വൈദേഹി: ഭാഗം 24

vaidehi

രചന: മിത്ര വിന്ദ

ഒരാഴ്ച്ച എത്ര പെട്ടന്ന് ആണ് കടന്ന് പോയത്...സഞ്ജീവനിയിൽ നിന്നും മടങ്ങി വീട്ടിലേക്ക് പോകുകയാണ് രുദ്രനും വൈദ്ദേഹിയും..
.

ലയ സിസ്റ്റർ കാലത്തെ റൂമിലേക്ക് എത്തി.

രുദ്രൻ ആയിരുന്നു ഡോർ തുറന്നത്.

ഗുഡ്മോർണിംഗ് സർ,വൈദ്ദേഹി എവിടെ...?

ചിരിയോടെ അവൾ അ lകത്തേക്ക് കയറി ചുറ്റിനും നോക്കി.

"കുളിയ്ക്കുവാ "

"അതെയോ...പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണോ....ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞിട്ട് മടങ്ങാം കേട്ടോ "

"സിസ്റ്റർ, കാലത്തെ ഇറങ്ങിയാലും വീട്ടിൽ എത്തുമ്പോൾ ഒരുപാട് ലേറ്റ് ആകും.... ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു പോകാൻ നിന്നാൽ പിന്നെയും താമസിക്കും.. അതുകൊണ്ട് ഞങ്ങൾ ഇടയ്ക്കു എവിടെ എങ്കിലും വണ്ടി നിറുത്തി കഴിച്ചോളാം......"

"ഓക്കേ... എങ്കിൽ പിന്നെ നേരത്തെ ഉറങ്ങിക്കോളൂ സാർ... അതാകും നല്ലത് "


"ഹ്മ്മ് "

"വൈദേഹി ഇറങ്ങി വരട്ടെ.. ഞാൻ വെയിറ്റ് ചെയ്യാം "

അവൾ അവിടെ കിടന്ന ഒരു കസേരയിൽ പോയ്‌ ഇരുന്നു.

"എന്തെങ്കിലും മെഡിസിൻ ഉണ്ടോ "

"നൊ സാർ..... ആകെ കൂടി വൈദ്ദേഹിക്ക് വേണ്ടി തലമുടിയിൽ പുരട്ടാൻ ഒരു ഓയിൽ മാത്രം ഡോക്ടർ നിർദ്ദേശിച്ചിട്ടൊള്ളു.. വേറെ ഒന്നും തന്നെയില്ല..... അത് ഉറക്കം ഒക്കെ ഒന്ന് ശരിയാവാൻ വേണ്ടിയാ "


"മ്മ് "

"പിന്നെ ആളുടെ കാര്യം സാറിന് അറിയാല്ലോ... ഓർമ്മ ഒക്കെ തിരിച്ചു കിട്ടിയപ്പോൾ നല്ല കുറ്റബോധം ഉണ്ട്... സാറിന്റെ ജീവിതത്തിൽ ഒരു അധികപ്പറ്റ് ആയി എന്നൊരു തോന്നൽ ഒക്കെ ഉണ്ട്.. മെല്ലെ അത് എല്ലാം സാറ് തന്നെ ശരിയാക്കി എടുക്കുക.. അതല്ലേ ഡോക്ടറും അച്ഛനും ഒക്കെ പറഞ്ഞത്..."

"മ്മ്..... അതേ "

"എന്നിരുന്നാലും ശരി ഇനി ഒരിക്കലും വൈദ്ദേഹിക്ക് ഇങ്ങനെ ഒന്നും ഉണ്ടാവില്ല... നൂറു ശതമാനം സാറിന് വിശ്വസിക്കാം.... "

. "അത് മതി സിസ്റ്റർ... അത് മാത്രം മതി "
.
അവൻ പറഞ്ഞു കഴിഞ്ഞതും വൈദ്ദേഹി ഇറങ്ങി വരുന്നുണ്ട്യിരുന്നു..


"ആഹാ കുളി ഒക്കെ കഴിഞ്ഞോ മാഡം "

പുഞ്ചിരിയോട് കൂടി ലയ എഴുന്നേറ്റ് അവളുടെ അരികിലേക്ക് ചെന്നു.
അവളുടെ കൈയിൽ ഇരുന്ന ടവൽ വാങ്ങി മുടിയിലെ വെള്ളം എല്ലാം തോർത്തി കൊടുത്തു.

"ലയ.... ഇനി എന്നാണ് നമ്മൾ ഒക്കെ കാണുന്നത് "


വൈദ്ദേഹി ചോദിച്ചതും ഒരു നിമിഷം ലയ ഒന്ന് വല്ലാതെ ആയി 

"കാണാം...... എവിടെങ്കിലും വെച്ച്, പിന്നെ ഇടക്ക് ഒക്കെ ഇങ്ങോട്ട് വാ... ദൂരം ഉണ്ടെന്ന് അറിയാം... എങ്കിൽ പോലും....."


