൊയ്ക്കോളൂ... "

അവൾ അല്പം ജാള്യതയോടു കൂടി പറഞ്ഞു.


 ഈ കോലത്തിലാണോ നീയ് കേറി വരാൻ പോകുന്നത്,  ശീതളിന്റെ ബ്രദർ ഒക്കെ ഉണ്ട്.

 താൻ അതു പറഞ്ഞതും അവൾ വിഷമത്തോടെ കൂടി നോക്കി.

 എന്നിട്ട് വേഗം വെള്ളത്തിലേക്ക് ഇറങ്ങി.

അഞ്ചു മിനിറ്റിനുള്ളിൽ അവളുടെ കുളിയൊക്കെ കഴിഞ്ഞിരുന്നു.

 വേഷം ഒക്കെ മാറുവാനായി കുളപ്പടവിനോട് കുറച്ചു മാറി ഒരു റൂം ഉണ്ടാക്കിയിട്ടുണ്ടായിരുന്നു.

 അവൾ പെട്ടെന്ന് തന്നെ അവിടേക്ക് കയറി പോയി.

 ഇറങ്ങി വന്നപ്പോഴാണ് ഓർത്തത്, സോപ്പ് എടുത്തില്ലല്ലോ എന്ന്.

" രുദ്രേട്ടാ ആ സോപ്പ് ഒന്ന് എടുത്തു കൊണ്ടു വരുമോ "

താഴെ നിന്നും കയറിവരുന്ന തന്നോട് അവൾ വിളിച്ചു പറഞ്ഞു.

" വേണമെങ്കിൽ ഒന്ന് എടുത്തു കൊണ്ട് പോടീ, ഞാനെന്താ നിന്റെ വേലക്കാരൻ ആണോ  "
 അവളെ നോക്കി ദേഷ്യത്തിൽ പറഞ്ഞുകൊണ്ട്  താൻ കയറിപ്പോന്നു.

 വീണ്ടും വൈദേഹി പടവിലൂടെ താഴേക്ക് ഇറങ്ങി പോവുകയും ചെയ്തു.

 മോളെ ശിവേ, വൈദേഹി ഇതുവരെ കുളി കഴിഞ്ഞില്ലേ..


 വീട്ടിലേക്ക് വന്നു ശീതളിനോടും അവളുടെ ചേട്ടനോടും സംസാരിച്ചു ഇരുന്നു..ഏകദേശം ഒരു അരമണിക്കൂർ കഴിഞ്ഞ് കാണും, കനകം ആന്റി വന്നു ചോദിച്ചപ്പോഴാണ്  താൻ ഞെട്ടി പോയത്.

"ങ്ങെ,  അപ്പോൾ അവളു കുളിച്ചു കയറി വന്നില്ലേ.... രുദ്രാ, വൈദ്ദേഹിയും നീയും ഒരുമിച്ചു അല്ലേ വന്നത് "

ശിവ ചേച്ചി ചോദിച്ചതും തന്റെ നെറ്റി ചുളിഞ്ഞു.

" കുളിച്ചു കഴിഞ്ഞായിരുന്നു ചേച്ചി ഞാനാണ് മുന്നിൽ പോന്നത് "

"അയ്യോ എന്നിട്ട് എന്റെ കുഞ്ഞ് എവിടെ..."

 കനകം ആന്റി ഉറക്കെ കരഞ്ഞുകൊണ്ട് കുളപ്പടവിലേക്ക് ഓടി..

 അതിനേക്കാൾ വേഗത്തിൽ ഓടിപ്പോയത് താനായിരുന്നു.

 പടവുകൾ ഓടിയിറങ്ങി ചെന്നപ്പോൾ ഉണ്ട് അവിടെ വീണു കിടക്കുന്ന വൈദേഹിയെ കണ്ടത്.

 എല്ലാവരും കൂട്ടുനിലവിളിയോട് കൂടി ഇറങ്ങി വന്നപ്പോൾ ആണ് കണ്ടത്,  അവളുടെ വയറിന്റെ ഭാഗത്തുനിന്നും രക്തം ഒഴുകിവരുന്നത്.

എങ്ങനെയോ കാല് തെറ്റി വീണതാണ്, കൂർത്ത ഉരകല്ലിൽ കൊണ്ടാണെന്ന് തോന്നുന്നു, അവളുടെ വയറ് മുറിഞ്ഞിരുന്ന്.

 പെട്ടെന്ന് അമ്മയും കനക ആന്റി യും ഒക്കെ ചേർന്ന് അവളെ എടുത്തു കൊണ്ട് ഹോസ്പിറ്റലിൽ പോയ്‌...കുറച്ചു ബ്ലഡ്‌ പോയിട്ടുണ്ട് എന്ന് ഡോക്ടർ അറിയിച്ചു.നാല് സ്റ്റിച്ചു ഉണ്ടായിരുന്നു..

അമ്മയും അച്ഛനും ഒക്കെ തന്നെ ഒരുപാട് വഴക്ക് പറഞ്ഞു. 
കൊച്ചുകുട്ടിയല്ലേ... നിനക്ക് ഒന്ന് നോക്കേണ്ടായിരുന്നോ എന്നൊക്കെ ചോദിച്ചു..

രുദ്രേട്ടാ...

