വൈദേഹി: ഭാഗം 20

vaidehi

രചന: മിത്ര വിന്ദ

"ഞാൻ ഡോക്ടറെ വിളിച്ചു കൊണ്ടുവരാം,,, സാറ് ഡോക്ടറുമായിട്ട് സംസാരിക്കുക കേട്ടോ.."


" ഇപ്പോൾ തൽക്കാലം ഇതങ്ങ് തുറന്നത്  താ.... എനിക്ക് വൈദേഹിയെ കണ്ടേ തീരൂ.... അതിനുശേഷം മതി ഡോക്ടറോടുള്ള സംസാരമൊക്കെ  "

അവൻ ശബ്ദമുയർത്തി..

 അപ്പോഴേക്കും മറ്റുള്ള റൂമുകളിലെ പേഷ്യന്റിന്റെ കൂടെ കഴിയുന്ന ആളുകൾ ഒക്കെ പുറത്തേക്ക് ഇറങ്ങി വന്നു തുടങ്ങി..


 എന്താ..എന്താ അവിടെ ഒരു ശബ്ദം കേൾക്കുന്നത്... ആരാന്ന് ഒച്ച ഉണ്ടാക്കുന്നത്..

 പിന്നിൽ നിന്നും ഡോക്ടർ വ്യാസിന്റെ വാക്കുകൾ കേട്ടതും  രുദ്രൻ തിരിഞ്ഞുനോക്കി.

 തന്റെ മുന്നിൽ നിൽക്കുന്ന രുദ്രനെ കണ്ടതും ഡോക്ടർ ഞെട്ടിപ്പോയി..

എടോ.. താൻ.. താനിത് എപ്പോ വന്നു...?


ഞാൻ വന്നിട്ട് ഒരു 10 മിനിറ്റ് ആയതേയുള്ളൂ ഡോക്ടർ,എനിക്ക് വൈദേഹിയെ കാണണം..

 ഇന്നലെ ആണെങ്കിൽ തന്നോട് വൈദേഹിയെ കെട്ടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് ഒക്കെ വിശദീകരിച്ച, രുദ്രൻ തന്നെയാണോ ഇത് എന്ന് ഡോക്ടർ ഓർത്തു..


 ഒറ്റ ദിവസം കൊണ്ട് വൈദേഹി ഇയാളിൽ ഇത്രമാത്രം സ്വാധീനം ചെലുത്തിയോ...

 ഡോക്ടർ വ്യാസന്റെ ഇരുപുരികങ്ങളും ചുളിഞ്ഞു.

" രുദ്രൻ ഇത്ര തിടുക്കപ്പെട്ട് താൻ ഇവിടേക്ക് വരാനും മാത്രം എന്താണ് സംഭവിച്ചത്"

" ഒന്നും പ്രത്യേകിച്ച് സംഭവിച്ചിട്ടൊന്നുമല്ല ഡോക്ടർ,  എനിക്ക് അവളെ കാണണമെന്ന് തോന്നി"

" താൻ വരൂ...നമ്മൾക്ക് ഇരുന്നു സംസാരിക്കാം "


" ഞാൻ വരാം ഡോക്ടർ ആദ്യം എനിക്ക് വൈദേഹിയെ ഒന്ന് കാണണം "


"മ്മ്... അയാള് എഴുന്നേൽക്കാൻ സമയമായിട്ടില്ല,അരമണിക്കൂർ കൂടി ഉറങ്ങട്ടെ, ഞാൻ പറയുന്നത് കേൾക്കൂ,  താനിപ്പോൾ എന്റെ കൂടെ വന്നേ "

 ഡോക്ടർ വ്യാസ് വളരെ നിർബന്ധിച്ചാണ് രുദ്രനെ അയാളുടെ ഒപ്പം കൂട്ടിക്കൊണ്ടുപോയത്..


