വൈദേഹി: ഭാഗം 18

vaidehi

രചന: മിത്ര വിന്ദ

കുളിയൊക്കെ കഴിഞ്ഞ്, ഹോസ്പിറ്റലിലെ ഒരു വേഷമായിരുന്നു അവളെ  ലയ ഇടുപ്പിച്ചു കൊടുത്തത്.

ഇളം നീല നിറം ഉള്ള ഒരു ഗൗൺ..

ഡോക്ടർ വ്യാസിന്റെ അടുത്തേക്ക് ലയയോട് ഒപ്പം അവൾ വേഗത്തിൽ നടന്നു.

 ഡോക്ടറുടെ ക്യാബിൻ തുറന്ന് അകത്തേക്ക് കയറിയതും അവൾ നാലുപാടും നോക്കി.

 ആഹാ ഇതാര് വൈദേഹിയോ.. കുളിച്ച് നല്ല സുന്ദരിക്കുട്ടി ആയല്ലോ.. വരൂ വരൂ വൈദേഹി.. ഇവിടെ വന്നിരുന്നേ.

അയാൾ തന്റെ അരികിൽ കിടന്ന കസേരയിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു.

"രുദ്രേട്ടൻ എവിടെ? ഒന്നു വിളിക്കുമോ ഡോക്ടർ.."

 "വിളിക്കാല്ലോ രുദ്രേട്ടനെ വിളിക്കാം കേട്ടോ..... ആദ്യം വൈദേഹി ഇവിടെ വന്നു ഒന്ന് ഇരിയ്ക്കു"

ഡോക്ടർ വ്യാസ് വീണ്ടും അവളോട് പറഞ്ഞു..


 നാലുപാടും വീണ്ടും അവനെ തിരഞ്ഞുകൊണ്ട് വൈദേഹി ഡോക്ടർ പറഞ്ഞ കസേരയിൽ വന്ന് ഇരുന്നു.

 വൈദേഹിയക്ക് ഇവിടെ ഒക്കെ ഇഷ്ടമായോ..?

മ്മ്....ഇഷ്ടമായി..

 ഈ നിൽക്കുന്ന ലയസിസസ്റ്റർ പാവമാണോ വൈദേഹി...

മ്മ്... പാവമാ...

 ഡോക്ടർ വ്യാസ് ചോദിച്ച ചോദ്യങ്ങൾക്കൊക്കെ ഉത്തരം നൽകുന്നുണ്ടെങ്കിൽ പോലും വൈദേഹിയുടെ മനസ്സ് ആകെ പതറി ഇരിക്കുകയാണ്... അത് രുദ്രനെ കാണാഞ്ഞിട്ടാണ് എന്നുള്ളത് ഡോക്ടറിനും ലയയ്ക്കും മനസ്സിലായി...


" രുദ്രൻ കുറച്ചു കഴിയുമ്പോഴേക്കും വരും കേട്ടോ, അയാൾക്ക് അത്യാവശ്യം ആയിട്ട് ആരെയോ കാണണമെന്ന് പറഞ്ഞു പോയതാണ്  "


 ഡോക്ടർ പറയുന്നത് കേട്ടതും അവളുടെ മിഴികൾ നിറഞ്ഞു.

" എന്നെ ഒറ്റയ്ക്ക് ആക്കിയിട്ട് പോയി അല്ലേ, എനിക്കറിയാമായിരുന്നു രുദ്രേട്ടൻ എന്നെ ഇവിടെ കൊണ്ടു വിട്ടിട്ട് പോകും എന്ന്, അല്ലെങ്കിലും രുദ്രേട്ടന് എന്നെ ഇഷ്ടമല്ല, എന്നോട് വെറുപ്പാണ്  "


 അവൾ തനിയെ ഇരുന്ന് പിറു പിറുത്തു.

" അതെന്താ വൈദേഹിയെ രുദ്രേട്ടന് ഇഷ്ടമല്ലാത്തത് "

 അറിയില്ല"

" വൈദേഹിയെ ആർക്കാ ഇഷ്ടമല്ലാത്തത് വൈദേഹി നല്ല കുട്ടിയല്ലേ, ഈ നിൽക്കുന്ന സിസ്റ്റർ ലയയ്ക്കും എനിക്കും ഒക്കെ വൈദേഹിയെ ഒരുപാട് ഇഷ്ടമാണ് കേട്ടോ...."

