വൈദേഹി: ഭാഗം 23

രചന: മിത്ര വിന്ദ

ഒരാഴ്ചക്കുള്ളിൽ വൈദേഹിയുടെ അസുഖം പൂർണമായും ഭേദമാകും എന്ന് ഡോക്ടർ അറിയിച്ച കാര്യം അവൻ അമ്മയോട് പറഞ്ഞു.

 അതുകേട്ടതും ഗൗരിക്ക് സന്തോഷം ആയിരുന്നു.

 കുറച്ചുസമയം കൂടി സംസാരിച്ച ശേഷം അവൻ ഫോൺ കട്ട് ചെയ്തു.

എന്നിട്ട് വൈദേഹിയെ നോക്കി.
 അവൾ അപ്പോഴും ഗാഢനിദ്രയിൽ ആയിരുന്നു..

 വൈദേഹി ഉണരുന്നതും കാത്ത് രുദ്രൻ കാത്തിരുന്നു..


കുറച്ചു സമയം കഴിഞ്ഞതും അവൾ പതിയെ കണ്ണു തുറന്നു.

ചുറ്റിനും ഒന്ന് വീക്ഷിച്ചു കൊണ്ട് അവൾ എഴുന്നേറ്റു.

അപ്പോളേക്കും കണ്ടു തന്നെ നോക്കി ഇരിക്കുന്ന രുദ്രനെ...

ആഹ് രുദ്രേട്ട... നേരം ഒരുപാട് ആയോ..ഞാൻ വല്ലാണ്ട് അങ്ങട് ഉറങ്ങി പോയി ..?

അവൾ രുദ്രനെ നോക്കി മെല്ലെ പറഞ്ഞു.

"ഹ്മ്മ്... നല്ല ഉറക്കം ആയിരുന്നു. സിസ്റ്റർ ലയ പറഞ്ഞു രണ്ടു മണിക്കൂർ കഴിഞ്ഞു ഉണരുകയൊള്ളു എന്ന്.."

"മ്മ്....നേരം എത്ര ആയി "

അവൾ ക്ലോക്കിലേക്ക് നോക്കിയപ്പോൾ 8മണി ആവാൻ പോന്നു.

അയ്യോ.. ഇത്രേം വൈകിയോ... വല്ലാണ്ട് വിശപ്പ് തോന്നുന്നു..


"ഇന്ന് ഫുഡ്‌ എന്തെങ്കിലും കഴിച്ചാരുന്നോ "

അവൾക്ക് ഓർമ കിട്ടുന്നുണ്ടോ എന്നറിയുവാനായി രുദ്രൻ സാവധാനം ചോദിച്ചു.

"ഇന്ന് കഴിച്ചത്.... വൈദേഹി ആലോചനയോടുകൂടി ഇരുന്നു..

ഇന്ന് കഴിച്ചത്,എന്തൊക്കെയോ ജ്യൂസ് ആയിരുന്നു എന്ന് തോന്നുന്നു, പിന്നെ വേറെ എന്തെങ്കിലും ഉണ്ടോ എന്ന്, ഓർമ്മ കിട്ടുന്നില്ല രുദ്രേട്ടാ...


 അവൾ താടിക്ക് കയ്യുന്നി ഇരുന്ന് പറയുകയാണ്...


 എന്നിരുന്നാലും ശരി ഡോക്ടറുടെ രണ്ടുദിവസത്തെ ട്രീറ്റ്മെന്റ് കൊണ്ട് വൈദേഹിയിൽ മാറ്റങ്ങൾ പ്രകടമായിരുന്നു..


 കാരണം, അത്രകണ്ട് ഒരു ഇരുത്തം വന്ന സംസാരം പോലെയാണ് രുദ്രന് തോന്നിയത്.

" ഉച്ചയ്ക്ക് ചോറ് കഴിച്ചോ ആവോ, പെട്ടെന്ന് അങ്ങട് ഓർത്തെടുക്കാൻ പറ്റുന്നില്ല"

"സാരമില്ല വൈദേഹി... പതിയെ എല്ലാം ശരിയായിക്കോളും, ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ലന്നേ "


"മ്മ് "

 പെട്ടെന്നായിരുന്നു രുദ്രൻ അവളുടെ കഴുത്തിലേക്ക് ശ്രദ്ധിച്ചത്..

