വൈദേഹി: ഭാഗം 21

vaidehi

രചന: മിത്ര വിന്ദ

കൃത്യം എട്ടുമണിക്ക് ആയിരുന്നു, വൈദേഹിക്ക് ട്രീറ്റ്മെന്റ് റൂമിലേക്ക് പോകേണ്ടത്.


 രുദ്രനും കൂടി വരണമെന്ന് അവൾ ഒരുപാട് ശാഠ്യം പിടിച്ചു.. അതിൻപ്രകാരം അവനും റൂമിന്റെ വാതിൽക്കൽ വരെ ചെന്നു.

 എന്നാൽ വൈദേഹിയെ മാത്രം അവിടേക്ക് കയറ്റിയ ശേഷം സിസ്റ്റർ ലയ വാതിൽ അടച്ചു കൂട്ടി ഇട്ടു.


 അവളുടെ വാവിട്ട നിലവിളി  പുറത്ത് നിൽക്കുന്ന രുദ്രനും കേട്ടിരുന്നു..


രുദ്രേട്ട... പോകല്ലേ.... എന്നേ ഇവിടെ ഒറ്റയ്ക്ക് ആക്കി പോകല്ലേ...... എന്റെ രുദ്രേട്ടനോട്‌ പറയുമോ സിസ്റ്റർ.... ഇവിടന്നു പോകരുതെന്ന് പറയുമോ... പ്ലീസ്..... പ്ലീസ്...എനിക്ക് കാണണം എന്റെ ഏട്ടനെ...

അവളുടെ കരച്ചില് കേട്ടു കൊണ്ട് രുദ്രൻ ചുവരിൽ ചാരി നിന്നു.

അവന്റ കണ്ണുകൾ നിറഞ്ഞു ഒ lഴുകി തുടങ്ങി അപ്പോളേക്കും..

കുറച്ചു കഴിഞ്ഞതും അവളുടെ ശബ്ദം കേൾക്കാതെ ആയിരുന്നു..

"ഈശ്വരാ 
.. അവർ എന്തെങ്കിലും ഇൻജെക്ഷൻ എടുത്തോ ആവോ... അവളുടെ അനക്കം പോലും കേൾക്കുനില്ലാലോ "

രുദ്രനു ഭയം തോന്നി.

അവൻ പെട്ടന്ന് ഡോറിൽ തട്ടി.

എന്താ...

അത് പിന്നേ സിസ്റ്റർ...വൈദ്ദേഹി...

ആ കുട്ടിയേ അകത്തേക്ക് കൊണ്ടുപോയി...

ആണോ.. അവളുടെ ശബ്ദം ഒന്നും കേൾക്കാതെ വന്നത് കൊണ്ട് ഡോറിൽ തട്ടിയത്.


ഇതിന്റെ ഉള്ളിലേക്ക് കുറച്ചു ഏറെ സ്പേസ് ഉണ്ട്.. അവിടെ വെച്ച് ആണ് ട്രീറ്റ്മെന്റ് ഒക്കെ...


ഹ്മ്മ്... ഓക്കേ.... അവൾക്ക്.. അവൾക്ക് വേറെ കുഴപ്പം ഒന്നും ഇല്ലാലോ അല്ലേ...

ഇല്ല... നിങ്ങൾ ആണോ രുദ്രൻ..?

അതേ സിസ്റ്റർ... എന്തേ?

ഹേയ് ഒന്നുല്ല.... ആ കുട്ടി കിടന്ന്  വിളിക്കുന്നത് കേട്ടത് കൊണ്ട് ചോദിച്ചേ....

മ്മ്......


"സമാധാനം ആയിട്ട് പൊയ്ക്കോളൂ... എല്ലാം പെട്ടന്ന് തന്നെ ശരിയാകും.."

അവർ പറഞ്ഞതും രുദ്രൻ മുറിയിലേയ്ക്ക് പോന്നു.

അവിടെ എത്തിയതും ഫോൺ അവൻ എടുത്തു നോക്കിയത്.

അപ്പോളാണ് കണ്ടത് അമ്മയും അച്ഛനും ഒക്കെ വിളിച്ചിട്ടുണ്ട് എന്നുള്ളത്.

ദൃതിയിൽ ഇറങ്ങി പോയത് കൊണ്ട് ഫോൺ റൂമിൽ നിന്ന് എടുക്കാൻ മറന്നു പോയിരിന്നു 

അവൻ അപ്പോൾ തന്നെ അവരെ തിരിച്ചു വിളിച്ചു.

ഹെലോ... അമ്മേ....

ആഹ് മോനേ... നീ എവിടാ 
. ഫോൺ വിളിച്ചിട്ട് പോലും എടുക്കാഞ്ഞത്...

