വൈദേഹി: ഭാഗം 28

vaidehi

രചന: മിത്ര വിന്ദ

രുദ്രേട്ടൻ ഉറങ്ങി കാണുമെന്നു ഞാൻ കരുതിയത്....

"ഇല്ലെടോ, ഓഫീസിലെ കാര്യങ്ങൾ ഒക്കെ ഓർത്തു കൊണ്ട് ഇരുന്നത് ആണ്.... ഒരുപാട് പെന്റിങ് വർക്ക്‌സ് ഉണ്ട്..കുറച്ചു മീറ്റിംഗ്സ് ഒക്കെ അച്ഛൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരുന്നു. അതു എല്ലാം ഇനി അറ്റൻഡ് ചെയ്യാൻ ഉണ്ട്...

പറഞ്ഞു കൊണ്ട് രുദ്രൻ അവളെ പിടിച്ചു തന്റെ അടുത്തേക്ക് ചേർത്തു കൊണ്ട് ബെഡിൽ ഇരുത്തി.

"നാളെ മുതൽക്കേ ജോലിക്ക് പോകാനാണോ ഏട്ടാ "


"ഹ്മ്മ്..... കുറച്ചു ദിവസം ആയില്ലേ അവുടെക്കുപോയിട്ട്... അച്ഛനെ കൊണ്ട് ഒറ്റയ്ക്ക് ഒന്നും മാനേജ് ചെയ്യാൻ പറ്റില്ലന്നേ...."

.'മ്മ്, എങ്കിൽ പിന്നെ രുദ്രേട്ടൻ നേരം കളയാണ്ട് കിടന്നോ, കാലത്തെ എഴുന്നേറ്റു ഓഫീസില് പോകേണ്ടത് അല്ലേ "


"ഓക്കേ... എന്നാൽ പിന്നെ നമ്മൾക്ക് കിടന്നാലോ വൈദ്ദേഹി "

ചോദിച്ചതും അവളെ വിറയ്ക്കാൻ തുടങ്ങി എന്ന് രുദ്രന് മനസിലായി.

"താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത്, മാറ്റരുടെയും ഒപ്പം അല്ലാലോ ഇങ്ങനെ ചേർന്ന് ഇരിക്കുന്നെ, തന്റെ ഭർത്താവിന്റെ ഒപ്പം അല്ലെടോ... തനിക്ക് അതിനുള്ള അധികാരവും അവകാശം ഉണ്ട് .."

"എനിക്ക് സത്യം പറഞ്ഞാൽ ഒരുപാടൊരുപാട്  സങ്കടമാണ് രുദ്രേട്ടാ, ഇവിടെ ഈ മുറിയിൽ,ഏട്ടന്റെ ഒപ്പം ഇരിക്കുന്നുണ്ടെങ്കിൽ, അത് ഞാൻ പിടിച്ചു പറിച്ചു വാങ്ങിയ ഒരു  അധികാരം അല്ലേ,രുദ്രേട്ടൻ പോലും എന്നെ ഒരുപാട് പിന്തിരിപ്പിച്ചതാണ്, പക്ഷേ, എനിക്ക് എന്തോ, അതിന് സാധിച്ചില്ല, ,,, ഒരു പാവം പെൺകുട്ടിയെ കണ്ണീര് കുടിപ്പിച്ചിട്ട് അല്ലേ ഞാൻ ഇപ്പോൾ ഈ അവകാശ നേടിയെടുത്തത്, "

" നീ എന്തിനാണ് വൈദേഹി ഇപ്പോൾ പഴയ കാര്യങ്ങളൊക്കെ എടുത്തിടുന്നത്"

" ഞാൻ തിരിച്ചു പോകുവാ രുദ്രേട്ടാ,നാട്ടിലേക്ക് തന്നെ മടങ്ങാം എന്നാണ് എന്റെ തീരുമാനം, അതിനു മുന്നേ ഏട്ടനുമായി വിവാഹം നടത്തുവാനീരുന്ന ആ പെൺകുട്ടിയെ കൊണ്ടുപോയി ഒന്നു പ്പോയി കാണണമെന്നുണ്ട്,മാപ്പ് പറഞ്ഞു ആ കുട്ടിയെ കാര്യങ്ങൾ ഒക്കെ മനസിലാക്കിച്ച ശേഷം എനിക്ക് തിരികെ പോകണം..

