വൈദേഹി: ഭാഗം 30

vaidehi

രചന: മിത്ര വിന്ദ

രുദ്രനെ കാത്തു ഉമ്മറത്ത് ഇരിയ്ക്കുകയാണ് വൈദ്ദേഹി.

എല്ലാ ദിവസവും 8മണിയോടെ അവനും അച്ഛനും എത്തുന്നത് ആണ്,പക്ഷെ ഇന്ന് ഒൻപത് മണി ആയിട്ടും അവര് വന്നിട്ടില്ല.


"കുറച്ചു ദിവസം ആയിട്ട് രുദ്രൻ ഓഫീസിലേക്ക് പോകുന്നില്ലായിരുന്നല്ലോ മോളെ.. പെന്റിങ് ആയിട്ട് കിടക്കുന്ന ഫയൽസ് ഒക്കെ ക്ലിയർ ചെയ്യുകയാവും മോളെ "

ഇടയ്ക്ക് അവളുടെ അരികിലേക്ക് ഗൗരി വന്നിരുന്നു കൊണ്ട് പറഞ്ഞു.

"ഹ്മ്മ്...അങ്ങനെ ആയിരിക്കും ആന്റി,"

"മോളെ... വിശക്കുന്നുണ്ടെങ്കിൽ ഭക്ഷണം കഴിയ്ക്കാംillട്ടോ "

"യ്യോ ഇല്ലന്റി.... ഞാൻ വെറുതെ റൂമില് ഇങ്ങനെ ഇരുന്നപ്പോൾ ഇറങ്ങി വന്നതാ "

"ഹ്മ്മ്.. അത് മാത്രം അല്ലല്ലോ... രുദ്രേട്ടനെ ഇതേ വരെ ആയിട്ടും കാണാഞ്ഞിട്ട് ഉള്ള സങ്കടവും ഈ മുഖത്ത് എനിക്ക് കാണാല്ലോ ..

ഗൗരി കളിയാക്കിയതും ഒരു നറു മന്ദസ്മിതത്തോടെ അവൾ മുഖം കുനിച്ചു..

അപ്പോളേക്കും കണ്ടു ഗേറ്റ് കടന്നു വരുന്ന രുദ്രന്റെ കാറ്.

"ആഹ് പറഞ്ഞു നാവെടുക്കും മുന്നേ രണ്ടാളും വന്നല്ലോ,"ഓർത്തു കൊണ്ട് 
വൈദ്ദേഹി പെട്ടെന്ന് എഴുന്നേറ്റു..

മഹി ആയിരുന്നു ആദ്യം കയറി വന്നത്.


"നേരത്തെ ഇറങ്ങിയതാ, അപ്പോളാണ് നമ്മുടെ കോശി സാറ് വന്നത്.. പിന്നെ സംസാരിച്ചു ഇരുന്നു പോയി...."


"ഹ്മ്മ്... ഞാൻ വിചാരിച്ചത്, എന്തെങ്കിലും വർക്ക്‌ കംപ്ലീറ്റ് ആവാൻ ഉണ്ടെന്ന് ആണ്. മോളോടു പറയുകയായിരുന്നു..അപ്പോഴാ വണ്ടി വന്നത് 

മഹിയുടെ കയ്യിൽ നിന്നും ബാഗ് മേടിച്ചു പിടിച്ചു കൊണ്ട് ഗൗരി പറഞ്ഞു.

"വൈദ്ദേഹിയ്ക്ക് ബോർ അടിച്ചു കാണുംല്ലേ മോളെ "

"ഹേയ് ഇല്ല അങ്കിൾ... ആന്റി ഉള്ളത്കൊണ്ട് കുഴപ്പമില്ലന്നേ..."

 പറഞ്ഞു കൊണ്ട് പെട്ടന്ന് അവള് വാതിൽക്കലേക്ക് നോക്കി.

രുദ്രൻ കയറി വരുന്നുണ്ടായിരുന്നു.

അവനെ ഒന്ന് നേരിട്ട് കണ്ടു കഴിഞ്ഞാണ് വൈദ്ദേഹിയ്ക്ക് സമാധാനം ആയത്.

എന്തിനാണ് ഇത്ര ആകുലത എന്ന് പല കുറി ചിന്തിച്ചു നോക്കി..


അത്രമേൽ അവനോട് പ്രണയം ആയിരുന്നു. അവളുടെ ഓരോ സിരകളിളും രുദ്രൻ എന്നൊരു നാമം മാത്രം നിറഞ്ഞു നിന്നത്.