"ഹ്മ്മ്......... കാണാം അല്ലേ "


"ഷുവർ... ഈ ഭൂമി ഉരുണ്ടത് അല്ലേടാ.... കറങ്ങി തിരിഞ്ഞു വരുമ്പോൾ എവിടെ എങ്കിലുംവെച്ചു കാണാം....."
..

അവളുടെ കവിളിൽ ലയ തലോടി..

രുദ്രൻ അപ്പോളേക്കും ഫ്രഷ് ആവാനായി കയറി പോയ്‌.

വൈദ്ദേഹിയുടെ നനഞ്ഞ നീളൻ മുടി എടുത്തു കുളി പിന്നൽ പിന്നി ഇട്ട് കൊടുത്തത് ലയ ആയിരുന്നു..

"ഇനി അവിടെ ചെന്നു കഴിഞ്ഞാൽ എന്നും നെറുകയിൽ സിന്ദൂരം ഇടണം കേട്ടോ...
 മറക്കരുത്..... "

ലയ പറഞ്ഞതും അവൾ തല കുലുക്കി.

" ഒന്നും കൊണ്ടും വിഷമിക്കേണ്ട... നിനക്ക് ഇത്രയും സ്നേഹം ഉള്ള ഒരു ഭർത്താവിനെ ദൈവം തന്നില്ലേ.....എന്തൊരു കരുതൽ ആയിരുന്നു രുദ്രന് നിന്നോട്.... ഞങ്ങൾ ഒക്കെ എപ്പോളും പറയും, അയാളുടെ  സ്നേഹം......"

ലയ പറഞ്ഞതും വൈദ്ദേഹി ഒന്ന് പുഞ്ചിരിയ്ക്കാൻ ശ്രെമിച്ചു.

നിനക്ക് ഈ ജന്മം ഭർത്താവായി വിധിച്ചത്, നിന്റെ രുദ്രേട്ടനെ ആണ്. അയാളെ തന്നെ ദൈവം നിന്നിൽ കൂട്ടി യോജിപ്പിച്ചു... ഇനി ഒരുക്കലും ഒരു ശക്തിയും നിങ്ങളെ പിരിയ്ക്കാൻ സമ്മതിക്കില്ല....


ലയ പറഞ്ഞതും വൈദ്ദേഹി എല്ലാം കേട്ട് കൊണ്ട് അനങ്ങാതെ നിന്നു.


ആ താലിമാല രുദ്രന്റെ കൈ വശം ഉണ്ട്.. ഏതെങ്കിലും അമ്പലത്തിൽ കൊണ്ടുപോയി പൂജിച്ച ശേഷം അത് ഒന്നൂടെ നിന്റെ കഴുത്തിൽ കെട്ടി തരും... അച്ഛൻ അതൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് കേട്ടോ....

ഹ്മ്മ്.... അവൾ തല കുലുക്കി..


ഈ ചിന്തകൾ ഒക്കെ മാറ്റി വെച്ച ശേഷം സന്തോഷം ആയിട്ട് ജീവിക്കാൻ നോക്ക് കുട്ടി... ഇനി കാണുമ്പോൾ ഈ കുഞ്ഞി വയറ്റിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിവൈച്ചുനെ കാണണം..


ലയ പറഞ്ഞതും അവൾ ലയയുടെ കൈ തണ്ടയിൽ ഒന്ന് പിച്ചി.

ഹാവു... വേദനിച്ചു...പെണ്ണേ, നീ മേടിക്കും കേട്ടോ..


ഡോക്ടർ വ്യാസും ശങ്കു മാഷും ഒക്കെ.. അവരെ കാണാണ്ട് പോണല്ലോ?

"അവര് നാളെയേ എത്തുവൊള്ളൂ.... സാരമില്ല, ഇടയ്ക്കു വിളിച്ചാൽ മതി ട്ടോ...."

"മ്മ് "

രുദ്രൻ ഇറങ്ങി വന്നതും പിന്നെ ലയ പുറത്തേക്ക് പോയ്‌..

അര മണിക്കൂറിനുള്ളിൽ അവർ റെഡി ആയി ഉറങ്ങുകയും ചെയ്തു.

അവിടെ ഉണ്ടായിരുന്ന സ്റ്റാഫിന് ഒക്കെ നന്ദി പറഞ്ഞു കൊണ്ട് അവൾ ലയയുടെ ഒപ്പം നടന്നു 

കാറിൽ കയറുന്ന നേരത്ത് വൈദ്ദേഹി, ലയയെ കെട്ടിപിടിച്ചു കരഞ്ഞു.

ലെയ്ക്കും വിഷമം ആയിരുന്നു...
രുദ്രന്റെ കൈയിലേയ്ക്ക് അവളുടെ കൈ ചേർത്തു വെച്ചു കൊണ്ട് ലയ വൈദ്ദേഹിയുടെ കണ്ണീർ ഒപ്പി കൊടുത്തു.

