വൈദേഹി: ഭാഗം 22

vaidehi

രചന: മിത്ര വിന്ദ

വൈകുന്നേരം നാലു മണിക്ക് ശേഷം ആയിരുന്നു വൈദ്ദേഹി യേ റൂമിലേക്ക് കൊണ്ട് വരുന്നത്.

അവളെ കാത്ത് രുദ്രൻ വാതിൽക്കൽ നിന്നു..

ഒപ്പം ശങ്കുമാഷും ഉണ്ടായിരുന്നു

നാല് മണി എന്ന് പറഞ്ഞു എങ്കിലും നാലരയോളം ആയി വൈദ്ദേഹിയും സിസ്റ്റർ ലയയും എത്തിയപ്പോൾ.

തന്റെ അരികിലേക്ക് ഓടി വന്നു തന്നെ കെട്ടിപ്പിടിക്കും എന്നാണ് രുദ്രൻ, അവളെ കണ്ടപ്പോൾ ഓർത്തത്.

പക്ഷെ വൈദ്ദേഹി സാവധാനം നടന്നു വന്നു.


എങ്ങനെ ഉണ്ട്... നടക്കൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ സിസ്റ്ററെ....

വൈദ്ദേഹിയേ തന്നോട് ചേർത്തു നിറുത്തി കൊണ്ട് അവൻ ലയയോട് ചോദിച്ചു.

ധാരയും ഉഴിച്ചിലും ഒക്കെ ആയിരുന്നു.. അതിന്റെ ഒരു ക്ഷീണം.. പിന്നെ നന്നായി ഉറക്കവും വരുന്നുണ്ട്....കുറച്ചു സമയം റെസ്റ്റ് എടുത്താൽ മതി...മാറും...

അവൾ പറഞ്ഞു.


"മാഷേ... എന്നാൽ പിന്നെ ഞങ്ങള്."

"ആയിക്കോട്ടെ... നാളെ കാണാം കേട്ടോ. മോള് പോയ്‌ കിടന്നു സുഖം ആയിട്ട് ഉറങ്ങിക്കോ "

ഇരുവരും റൂമിലേക്ക് നടന്നു പോകുന്നത് നോക്കി ലയയും മാഷും കൂടി നിന്നു.


വൈദ്ദേഹി......


മ്മ്...

എന്ത് പറ്റി...ക്ഷീണം ആണോ.

മ്മ് 

ഉറക്കം വരുന്നുണ്ടോ...

ചെറുതായിട്ട്..


എന്നാലെ നമ്മൾക്ക് കുളിച്ചാലോ.. എന്നിട്ട് കിടന്ന് ഉറങ്ങാം.....

അവൻ മുമ്പ് സംസാരിച്ച അതേ ടോണിൽ ആണ് അവളോട് പറയുന്നത്..


കുളിച്ചത് ആണ് ഏട്ടാ... ധാര കഴിഞ്ഞതും കുളിച്ചു..കണ്ണൊക്കെ അടഞ്ഞു പോകുവാ
.. ഒന്ന് കിടന്നു ഉറങ്ങിയാൽ മതി...


അവളുടെ സംസാരം ഒക്കെ ഇരുത്തം വന്നത് പോലെ രുദ്രന് തോന്നി.

എന്തൊക്കെയോ മാറ്റം...

മാഷ് പറഞ്ഞത് പോലെ ഇത്ര പെട്ടന്ന് ചികിത്സ ഫലം കണ്ടോ.

ബെഡ്ഷീറ്റ് ഒക്കെ തട്ടി പൊത്തി വിരിച്ച ശേഷം അവൻ വൈദ്ദേഹിയോട് കിടന്നോളാൻ പറഞ്ഞു.

അവൾ ബെഡിലേയ്ക്ക് കയറി.. ചുവരിന് അഭിമുഖം ആയി കിടന്നു.

വൈകാതെ തന്നെ ഉറങ്ങി പോകുകയും ചെയ്തു.

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു രുദ്രൻ പുറത്തേക്ക് ഇറങ്ങി.

ഡോക്ടറെ ഒന്ന് കാണണം....

ആ ഉദ്ദേശത്തോടെ അവൻ അവിടേയ്ക്ക് നടന്നു...

ഡോക്ടർ വ്യാസ് ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് ഇരിക്കുന്നു.

അരികിൽ ശങ്കുമാഷും ഉണ്ട്..

രുദ്രനെ കണ്ടതും കൈ കൊണ്ട് അംഗ്യം കാണിച്ചു കേറി വരുവാൻ..

അവൻ പതിയെ അകത്തേക്ക് ചെന്നിട്ട് കസേരയിൽ ഇരുന്നു.