"കാത്തിരുന്നു മുഷിഞ്ഞോ..."
അവൾക്ക് കേൾക്കാൻ പാകത്തിന് മെല്ലെ അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.


മറുപടിയായി ഒന്നും പറയാതെ കൊണ്ട് വൈദ്ദേഹി വേഗം അകത്തേക്ക് കയറിപോയി.


ഗൗരി ആണെങ്കിൽ രണ്ടാൾക്കും ഉള്ള ചായയും പലഹാരവും എടുത്തു കൊണ്ട് വന്നു മേശമേൽ വെച്ചിരുന്നു.

ഓഫീസിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് കുറച്ചു സമയം ഇരുന്ന ശേഷം ചായ ഒക്കെ കുടിച്ചിട്ട് രുദ്രൻ മുകളിലേക്ക് കയറി പോയി.

വൈദ്ദേഹി ആണെങ്കിൽ താഴെ ചുറ്റി പറ്റി നിന്നതേ ഒള്ളു.


കുളി ഒക്കെ കഴിഞ്ഞു അവൻ താഴേയ്ക്ക് ഇറങ്ങി വന്നപ്പോൾ കണ്ടു ഭക്ഷണം ഒക്കെ എടുത്തു വെയ്ക്കുന്ന വൈദ്വഹിയെ.


അന്ന് അത്താഴം കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ഗൗരിയാണ് പുതിയ ഷോപ്പ് തുടങ്ങുന്ന കാര്യത്തെ കുറച്ചു സംസാരിച്ചത്..

കേട്ടതും രുദ്രനും മഹിയ്ക്കും ഒക്കെ സന്തോഷം ആയിരുന്നു. അതും വൈദ്ദേഹിയുടെ ഐഡിയ ആണെന്ന് അറിഞ്ഞപ്പോൾ.


ഈ ഒരു പ്രസ്ഥാനം ആരംഭിക്കുവാൻ എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാം എന്ന് മഹി അവളോട് പറഞ്ഞു.

രുദ്രന്റെ പരിചയത്തിൽ ചില ആളുകൾ ഒക്കെ ഉണ്ടെന്നും അവരെ കണ്ടു സംസാരിക്കാം എന്നും ഒക്കെ അവനും പറഞ്ഞു.


ഒരുപാട് പുത്തൻ പ്രതീക്ഷകൾ.

വൈദ്ദേഹിയ്ക്ക് ശരീരത്തിനും മനസിനും ഒക്കെ വല്ലാത്ത ഉണർവ് ആയിരുന്നു.

കിടക്കാനായി റൂമിലേക്ക് വന്നപ്പോൾ 
തന്റെ മനസിൽ വിരിഞ്ഞ ഓരോ ആശയങ്ങളും അവൾ രുദ്രനോട് പങ്ക് വെച്ചു..

എല്ലാം കേട്ട് കൊണ്ട് അവൾക്ക് വേണ്ട നിർദ്ദേശങ്ങൾ ഒക്കെ പകർന്നു അവനും കിടന്നു.

****


അടുത്ത ദിവസം കാലത്തെ തന്നെ മഹിയും ഗൗരിയും ഒപ്പം വൈദ്ദേഹിയും ആയിട്ട് ചില ആളുകളുടെ ഒക്കെ അടുത്ത് പോയി.

അതിൽ രണ്ടു പേര് ടെക്സ്റ്റൈൽ ഷോപ്പ് നടത്തുന്ന പ്രമുഖരായ വ്യവസായികൾ  ആയിരുന്നു..

സുഗന്ധി ടെക്സ്റ്റൈൽസിന്റെ ഉടമയായ രംഗ നാഥാഷെട്ടി.... അയാൾ ആന്ത്രക്കാരൻ ആയിരുന്നു.

അയാളുടെ മുത്തശ്ശൻറെ കാലം മുതൽക്കേ കേരളത്തിൽ വന്നു ബിസിനസ്‌ ചെയ്യുന്നവർ ആയിരുന്നു.

മഹിയും ആയിട്ട് അയാൾക്ക് പരിചയം ഉണ്ടായിരുന്നു.

മരുമകൾക്ക് ഇങ്ങനെ ഒരു ആശയം ഉണ്ടെന്ന് മഹി വിളിച്ചു പറഞ്ഞതും, ഇവിടേയ്ക്ക് പോരേ, എന്ത് സഹായം വേണേലും ചെയ്തു തരാം എന്ന് അയാൾ അറിയിച്ചിരുന്നു.

അങ്ങനെ എത്തിയത് ആണ് മഹി.

രംഗനാഥന്റെ പർചേസ് മാനേജർ ഒരു മഹാദേവൻ തമ്പി ആയിരുന്നു.

