വൈദേഹി: ഭാഗം 3

vaidehi

രചന: മിത്ര വിന്ദ

വണ്ടിയുടെ ഹോൺ മുഴങ്ങിയതും അവൾ റോഡിന്റെ ഒരു വശത്തേയ്ക്ക് അല്പം മാറി നിന്നു. എന്നിട്ട് ബാഗ് തുറന്നു ഫോൺ കൈയിൽ എടുക്കുന്നത് ഒക്കെ നോക്കി അവൻ ഇരുന്നു.

ഫോൺ കട്ട്‌ ആക്കികൊണ്ട് അവൾ ചുറ്റിലും നോക്കുന്നുണ്ട് എങ്കിൽ പോലും കാറിൽ നിന്നും ഇറങ്ങാതെ രുദ്രൻ അവിടെ തന്നെ ഇരുന്നു.

പെട്ടന്ന് ആയിരുന്നു രുദ്രന്റെ ഫോൺ ചിലച്ചത്.. ഊഹിച്ചത് പോലെ അച്ഛൻ ആയിരുന്ന് അത്.

ഹെലോ..... അച്ഛാ, ഞാൻ ഇവിടെ തന്നെ ഉണ്ട്, അവളോട് നമ്മടെ വണ്ടിടെ നമ്പർ പറഞ്ഞു കൊടുക്ക്, എന്നിട്ട് ബാക്കിലേയ്ക്ക് തിരിഞ്ഞു നോക്കാൻ പറയു...

നീരസത്തോടെ അവൻ ഫോൺ കട്ട്‌ ചെയ്തു, എന്നിട്ട് ഒരു തവണ കൂടെ വണ്ടി യുടെ ഹോൺ മുഴക്കി.

ആ സമയത്ത് ആയിരുന്നു അവൾ തിരിഞ്ഞു നോക്കിയത്.

അപ്പോളേക്കും രുദ്രൻ കാറിന്റെ ഗ്ലാസ്‌ താഴ്ത്തി, തല വെളിയിലേക്ക് ഇട്ടു..

ഒരു ചെറു മന്തസ്മിതത്തോടെ അവൾ കാറിന്റെ അരികിലേക്ക് നടന്നു വന്നു.


ബാഗുകൾ രണ്ടും പിന്നിലേക്ക് വെച്ച് കൊണ്ട് ഒപ്പം അവളും അവിടേക്ക് കയറി ഇരുന്നു.


"ദേവേട്ടൻ വന്നിട്ട് ഒരുപാട് നേരം ആയോ "

വണ്ടി മുന്നോട്ട് എടുത്തതും അവൾ ചോദിച്ചു.

ഹ്മ്മ്.......

അലക്ഷ്യമായി മൂളി കൊണ്ട് അവൻ പുറത്തേക്ക് വണ്ടി ഓടിച്ചു ഇറങ്ങി...

വെളിയിലേയ്ക്ക് കണ്ണു നട്ടു കൊണ്ട്, വൈദ്ദേഹി അങ്ങനെ ഇരുന്നു.

രുദ്രന് തന്നോട് മിണ്ടാൻ താല്പര്യം ഇല്ല എന്ന് മനസിലാക്കിയത് കൊണ്ട് അവള് പിന്നീട് കൂടുതൽ ഒന്നും ചോദിക്കുവാനും തുനിഞ്ഞില്ല..

വീടെത്തി കഴിഞ്ഞതും അവൾ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി.

ആദ്യമായി അവൾ നോക്കിയത്, താനും അച്ഛനും അമ്മയും ഒക്കെ കൂടി സന്തോഷത്തോടെ താമസിച്ചിരുന്ന ഔട്ട്‌ ഹൌസ് ലേക്ക് ആയിരുന്നു...

ഒരു നെടുവീർപ്പോട് കൂടി അവൾ തന്റെ പെട്ടി ഒക്കെ വെളിയിലേക്ക് എടുത്തു വെച്ച്.

അപ്പോളേക്കും കണ്ടു ഗൗരിയാന്റിയും മഹി അങ്കിളും കൂടി ഇറങ്ങി വരുന്നത്.

മോളെ.... വൈദ്ദേഹി...

ഗൗരി ആന്റി അവളെ കെട്ടി പിടിച്ചു കൊണ്ട് ആ നെറുകയിൽ മുത്തം കൊടുത്തു...

എത്ര കാലം ആയി ന്റെ കുട്ടിയേ കണ്ടിട്ട്, നി ഒരുപാട് ക്ഷീണിച്ചു ല്ലോ മോളെ..

ആന്റി അവളെ ചേർത്തു പിടിച്ചു.