 താൻ അണിയിച്ചു കൊടുത്ത താലിമാല അവിടെ ഇല്ലായിരുന്നു.


 വൈദേഹിയുടെ താലിമാല എവിടെ? അവൻ ചോദിച്ചു.

 ധാരയുടെ സമയത്ത്, സിസ്റ്റർ ലയ അത് എന്നോട് ഊരി വാങ്ങിയിരുന്നു.പിന്നീട്.... പിന്നീട് അത് തിരിച്ചു തന്നൊ ആവോ.. M ഓർത്തെടുക്കാൻ പറ്റുന്നില്ലല്ലോ രുദ്രേട്ടാ..


 സിസ്റ്റർ ലയയുടെ കൈ വശം വൈദേഹി കൊടുത്തു എന്നുള്ളത് ഉറപ്പാണോ..

ഹ്മ്മ്..

 എങ്കിൽ സാരമില്ല ഞാൻ പോയി ചോദിച്ചോളാം.


ഹ്മ്മ്...

 വൈദേശി പോയി ഒന്ന് മുഖമൊക്കെ കഴുകി ഫ്രഷ് ആക്... ഞാൻ അപ്പോഴേക്കും സിസ്റ്റർ ലയയേ കൂട്ടിക്കൊണ്ടു വരാം..പിന്നെ, രാത്രിയിൽ അത്താഴത്തിന് കഞ്ഞിയും പയറും ഒക്കെ ഉണ്ട്...

മ്മ്........ ഒരു മിനിറ്റ് രുദ്രേട്ടാ, ഞാനൊന്നു വാഷ് റൂമിൽ പോയിട്ട് പെട്ടെന്ന് വരാം, എന്നിട്ട് നമ്മൾ ഒരുമിച്ച് സിസ്റ്ററെ വിളിക്കുവാനായി പോയാൽ പോരെ....

ഹ്മ്മ്..... എന്നാൽ അങ്ങനെ ചെയ്യാം...

 വൈദേഹി  എഴുന്നേറ്റ് വാഷ് റൂമിലേക്ക് പോയി. പെട്ടെന്ന് തന്നെ ഫ്രഷായി വരികയും ചെയ്തു.

 അപ്പോഴേക്കും സിസ്റ്റർ ലയ റൂമിലേയ്ക്ക് എത്തിയിരുന്നു.

 അവളുടെ കയ്യിൽ  രണ്ടാൾക്കും കഴിക്കുവാനുള്ള ഭക്ഷണവും ഉണ്ടായിരുന്നു.


 സിസ്റ്റർ, വൈദ്ദേഹി ഊരി തന്ന മാല സിസ്റ്ററുടെ കൈവശമുണ്ടോ..?

രുദ്രൻ ചോദിച്ചു.

ഉവ്... ഉണ്ട് കേട്ടോ.. ഞാൻ അത് മറന്നു പോയ്‌.. സോറിട്ടോ... ഇപ്പൊ കൊണ്ട് വരാം.


ദൃതി ഇല്ല.... വൈദേഹിയുടെ കഴുത്തിൽ കാണാഞ്ഞതുകൊണ്ട് ഞാൻ ചോദിച്ചപ്പോഴാണ് പറഞ്ഞത്, സിസ്റ്ററുടെ കൈയിലേക്ക് ഊരി കൊടുത്തിരുന്നു എന്ന്.

മ്മ്..... ധാരയുടെ സമയത്ത് കാതിലേയും കഴുത്തിലേയും ഒക്കെ ആഭരണം അഴിച്ചു മാറ്റണം.. അത് നിർബന്ധം ഉള്ളത് ആണേ...ഞാൻ എടുത്തു കൊണ്ട് തരാം കേട്ടോ.


ശരി സിസ്റ്റർ..

അവൻ തല കുലുക്കി സമ്മതിച്ചു.

വൈദ്ദേഹി ആണെങ്കിൽ ഇരുവരുടെയും സംസാരം കേട്ട് കൊണ്ട് അരികിൽ ഇരിക്കുകയാണ്.