വൈദ്ദേഹി വിളിച്ചതും അവൻ ഓർമകളിൽ നിന്നു ഞെട്ടി ഉണർന്നു.

"ഏട്ടൻ കഴിക്കുന്നില്ലേ..... "

"മ്മ്....."


"എന്നാൽ ഇവിടെ വന്നു ഇരിക്കു... ഞാൻ തരാമേ..."

പറഞ്ഞു കൊണ്ട് അവൾ കഞ്ഞി എടുത്തു അവനും കോരി കൊടുത്തു 

ഇനി 
ഞാൻ കഴിച്ചോളാം, വൈദ്ദേഹി പോയ്‌ അവിടെ ഇരുന്നോളു..

രുദ്രൻ പറഞ്ഞു എങ്കിലും വൈ ദേഹി അത് സമ്മതിച്ചില്ല..

" രുദ്രേട്ടൻ ഇതു മുഴുവൻ എന്നെക്കൊണ്ട് കുടിപ്പിച്ചില്ലേ, അതുപോലെ ഞാനും ചെയ്യും, നോക്കിക്കോ "

 പറഞ്ഞുകൊണ്ട് അവൾ പെട്ടെന്ന് പെട്ടെന്ന് അവന് കോരി കൊടുത്തു കൊണ്ടേയിരുന്നു.


"ശോ,,,ആ പാവം ചേട്ടൻ മരിച്ചു പോയത് കഷ്ടമായിപ്പോയി, ഇനി ആ ചേച്ചിയ്ക്ക് ആരാ ഉള്ളത് "

 അപ്പുറത്തെ റൂമുകളിൽ എവിടെനിന്നോ ഒരു കരച്ചിൽ കേട്ടതും വൈദേഹി ആലോചനയോടുകൂടി  പറഞ്ഞു

 കുറച്ചു മുന്നേ നടക്കാൻ പോയപ്പോൾ വയ്യാതെ ഹോസ്പിറ്റലിൽ കിടന്ന ഒരാൾ മരിച്ചിരുന്നു, അയാളുടെ ഭാര്യയുടെ നിലവിളി ഓർത്തുകൊണ്ടാണ് വൈദേഹി  ഇപ്പോൾ ഇങ്ങനെ പറഞ്ഞു തന്ന രുദ്ര മനസ്സിലായി.


മ്മ്...

 നമ്മളെല്ലാവരും മരിച്ചു പോകുമോ രുദ്രേട്ടാ?

 അവൾ വീണ്ടും ചോദിച്ചു.

"ഇല്ലന്നേ, വൈദേഹി എപ്പോഴും എന്തിനാ ഇങ്ങനെ മരിച്ചു പോകുന്ന കാര്യങ്ങളൊക്കെ പറയുന്നത്, നല്ല കുട്ടി ആണെങ്കിൽ ഇങ്ങനെ ഒന്നും പറയല്ലേ "


" വെറുതെ പറഞ്ഞതാ,  ഇനി അങ്ങനെ പറയില്ല കേട്ടോ..ഞാൻ നല്ല കുട്ടിയാണോ "

"മ്മ്... അതേ "

 ഇരുവരും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സിസ്റ്റർ ലയ,വൈദ്ദേഹിക്ക് എന്തോ ഒരു മരുന്ന് കൊണ്ടുവന്ന കൊടുത്തു.

 ഭയങ്കര കൈപ്പായിരുന്നതിനാൽ അവൾക്ക് അത് കുടിക്കുവാൻ വളരെ ബുദ്ധിമുട്ടായിരുന്നു.

വളരെയധികം ഓർക്കാനിച്ചാണ് അവൾ ആ മരുന്ന് ഒന്ന് ഇറക്കിയത്.

 അതും രുദ്രൻ അവളെ ഏറെ അധികം നിർബന്ധിച്ചതിനാൽ.

 എന്നിരുന്നാലും ശരി ആ മരുന്നു കുടിച്ച ശേഷം, അരമണിക്കൂറിനുള്ളിൽ തന്നെ വൈദേഹി ഉറങ്ങിപ്പോയിരുന്നു.


"സാർ, നാളെ കാലത്തെ അഞ്ചു മണിയാകുമ്പോഴേക്കും ഞാൻ വന്നു വിളിച്ചോളാം, 5 30ന് ഉള്ളിൽ സാറിനോട് ഇവിടെ നിന്നും മടങ്ങണം എന്നാണ് ഡോക്ടർ അറിയിച്ചത്"

 കിടക്കുവാനായി തുടങ്ങിയപ്പോഴാണ് സിസ്റ്റർ ലയ വീണ്ടും വന്ന് ഡോറിൽ മുട്ടിയത്.

 അവര് വന്ന്  കാര്യങ്ങളൊക്കെ അറിയിച്ചപ്പോൾ രുദ്രൻ തലകുലുക്കി സമ്മതിച്ചു.

 എന്നിട്ട് അവനും ഉറങ്ങുവാനായി പതിയെ കിടന്നു.

 ഉറക്കം ഒന്നും അവന് വന്നിരുന്നില്ല വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി അങ്ങനെ കിടക്കുകയാണ്.


നാളെ കാലത്ത് വൈദേഹിയെ ഇവിടെ തനിച്ചാക്കി എങ്ങനെ പോകും എന്നതായിരുന്നു അവന്റെ ചിന്ത.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story