"അവിടെ ഫുഡ്‌ ഒക്കെ മോശമാ ആന്റി, ടേസ്റ്റ് ഒന്നും നമ്മൾക്ക് അത്ര പിടിക്കില്ല... പിന്നെ അഡ്ജസ്റ്റ് ചെയ്തു അങ്ങട് പോന്നു എന്ന് മാത്രം..."

അവൾ പറഞ്ഞു.

"മോളെ..... വിശേഷം ഒക്കെ പിന്നെ പറയാം, നി ഇപ്പോൾ കേറി വാ ഇങ്ങോട്ട് "

മഹിഅങ്കിൾ വിളിച്ചതും അവൾ അകത്തേക്ക് കയറി ചെന്നു.

" ബാഗ് എടുത്തു ഇവിടേക്ക് വെച്ചേക്കാം അല്ലേ മഹിയേട്ടാ... "

ഗൗരി പറഞ്ഞതും വൈദ്ദേഹി അവരെ വിലക്കി.

"ആന്റി... അതൊന്നും വേണ്ട, ഞാൻ ഔട്ട്‌ ഹൌസിൽ താമസിച്ചോളം.. എനിക്ക് അതാ ഇഷ്ടം..."

"പിന്നേ...... അത് കൊള്ളാലോ..... ഇത്രയും വലിയ വീടും സൌകര്യങ്ങളും ഉള്ളപ്പോൾ ഔട്ട്‌ ഹൌസിലോ.... നി എന്റെ കൈയിൽ നിന്നും അടി മേടിക്കും കേട്ടോ കൊച്ചേ..."

അതും പറഞ്ഞു കൊണ്ട് മഹി അങ്കിൾ ബാഗ് എടുത്തു അകത്തേക്ക് കയറി വന്നിരുന്നു.


ആ സമയത്തു രുദ്രൻ സ്വീകരണ മുറിയിലേ സെറ്റിയിൽ ഇരുന്നുകൊണ്ട് ലാപ് ഓൺ ചെയ്തു എന്തൊക്കെയോ നോക്കുന്നുണ്ട്.

വൈദ്ദേഹിയ്ക്ക് കുടിക്കാൻ ചായ കൊണ്ട് വന്നു കൊടുത്തത് ഗൗരിക്ക് സഹായത്തിനു നിൽക്കുന്ന ബീന ചേച്ചി ആയിരുന്നു...

"ബീനേ, ഇതാണ് ഞാൻ പറഞ്ഞ കുട്ടി, ശിവ മോളെ പോലെ തന്നെ ആണ് എനിക്ക് ഇവളും...."

വാത്സല്യത്തോടെ ഗൗരി അവളുടെ നെറുകയിൽ തഴുകി.

"ബീനേ... മോൾക്ക് വേണ്ടി, ഇടത് വശത്തെ ഫസ്റ്റ് റൂം ഒന്നു റെഡി ആക്കിക്കോളൂ കെട്ടോ "

മഹി പറഞ്ഞു.

"അതൊക്കെഇന്നലെ തന്നെ ഞാൻ അടിച്ചു വാരി വൃത്തിയാക്കി സാറെ..."

ബീന മറുപടിയും നൽകി.

"ഗംഗേച്ചി എപ്പോൾ എത്തും ആന്റി..."

"അവര് വരുമ്പോൾ ഉച്ച ആകും മോളെ, ആരൊക്കെയോ ഗസ്റ്റ് ഉണ്ട്, അവരെ മീറ്റ് ചെയ്ത ശേഷം ഇറങ്ങു "

"ഹ്മ്മ്... "

"നി വിവാഹത്തിന് വരാഞ്ഞത് കൊണ്ട് അവൾക്ക് പിണക്കമാ കേട്ടോ "

"എക്സാം ആയിരുന്നത് കൊണ്ട് അല്ലേ ആന്റി, ഞാൻ ഒരുപാട് ആഗ്രഹിച്ചത് ആയിരുന്നു വരണം എന്നുള്ളത് "


"ആഹ്... ഇനി രുദ്രന്റെ വിവാഹം ഒക്കെ കഴിഞ്ഞു പോയാൽ മതി ട്ടൊ.... അത് നമ്മൾക്ക് എല്ലാവർക്കും കൂടി ആഘോഷിക്കണം ല്ലേ മഹിയേട്ടാ....."

ഗൗരി അത് പറയുമ്പോൾ മഹി ചിരിച്ചു.

"ആഹ്... മോളുടെ വിവാഹത്തിന് കൂടിയവരിൽ ഏറെയും എന്നോട് ചോദിച്ചത്, രുദ്രന്റെ കാര്യം ആയിരുന്നു.. ഞാൻ അത് അത്ര കാര്യം ആക്കിയില്ല താനും... കാരണം അധികം ആളുകൾ ആരും ഇവനെ അങ്ങനെ കണ്ടിട്ടില്ലാലോ,,,, അത് കഴിഞ്ഞു രണ്ടു ദിവസം ആയിട്ട് പലരും ഫോൺ വിളിക്കുവാ, രുദ്രന് വേണ്ടി ആലോചിച്ചു കൊണ്ട്...."