" രുദ്രൻ ഇന്നലെ വീട്ടിലെത്തിയിരുന്നില്ലേ "

"ഉവ്വ്‌ "

"എത്ര മണിക്കൂർ യാത്രയുണ്ട്, എന്തായാലും ഉച്ചയ്ക്ക് ശേഷമല്ലേ താൻ വീട്ടിലെത്തി ചേർന്നത് "

"മ്മ്...  വൈകുന്നേരം 6 മണിയായി"

'എന്നിട്ട് അപ്പോൾ തന്നെ അവിടുന്ന് തിരിച്ചോ"

'ഇല്ല ഡോക്ടർ,ഞാൻ പുറപ്പെട്ടപ്പോൾ ഏകദേശം വെളുപ്പാൻകാലമായിരുന്നു"


" എന്താണ് ഇത്ര തിടുക്കപ്പെട്ട ഈ യാത്രയുടെ പിന്നിൽ "


 അയാൾ തന്റെ ചൂണ്ടുവിരൽ താടിയിൽ മുട്ടിച്ചുകൊണ്ട് രുദ്രന്റെ കണ്ണുകളിലേക്ക് നോക്കി.

 അപ്പോൾ അവന്റെ ആ മിഴികളിലെ തിളക്കം... അതിൽനിന്നും ഡോക്ടർ വ്യാസിന് വ്യക്തമായിരുന്നു, വൈദേഹിയോട് അവന് എത്രമാത്രം സ്നേഹം ഉണ്ടെന്നുള്ളത്,

" അവളോട് ഞാൻ വാക്ക് കൊടുത്തതായിരുന്നു, കാലത്തെ അവൾ ഉണരുമ്പോൾ ഞാൻ അരികിൽ ഉണ്ടാകും എന്ന്, വല്ലാത്ത വാശിക്കാരിയാണ്, അതും ചില പ്രത്യേക കാര്യങ്ങൾക്ക് വേണ്ടി മാത്രം,  ഇവിടെവെച്ച് അവൾ പല ആവർത്തി എന്നോട് പറഞ്ഞിരുന്നു അവളെ തനിച്ചാക്കി പോകരുതെന്ന്, ഇല്ലെന്ന് ഞാൻ അവളോട് മറുപടി കൊടുക്കുകയും ചെയ്തു, ഇന്നലെ കാലത്ത് ഞാൻ പോയെന്ന് അറിഞ്ഞപ്പോൾ അതാണ് അവൾക്ക് അത്ര വിഷമം ആയത്"


"മ്മ്..... രുദ്രൻ ഇവിടെ നിൽക്കുന്നതുകൊണ്ട് ഞങ്ങൾക്ക് വേറെ ബുദ്ധിമുട്ടൊന്നുമില്ല, പക്ഷേ എപ്പോഴും വൈദേഹിയുടെ കൂടെ, അത് പറ്റില്ല കേട്ടോ... ട്രീറ്റ്മെന്റിന്റെ ഭാഗമായിട്ട്, അയാൾക്ക് ധാരയും കിഴിവക്കലും അങ്ങനെ കുറച്ച് പ്രൊസീജ്യർസ് ഒക്കെ ഉണ്ട്.... ഒക്കെ അവസാനിച്ചു കഴിയുമ്പോഴേക്കും, ഒരു ദിവസം തന്നെ തീരും...."


" കുഴപ്പമില്ല ഡോക്ടർ ഞാനിവിടെ ഔട്ട്ഹൗസിൽ സ്റ്റേ ചെയ്തോളാം  "

"മ്മ് ഓക്കേ ഒക്കെ 
... എന്തായാലും ഇപ്പോൾ വൈദേഹി ഉണർന്നു കാണും രുദ്രം ചെല്ലൂ,,,"


ശരി ഡോക്ടർ.. താങ്ക് യു....

 ഡോക്ടറുടെ നേർക്ക് തന്റെ വലതു തരം നീട്ടി  അവൻ പുഞ്ചിരിയോടെ പറഞ്ഞു.

 വൈദേഹിയുടെ റൂമിന്റെ വെളിയിൽ എത്തിയപ്പോൾ തന്നെ കേട്ടിരുന്നു ലയോടടുത്തുള്ള അവളുടെ സംഭാഷണം..

"വൈദേഹി നല്ല കുട്ടിയല്ലേ, മിടുക്കി ആയിട്ട് പല്ലും തേച്ചു കുളിക്കുകയും ചെയ്തു, ഇനി ഈ ചായ കൂടി ഒന്നു കുടിക്കുമോളെ "


" വേണ്ട എന്റെ രുദ്രേട്ടൻ വരാതെ ഞാൻ ഒന്നും കഴിക്കില്ല, നിങ്ങൾ എന്തിനാണ് എന്റെ രുദ്രേട്ടനെ എവിടുന്നു ഓടിച്ചു വിട്ടത്, പാവം ആയിരുന്നു എന്റെ ഏട്ടൻ"

 അതു കേട്ടതും രുദ്രന്റെ മിഴികൾ നിറഞ്ഞു.


