വൈദേഹി: ഭാഗം 29

vaidehi

രചന: മിത്ര വിന്ദ

രാവിലെ ആദ്യം ഉണർന്നത് രുദ്രൻ ആയിരുന്നു.

നോക്കിയപ്പോൾ കണ്ടു തന്നോട് ചേർന്ന് കിടന്നു അരുമയോടെ ഉറങ്ങുന്നവളെ.


പാവം...... ഒരുപാട് നീറുന്നുണ്ട് തന്നെ പെണ്ണ്.....

അവൻ വലത് കൈ എടുത്തു നീട്ടി വെച്ചപ്പോൾ അവൾ കുറുകി കൊണ്ട് അല്പം കൂടി തന്നിലേക്ക് ചേർന്ന് വന്നു.

ഒപ്പം തന്നെ അവളുടെ മിഴികൾ തുറക്കുകയും ചെയ്തു.

തന്നെ നോക്കി കിടക്കുന്ന രുദ്രനെ അപ്പോൾ ആണ് അവള് കാണുന്നത്.


"ഹ്മ്മ്... എന്താ പെണ്ണേ,"

അവൻ ചോദിച്ചതും അവൾ പിടഞ്ഞു എഴുന്നേറ്റു.

"നേരം ഒരുപാട് ആയോ ഏട്ടാ "


"ഇല്ലന്നേ...5.30ആകുന്നു.. നീ കുറച്ചു നേരം കൂടി കിടന്നോ "


"വേണ്ട വേണ്ട.... ഞാൻ ഇതിലും മുന്നേ എഴുന്നേൽക്കുന്നത് ആണേ, ഉറങ്ങൻ ലേറ്റ് ആയതു കൊണ്ടണ് "

മുടി എല്ലാം വാരി കെട്ടി അവൾ ഉച്ചിയിൽ ഉറപ്പിച്ചു. എന്നിട്ട് നേരെ വാഷ് റൂമിലേയ്ക്കുപോയി.

കുളിയൊക്കെ കഴിഞ്ഞു ഇറങ്ങി അവൾ നേരെ അടുക്കളയിൽ ചെന്നു.


ഗൗരി ചായ വെയ്ക്കുന്നുണ്ട്. ബീന ചേച്ചിയും അരികിൽ തന്നെ ഉണ്ട്.

" ആന്റി"

 പിന്നിൽ നിന്നും വൈദേഹിയുടെb ശബ്ദം കേട്ടതുംb ഗൗരിയും ബീനയും ഒരുപോലെ തിരിഞ്ഞുനോക്കി
.
" മോൾ എന്തിനാ ഇത്ര നേരത്തെ ഉണർന്നത് കുറച്ച് സമയം കൂടി കിടന്നു കൂടായിരുന്നോ, "

"ശീലമായി പോയി,ഹോസ്റ്റലിൽ നിൽക്കുമ്പോഴൊക്കെ അഞ്ചുമണിക്ക് മുന്നേ ഉണരുമായിരുന്നു,  പിന്നെ എങ്ങനെയൊക്കെയാണെങ്കിലും ആ സമയത്ത് കണ്ണുതുറക്കു0 ആന്റി "

അവൾ സാവധാനത്തിൽ പറഞ്ഞു.

 അപ്പോഴേക്കും ഗൗരി എല്ലാവർക്കും ഉള്ള ചായ എടുത്തു കഴിഞ്ഞിരുന്നു.

അപ്പവും, എഗ്ഗ് റോസ്റ്റും ആയിരുന്നു ബ്രേക്ഫാസ്റ്റിന്..

 അതിനു വേണ്ട സവാള ഒക്കെ എടുത്ത് തൊലി കളഞ്ഞ് വെക്കുകയാണ് ബീന ചേച്ചി.

 വൈദേഹി മെല്ലെ അവരുടെ അടുത്തേക്ക് ചെന്നു.

 ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ, അരിഞ്ഞു വെച്ചിട്ടുണ്ട്.