ഇരിക്കുന്നിടത്തു നിന്നും ഒന്നു ഇളകി കൊണ്ട് മഹി അത് പറഞ്ഞപ്പോൾ വൈദ്ദേഹി ചിരിച്ചു.


'നല്ല കാര്യം അല്ലേ അങ്കിൾ.... ദേവേട്ടന് വിവാഹത്തിനു ഉള്ള ടൈം ആയെങ്കിൽ അത് നടക്കുക തന്നെ ചെയ്യും... "

അവളുടെ മറുപടി കേട്ടതും ഗൗരിയും മഹിയും അത് ശരി വെച്ച് പോയിരിന്നു..

"ആന്റി ഞാൻ എങ്കിൽ പോയി ഒന്നു കുളിച്ചു ഫ്രഷ് ആയി വരാം കേട്ടോ...."

വൈദ്ദേഹി എഴുന്നേറ്റു.

റൂമിലേക്ക് 
പോകുമ്പോൾ അവൾ രുദ്രനെ ഒന്നു പാളി നോക്കി എങ്കിലും അവൻ ലാപ്പിൽ കണ്ണും നട്ടു ഇരിക്കുകയായിരുന്നു.

ബാഗിൽ നിന്നും ഇളം പച്ച നിറം ഉള്ള ഒരു സൽവാർ എടുത്തു കൊണ്ട് അവൾ കുളിയ്ക്കുവാനായി കയറി..


കുറെ നാളുകൾക്കു ശേഷം മൂളി പ്പാട്ട് ഒക്കെ പാടി കൊണ്ട് ഒന്ന് ആസ്വധിച്ചു അവൾ കുളിച്ചു..കാരണം, അത്ര നാളും ഹോസ്റ്റലിൽ ആയിരുന്നത് കൊണ്ട് ഓടി പിടഞ്ഞു ഉള്ള കുളി ആയിരുന്നു പതിവ്.അതും ക്ലോറിൻ വാട്ടറിൽ.

അതൊക്ക മാറി ഒന്ന് റിലാക്സ് ആയി എന്ന് വേണം കരുതാൻ..

"എന്തോരം മുടി ഉണ്ടായിരുന്നു മോളെ നിനക്ക്, ഒക്കെ പോയില്ലോ.... സൂക്ഷിക്കാഞ്ഞിട്ട് ആണോ പെണ്ണേ "


കുളി ഒക്കെ കഴിഞ്ഞു ടവൽ കൊണ്ട് വെള്ളം എല്ലാം തോർത്തിയ ശേഷം, അവൾ അഴിച്ചു ഇട്ടിരുക്കുകയാണ്..

നെറ്റിയിൽ ഒരല്പം ഭസ്മം നീളത്തിൽ വരച്ചിട്ടുണ്ട്..

പളനി യിലെ ഭസ്മമാണ്.. ഓർമ വെച്ച കാലം മുതൽക്കേ ഈ പതിവ് ഉണ്ട് വൈദ്ദേഹിക്ക്.

അടുക്കളയിലേക്ക് ചെന്നപ്പോൾ ആയിരുന്നു ഗൗരി ആണെങ്കിൽ അവളുടെ മുടി കാണുന്നത്..

"സൂക്ഷിക്കാഞ്ഞിട്ട് അല്ല ആന്റി, അവിടെ വെള്ളം ഒന്നും കൊള്ളില്ല, മുഴോനും പൊഴിഞ്ഞു പോയി.. അതാണ് "

അവൾ ഗൗരി യുടെ പിന്നിൽ ചെന്നു കൊണ്ട് അവളുടെ തോളിലേക്ക് തന്റെ താടി മുട്ടിച്ചു കൊണ്ട് പറഞ്ഞു.

"അമ്മേ....."

പിന്നിൽ നിന്നും 
രുദ്രൻ വിളിക്കുന്നത് കേട്ടതും വൈദ്ദേഹി മുഖം ഉയർത്തി.

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഫോണും ആയിട്ട് അവരുടെ അടുത്തേക്ക് വരുന്ന രുദ്രനെ.


"ഹിമ വല്യമ്മയാണ്.."

അവൻ ഫോൺ നീട്ടിയതും ഗൗരി അത് മേടിച്ചു കാതോട് ചേർത്തു.


രുദ്രനെ നോക്കി ഒന്നു വൈദ്ദേഹി ചിരിക്കാനായി ഒരിക്കൽ കൂടി ശ്രെമിച്ചു, എങ്കിലും അവളുടെ നോട്ടം അപ്പാടെ അവഗണിച്ചു കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി പോയിരുന്നു. 

..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story