രുദ്രേട്ടൻ വരുമെന്നേ, അപ്പുറത്ത്  ഡോക്ടറുടെ അടുത്തുണ്ട്, ഈ ചായ കുടിക്കുകയാണെങ്കിൽ ഞാൻ അവിടേക്ക് കൊണ്ടുപോകാം  "

 ഇന്നലെയും എന്നോട് ഇതൊക്കെ തന്നെയല്ലേ പറഞ്ഞത്, എന്നിട്ട് ഞാൻ ചായ കുടിച്ചിട്ടും രുദ്രേട്ടനെ നിങ്ങൾ കൊണ്ടുവന്നില്ലല്ലോ, സിസ്റ്റർ കള്ളം പറയുന്നതാ"


" അല്ലന്നേ സത്യമായിട്ടും പറയുന്നതാണ്,വൈദേഹിയുടെ രുദ്രേട്ടനെ ഇന്ന് തന്നെ ഞാൻ കാണിച്ചു തരാം..'


. "ഇല്ല... ഞാന് വിശ്വസിക്കില്ല, എനിക്ക് എന്റെ രുദ്രേട്ടനെ കാണാതെ പറ്റില്ല സിസ്റ്ററെ, സിസ്റ്റർ എന്നോട് ഇഷ്ടമുണ്ടെങ്കിൽ രുദ്രേട്ടനെ വിളിച്ചിട്ട് പറ ഇങ്ങോട്ട് വരാൻ, പ്ലീസ് "


അപ്പോഴേക്കും അവളുടെ വാക്കുകൾ ഇടറിയിരുന്നു.


" വൈദേഹി "

 വാതിൽക്കൽ നിന്നും ഒരു വിളിയൊച്ച കേട്ടതും വൈദേഹി ചാടി എഴുന്നേറ്റു...

 തന്നെ നോക്കി കണ്ണ് നിറച്ച് നിൽക്കുന്ന രുദ്രനെ കണ്ടതും അവൾ എഴുന്നേറ്റു അവന്റെ അരികിലേക്ക് ഓടിച്ചെന്നു.

 ഉറക്ക നിലവിളിച്ചുകൊണ്ട് അവൾ രുദ്രനെ ഇറുക്കി പുണർന്നു...

 രുദ്രേട്ടൻ എന്നെ ഒറ്റയ്ക്ക് ആക്കി പോയില്ലേ, എന്നോട് ഇഷ്ടമില്ലാഞ്ഞിട്ടല്ലേ അങ്ങനെ പോയത്,  എനിക്കറിയാം രുദ്രേട്ടന് എന്നോട് വെറുപ്പാണ്....

 ചുണ്ട് പിളർത്തി പറഞ്ഞുകൊണ്ട് വിങ്ങിപ്പൊട്ടി കരയുന്ന അവളെ, തന്നെ നെഞ്ചിലേക്ക് ചേർത്തണച്ചുകൊണ്ട് അവനും കരഞ്ഞു...

ഓഫീസിലെ ഒരത്യാവശ്യം വന്നതുകൊണ്ട് പോയതാണ് കേട്ടോ,അല്ലാതെ എന്റെ വൈദേഹിയോട് വെറുപ്പ് ഉണ്ടായിട്ടൊന്നുമല്ല,...

 അവൻ വൈദേഹിയെയും കൂട്ടി മുറിയിലേക്ക് കയറി വന്നു...

 എന്നിട്ട് അവിടെ കിടന്നിരുന്ന ഒരു കസേര വലിച്ചിട്ട് ഇരിന്നു.

വൈദേഹിയെ ബെഡിലേക്ക് കയറ്റിയിരുത്തി...

സാർ എന്നാൽ നിങ്ങൾ രണ്ടാളും സംസാരിയ്ക്ക് കേട്ടോ,ഞാന് വെളിയിൽ കണ്ടേക്കാം..


മ്മ് 


 അവന്റെ അനുവാദം ലഭിച്ചതും സിസ്റ്റർ ലയ പുറത്തേക്കിറങ്ങി പോയി..


 വൈദേഹിക്ക് കുടിക്കുവാനായി ആദ്യമായി അവൻ ചായ എടുത്ത് കൊടുത്തു..