അമ്മയുടെ കരച്ചിൽ കേട്ടതും അവനു സങ്കടം വന്നു.

"സോറി അമ്മേ.... ഞാൻ ഇന്നലെ രാത്രിയിൽ വൈദ്ദേഹിയുടെ അടുത്തേക്ക് മടങ്ങി പോന്നു... ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്... ഫോൺ റൂമിൽ വെച്ചിട്ട് അവളെ ട്രീറ്റ്മെന്റ് റൂമിലേക്ക് കൊണ്ട് പോയത് ആയിരുന്നു."

"ഞങ്ങൾ ഒരുപാട് ഭയപ്പെട്ടു പോയ്‌.. നിനക്ക് എന്താ പറ്റിയത് എന്നോർത്ത്.... അച്ഛൻ ആണെങ്കിൽ ബി പി ഡൌൺ ആയെന്നു തോന്നുന്നേ... കിടക്കുവാ "


"അമ്മ ഒന്ന് ഫോൺ കൊടുത്തേ... ഞാൻ സംസാരിക്കാം... "

'മ്മ്.... "

"ഹെലോ അച്ഛാ...."

"രുദ്ര... നീ എവിടേക്ക് എങ്കിലും പോകുമ്പോൾ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ മോനേ "

"അച്ഛാ....നിങ്ങൾ രണ്ടാളും ഉറങ്ങുക ആയിരുന്നു.. അതാ വിളിക്കാഞ്ഞത്.. സോറി...."


"ആഹ്.. പോട്ടെ സാരമില്ല, വൈദ്ദേഹി എവിടെ 
.. നീ എന്തിനാ ഇത്ര തിടുക്കപ്പെട്ടു പോയത് മോനേ..."

"അവൾക്ക് ഞാൻ തിരിച്ചു പോന്നതിൽപിന്നേ ആകെ സങ്കടം ആയിരുന്നു.... രാത്രിയിൽ ഞാൻ കിടക്കാൻ തുടങ്ങിയപ്പോൾ ഡോക്ടർ വിളിച്ചു.

അവളുടെ കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് സങ്കടം ആയി... അതുകൊണ്ട് കിടന്നിട്ട് ഉറക്കം പോലും വന്നില്ല.. പിന്നെ നേരെ ഇങ്ങട് പോന്നത്..."


"എല്ലാം പെട്ടന്ന് ഭേദം ആയാൽ മതി ആയിരുന്നു... പാവം കുട്ടി... എന്ത് മാത്രം ആണ് അനുഭവിക്കുന്നത് "


"മ്മ്... പെട്ടന്ന് കുറയും എന്നാണ് ഡോക്ടർ പറഞ്ഞത്..... രണ്ടാഴ്ചക്ക് ഉള്ളിൽ അവൾക്ക് പഴയ ഓർമ്മകൾ ഒക്കെ തിരിച്ചു വരും..."


"ആഹ്...."


"അച്ഛൻ... അച്ഛൻ കിടക്കുവാണോ... ഹോസ്പിറ്റലിൽ പോണോ അച്ഛാ..."


"ഹേയ്... കുഴപ്പം ഒന്നും ഇല്ലടാ..... ഓഫീസിലേക്ക് ഒന്ന് ഇറങ്ങണം.. ഉച്ചക്ക് ശേഷം "


"ഞാൻ അവിടെ ഇല്ലാത്തത് കൊണ്ട് ആകെ പ്രോബ്ലം ആയല്ലോ അച്ഛാ...."

"മ്മ്.... എന്ത് ചെയ്യാനാ മോനേ... എല്ലാം വരുന്നിടത്തു വെച്ചു കാണാം.. അല്ലാണ്ട് എന്ത് പറയാനാ.... വൈദ്ദേഹി ഓക്കേ ആകട്ടെ.. അതാണ് ഇപ്പോൾ നമ്മൾക്കു പ്രധാനo... "

കുറച്ചു സമയം അച്ഛനോടും അമ്മയോടും സംസാരിച്ച ശേഷം രുദ്രൻ ഫോൺ കട്ട് ചെയ്തു.

 ഡോക്ടർ വ്യാസിനെ പിന്നീട് ഒന്നും അവൻ കണ്ടതേയില്ല.

 വെറുതെ ആ കോമ്പൗണ്ടിലൂടെ രുദ്രൻ അങ്ങനെ നടന്നു.

 കുറച്ച് അപ്പുറത്ത് മാറിയായി ഒരു വാകമരച്ചുവട്ടിൽ അല്പം പ്രായമുള്ള ഒരു അപ്പൂപ്പൻ ഇരിക്കുന്നത് അവൻ കണ്ടു.

 രുദ്രൻ ശ്രദ്ധിക്കുന്നത് കണ്ടതും അദ്ദേഹം അവനെ കൈ ഉയർത്തി കാണിച്ച്.