അത് പറയുമ്പോൾ അവളുടെ വാക്കുകൾക്ക് ഒരു പ്രത്യേക ഉറപ്പ് ഉള്ളത് പോലെ അവനു തോന്നി..


" പറ്റുമെങ്കിൽ നാളെത്തന്നെ അങ്കിളിനെയും ആന്റിയെയും കൂട്ടി ആ കുട്ടിയുടെ വീട്ടിലേക്ക് പോയാലോ എന്ന് ഓർക്കുകയായിരുന്നു,  രുദ്രേട്ടന്റ അഭിപ്രായം എന്താണ് "


" എനിക്കുവേണ്ടി ഈശ്വരൻ,  കണ്ടെത്തി തന്നവൾ ഇപ്പോൾ എന്റെ അരികിൽ തന്നെയുണ്ട്, പിന്നെ അവൾക്ക് എന്നെ വേണ്ടെന്ന്  തോന്നിയിട്ടുണ്ടെങ്കിൽ, തിരികെ മടങ്ങി പോകാം, രുദ്രൻ ആർക്കും ഒരു തടസ്സമാകില്ല, പിന്നെ,  പുതിയ ആരെയും എന്നിലേക്ക് ചേർത്തു വെച്ചിട്ട് മടക്കി പോകാം എന്നുള്ള വിശാലമനസ്കതയൊന്നും തൽക്കാലം ആരും കാണിക്കേണ്ട"

"രുദ്രേട്ടാ.... ഞാൻ പറഞ്ഞത് "

" താൻ പറഞ്ഞതിന്റെ മറുപടി, ഞാനിപ്പോൾ നൽകി എന്നെ ഉള്ളൂ, അതിനു ഇത്രയ്ക്കും നേർവസ് ആകേണ്ട കാര്യം ഇല്ലെടോ "


"എനിക്ക് വല്ലാത്ത കുറ്റബോധം പോലെ തോന്നുവാ, ഏത് നിമിഷം ആണോ എനിക്ക് അങ്ങനെ ഒക്കെ തോന്നിയെ....എത്രയോ പേരുടെ കണ്ണിരു വീഴ്ത്തിയിട്ട് ആണ് ഞാൻ ഇപ്പൊൾ ഇവിടെ ഇരിക്കുന്നത് "

"ഇങ്ങനെ ഒക്കെ നടക്കണം എന്നുള്ളത് മുകളിൽ ഇരിക്കുന്ന ആളുടെ തീരുമാനം ആകും.. വിഷമിക്കാതെടോ "

രുദ്രന് ഏറെ കുറേ മനസിലായി അവളുടെ മാനസിക സംഘർഷം എത്രത്തോളം ആണെന്ന് ഉള്ളത്..

'കഴിയുന്നില്ല രുദ്രേട്ടാ, ഓരോ നിമിഷവും എന്റെ മനസ് തകരുകയാണ്, എന്തിനാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്, ഞാൻ ഇവിടേക്ക് തിരിച്ചു വന്നത് കൊണ്ട് അല്ലേ, ഇല്ലെങ്കിൽ കുഴപ്പമില്ലയിരുന്നു "

"വൈദ്ദേഹി എന്തൊക്കെ പറഞ്ഞാലും ശരി, എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീ മാത്രം ആയിരിക്കും....പിന്നെ എന്നേ വിട്ട് പോകണോ, വേണ്ടയോ എന്നൊക്ക ഉള്ളത് ഇയാളുടെ തീരുമാനം ആണ് "


പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റതും വൈദ്ദേഹി അവന്റെ കൈയിൽ പിടിത്തം ഇട്ടു.
.

"ഞാൻ... ഞാൻ പൊയ്ക്കോട്ടെ രുദ്രേട്ടാ.... പ്ലീസ് "


"തനിക്ക് സാധിക്കും എങ്കിൽ പൊയ്ക്കോളൂ, ഞാൻ ആയിട്ട് തടയില്ല, പോരേ "

അത് പറയുമ്പോൾ അവളുടെ മുഖം കുനിഞ്ഞു.


"ലൈറ്റ് ഓഫ്‌ ചെയ്യട്ടെ... കിടന്നാലോ, "

രുദ്രൻ ചോദിച്ചതും അവൾ തല കുലുക്കി.