ലയ വന്നു അവളുടെ തോളത്തു പിടിച്ചു.

വൈദ്ദേഹി... വിശേഷം ഒന്നും ഇല്ലാലോ അല്ലേ...


ഇല്ല സിസ്റ്റർ.... കുഴപ്പം ഒന്നും ഇല്ല.

ഹ്മ്മ്... മിടുക്കി.... അസുഖം ഒക്കെ പെട്ടന്ന് മാറും കേട്ടോ.... ഇപ്പൊ രുദ്രേട്ടൻ അടുത്ത് ഉള്ളത് കൊണ്ട് ഹാപ്പി ആയില്ലേ...

 അവളോട് ഇതുവരെയും സംസാരിച്ച അതേ ടോണിലായിരുന്നു സിസ്റ്റർ ലയ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നത്.

മ്മ്...ഹാപ്പിയാണ്.

വൈദ്ദേഹി പുഞ്ചിരിച്ചു കൊണ്ട് രുദ്രനെ നോക്കി.

അവനും ഒന്നു ചിരിച്ചു..

നാളെ കാലത്തെ എഴുന്നേൾക്കണം കേട്ടോ.. കൃത്യം ആറു മണിക്ക് ട്രീറ്റ്മെന്റ് തുടങ്ങും. ഉച്ച വരെ ഒള്ളു.. അതിനു ശേഷം വൈദ്ദേഹിക്ക് ഫ്രീ ആവാം....

മ്മ്...

ഞാൻ വന്നിട്ട് വിളിച്ചോളാം.... അഞ്ചു മണിക്ക് മുന്നേ ഉണർന്നാലെ നമ്മൾക്ക് അപ്പോളേക്കും റെഡി ആയി എത്താൻ പറ്റുവൊള്ളൂ..


മ്മ്..

എല്ലാത്തിനും അവൾ മൂളി കേട്ടു.

എപ്പോളും ഒരായിരം ചോദ്യങ്ങൾ ഇങ്ങോട്ട് ചോദിച്ചു കൊണ്ടേ ഇരിയ്ക്കുന്ന ആളാ... ഇതെന്താ പറ്റിയേ....

ലയ അവളുടെ നെറുകയിൽ തലോടി..

മറുപടിയായ് വൈദ്ദേഹി പുഞ്ചിരി തൂകി... അത്രമാത്രം.

പണ്ടും ഇവൾ ഇങ്ങനെയാണ്..

അധികം സംസാരം ഒന്നും ഇല്ല... ആരോടും തന്നെ.. പിന്നെ ആകെക്കൂടി മിണ്ടുന്നതു ശിവ ചേച്ചിയോട് മാത്രം ആയിരുന്നു.

 സിസ്റ്റർ ലയ ഇറങ്ങിപ്പോയതും, രുദ്രൻ പെട്ടെന്ന് ഫോൺ കയ്യിൽ എടുത്തു.

 വൈദേഹി, തന്നെ റൂമിലേക്ക് മാറ്റുമ്പോൾ, വിളിക്കണം എന്ന് ശിവ ചേച്ചി എന്നോട് പറഞ്ഞിരുന്നു.. പക്ഷേ തനിക്ക് ക്ഷീണം ആയതിനാൽ ഉറങ്ങി പോയില്ലേ, അതുകൊണ്ട് ചേച്ചിയെ വിളിക്കുന്ന കാര്യം ഞാനും വിട്ടുപോയി..

മ്മ്... അത് കുഴപ്പമില്ല രുദ്രേട്ടാ, ഇപ്പോൾ വിളിച്ചു തന്നാൽ മതി ഞാൻ സംസാരിച്ചോളാം...

 അവൾ പറഞ്ഞതും രുദ്രൻ തന്റെ ഫോണിൽ നിന്നു ശിവയേ വിളിച്ചു.

ആഹ് 

രുദ്ര നീ എന്താ ഇത്രയും വൈകിയേ, ഞാൻ വാട്സ്ആപ്പ് കോളും ചെയ്തിരുന്നു, പക്ഷേ നീ അറ്റൻഡ് ചെയ്തില്ല...