വ്യാസിന്റെ ഫോൺ സംഭാഷണം അവസാനിക്കുവാൻ പത്തു മിനിറ്റ് എടുത്തിരുന്നു.

 വൈദേഹി ഉറങ്ങിക്കാണും അല്ലേ....

 ഫോൺ കട്ട് ചെയ്ത് മേശപ്പുറത്തേക്ക് വച്ചുകൊണ്ട് ഡോക്ടർ അവനോട് ചോദിച്ചു...

ഉവ്വ്‌.... നടന്നു വന്നപ്പോൾ തന്നെ അവൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു, ഉറക്കം വരുന്നുണ്ടെന്ന് കൂടെക്കൂടെ പറഞ്ഞു കൊണ്ടാണ് റൂമിലേക്ക് എത്തിയത്.

ഹ്മ്മ്... പേടിക്കാൻ ഒന്നുമില്ല, ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആൾക്ക് നല്ല മാറ്റങ്ങൾ പ്രകടമാകും.. ഒരുപാട് ദിവസത്തെ ആവശ്യമൊന്നുമില്ല രുദ്രൻ, ഏറിയാൽ ഒരു അഞ്ചുദിവസം,   അതിനുള്ളിൽ തന്നെ വൈദേഹി ഒക്കെയാകും"


 ഡോക്ടർ പറഞ്ഞതും രുദ്രന്റെ മുഖം തെളിഞ്ഞു.


 ശങ്കു മാഷിനെ ഇയാളെ പരിചയപ്പെട്ടിരുന്നു അല്ലേ...?


വ്യാസ് ചോദിച്ചതും രുദ്രൻ തലകുലുക്കി.

 "ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു നിങ്ങളുടെ കാര്യം..."

" ലയ മോള് പറഞ്ഞപ്പോൾ തന്നെ, എനിക്ക് ഏകദേശം കാര്യങ്ങളൊക്കെ പിടികിട്ടി, ഇയാളെ വിട്ടുപോകുമോ എന്ന് ഉള്ള പേടി കാരണം ആണ് വൈദേഹി വയലൻറ്റ് ആയത്, കാരണം അത്രമാത്രം ആഴത്തിൽ വൈദേഹിയുടെ ഉള്ളിൽ ഇയാൾ ഉണ്ടായിരുന്നു. "

 ശങ്കു മാഷ് ഒരു ചെറുപുഞ്ചിരിയോടുകൂടി രുദ്രനെ നോക്കി പറഞ്ഞു.

" ഡോക്ടർ അസുഖം മാറിയാലും ഇനിയും അവൾക്ക് ഇങ്ങനെ എന്തെങ്കിലും"


 അതൊന്നും ഇനി സംഭവിക്കാതിരിക്കുവാൻ വേണ്ടിയാണ് അടുത്ത ദിവസങ്ങളിലെ ട്രീറ്റ്മെന്റ്..

 ഇന്നത്തെ ധാരയും ഉഴിച്ചിലും ഒക്കെ കഴിഞ്ഞപ്പോൾ തന്നെ വൈദേഹി 60% ഒക്കെ ആയിട്ടുണ്ട് എന്നാണ് എന്റെ കണക്കുകൂട്ടൽ. പഴയ പല കാര്യങ്ങളും അയാൾ വളരെ കൃത്യതയോടെ കൂടി എന്നോട് സംസാരിച്ചു.. അപ്പോഴേക്കും ഞങ്ങൾക്ക് ഉറപ്പായിരുന്നു, വൈദേഹി പെട്ടെന്ന് തന്നെ റിക്കവർ ആകും എന്നുള്ളത്... ഒന്നുകൊണ്ടും ഭയപ്പെടേണ്ട,  അയാൾ 100% ഒക്കെയാണ്....  ഇനിയുള്ള ദിവസങ്ങളിൽ ഒക്കെയും അതിന്റെ ഓരോ ചേഞ്ചസ് വന്നുകൊണ്ടേയിരിക്കും. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നിങ്ങൾക്ക് മടങ്ങുകയും ചെയ്യാം.


ഹ്മ്മ്......

 ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ തന്നെ വൈദേഹി ഉണരും.. ട്രീറ്റ്മെന്റിനെ കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഒന്നും ചോദിക്കേണ്ട, അയാൾ ഒക്കെയും തന്നോട് പറയും,.

ഹ്മ്മ്.... ഞാൻ ഒന്നും ചോദിക്കില്ല.


 ടെൻഷൻ ഒന്നും വേണ്ട രുദ്രൻ, ധൈര്യമായിട്ട് ഇരുന്നോളൂ... ആ കുട്ടിയെ പഴയ വൈദേഹി ആയിട്ട് തന്നെ ഞങ്ങൾ തനിക്ക് തിരിച്ചു തരും....

