വൈദേഹി: ഭാഗം 19

vaidehi

രചന: മിത്ര വിന്ദ

ഡോക്ടർ ഓരോ കാര്യങ്ങൾ അവനോട് പറഞ്ഞതും, വല്ലാത്ത സങ്കടത്തോടെ രുദ്രൻ ബെഡിലേക്ക് അമർന്നിരുന്നു.

എല്ലാം കേട്ടുകൊണ്ട് തൊട്ടരികത്തായി അച്ഛനും അമ്മയും ഉണ്ടായിരുന്നു.

അവർ ഇരുവരും അവനെ ഒരുപാട് സമാധാനിപ്പിച്ചു.

 പക്ഷേ അപ്പോഴും അവന്റെ കാതിൽ മുഴങ്ങിക്കേട്ടു കൊണ്ടിരുന്നത് തന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകരുതേ രുദ്രേട്ടാ എന്നുള്ള വൈദേഹിയുടെ പറച്ചിൽ ആയിരുന്നു.

 പെട്ടെന്ന് ആയിരുന്നു അവന്റെ വാട്സാപ്പിലേക്ക് ഒരു ഓഡിയോ ക്ലിപ്പ് വന്നത്. നോക്കിയപ്പോൾ ഡോക്ടർ വ്യാസ് അയച്ചുകൊടുത്ത ഒരു ഓഡിയോ ആയിരുന്നു.

അവൻ പെട്ടെന്ന് അത് പ്ലേ ചെയ്തു.
എല്ലാവർക്കും എന്നെ ഇഷ്ടമാ എന്റെ അച്ഛനും അമ്മയ്ക്കും ശിവ ചേച്ചിയും മഹി അങ്കിളിനും, ഗൗരി ആന്റിക്കും  ഒക്കെ... പക്ഷേ രുദ്രേട്ടന് മാത്രം എന്നെ ഇഷ്ടമല്ല, ഏട്ടന്റെ മുന്നിൽ പോലും വന്നേക്കരുത് എന്നാണ് എന്നോട് പറഞ്ഞത്,എന്നേ കാണുമ്പോൾ ഒക്കെ വഴക്ക് പറയും..."


 വിങ്ങി പ്പൊട്ടിക്കൊണ്ട് പറയുന്ന വൈദേഹിയുടെ ശബ്ദം, അവൻ ഫോണിലൂടെ കേട്ടു.

അയ്യോ അതെന്താ"

"അറിയില്ല...."

" രുദ്രേട്ടനു വൈദേഹിയെ ഇഷ്ടമാണെന്നാണ് ഞങ്ങളൊക്കെ കരുതിയത്.."


"അല്ല ഇഷ്ടം അല്ലാ "

" അതൊക്കെ വൈദേഹിയുടെ തോന്നലാണ്, ഇഷ്ടമുള്ളതുകൊണ്ടല്ലേ ഇവിടേക്ക് വൈദേഹിയുടെ അസുഖമൊക്കെ പോകുവാനായി രുദ്രേട്ടൻ കൂട്ടിക്കൊണ്ടുവന്നത്, "


" രുദ്രേട്ടൻ എന്നെ തനിച്ചാക്കി പോയില്ലേ, എന്നെ ഇവിടെ തനിച്ചാക്കി പോയില്ലേ... "
.. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും അവൾ ആവർത്തിച്ചു കൊണ്ടേയിരുന്നു..

"കരയാതെന്നേ... രുദ്രേട്ടനെ പെട്ടന്ന് തന്നെ ഞങ്ങള്  ഇവിടേക്ക് കൊണ്ട് വരാം..."

"ഇല്ല... വരില്ല... എനിക്ക് അറിയാം.... വരില്ലെന്ന് എനിക്ക് അറിയാം.എന്നോട് ഇഷ്ടം അല്ല... എന്നോട് വെറുപ്പാ...."


 ഡോക്ടറോട് ഉള്ള അവളുടെ തുറന്നുപറച്ചിൽ കേട്ടതും അവന്റെ ദേഹം തരിച്ചു കയറി..

എന്റെ ഈശ്വരാ പാവം, അവളുടെ മനസ്സിൽ ഞാൻ അത്രയ്ക്ക് വേദന പടർത്തിയോ....

അവനു സ്വയം കുറ്റബോധം തോന്നി. അവന്റെ നെഞ്ചു വല്ലതെ നീറി പിടഞ്ഞു....

ശരിയാ അവള് പറഞ്ഞത്....എല്ലാർക്കും അവളെ ഇഷ്ട്ടം ആയിരുന്നു... തനിക്ക് ഒഴികെ...ആ പാവത്തിനെ അത്രമാത്രം വെറുക്കാൻ അവൾ എന്ത് ദ്രോഹം ആണ് തന്നോട് കാണിച്ചത്.....