അവൻ അയാളുടെ അടുത്തേക്ക് ചെന്നു.

എന്താ മോന്റെ പേര്?

രുദ്രദേവ്...

ഹ്മ്മ്.... എന്റെ പേര് ഗോവർധനൻ... എല്ലാവരും ശങ്കു മാഷ് എന്നാണ് വിളിക്കുന്നെ...

മാഷിന്റെ നാട് ഒക്കെ..

കുറച്ചു ദൂരെയാ.. പാലക്കാട് നിന്നും കുറച്ചു ഉള്ളിലോട്ടു പോകണം.. ഒരു ആദിവാസി ഊരിലാണ് താമസം...


ഹ്മ്മ്...

 മോന്റെ ആരാണ് ഇവിടെ കിടക്കുന്നത്?
അയാൾ ചോദിച്ചു..

എന്റെ ഭാര്യ..

ഓഹ്.... അത് ശരി....

മാഷിന്റെയോ....

ഞാൻ ഇടയ്ക്കു ഒക്കെ ഇവിടെ ഡോക്ടറുടെ അടുത്ത് വരുന്നത് ആണ്.. കുറച്ചു പച്ച മരുന്നുകൾ ഒക്കെ കൊടുക്കുവാൻ വേണ്ടി.....


ഓക്കേ...ഇന്ന് മടങ്ങി പോകുമോ.. അതോ..

ഇല്ല മോനേ.. നാലഞ്ച് ദിവസം എടുക്കും.... എനിക്ക് ഇവിടെ മരുന്നുകൾ ഒക്കെ അവർക്ക് യോജിപ്പിച്ചു കൊടുക്കണം... അതിന്റെ കൂട്ടുകൾ ഒന്നും ആർക്കും പറഞ്ഞു കൊടുക്കാൻ പറ്റില്ല.... അപ്പനപ്പൂപ്പൻമാരുടെ കാലം തൊട്ടേ ഉള്ളത് ആണ്...

ഓഹ് അത് ശരി...

മാഷിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്..

ഭാര്യയും രണ്ടു പെണ്മക്കളും...

ഹ്മ്മ്...

മകൾ ഇവിടെ ഉണ്ട്... സിസ്റ്റർ ലയ...

അതെയോ.... മാഷിന്റെ മോളാണോ അത്.... എന്റെ ഭാര്യയേ സഹായിക്കാൻ നില്കുന്നത് സിസ്റ്റർ ലയ ആണ്.

ഓഹ് അത് ശരി.. വൈദ്ദേഹിയുടെ ഭർത്താവ് ആണോ.

അതേ.... അവളെ കണ്ടിരുന്നോ..

ഇല്ലില്ല... ലയ പറഞ്ഞു എന്നോട്...


ഹ്മ്മ്...

"അവൾക്ക് യാതൊരു പ്രശ്നവുമില്ല.. പെട്ടന്ന് മാറും.. അതിനുള്ള  അമൃതുമായിട്ട് ഞാൻ വന്നേ..... "

അയാൾ പുഞ്ചിരിയോട് കൂടി പറഞ്ഞു.

. "മാഷേ... എനിക്ക് ഒരു സമാധാനം ഇല്ല... അവൾക്ക്.. അവൾക്ക് "


അവന്റെ മിഴികൾ നിറഞ്ഞു.


"സങ്കടം ഒന്നും വേണ്ട.... മോൻ കണ്ടോളു 
. മൂന്നു ദിവസം കൊണ്ട് വൈദ്ദേഹിക്ക് മാറ്റങ്ങൾ വന്നു തുടങ്ങും.. അവൾ മിടുക്കിയായ് മാറും.. ഇനി മേലിൽ അവൾക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ല താനും "

"ഉറപ്പാണോ മാഷേ...'"

"നൂറു ശതമാനം വിശ്വസിക്കാം മോനേ...ധൈര്യം ആയിട്ട് ഇരുന്നോളു..."

അയാളോട് സംസാരിച്ചപ്പോൾ ഉണ്ടായ ആത്മവിശ്വാസം... അത് അവനിൽ ഒരുപാട് സ്വാധീനം ചെലുത്തി...


ഉച്ചക്കു ഊണ് കഴിക്കുവാനും മറ്റും ഇരുവരും ഒരുമിച്ചു ആയിരുന്നു..

വൈകുന്നേരം നാലു മണിക്ക് ശേഷം ആയിരുന്നു വൈദ്ദേഹി യേ റൂമിലേക്ക് കൊണ്ട് വരുന്നത്.

അവളെ കാത്ത് രുദ്രൻ വാതിൽക്കൽ നിന്നു..

ഒപ്പം ശങ്കുമാഷും ഉണ്ടായിരുന്നു .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story