ഹ്മ്മ്.... അവൾ എന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ ഡോക്ടർ  "


 അവൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അത് രുദ്രനെ കുറിച്ച് മാത്രമാണ്.. അവളുടെ ഊണിലും ഉറക്കത്തിലും എന്ന് വേണ്ട, സകല നാഡി ഞരമ്പുകളിലും, അവളുടെ രക്തത്തിൽ പോലും ലയിച്ചിരിക്കുന്നത് ഒരേയൊരു നാമം മാത്രമാണ്... അത് രുദ്ര ദേവ്  എന്നുള്ളതാ....


 ഡോക്ടർ വ്യാസ്  പറഞ്ഞതും രുദ്രന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.


 എന്തായാലും രുദ്രൻ റൂമിലേക്ക് ചെല്ലൂ,, സംശയമുള്ളതൊക്കെ ലയ തീർത്തു തന്നോളും.... ഞാൻ കുറച്ച് തിരക്കാണ്, ഒപ്പം ശങ്കു മാഷിനോട് കൂടി സംസാരിക്കണം..

ശരി ഡോക്ടർ... നമ്മൾക്ക് പിന്നേ കാണാം... മാഷേ...

ആഹ് ചെല്ല് മോനേ... നാളെ കാണാം കേട്ടോ..


 ഇരുവരോടും യാത്ര പറഞ്ഞശേഷം രുദ്രൻ മുറിയിലേക്ക് വന്നു.

സിസ്റ്റർ ലയ അപ്പോൾ അവിടെ ഉണ്ടായിരുന്നു.

 വൈദേഹി എന്തെങ്കിലും കഴിച്ചിരുന്നോ?

 സിസ്റ്റർ ലയയോട് അവൻ ചോദിച്ചു.


 "ഇന്ന് ഭക്ഷണം ഒന്നും കൊടുക്കാൻ പറ്റില്ലായിരുന്നു, ചില പ്രത്യേക പഴങ്ങളുടെ ചാറൊക്കെ കൊടുത്തു.. അത്രമാത്രം...."


"ഹ്മ്മ്...."

" ഇനി രാത്രിയിൽ  കഞ്ഞി കൊടുക്കാം, രണ്ടുമൂന്നു ദിവസത്തേക്ക് ഇങ്ങനെ തന്നെയാകും  ഭക്ഷണരീതി"


"മ്മ് "

" സാറിന് വീട്ടിലേക്ക് പോകണമെങ്കിൽ പോകാo കേട്ടോ, കഴിഞ്ഞ ദിവസത്തെ പോലെ വൈദേഹി ഇനി പ്രശ്നമൊന്നും ഉണ്ടാക്കില്ല "


" കുഴപ്പമില്ല സിസ്റ്റർ... ഒരാഴ്ചത്തെ കാര്യമല്ലേ ഉള്ളൂ, ഞങ്ങൾ ഒരുമിച്ച് മടങ്ങിക്കോളാം"

അവൻ തീരുമാനിച്ചു കാ, കഴിഞ്ഞിരുന്നു 

എന്നാൽ പിന്നേ സാർ ഇവിടെ ഉണ്ടല്ലോ അല്ലേ, ഞാനൊന്ന്  അച്ഛനെ കണ്ടിട്ട് വരാം..

 ശരി...സിസ്റ്റർ പൊയ്ക്കോളൂ...

 അനുവാദം കിട്ടിയതും സിസ്റ്റർ ആയ പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി..


അപ്പോഴേക്കും അവന്റെ ഫോൺ ശബ്ദിച്ചു.

 നോക്കിയപ്പോൾ അമ്മയാണ്..


 കുറച്ചുസമയം അമ്മയോട് കാര്യങ്ങളൊക്കെ അവൻ സംസാരിച്ചു.

 ഒരാഴ്ചക്കുള്ളിൽ വൈദേഹിയുടെ അസുഖം പൂർണമായും ഭേദമാകും എന്ന് ഡോക്ടർ അറിയിച്ച കാര്യം അവൻ അമ്മയോട് പറഞ്ഞു.

 അതുകേട്ടതും ഗൗരിക്ക് സന്തോഷം ആയിരുന്നു.

 കുറച്ചുസമയം കൂടി സംസാരിച്ച ശേഷം അവൻ ഫോൺ കട്ട് ചെയ്തു.

എന്നിട്ട് വൈദേഹിയെ നോക്കി.
 അവൾ അപ്പോഴും ഗാഢനിദ്രയിൽ ആയിരുന്നു..

 വൈദേഹി ഉണരുന്നതും കാത്ത് രുദ്രൻ കാത്തിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story