വൈദേഹി: ഭാഗം 31

vaidehi

രചന: മിത്ര വിന്ദ

രാത്രി ഒൻപതു മണി കഴിഞ്ഞിരുന്നു വൈദ്ദേഹിയും അമ്മയും എത്തിയപ്പോൾ.

രുദ്രൻ ഉമ്മറത്തു ഉണ്ടായിരുന്നു..

വൈദ്ദേഹി ആണെങ്കിൽ ആകെ ക്ഷീണിച്ചു അവശയായിരുന്നു.
അതുപോലെ തന്നെ അമ്മയും.

എന്നാലും ഇരുവരുടെയും മുഖത്തു തെളിഞ്ഞു നിന്ന ആത്മവിശ്വാസം കണ്ടപ്പോൾ രുദ്രന് മനസ് നിറഞ്ഞു.


വന്നു കുളിച്ചു ഫ്രഷ് ആയി, അല്പം ചോറും കഴിച്ചിട്ട് വൈദ്ദേഹി നേരെ കിടക്കാനായി പോന്നു.
അമ്മ പിന്നെയും ഓരോരോ കഥകൾ ഒക്കെ പറഞ്ഞു കൊണ്ട് അച്ഛന്റെ അടുത്ത് ഇരുന്നു.

അവൾ ഉറങ്ങി കാണുമെന്ന കരുതി ആയിരുന്നു രുദ്രൻ എത്തിയത്.

പക്ഷെ ഫോണിൽ എന്തോ തിരഞ്ഞു കൊണ്ട് ബെഡിൽ ഇരിയ്ക്കുകയാണ് പെണ്ണ്.

റൂമിന്റെ വാതിൽ അടച്ചു കുറ്റി ഇട്ട ശേഷം അവൻ അരികിലേക്ക് ചെന്ന് 


" എന്താണ് മാഡം ഇത്രമാത്രം വലിയ ആലോചന... "?


 രുദ്രന്റെ ശബ്ദം കേട്ടതും അവൾ മുഖം ഉയർത്തി,


"ഒന്നുല്ല ഏട്ടാ... ഞങ്ങൾ ഇന്നലെ കവർ ചെയ്ത ഒരു യൂണിറ്റിന്റെ അഡ്രെസ്സ് ഒന്ന് നോക്കുകയായിരുന്നു."

പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ചയ്തു അടുത്ത കിടന്നിരുന്ന ടേബിളിൽ വെച്ചു.

ഹ്മ്മ്... ഞാൻ കരുതിയത് ഉറങ്ങിക്കാണും എന്നാണ്..ആകെ മടുത്തു വലഞ്ഞല്ലേ വന്നത് "

"ഉറങ്ങാനായി കയറി വന്നത് ആണ്, പക്ഷെ പിന്നീട് ഓർത്തു രുദ്രേട്ടൻ വന്നിട്ട് കിടക്കാം എന്ന് "

രുദ്രന്റെ അരികിലായി പറ്റിച്ചേർന്നു കൊണ്ട് ആദ്യമായി അവൾ കിടന്നു.

ഒരുപാട് ഒരുപാട് വിശേഷങ്ങൾ ഒക്കെ പങ്കുവച്ചുകൊണ്ട്.

 പോയ വഴികളും,കണ്ട കാഴ്ചകളും,ഒക്കെ വിശദീകരിച്ചാണ് അവൾ പറയുന്നത്.

 ഒരു കഥ കേൾക്കുന്ന ലാഘവത്തോടെ രുദ്രൻ അവളുടെ അടുത്ത് കിടന്നു.

നിമിഷങ്ങൾ മണിക്കൂറിലേക്ക് വഴിമാറി.

 അവൻ തന്റെ വലതു കൈ നീട്ടി അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.


"ഇനി ഇങ്ങനെ ഒന്നും എവിടേക്കും പോകരുത് കേട്ടൊ, എനിക്ക് നിന്നെ പിരിഞ്ഞിരിക്കാൻ വയ്യ"

 അവളുടെ നെറുകയിൽ അധരം ചേർത്തുകൊണ്ട് രുദ്രൻ പറഞ്ഞു 

പെട്ടെന്നൊന്ന് അവൾ നിശബ്ദയായി.

