വൈദേഹി: ഭാഗം 17

vaidehi

രചന: മിത്ര വിന്ദ

നാളെ കാലത്ത് വൈദേഹിയെ ഇവിടെ തനിച്ചാക്കി എങ്ങനെ പോകും എന്നതായിരുന്നു രുദ്രന്റെ ചിന്ത..

**

കാലത്തെ അഞ്ച് മണി ആയപ്പോൾ ഡോറിൽ ആരോ മുട്ടുന്നത് പോലെ രുദ്രന് തോന്നി.

പെട്ടെന്ന് അവൻ എഴുന്നേറ്റു.

വാതിൽക്കൽ ലയ സിസ്റ്റർ ആയിരുന്നു.

 ഗുഡ് മോർണിംഗ് സർ,

 അവനെ നോക്കി സിസ്റ്റർ ലയ ചിരിച്ചു..

 വൈദേഹി ഇതുവരെ ഉണർന്നിട്ടില്ലല്ലോ അല്ലേ...

 സിസ്റ്റർ റൂമിലേക്ക് കയറി വന്നു, ബെഡിൽ കിടന്നുറങ്ങുന്ന വൈദേഹിയെ നോക്കി പറഞ്ഞു.

ഇല്ല....ആളിപ്പോഴും നല്ല ഉറക്കത്തിലാണ്..ഇന്നലെ,സിസ്റ്റർ കൊടുത്ത ആ മരുന്നു കുടിച്ചു കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു..

 നല്ല ഉറക്കം കിട്ടുവാനായി ഉള്ള ഒരു മരുന്നാണത്, ശരിയായിട്ട് ഉറങ്ങിയില്ലെങ്കിൽ, മെഡിസിൻ ഒക്കെ സ്റ്റാർട്ട് ചെയ്തതിനുശേഷം  വൈദേഹിക്ക് ഒരുപാട് ക്ഷീണം ആകും.. ഇന്നുമുതൽക്കേ വൈദേഹിയുടെ ട്രീറ്റ്മെന്റ് ആരംഭിക്കും.

മ്മ്മ്...

 എന്തായാലും സാറ് വൈകാതെ തന്നെ ഇറങ്ങിക്കോളു, ആറു മണി ആവാതെ വൈദേഹി ഉണരില്ല.

 അത് പിന്നെ സിസ്റ്റർ, ഇവളെ ഇവിടെ തനിച്ചാക്കിയിട്ട് പോകുവാൻ എനിക്കൊട്ടും മനസ്സ് വരുന്നില്ല, അതുകൊണ്ട് രണ്ടുമൂന്നു ദിവസം കൂടി കഴിഞ്ഞിട്ട് പോയാലോ എന്നാണ് ഞാൻ ആലോചിക്കുന്നത്.

" അതിന്റെ ഒന്നും യാതൊരു ടെൻഷനും വേണ്ട, ഞങ്ങളെല്ലാവരും ഉണ്ടിവിടെ, വൈദേഹി ക്ക് ഒരു കുഴപ്പവും ഉണ്ടാകാതെ ഞങ്ങൾ ശ്രദ്ധിക്കും. തന്നെയുമല്ല  ഇയാൾക്ക് വലിയ ട്രീറ്റ്മെന്റിന്റെ ഒന്നും ആവശ്യം പോലുമില്ല, എന്നാണ് ഡോക്ടർ ഇന്നലെ പറഞ്ഞത്. "

" സാരമില്ല സിസ്റ്റർ എനിക്കും ബുദ്ധിമുട്ടൊന്നും ആവില്ല ഞാൻ ഇവിടെ നിന്നോളാം "

" താങ്കൾ ഒന്ന് പോയിട്ട് വരു, വൈദ്ദേഹിയ്ക്ക് എന്തെങ്കിലും ചേഞ്ച്‌ വരുമോ എന്നറിയാം...ഇത് ട്രീറ്റ്മെന്റ് ന്റെ ഒരു ഭാഗം കൂടിയാണ് സാർ.. "

 ലയ കാര്യങ്ങള് ഒന്നൊന്നായി അവനു വിശദീകരിച്ചു കൊടുത്തു. 
ഒടുവിൽ മനസില്ല മനസോടെ ആയിരുന്നു അവൻ അവിടെ നിന്നും മടങ്ങുവാൻ തയ്യാറായത്.

പല്ല് തേച്ചു കുളിച്ചു ഫ്രഷ് ആയി വേഗം ഡ്രെസ് ഒക്കെ മാറി.

വാതിൽക്കൽ എത്തിയതും ഒന്നൂടെ അവൻ തിരിഞ്ഞു നോക്കി. അപ്പോളും അവൾ ഉറക്കത്തിൽ ആണ്.


രുദ്രേട്ടൻ എന്നെ ഇട്ടിട്ടു പോകല്ലേ..... "

 വൈദേഹി, രുദ്രന്റെ മുഖത്തേക്ക് നോക്കി പറയുകയാണ്.