 അത് പിന്നെ ചേച്ചി, വൈദേഹി നല്ല ഉറക്കത്തിൽ ആയിരുന്നു.. ഇപ്പോഴാണ് ഉണർന്നത്, പിന്നെ ഞാൻ വാട്സ്ആപ്പ് ഓണാക്കി നോക്കിയതുമില്ല...

മ്മ്... വൈദേഹിയുടെ കയ്യിൽ ഒന്നു കൊടുത്തേ മോനെ..

 ശരി ചേച്ചി..

അവൻ ഫോൺ അവൾക്ക് കൈമാറി.

ഹലോ ശിവ ചേച്ചി...

മോളെ... എന്തൊക്കെ ഉണ്ട് വിശേഷം...

 ട്രീറ്റ്മെന്റിലാണ് ചേച്ചി,  പിന്നെ ഒരാഴ്ചയ്ക്കുശേഷം വീട്ടിലേക്ക് പോകാം എന്നാണ് ഡോക്ടർ പറഞ്ഞത്.

മ്മ്.... മോൾക്ക് ക്ഷീണം വല്ലതും ഉണ്ടോ..?

 അങ്ങനെ പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഇല്ല, പിന്നെ ഉറക്കം വന്നോണ്ടിരിക്കുകയാണ്.. എപ്പോഴും ഉറങ്ങണം എന്നൊരു ചിന്ത മാത്രമേ ഉള്ളൂ...


 അതൊന്നും കുഴപ്പമില്ല മോളെ, ഈ മെഡിസിന്റെ ഒക്കെ ആയിരിക്കും....

ഹ്മ്മ്.... ഏട്ടൻ എവിടെ, ചേച്ചിയ്ക്ക് സുഖം അല്ലേ..

ഏട്ടൻ ഹോസ്പിറ്റലിൽ നിന്ന് വന്നില്ല,എനിക്ക് സുഖംമാണ്.പിന്നെ മോള് ഭക്ഷണം ഒക്കെ കഴിച്ചോ.

മ്മ്... കഴിച്ചു..

ഇല്ലാലോ വൈദ്ദേഹി, ഫുഡ്‌ ഇതല്ലേ ഇരിക്കുന്നത്.

 അവൾ ഭക്ഷണം കഴിച്ചു എന്നു പറയുന്നത് കേട്ടുകൊണ്ട് രുദ്രൻ അവളെ നോക്കി.


ഓഹ് സോറി ചേച്ചി... ഫുഡ്‌ കഴിച്ചില്ല കേട്ടോ....

ഇട്സ് ഓക്കേ ഡിയർ....


പല കാര്യങ്ങളും മറന്നു പോകുവാ ചേച്ചി... എന്താണെന്ന് അറിയില്ല.


അതൊന്നും സാരമില്ലടാ.... കുറച്ചു ദിവസം കഴിഞ്ഞു മോള് ഓക്കേ ആകും...ഇപ്പൊ വെറുതെ ടെൻഷൻ ആവണ്ട കേട്ടോ.

മ്മ്......


എന്നാലേ നേരം കളയാതെ ഭക്ഷണം ഒക്കെ കഴിച്ചു കിടന്നോളുട്ടോ... മിടുക്കി കുട്ടിയാണെ...എന്റെ വൈച്ചുട്ടൻ 

ശിവ സ്നേഹത്തോടെ പറയുന്നത് രുദ്രനും കേട്ടു..

ഫോൺ കട്ട്‌ ആക്കി അവൾ രുദ്രനെ ഏൽപ്പിച്ചു.

എന്നിട്ട് ഇരുവരും കൂടി ഇരുന്നു ആഹാരം കഴിച്ചു.

വൈദ്ദേഹി എപ്പോളും ആലോചനയിൽ ആണ്ന്നു അവനു തോന്നി.


കാലുപില വർത്തമാനം പറഞ്ഞു കൊണ്ട് ആയിരുന്നു ഇന്നലെ വരെ അവൾ ആഹാരം കഴിച്ചത്....

പെട്ടന്ന് അവളുടെ നിശബ്ദത...

അത് അവനെ വല്ലാതെ വിഷമിപ്പിച്ചു എന്ന് വേണം പറയാൻ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story