"ചേച്ചി ഞാൻ സവാള അരിഞ്ഞു തരാം,പോയി അപ്പം ചുട്ടോളൂ "

"അതൊന്നും വേണ്ട മോളെ, കഴിക്കാനാകുമ്പോഴേക്കും അപ്പം ഞാൻ ചുട്ടോളാം,  മോള് പോയിരുന്നു ചായ കുടിക്ക്"

ബീന ചേച്ചി അവളെ നോക്കി ചിരിയോടുകൂടി പറഞ്ഞു.

അപ്പോഴേക്കും ഗൗരി അവൾക്കുവേണ്ടി ഒരു കപ്പിൽ ചായ എടുത്തു കൊടുത്തു..


"മഹീയങ്കിൾ ഉണർന്നോ ആന്റി.."

"ഹ്മ്മ്.. മഹിയേട്ടന്, ആദ്യം തന്നെ ചായ കൊണ്ടുപോയി കൊടുത്തു,  ശേഷമാണ് നമ്മൾക്കുള്ളത് എടുത്തത്"


"മ്മ് "

"പത്രം വായിക്കണമെങ്കിൽ മഹിയേട്ടന് ചായ രണ്ട് കവിള് കുടിയ്ക്കണമ്, നിർബന്ധമുള്ള കാര്യമാണ്...".

"മ്മ്.....  ശിവ ചേച്ചി ഇനിയെന്നാണ് വരുന്നത്"


" സത്യം പറഞ്ഞാൽ എനിക്ക് നിശ്ചയം ഇല്ല കുട്ടി,  രണ്ടുമാസത്തേക്ക് പറഞ്ഞു പോയവർ ഇപ്പോൾ അത് ആറുമാസം ആക്കിയിട്ടുണ്ട്, ഇനി നേരിട്ട് കണ്ടു കഴിഞ്ഞാൽ അറിയാം,"

" ഇങ്ങോട്ട് വന്നിട്ട് ഇപ്പൊ എന്തോ ധൃതി വയ്ക്കാനാ ചേച്ചി, പിള്ളേര് അടിച്ചു പൊളിക്കട്ടെ, അല്ലേ മോളെ.... നിങ്ങളും എവിടെയെങ്കിലും ഒക്കെ പോകാൻ നോക്ക്  "

 ബീന ചേച്ചി ഗൗരിയെയും വൈദേഹിയെയും മാറിമാറി നോക്കി കൊണ്ട് പറഞ്ഞു..

നാട്ടുവർത്തമാനങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് മൂവരും കൂടി ഇരുന്നു.. ഒപ്പം ബ്രേക്ക്‌ഫാസ്റ്റും ആയിരുന്നു..


രുദ്രൻ ഓഫീസിലേക്ക് പോകാനായി തയ്യാറായി വന്നപ്പോൾ ആണ് പിന്നീട് വൈദ്ദേഹിയെ കണ്ടത്.

എല്ലാവരും കൂടി ഇരുന്ന് ഒരുമിച്ചു ഭക്ഷണം കഴിച്ചത്..


ഒൻപതു മണിയോടെ കൂടി മഹിയും രുദ്രനും കൂടി ഓഫീസിലേക്ക് ഇറങ്ങി.


ഉച്ചയ്ക്കത്തേക്ക് ഉള്ള ചോറും കറികളും ഒക്കെ പെട്ടെന്ന് തന്നെആയിരുന്നു.

കുറച്ചു സമയം വെറുതെ ചടഞ്ഞു കൂടി ഇരുന്നപ്പോൾ വൈദ്ദേഹിക്ക് ബോർ അടിച്ചു.

അവൾ എഴുന്നേറ്റു ഗൗരിയുടെ അടുത്തേക്ക് പോയി.

ആന്റി...ബിസി ആണോ 

അല്ലല്ലോ...വാ മോളെ.. കേറി വായോ..

ഗൗരി വെറുതെ ഫോണിൽ ഓരോ വീഡിയോസ് ഒക്കെ നോക്കി കസേരയിൽ ഇരിയ്ക്കുക ആയിരുന്നു.


"വാ ഇരിയ്ക്ക്...."

അവളെ പിടിച്ചു തന്റെ അരികിലായി ഇരുത്തി..