" എല്ലാവർക്കും എന്നെ ഇഷ്ടമാ എന്റെ അച്ഛനും അമ്മയ്ക്കും ശിവ ചേച്ചിയും മഹി അങ്കിളിനും, ഗൗരി ആന്റിക്കും  ഒക്കെ... പക്ഷേ രുദ്രേട്ടന് മാത്രം എന്നെ ഇഷ്ടമല്ല, ഏട്ടന്റെ മുന്നിൽ പോലും വന്നേക്കരുത് എന്നാണ് എന്നോട് പറഞ്ഞത്,എന്നേ കാണുമ്പോൾ ഒക്കെ വഴക്ക് പറയും..."


" അയ്യോ അതെന്താ"

"അറിയില്ല...."

" രുദ്രേട്ടനു വൈദേഹിയെ ഇഷ്ടമാണെന്നാണ് ഞങ്ങളൊക്കെ കരുതിയത്.."


"അല്ല ഇഷ്ടം അല്ലാ "

" അതൊക്കെ വൈദേഹിയുടെ തോന്നലാണ്, ഇഷ്ടമുള്ളതുകൊണ്ടല്ലേ ഇവിടേക്ക് വൈദേഹിയുടെ അസുഖമൊക്കെ പോകുവാനായി രുദ്രേട്ടൻ കൂട്ടിക്കൊണ്ടുവന്നത്, "


" രുദ്രേട്ടൻ എന്നെ തനിച്ചാക്കി പോയില്ലേ, എന്നെ ഇവിടെ തനിച്ചാക്കി പോയില്ലേ... "
.. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും അവൾ ആവർത്തിച്ചു കൊണ്ടേയിരുന്നു..

"കരയാതെന്നേ... രുദ്രേട്ടനെ പെട്ടന്ന് തന്നെ ഞങ്ങള്  ഇവിടേക്ക് കൊണ്ട് വരാം..."

"ഇല്ല... വരില്ല... എനിക്ക് അറിയാം.... വരില്ലെന്ന് എനിക്ക് അറിയാം.എന്നോട് ഇഷ്ടം അല്ല... എന്നോട് വെറുപ്പാ...."


 വൈദേഹി പറഞ്ഞ കാര്യങ്ങളൊക്കെയും ഡോക്ടർ അയാളുടെ ഫോണിൽ റെക്കോർഡ് ചെയ്തു വെച്ചിരുന്നു....


 അവൾ വയലന്റ് ആകും എന്നാണ് ഡോക്ടർ കരുതിയത്, പക്ഷേ സത്യത്തിൽ അതൊന്നും ഉണ്ടായില്ല.

 എന്നാൽ ആ ദിവസം മുഴുവനും അവൾ പച്ച വെള്ളം പോലും കുടിക്കുവാൻ തയ്യാറായില്ല.

 സിസ്റ്ററും ഡോക്ടറും ഒക്കെ മാറിമാറി അവളോട് പറഞ്ഞു എന്തെങ്കിലും കഴിക്കുവാൻ.

 പക്ഷേ വൈദേഹി ഒരേ ഇരിപ്പിരുന്നു.

 ഇടയ്ക്ക് നാലഞ്ചു തവണ രുദ്രൻ ഡോക്ടറിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു.

 അവൾക്ക് കുഴപ്പമൊന്നുമില്ല എന്നും പക്ഷേ ഫുഡ് കഴിക്കുവാൻ കൂട്ടാക്കുന്നില്ലെന്നും ഡോക്ടർ അറിയിച്ചു.


 ഒടുവിൽ രാത്രി ആയപ്പോഴേക്കും രുദ്രന്റെ ഫോണിലേക്ക് ഡോക്ടർ  വീഡിയോ കോൾ ചെയ്തു
 വൈദേഹിയെ കാണിച്ചുകൊടുത്തു..

 ഒന്നും കഴിക്കാൻ അതുകൊണ്ട് അവൾ ആകെ ക്ഷീണിച്ച് അവശയായിരുന്നു.

 ഡോക്ടർ പറഞ്ഞതിന് പ്രകാരം ആയിരുന്നു രുദ്രൻ അവളോട് സംസാരിച്ചത്..

"വൈദ്ദേഹി, അത്യാവശ്യം ആയിട്ട് എനിക്ക് ഓഫീസിൽ വരെ എത്തണമായിരുന്നു, നാളെ കാലത്തെ തന്നെ ഞാൻ അവിടെ ഉണ്ടാകും, വൈദേഹി ഫുഡ് കഴിച്ചിട്ട് മിടുക്കി കുട്ടിയായി കിടക്കണേ "

 ഫോണിലൂടെ അവനെ കണ്ടതും അവൾ വാവിട്ട് നിലവിളിച്ചു.