അവൻ ലൈറ്റ് അണച്ച ശേഷം, വൈദ്ദേഹയുടെ അടുത്തേയ്ക്ക് വന്നു, 
"
കയറി കിടന്നോളു, അതോ ഇനി എന്റെ കൂടെ കിടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ ഇയാൾക്ക്.... "


രുദ്രന്റെ ശബ്ദം അല്പം കനത്തു.


അതുകൊണ്ട് തന്നെ വൈദ്ദേഹി പെട്ടെന്ന് കയറി കിടക്കുകയും ചെയ്തു.ചുവരിനോട് ചേർന്ന് കിടക്കുന്നവളെ നോക്കി അവൻ മുഖം ചെരിച്ചു കൊണ്ട് പുഞ്ചിരി തൂകി.


വിങ്ങിപ്പൊട്ടി കിടക്കുവാണെന്ന് അറിയാം... അതുകൊണ്ട് തന്നെ രുദ്രന്റെ മുഖത്ത് ഒരു കുസൃതി വിരിഞ്ഞു.


അവളോട് ചേർന്ന് കൊണ്ട് ആ ആലില വയറിൽ മെല്ലെ തന്റെ കൈ ചേർത്തു ഒന്നു വരിഞ്ഞു മുറുക്കിയതും അവൾ കിടന്ന് കുതറി.


"കാത്തിരിക്കാൻ ഞാൻ തയ്യാറാണ്, മനസ് കൊണ്ട് എന്നാണോ നീ എന്നേ അംഗീകരിക്കുന്നത്, അത് വരേയ്കും...."

കാതോരാത്ത് അവന്റെ മധുരമൂറിയ വാക്കുകൾ കേട്ടതും, വൈദേഹി കിടന്ന് പിടഞ്ഞു.

പിൻകഴുത്തിൽ അവന്റെ അധരം പതിഞ്ഞതും പെണ്ണിന്റെ ശരീരത്തിൽ ഒരു മിന്നൽ പിണർ.

നാസിക തുമ്പ് കൊണ്ട് അവൻ അവളുടെ കാതിൽ മെല്ലെ തലോടി, ഒപ്പം ഒരു കുഞ്ഞിക്കടി കൊടുക്കാനും മറന്നില്ല....


രുദ്രേട്ടാ....

വിറച്ചു കൊണ്ട് അവൾ തിരിഞ്ഞു വന്നതും രുദ്രന്റെ നെഞ്ചിൽ തട്ടി.

ഹ്മ്മ്... എന്താടാ.....

അവളുടെ താടിത്തുമ്പ് പിടിച്ചു അവൻ മേല്പോട്ട് ഉയർത്തി 
.

എന്തിനാ എന്റെ പെണ്ണിന് ഇത്രയും സങ്കടം...... നീ വലിഞ്ഞു കയറി വന്നത് ആണെന്ന് ഓർത്തു കൊണ്ടാ......?

ചോദിച്ചതും ആ മിഴികൾ താഴ്ന്നു.

" എനിക്ക് വേണ്ടി ഈ ജന്മം എന്നല്ല ഇനിയുള്ള എല്ലാ ജന്മങ്ങളിലും ഈശ്വരൻ കരുതി വെച്ചവൾ ആണ് നീയ്.... യാതൊരു വിധ സങ്കടവും, കുറബോധവും ഒന്നും വേണ്ടന്നേ.... ഞാനില്ലേ കൂടെ... Mmസന്തോഷം ആയിട്ട് കിടന്ന് ഉറങ്ങിക്കോ.... "

പറഞ്ഞു കൊണ്ട് അവൻ അവളുടെ നെറുകയിൽ മുത്തി.


"രുദ്രേട്ടാ...."


ഇടർച്ചയോട് കൂടി വൈദ്ദേഹി വിളിച്ചതും തന്റെ ചൂണ്ടു വിരൽ അവളുടെ റോസാ ദളം പോലുള്ള അധരത്തിൽ അവൻ വെച്ചു.


"ഇനി കൂടുതൽ ഒന്നും പറയണ്ട.... സുഖം ആയിട്ട് കിടന്ന് ഉറങ്ങിക്കോ...."

അവളെ തന്റെ നെഞ്ചിലേക്ക് അല്പം കൂടി ചേർത്തു പിടിച്ചു കൊണ്ട് രുദ്രൻ കണ്ണുകൾ അടച്ചു .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story