"ഞാനേ വെറുതെ ഈ സാരീടേ ഒക്കെ വീഡിയോ കാണുകയായിരുന്നു. ത്രെഡ് വർക്ക്‌ ചെയ്യുന്നത് കണ്ടോ... നല്ല ഭംഗി ഉണ്ട്.. "

ഗൗരി പറഞ്ഞു കൊണ്ട് ഫോണ് എടുത്തു ഓഫ് ചെയ്തു മേശമേൽ വെച്ചു.


"തനിച്ചു ഇരുന്നപ്പോൾ ഇറങ്ങി വന്നതാ ആന്റി...."


"മോൾക്ക് ബോർ അടിച്ചു കാണും അല്ലേ "


"ഹ്മ്മ്... ഇത്രയും നാളും ഇങ്ങനെ പഠിച്ചു ഒക്കെ നടന്നിട്ട് പെട്ടന്ന് അങ്ങട് ഫ്രീ ആയില്ലേ...."


"രുദ്രന്റെ കൂടെ ഓഫീസിലേക്ക് പോകുന്നോ മോളെ "

"ഹേയ് ഇല്ല ആന്റി, വേറെ എന്തെങ്കിലും നോക്കണം "


"അവിടെയ്ക്ക് പൊയ്ക്കോ മോളെ.. അതാകുമ്പോൾ നിങ്ങൾക്ക് രണ്ടാൾക്കും കൂടി ഇനി ഉള്ള കാലം അതൊക്കെ നോക്കി നടത്തല്ലോ...."


"ഹേയ് അതൊന്നും വേണ്ട ആന്റി 
.. ഓഫീസിൽ ഇങ്ങനെ ഒരേ ഇരുപ്പ് ഇരുന്ന് കൊണ്ട് ഉള്ള ജോബ്..അതൊന്നും എനിക്ക് താല്പര്യം ഇല്ല....."


"പിന്നെ വേറെന്താ നോക്കുന്നെ..."


"ആന്റി ഇപ്പോ പറഞ്ഞില്ലേ സാരീസിന്റെ കാര്യം... അതുപോലെ എന്തെങ്കിലും ഷോപ്പ് സ്റ്റാർട്ട്‌ ചെയ്താലോ എന്ന് ആണ് എന്റെ മനസിൽ ഉള്ളത് "


"ഓഹ്.. സൂപ്പർ ആണ് മോളെ... എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇങ്ങനെ എന്തെങ്കിലും തുടങ്ങണം എന്നുള്ളത്. പണ്ട് മഹിയേട്ടൻ ആണെങ്കിൽ ഈ ബിസിനസ്‌ മൈൻഡ് ഓട് കൂടി ഓരോന്ന് ഒക്കെ ചെയ്യുമ്പോൾ ഞാനും ഓർക്കും എനിക്കും ഒരു ബിസിനസ്‌ വുമൺ ആകണം എന്നൊക്കെ... പക്ഷെ ഞാൻ ഇത്‌ ഒന്നും പറഞ്ഞിട്ട് പോലും ഇല്ല കെട്ടോ... പിന്നെ മക്കൾ ഒക്കെ ആയി കഴിഞ്ഞു, അവരുടെ പഠിപ്പും കാര്യങ്ങളും... അതോടു കൂടി ഞാൻ ബിസി ആയി...."


"ഇനിയും വൈകിയിട്ടില്ല ആന്റി... നമ്മൾക്ക് രണ്ടാൾക്കും കൂടി അങ്ങനെ ഒരു സാരീ ഷോപ്പ് സ്റ്റാർട്ട്‌ ചെയ്താലോ... എല്ലാ ടൈപ് സാരിസും.... അതിനു വേണ്ട ആക്സസറീസും..."


"ഹ്മ്മ്... മോള് മുന്നോട്ട് വന്നാൽ ഞാൻ ഉണ്ടാകും ഒപ്പം... ഉറപ്പ്...."


അത് കേട്ടതും വൈദ്ദേഹിക്ക് സന്തോഷം ആയി.