ഉടനെ തന്നെ അയാളെ വിളിച്ചു വരുത്തി.

മഹിയെ ശരിക്കും അറിയാവുന്നവർ ആയതു കൊണ്ട് ഇരുവരും അവരുടെ ഐഡിയസ്, ഒപ്പം തന്നെ അവര് എവിടെ നിന്ന് ഒക്കെയാണ് പർചേസ് ചെയ്യുന്നത് എന്നൊക്കെ വിശദീകരിച്ചു.

സാരിയിൽ കോൺസെൻട്രേറ്റ് ചെയ്യാൻ ആണെന്ന് വൈദ്ദേഹി പറഞ്ഞപ്പോൾ, ഡിഫറെൻറ് ടൈപ്പ്സ് ഓഫ് സാരിസ് ലഭിക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങളെ കുറിച്ചു ഒക്കെ പറഞ്ഞു കൊടുത്തു.

പല പല ഗ്രാമപ്രേദേശങ്ങൾ, അവിടെ ജീവിക്കുന്ന ആളുകളുടെ കുടിൽ വ്യവസായം ആയിട്ട് നടത്തുന്ന സാരികൾ...

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ ഡീറ്റെയിൽസ് അവർ നൽകി.

എല്ലാം വളരെ ശ്രെദ്ധയോടെ വൈദ്ദേഹി കേട്ടിരുന്നു.. ഒപ്പം വേണ്ട കാര്യങ്ങൾ ഒക്കെ ഫോണിൽ ഫീഡ് ചെയ്തു വെച്ചു.

ഒടുവിൽ നിറഞ്ഞ മനസോടെ ആയിരുന്നു മൂവരും അവിടെ നിന്നും പിരിഞ്ഞു പോന്നത്.

***

ദിവസങ്ങൾ ഒന്നൊന്നയ് കടന്നു പോയി.

വൈദ്ദേഹിയും ഗൗരിയും കൂടെ പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു, ചില യാത്രകളിൽ മാത്രം മഹി വന്നിരിന്നു.

ഓഫീസിൽ ആകെ തിരക്ക് ആയതിനാൽ രുദ്രന് എവിടേക്കും പോകാൻ സാധിച്ചില്ല എന്നത് ആണ് സത്യം.


അതിനാൽ മഹാദേവൻ തമ്പി നിർദ്ദേശിച്ച ഒരു ആളായിരുന്നു അവരുടെ ഒപ്പം യാത്രയിൽ ഉണ്ടായിരുന്നത്.

**

ഒന്നര മാസം നീണ്ട യാത്രയ്ക്ക് ശേഷം ഇന്ന് മടങ്ങി എത്തും ഗൗരിയും വൈദ്ദേഹിയും.


ഷോപ്പിന്റെ പണികൾ ഒക്കെ വേഗത്തിൽ പുരോഗമിക്കുകയാണ്.

ഇനി 12ദിവസം കൂടി ഒള്ളു അവരുടെ ഉത്ഘാടനത്തിന്. അതിന്റെ തത്രപാടിൽ ആയിരുന്നു മഹി.


രുദ്രനെ പൂർണമായും ഓഫീസ് ഏൽപ്പിച്ച ശേഷം ഷോപ്പിന്റെ പ്രവർത്തനങ്ങൾ നോക്കി നടത്താൻ ഏറിയ സമയവും മഹി അവിടെ തന്നെ ആയിരുന്നു.

വൈദ്ദേഹി എല്ലാ ദിവസവും വീഡിയോ കാൾ ചെയ്തു രുദ്രനോട് സംസാരിക്കും..

പരസപരം കാണാത്തത് കൊണ്ട് ഇരുവര്കും നല്ല സങ്കടം ഉണ്ട്.

എന്നാലും അവളുടെ ലക്ഷ്യം സാക്ഷത്കരിക്കുവാൻ വേണ്ടി ഇരുവരും അവരുടെ സുഖ സന്തോഷങ്ങൾ ഓക്കേ മാറ്റി വെച്ചു.

വൈകുന്നേരം 8മണിയോടെ രുദ്രൻ വീട്ടിൽ എത്തി.

വൈദ്ദേഹിയും അമ്മയും ഇനിയും ഒരു മണിക്കൂർ കൂടി കഴിഞ്ഞേ വരുവൊള്ളൂ എന്ന് വിളിച്ചു അറിയിച്ചു.

അവളെ കാണുവാൻ വേണ്ടി രുദ്രൻ അങ്ങനെ കാത്തു ഇരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story