 "ഇല്ല ഞാൻ പോവില്ല..."

"സത്യമാണോ, അതോ എന്നെ പറ്റിക്കുമോ "

"ഇല്ല പറ്റിക്കില്ല "

"ഉറപ്പാണോ "

"മ്മ്...."

അവൻ അത് പറയുകയും വൈദ്ദേഹി ഒന്ന് ഉയർന്ന ശേഷം അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തത്...

. തലേ ദിവസത്തെ സംഭവങ്ങൾ ഓർത്തു കൊണ്ട് അവൻ വരാന്തയിൽ കൂടി നടന്നു..

എഴുനെല്കുമ്പോൾ തന്നെ കണ്ടില്ലെങ്കിൽ അവള് ആകെ വിഷമിക്കും, കരഞ്ഞു നിലവിളിയ്ക്കും...ഇനി എന്തെങ്കിലും അവിവേകം കാണിക്കുമോ... എട്ടും പൊട്ടും തിരിയാത്ത പെണ്ണാണ്...

ഡോക്ടർ വ്യാസിനെ ഒന്ന് വിളിച്ചു നോക്കാം..

അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു.

ഹെലോ ഡോക്ടർ 

.
ആഹ് രുദ്രൻ, പറയു..... എവിടെ എത്തി ഇപ്പോൾ...

ഞാൻ ഹോസ്പിറ്റലിൽ തന്നെ ഉണ്ട്,


പോയില്ലേ...

ഇല്ല പോയില്ല... പോകണം എന്ന് നിർബന്ധം ഉണ്ടോ ഡോക്ടർ... അവളെ ഒറ്റയ്ക്ക് ആക്കുവാൻ ഒരു ബുദ്ധിമുട്ട് 


എന്താ പറ്റിയേ.... ഇന്നലെ നമ്മൾ കാര്യങ്ങൾ എല്ലാം സംസാരിച്ചത് അല്ലേ...


അതല്ല ഡോക്ടർ, അവൾ എന്നേ കാണാതെ വരുമ്പോൾ ബഹളം വെയ്ക്കുമോ എന്നൊരു പേടി..


ഹേയ് ഇട്സ് ഓക്കേ മാൻ, അതൊക്കെ ഞങ്ങൾ കൈകാര്യം ചെയ്തോളാം... താൻ പേടിക്കാതെ പോയിട്ട് വാ,, ഒരാഴ്ച്ച കഴിഞ്ഞു വന്നാൽ മതി, അപ്പോളേക്കും ആ കുട്ടിക്ക് കാര്യമായ മാറ്റങ്ങൾ ഒക്കെ വന്നോളും....


ഒടുവിൽ മനസില്ല മനസോടെ രുദ്രൻ വീട്ടിലേക്ക് തിരിച്ചു.

യാത്രയിൽ ഉടനീളം അവന്റെ മനസാകെ കലുഷിതം ആയിരുന്നു.

 ഒപ്പം ഒരേയൊരു പ്രാർത്ഥനയും വൈദേഹിയെ കാത്തുരക്ഷിക്കണേ എന്ന്.


അവളെ കുറിച്ചു ഉള്ള ഓർമ്മകൾ തന്നിൽ എന്തിനാണ് ഇങ്ങനെ നീറ്റൽ പടർത്തുന്നത്...

അവൻ ഓർത്തു നോക്കി.
അത്രമാത്രം അവൾ എന്തിനാണ് തന്നെ ഇങ്ങനെ സ്നേഹിക്കുന്നത്..
ഊണിലും ഉറക്കത്തിലും എല്ലാം അവൾക്ക് താൻ മാത്രം മതി...


ഇനി ഓർമ്മ തിരികെ കിട്ടുമ്പോൾ അവൾക്ക് തന്നോട് ഉള്ള സ്നേഹം ഒക്കെ മാറുമോ 

രുദ്രന്റെ നെറ്റി ചുളിഞ്ഞു.


**

കൃത്യം ആറു മണിക്ക് വൈദ്ദേഹി ഉണർന്നു.

കണ്ണു തിരുമ്മി എഴുന്നേറ്റു നോക്കിയപ്പോൾ ഉണ്ട് ലയ സിസ്റ്റർ ഇരിക്കുന്നു.

ഒരു പുഞ്ചിരിയോടെ അവൾ എഴുന്നേറ്റു ബെഡിൽ ഇരുന്നു.

ആഹ... മിടുക്കി കുട്ടി ഉണർന്നുല്ലോ... ഗുഡ് മോണിങ്..

.ലയ അവളുടെ അടുത്തേയ്ക്ക് വന്നു. പേസ്റ്റും ബ്രഷും എടുത്തു കൈയിൽ കൊടുത്തു.

പല്ലൊക്കെ തേച്ചു വാ.. അപ്പോളേക്കും ഞാൻ ചായ എടുത്തു തരാം....

ലയ പറഞ്ഞതും വൈദ്ദേഹി ചുറ്റിനും നോക്കുകയാണ്.