"പിന്നെ ആന്റി ഒരു കാര്യം ഉണ്ട്, നമ്മൾക്ക് ഇതിന്റെ abcd പോലും അറിയില്ല.. ആ സ്ഥിതിക്ക് ഈ ഫീൽഡിൽ ഉള്ള ആരെങ്കിലും പരിചയക്കാര്ണ്ടെങ്കിൽ കാര്യങ്ങൾ ഈസി ആയേനെ..."


"സുവർണ സിൽക്കിലെ മുകുന്ദൻ മേനോന്റെ വൈഫ്‌ മേനകയെ കുറച്ചു കേട്ടിട്ടുണ്ടോ.. "


പെട്ടന്ന് ഗൗരി അവളോട് ചോദിച്ചു.

ഇല്ല... അതാരാ ആന്റി.


പണ്ട് നമ്മുടെ ടൗണിൽ വലിയൊരു ടെക്സ്റ്റൈൽ ഷോപ്പ് ഉണ്ടായിരുന്നു മോളെ.. അതിന്റെ ഓണർ ആയിരുന്നു മുകുന്ദൻ മേനോൻ..ആള് കാൻസർ ആയിട്ട് മരിച്ചു പോയി..പുള്ളിക്കാരന്റെ വൈഫ്‌  ആണ് പിന്നീട് എല്ലാം നോക്കി നടത്തിയത്.. അച്ഛന്റെ ഒരു ഫ്രണ്ട് ആയിരുന്നു അദ്ദേഹം "


"ഇപ്പൊ ആ ഷോപ്പ് ഉണ്ടോ ആന്റി "


"ഇല്ല മോളെ... നാലഞ്ച് വർഷം മുന്നേ അവരത് നിറുത്തി. മേനക ചേച്ചിയ്ക്കും ചില ആരോഗ്യ പ്രശ്നങ്ങൾ."


"ഹ്മ്മ്..."

"സത്യം പറഞ്ഞാൽ നമ്മുടെ ടൗണിൽ ഇപ്പൊ നല്ലൊരു സാരി ഷോപ്പ് ഇല്ല...."


"എങ്കിൽ നമ്മൾക്ക് ആ ആന്റിയെ ഒന്ന് പോയി കണ്ടാലോ "


"പോകാം മോളെ... ഞാനേ ഈ കാര്യം ഏട്ടനോട് സംസാരിക്കാം... എന്നിട്ട് അടുത്ത ദിവസം തന്നെ അവരെ പോയി കാണാം..."


ഗൗരി എല്ലാത്തിനും സപ്പോർട്ട് ആയിട്ട് വൈദ്ദേഹിയുടെ കൂടെനില്കും എന്നൊരു തോന്നൽ വൈദ്ദേഹിയിൽ ഉടൽ എടുത്തു.

അത് അവൾക്ക് കൂടുതൽ പ്രചോദനവും ആയിരുന്നു.


ഉച്ചയ്ക്ക് ഫുഡ്‌ കഴിച്ചു കഴിഞ്ഞു വെറുതെ ഇരുന്നപ്പോൾ ഗൗരിയുടെ ഫോണിലേക്ക് രുദ്രൻ വിളിച്ചു.

അമ്മയോട് സംസാരിച്ച ശേഷം വൈദ്ദേഹിക്ക് ഫോൺ കൈമാറാൻ അവൻ ആവശ്യപ്പെട്ടു.

"ഹെലോ രുദ്രേട്ടാ....."


"ആഹ്.. എന്തെടുക്കുവാ "


"വെറുതെ അമ്മയോട് സംസാരിക്കുകയാണ്..."


"ഹ്മ്മ്... താൻ കഴിച്ചോ "


"ഉവ്വ്‌... ഏട്ടനോ "

"ഞാനും കഴിച്ചു..... വെറുതെ ഇരുന്നു ബോർ അടിച്ചോ "


"ഹ്മ്മ് കുറച്ചു..."


രണ്ടാളും കുറച്ചു സമയം സംസാരിച്ചു ഇരുന്ന ശേഷം അവൻ ഫോൺ കട്ട്‌ ചെയ്തു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story