"I wish you All the very best for Your New Life ".....

ഇരുവരെയും ആശംസിച്ചു കൊണ്ട് അവൾ യാത്രയാക്കിയത് 


മടക്ക യാത്രയിൽ മുഴുവൻ ഇരുവരും മൗനമായിരുന്നു.

പല വിധ ചിന്തകൾ ഇരുവരുടെയും ഉള്ളി കൂടി കടന്നു പോയി..


ഇടയ്ക്ക് ഒക്കെ അമ്മയും അച്ഛനും മാറി മാറി വിളിക്കുന്നുണ്ട്.

അവർ രണ്ടാളും നോക്കി ഇരിക്കുകയാണ്.

ശിവയും അർജുന്നും നാട്ടിൽ ഇല്ലാ... ഒരു മാസം കഴിഞ്ഞു തിരികെ വരുവൊള്ളൂ...

വൈദ്ദേഹി......

എന്താ രുദ്രേട്ടാ...

താൻ എന്താണ് ഒന്നും മിണ്ടാതെ ഇരിയ്ക്കുന്നെ...


ഹേയ്.. ഒന്നുല്ല...

പിന്നെന്താ ഈ മൗനം..


രുദ്രേട്ടൻ വണ്ടി ഓടിക്കുവല്ലേ, ശല്യം ചെയ്യേണ്ട എന്ന് തോന്നി.


"വൈദേഹി ഒരിക്കലും എനിക്കൊരു ശല്യം അല്ല, എപ്പോൾ വേണമെങ്കിലും തനിക് എന്നോട് എന്തും തുറന്നു സംസാരിക്കാം കേട്ടോ "

"മ്മ്...."


"ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുമ്പോൾ എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് "


"സോറി ഏട്ടാ... സത്യം പറഞ്ഞാൽ എന്താണ് ഏട്ടനോട് പറയേണ്ടത് എന്ന് പോലും എനിക്ക് അറിഞ്ഞൂടാ "

"അതെന്താ അറിയാൻ പാടില്ലാത്തത്....ഓർമ്മ വെച്ച നാൾ മുതൽക്കേ നിനക്ക് രുദ്രേട്ടൻ മാത്രം മതിയായിരുന്നല്ലോ... എന്നിട്ട് ഇപ്പൊ എന്തെ "

പെട്ടെന്ന് അവൻ ചോദിച്ചതും വൈദ്ദേഹി ഒന്ന് പതറി.


".. അതൊക്കെ പ്രായത്തിന്റെ ചാപല്യങ്ങൾ മാത്രം ആയിരുന്നു ഏട്ടാ.... വെറുതെ ഏട്ടന്റെ ജീവിതം കൂടി, ഞാൻ ആയിട്ട്...."

അത് പറയുകയും അവളുടെ വാക്കുകൾ ഇടറി.


പിന്നീട് രുദ്രൻ അവളോട് ഒന്നും തന്നെ ചോദിച്ചതുമില്ല.

കുറേ ദൂരം പിന്നിട്ട ശേഷം ഒരു തണൽ മരചോട്ടിൽ രുദ്രൻ വണ്ടി ഒതുക്കി നിറുത്തി.

കിഴക്കേകാവ് മുത്തി....
എന്നൊരു ബോർഡ് കണ്ടു.

ആ മരത്തിന്റെ ചോട്ടിൽ ആയിട്ട് ഒരു സ്ത്രീ വിഗ്രഹം, ഒപ്പം കുറേ ഏറെ ചുവപ്പ് നിറം ഉള്ള ചരടും, സിന്ദൂരവും, പൂക്കളും ഒക്കെ കിടപ്പുണ്ട്... 

കുറച്ചു അപ്പുറത്ത് മാറി ഒരു മുറുക്കാൻ കടയും ഉണ്ട്...

മുന്നിൽ നീണ്ടു കിടക്കുന്ന കുന്നിൻ ചെരുവും , കുറച്ചു മാറി 
നീണ്ട് കിടക്കുന്ന തെങ്ങിൻ തോപ്പുകളും,കുടപ്പനകളും..... അകലെയായി കാണുന്ന വയലേലകളും..

ഇരുവരും കാറിൽ നിന്ന് ഇറങ്ങി അവിടമാകെ നോക്കി കണ്ടു ആസ്വദിച്ചു നിന്നു.

ഒരു പ്രേത്യേക വൈബ് ആയിരുന്നു..

"മുത്തിയെ തൊഴുതു പ്രാർത്ഥിക്ക് മക്കളെ .... വിളിച്ചാൽ വിളിപ്പുറത്താ... "

മുറുക്കാൻ കടയിൽ നിന്ന വൃദ്ധൻ വിളിച്ചു പറഞ്ഞതും രുദ്രനും വൈദ്ദേഹിയും ഒരുപോലെ തിരിഞ്ഞു നോക്കി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story