അവന്റെ മിഴികൾ നിറഞ്ഞു തൂവി.
.
അവളുടെ ഹൃദയം പൊട്ടിയുള്ള തുറന്ന് പറച്ചില്....

 താൻ അവിടെ ഒറ്റയ്ക്ക് ആക്കി പോന്നു എന്നുള്ള വിഷമം അവളെ ഒരുപാട് ബാധിച്ചിട്ടുണ്ടെന്ന് അവന് മനസ്സിലായി..


എത്രയും പെട്ടന്ന് വൈദ്ദേഹിയേ കാണണം...

അത് ഏത് ഡോക്ടർ പറഞ്ഞാലും ശരി, താൻ അവിടെ ചെന്നിരിക്കും.

അവൻ പെട്ടന്ന് വണ്ടിയുടെ ചാവിയും എടുത്തു റൂം തുറന്നു ഇറങ്ങി.

നേരം അപ്പോൾ 12കഴിഞ്ഞു.

ഹോസ്പിറ്റലിൽ നിന്നും എത്തിയത് വൈകുന്നേരം 6മണി ആയപ്പോൾ ആണ്...

അച്ഛന്റെ മുറിയിലേക്ക് നോക്കി കൊണ്ട് അവൻ സ്റ്റെപ്പ് ഇറങ്ങി.

 വിളിച്ചുണർത്തി താൻ ഹോസ്പിറ്റലിലേക്ക് പോകുന്ന കാര്യം അവരോട് പറയണമെന്നാണ് രുദ്രൻ ആദ്യം കരുതിയത്.. പക്ഷേ പിന്നീട് അവൻ അത് മാറ്റി, ഇനി അവരെ വെറുതെ ടെൻഷൻ അടുപ്പിക്കേണ്ട, കാലത്തെ അച്ഛനും അമ്മയും ഉണരുമ്പോഴേക്കും ഫോണിൽ വിളിച്ചു പറയാം.. അവൻ കണക്കുകൂട്ടി.

ഡോർ തുറന്നു വെളിയില്ക്ക് ഇറങ്ങി.

വാച്ച് മാൻ ഇരിപ്പുണ്ട്.

അയാളോട് അത്യാവശ്യമായി ഒരു യാത്ര പോകുകയാണെന്ന് മാത്രം പറഞ്ഞുകൊണ്ട് അവൻ വണ്ടിയെടുത്തു.

വിജനമായ വഴിയിലൂടെ വേഗത്തിൽ വണ്ടി ഓടിച്ചു അവൻ പോയ്‌..... ശരിക്കും ക്ഷീണിതൻ ആയിരുന്നു... യാത്ര, ഒപ്പം തന്നെ വൈദ്ദേഹിയുടെ അവസ്ഥ... എല്ലാം അവന്റെ മനസിനെ പിടിച്ചു കുലുക്കിയിരുന്നു.

എന്നാലും അവളെ കാണണം എന്നുള്ള അതിയായ ആഗ്രഹം അവന്റെ ഉള്ളിൽ കയറി കൂടി...നാളെ കാലത്തെ അവൾ ഉണരുമ്പോൾ താൻ അവിടെ ഉണ്ടാകണം... അത് അവനു നിർബന്ധം ആയിരുന്നു..

ഒറ്റയ്ക്ക് ആക്കിയിട്ടു പോരാൻ ശകലം പോലും മനസ് ഇല്ലയിരുന്നു. എന്നാലും ശരി പാവം, അവളുടെ ട്രീറ്റ്മെന്റ് ഒക്കെ ഓർത്തപ്പോൾ പിന്നെ മനസില്ലമനസോടെ പോന്നു.. എന്നാൽ ഇനി അത് ശരിയാവില്ല.....

അഥവാ ഡോക്ടർ സമ്മതിച്ചില്ലെങ്കിൽ താൻ വൈദ്ദേഹിയെയും കൂട്ടി കൊണ്ട് തിരികെ വീട്ടിലേക്ക് പോരും..

അവൻ ഉറപ്പിച്ചു.


ഉറക്കം വന്നു കണ്ണടഞ്ഞു പോകുമ്പോഴും അവൻ വൈദ്ദേഹിയുടെ അടുത്ത് എത്തണം എന്ന ഒരേ ഒരു ചിന്തയോടെ വണ്ടിയോടിച്ചു പോയ്‌.

കാലത്തെ ആറു മണി ആയപ്പോൾ സഞ്ജീവനീയുടെ മുന്നിൽ രുദ്രൻ കാറു കൊണ്ട് വന്നു നിറുത്തി.


എന്നിട്ട് ഒരു കുപ്പി വെള്ളം എടുത്തു മുഖം ഒക്കെ നന്നായി കഴുകി ഫ്രഷ് ആയി..

ശേഷം നേരേ അവൻ വൈദ്ദേഹി യുടെ വാർഡിലേക്ക് നടന്നു.

അവിടെ അപ്പോൾ ലോക്ക് ആയിരുന്നു..