" രുദ്രേട്ടൻ ചായ കുടിച്ചോ"

 ഞാൻ ചായ ഒന്നും കുടിച്ചില്ല, ആദ്യം വൈദേഹി ഇതു മുഴുവൻ കുടിച്ച് തീർക്കു, എന്നിട്ട് രുദ്രേട്ടൻ കുടിച്ചോളാം കേട്ടോ.

"മ്മ്....  കുടിക്കാം..പക്ഷേ  രുദ്രേട്ടൻ എന്നെ തനിച്ചാക്കി പോകുമോ"


" ഇല്ലടാ സത്യമായിട്ടും രുദ്രേട്ടൻ
പോകില്ല കേട്ടോ, എന്റെ വൈദേഹിയുടെ അസുഖമൊക്കെ മാറിയതിനുശേഷം നമ്മൾ ഒരുമിച്ചാണ് ഇനി വീട്ടിലേക്ക് പോകുന്നത്, അങ്ങനെ പോരേ "


"മ്മ് 
.. മതി..... സത്യം ആണോ "

"സത്യം....."

 പെട്ടെന്ന് തന്നെ വൈദേഹി ചായ മുഴുവനും കുടിച്ചു തീർക്കുകയും ചെയ്തു.

 ആ സമയത്ത് സിസ്റ്റർ  ലയ, രുദ്രന് കുടിക്കുവാനുള്ള ചായയും ആയിട്ട് വന്നു.

അവന് ആണെങ്കിൽ, യാത്രാ ക്ഷീണം കാരണം നല്ല തലവേദന ഉണ്ടായിരുന്നു..ചൂടുള്ള ഒരു ചായ കുടിച്ചപ്പോഴേക്കും  പാതി ജീവൻ തിരിച്ചുകിട്ടിയത് പോലെയായി...


ബ്രേക്ക്‌ ഫാസ്റ്റ് ആയിട്ട് അപ്പയും കടല കറിയും ആയിരുന്നു.

വൈദ്ദേഹിയ്ക്ക് വേണ്ടി ഉള്ളതെല്ലാം സിസ്റ്റർ ലയ സെറ്റ് ചെയ്തു വെച്ചിരുന്നു.... എന്നാൽ ഓർക്കാപ്പുറത്തായിരുന്നു അല്ലോ ഒരു രുദ്രന്റെ വരവ്.... അതുകൊണ്ട് അവൾ പോയി രുദ്രന് കഴിക്കുവാൻ ഉള്ളതും എടുത്തു കൊണ്ടുവന്നു കൊടുത്തു.

 രുദ്രനും വൈദേഹിയും ഒരുമിച്ചിരുന്നാണ് ആഹാരം ഒക്കെ കഴിച്ചത്.

 തലേദിവസം പട്ടിണിയായിട്ട് കിടന്നതിനാൽ വൈദേഹി വേഗം വേഗം കഴിച്ചു തീർത്തു.


" വൈദേഹിക്ക് വിശപ്പ് മാറിയോ, ഇല്ലെങ്കിൽ ഈ ഒരു അപ്പം കൂടി എടുത്തു കഴിച്ചോളൂ  "

" എനിക്ക് വയറു നിറഞ്ഞു  ഏട്ടാ..... "

"മ്മ്...,  എങ്കിലേ ആ വാഷ്ബേസിന്‍റെ അരികിലേക്ക് പോയി കയ്യും വായു ഒക്കെ ശരിക്കും കഴുകിയിട്ട് വാ "


 അവൻ പറഞ്ഞതും വൈദേഹി അനുസരണയോടുകൂടി  എല്ലാം ചെയ്തു.

 കൃത്യം എട്ടുമണിക്ക് ആയിരുന്നു, വൈദേഹിക്ക് ട്രീറ്റ്മെന്റ് റൂമിലേക്ക് പോകേണ്ടത്.


 രുദ്രനും കൂടി വരണമെന്ന് അവൾ ഒരുപാട് ശാഠ്യം പിടിച്ചു.. അതിൻപ്രകാരം അവനും റൂമിന്റെ വാതിൽക്കൽ വരെ ചെന്നു.

 എന്നാൽ വൈദേഹിയെ മാത്രം അവിടേക്ക് കയറ്റിയ ശേഷം സിസ്റ്റർ ലയ വാതിൽ അടച്ചു കൂട്ടി ഇട്ടു.


 അവളുടെ വാവിട്ട നിലവിളി  പുറത്ത് നിൽക്കുന്ന രുദ്രനും കേട്ടിരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story