രുദ്രേട്ടൻ എവിടെ....


ഡോക്ടർ വ്യാസ് വിളിച്ചിട്ട്പോയതാ..മോള് പോയ്‌ ബ്രഷ് ചെയ്യൂ..

മ്മ്.... 

അവൾ എഴുന്നേറ്റു വാഷ് റൂമിൽപോയി.

പല്ലൊക്കെ തേച്ചു മുഖം കഴുകി വന്നു.

ലയ എടുത്തു വെച്ച കാപ്പി അവൾ മേടിച്ചു കുടിച്ചു.


എന്നിട്ട് അതും കുടിച്ചു കൊണ്ട് ഇടയ്ക്ക് എല്ലാം എഴുന്നേറ്റു വാതിൽക്കൽ വരെ പോയ്‌ നോക്കുന്നുണ്ട്.

"രുദ്രേട്ടൻ ഇപ്പോൾ എത്തുമോ സിസ്റ്റർ "

'അറിയില്ല,ഡോക്ടർ സംസാരിച്ച ശേഷം വിടും, വൈദ്ദേഹി ഇവിടെ വന്നു ഇരിയ്ക്ക്, ഞാൻ ഒരു കാര്യം പറയാം "


സിസ്റ്റർ ലയ വിളിച്ചതും അവൾ അവരുടെ അടുത്തേയ്ക്ക് വന്നു.

ഒരു ചെറിയ പാത്രത്തിൽ കുറച്ചു എണ്ണ എടുത്തു ലയ വെച്ചിട്ടുണ്ട്.

വൈദ്ദേഹിയുടെ മുടി എല്ലാം അഴിച്ചു അവൾ ചീർപ്പ് എടുത്തു ചീകി.
എന്നിട്ട് കുറേശെ എണ്ണ എടുത്തു. ആദ്യം അവളുടെ നെറുകയിൽ ആയിരുന്നു തേച്ചു പിടിപ്പിച്ചത്.. ശേഷം മുടിയിഴകളിലൂടെ ഒക്കെ..നന്നായി മസ്സാജ് ചെയ്യ്തു കൊടുത്തു.

ആഹ് സിസ്റ്റർ, ഒരു മിനിറ്റ്... ഏട്ടന്റെ ശബ്ദം പോലെ..

പെട്ടന്ന് അവൾ ചാടി എഴുന്നേറ്റു.

"അത് ഏട്ടൻ അല്ലടാ... അത് ഇവിടത്തെ രാമേട്ടൻ ആണ്...."

ലയ പറഞ്ഞതും അവളുടെ മുഖം വാടി.

അര മണിക്കൂർ നേരം ലയ അവൾക്ക് മസ്സാജ് ചെയ്തു കൊടുത്ത്.. ശേഷം അവളെ കുളിക്കുവാനായി കൊണ്ട് പോയ്‌.

"എനിക്ക് ഈ സോപ്പിന്റെ മണം അടിക്കുമ്പോൾ ശർദിക്കാൻ തോന്നുവാ..."

"ആണോ.. എന്നാലേ വൈദ്ദേഹിക്ക് വെറേ ഒരു സോപ്പ് ഞാൻ കൊണ്ട് വന്നു തരം... വൈകിട്ട് ആവട്ടെ..."


ലയ പറഞ്ഞതും അവൾ തല കുലുക്കി.

രുദ്രേട്ടൻ എപ്പോ വരും... ഒരു നൂറു ആവർത്തി എങ്കിലും അവൾ ലയയോട് ചോദിച്ചു.

"പെട്ടന്ന് വരും.. ഇല്ലെങ്കിലെ കുളിച്ചു കഴിഞ്ഞു നമ്മൾക്ക് ഡോക്ടർടെ അടുത്തേക്ക് പോകാം...."

മ്മ്... എന്നാൽ പെട്ടന്ന് എന്നേ കുളിപ്പിക്കുമൊ.....

ആഹ് കുളിപ്പിയ്ക്കാം..

വൈദ്ദേഹി നല്ല കുട്ടി ആയിട്ട് ഇരിക്കണേ...


ആം.......

അവൾ കൊച്ചു കുട്ടികളെപ്പോലെ തല കുലുക്കി കാണിച്ചു.

കുളിയൊക്കെ കഴിഞ്ഞ്, ഹോസ്പിറ്റലിലെ ഒരു വേഷമായിരുന്നു അവളെ  ലയ ഇടുപ്പിച്ചു കൊടുത്തത്.

ഇളം നീല നിറം ഉള്ള ഒരു ഗൗൺ..

ഡോക്ടർ വ്യാസിന്റെ അടുത്തേക്ക് ലയയോട് ഒപ്പം അവൾ വേഗത്തിൽ നടന്നു... രുദ്രനെ ഒന്ന് കണ്ടാൽ മതി എന്നായിരുന്നു അവളുടെ അപ്പോളത്തെ ചിന്ത......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story