രോഗികൾ ആരെങ്കിലും ഇറങ്ങി ഓടി പോകും എന്നുള്ളത് കൊണ്ട് ഗ്രിൽ ഇട്ട് പൂട്ടിയിരിക്കുകയാണ്.

അവൻ അവിടെ പിടിച്ചു കുലുക്കി ശബ്ദം ഉണ്ടക്കി.

അപ്പോളേക്കും ഒരു സിസ്റ്റർ ഇറങ്ങി വന്നു.


ആരാ...

 എന്റെ പേര് രുദ്ര ദേവ്..

നിങ്ങൾക്ക് എന്ത് വേണം...

ഞാൻ ഇവിടെ കിടക്കുന്ന വൈദ്ദേഹി എന്ന പേഷ്യന്റിനെ കാണുവാനായി വന്നതാണ്. ഇതൊന്ന് വന്ന് തുറന്ന് തന്നെ നിങ്ങള്.. ഞാൻ ഇന്നലെ ഇവിടെ നിന്നും പോയതായിരുന്നു "

" അത് അങ്ങനെ തുറക്കാൻ പറ്റില്ല, അഥവാ ഇവിടേക്ക് നിങ്ങൾക്ക് കയറണമെങ്കിൽ, ഒന്നെങ്കിൽ സിസ്റ്റർ ലയയുടെ പെർമിഷൻ വേണം അതല്ലെങ്കിൽ ഡോക്ടറെ കാണണം  "

" എങ്കിൽ ആരേ ആണെന്ന് വെച്ചാൽ നിങ്ങൾ വേഗം വിളിക്ക്,"

 അവന്റെ ശബ്ദം കനത്തു.

"ഇവിടെ നിൽക്കുക കേട്ടോ,സിസ്റ്റർ ലയയേ വിളിച്ചുകൊണ്ട്  ഞാൻ  തിരിച്ചു വരാം..."...

 ആ സിസ്റ്റർ പെട്ടെന്ന് തന്നെ അവിടെ നിന്നും തിരിച്ചു പോയി..

 അക്ഷമയോടുകൂടി രുദ്രൻ  കാത്തു നിൽക്കുകയാണ്.

 കുറച്ചു കഴിഞ്ഞതും കണ്ടു സിസ്റ്റർ ലയ നടന്നുവരുന്നത്.

"സാർ...  സാർ എന്താ ഇവിടെ"
 അവനെ കണ്ടതും ലയ 
 ചോദിച്ചു.

" വൈദേഹിയെ കാണുവാനായി വന്നതാണ് ഞാന് "

" ഡോക്ടറോട് പറഞ്ഞിരുന്നോ"

" അതിന്റെ ആവശ്യം തൽക്കാലം ഇല്ലെന്നു തോന്നി, എനിക്ക് എന്റെ ഭാര്യയെ കാണുന്നതിന് എന്തിനാ ഡോക്ടറുടെ പെർമിഷൻ"

 രുദ്രൻ അല്പം മുഷിഞ്ഞാണ് സംസാരിച്ചത്.....


" അയ്യോ അങ്ങനെ പറയാൻ പറ്റില്ല സാർ..... ഇവിടെ ട്രീറ്റ്മെന്റിന്റെ ഭാഗമായിട്ടാണ് ഡോക്ടർ  ആരൊക്കെയാണ് നിർത്തേണ്ടത് എന്ന് തീരുമാനിക്കുന്നത്, ഡോക്ടറുടെ അനുവാദം ഇല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല  "

"അങ്ങനെയല്ലല്ലോ ആദ്യം വന്നപ്പോൾ പറഞ്ഞത്, പേഷ്യന്റിന്റെ കൂടെ ഹസ്ബൻഡ് നിൽക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല എന്നാണല്ലോ, പിന്നെന്താ പെട്ടെന്ന് ഒരു തിരുത്തൽ "

 രുദ്രന്റെ മുഖം ദേഷ്യത്താൽ ചുവന്നു.

"ഞാൻ ഡോക്ടറെ വിളിച്ചു കൊണ്ടുവരാം,,, സാറ് ഡോക്ടറുമായിട്ട് സംസാരിക്കുക കേട്ടോ.."


" ഇപ്പോൾ തൽക്കാലം ഇതങ്ങ് തുറന്നത്  താ.... എനിക്ക് വൈദേഹിയെ കണ്ടേ തീരൂ.... അതിനുശേഷം മതി ഡോക്ടറോടുള്ള സംസാരമൊക്കെ  "

അവൻ ശബ്ദമുയർത്തി..

 അപ്പോഴേക്കും മറ്റുള്ള റൂമുകളിലെ പേഷ്യന്റിന്റെ കൂടെ കഴിയുന്ന ആളുകൾ ഒക്കെ പുറത്തേക്ക് ഇറങ്ങി വന്നു തുടങ്ങി.

....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story