" രുദ്രേട്ടൻ ഇങ്ങോട്ട് വരണം, എങ്കിൽ മാത്രമേ ഞാൻ ഫുഡ്‌ കഴിക്കുകയുള്ളൂ  "

" ഞാൻ വരാന്നേ.... പക്ഷെ വൈദേഹി ഇപ്പോൾ ഫുഡ് കഴിച്ചാൽ മാത്രമേ ഞാൻ വരികയുള്ളൂ... "


അവൻ ഒരുപാട് നിർബന്ധിച്ചപ്പോൾ, ഒടുവിൽ വൈദേഹി രണ്ടുമൂന്നു സ്പൂൺ കഞ്ഞി കുടിച്ചു.

 കവിളിലൂടെ ഒഴുകിയ കണ്ണീർ അവൾ തുടച്ചുമാറ്റി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ രുദ്രന്  വല്ലാത്ത വിഷമം തോന്നി.

 കുറച്ചു സമയം കൂടി അവളോട് വീഡിയോ കോളിൽ സംസാരിച്ച ശേഷം അവൻ ഫോൺ വെച്ചു.


 സിസ്റ്റർ ലയ ആയിരുന്നു അന്ന് വൈദേഹിയോടൊപ്പം മുറിയിൽ കിടന്നത്.

 രുദ്രനെ കാണണമെന്ന് പറഞ്ഞ് രാത്രിയിലൊക്കെ വൈദേഹി ബഹളം വെച്ചു... കാലത്തെ എഴുന്നേൽക്കുമ്പോൾ രുദ്രൻ ഇവിടെ ഉണ്ടാവും എന്നായിരുന്നു ലയ മറുപടി നൽകിയത്..


 രുദ്രൻ ആ സമയത്ത് ഡോക്ടർ വ്യാസ് അയച്ചുകൊടുത്ത ഓഡിയോ ക്ലിപ്പ് കേൾക്കുകയായിരുന്നു..

എല്ലാം കേട്ട് കഴിഞ്ഞതും അവന്, തന്റെ ഹൃദയം നൊന്തു.

 താൻ കാലത്തെ തന്നെ ഹോസ്പിറ്റലിൽ എത്തിയേക്കാം എന്ന രുദ്രൻ ഡോക്ടറിനെ അറിയിച്ചുവെങ്കിലും അയാൾ അത് നിരസിച്ചു.

തത്കാലം അതിന്റെ ഒന്നും ആവശ്യം ഇല്ലന്നും ഇടയ്ക്ക് ഒക്കെ ഇങ്ങനെ വീഡിയോ കാൾ ചെയ്തു അവളോട് സംസാരിച്ചാൽ മതി എന്നും ആയിരുന്നു അയാൾ അറിയിച്ചത്.

 ട്രീറ്റ്മെന്റ് ശരിയായ രീതിയിൽ നടക്കണമെങ്കിൽ രുദ്രൻ ഇവിടെ ഉണ്ടാവാൻ പാടില്ല എന്നതായിരുന്നു ഡോക്ടർ അവന് നിർദ്ദേശിച്ചത്.

"ഓക്കേ ഡോക്ടർ, സമ്മതിച്ചു പക്ഷേ എനിക്കിനി എന്നാണ് നേരിട്ട് അവളെ ഒന്ന് നേരിട്ട് കാണാൻ സാധിക്കുന്നത് "

" രണ്ടാഴ്ചയ്ക്കുശേഷം രുദ്രൻ ഇവിടേക്ക് വന്നാൽ മതി "

" ഡോക്ടർ ആദ്യം പറഞ്ഞത് ഒരാഴ്ച കഴിഞ്ഞു വന്നോളാൻ അല്ലേ"

" ആയിരുന്നു പക്ഷേ, ഈ കുട്ടിക്ക് അത്ര കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല, അതുകൊണ്ട് ശരിയായ രീതിയിൽ ചികിത്സ നടക്കണമെങ്കിൽ, താങ്കൾ ഇവിടെ ഉണ്ടാവാൻ പാടില്ല, അവളെ യാഥാർത്ഥ്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കണം ഞങ്ങൾക്ക്  "

ഡോക്ടർ ഓരോ കാര്യങ്ങൾ അവനോട് പറഞ്ഞതും, വല്ലാത്ത സങ്കടത്തോടെ രുദ്രൻ ബെഡിലേക്ക് അമർന്നിരുന്നു.

എല്ലാം കേട്ടുകൊണ്ട് തൊട്ടരികത്തായി അച്ഛനും അമ്മയും ഉണ്ടായിരുന്നു.

അവർ ഇരുവരും അവനെ ഒരുപാട് സമാധാനിപ്പിച്ചു.

 പക്ഷേ അപ്പോഴും അവന്റെ കാതിൽ മുഴങ്ങിക്കേട്ടു കൊണ്ടിരുന്നത് തന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകരുതേ രുദ്രേട്ടാ എന്നുള്ള വൈദേഹിയുടെ പറച്ചിൽ ആയിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story