" സത്യമാണ് വൈദേഹി ഞാൻ പറയുന്നത്, ഓരോ ദിവസം ചെല്ലുന്തോറും, നീ അടുത്ത് ഇല്ലല്ലോ എന്നുള്ള  കാര്യം ഓർക്കുമ്പോൾ എനിക്ക് ശരിക്കും വിഷമം ആയിരുന്നു. എങ്ങനെയെങ്കിലും നീയൊന്നു മടങ്ങി വന്നാൽ മതിയെന്ന് ആയിരുന്നു പിന്നീടുള്ള പ്രാർത്ഥന, ഇന്നീ ദിവസത്തിനായി ഞാൻ എത്ര മാത്രം കാത്തിരുന്നു എന്നറിയാമോ"

 രുദ്രൻ അത് പറയുകയും വൈദേഹി അവനെ കെട്ടിപ്പുണർന്നു, എന്നിട്ട് ഒരു പൊട്ടിക്കരച്ചിലോടുകൂടി അവന്റെ നെഞ്ചിലേക്ക് വീണു.

"എനിക്കും പറ്റുന്നില്ലായിരുന്നു രുദ്രട്ടാ,ഇനി ഒരിക്കലും ഒരിടത്തേക്കും പോകില്ലെന്ന് ഉറച്ചു തീരുമാനിച്ചാണ് ഞാൻ മടങ്ങി വന്നത്,  രുദ്രേട്ടനെ കാണാതെ ഒരു നിമിഷം പോലും എനിക്കും ഇനി തുടരാൻ ആവില്ല"


അവൾ വീണ്ടും വിങ്ങിപ്പൊട്ടി.

"കരയല്ലേടാ.... പ്ലീസ് നീ ഇങ്ങനെ കരയുന്നത് കാണുമ്പോൾ എനിക്ക് വല്ലാതെ ചങ്ക് പൊട്ടുന്നു "

അത് പറഞ്ഞപ്പോൾ അവന്റെ വാക്കുകൾ പോലും ഇടറിയിരുന്നു.

"എനിക്ക് പറയാൻ പോലും അറിയില്ല രുദ്രേട്ടാ, എന്റെ മനസില് ഏട്ടനോട് ഉള്ള സ്നേഹം എത്രത്തോളം ആണെന്ന്... വാക്കുകൾ കൊണ്ടൊന്നും അത് വർണ്ണിക്കുവാൻ എനിക്ക് ആവില്ല.
കണ്ട നാൾ മുതൽക്കേ എന്റെ ഹൃദയത്തിൽ കേറി പറ്റിയതാണ്,.
അന്ന് മുതൽ ഈ നിമിഷം വരെയും അതിന്റെ വ്യാപ്തി കൂടിയത് അല്ലാതെ, ലേശം പോലും അതിന് കളങ്കം പറ്റിയിട്ടില്ല..എന്റെ പ്രാണൻ ആണ് രുദ്രേട്ടൻ...ഐ ലവ് യു..... ഐ ലവ് യു സോ മച്ച്....

പറഞ്ഞു കൊണ്ട് അവന്റെ മുഖത്താകമാനം അവൾ മുത്തം കൊടുത്തു...

എനിക്ക് രുദ്രേട്ടനോട് ഉള്ള സ്നേഹം എത്രമാത്രം ആണെന്ന് ഉള്ളത് സാക്ഷാൽ ഈശ്വരന് മാത്രം അറിയൂ..... അല്ലാതെ ഈ ഭൂമിയിൽ ആർക്കും അറിയില്ല...എന്റെ മരണത്തിലൂടെ അല്ലാതെ ഞാൻ ഒരിക്കലും വിട്ടു പോകില്ല....

നെഞ്ചു നീറി പിടഞ്ഞുകൊണ്ട് അവൾ പറഞ്ഞു.

" ഇഷ്ടമായിരുന്നു എനിക്കും ഈ കുപ്പിവളക്കാരിയെ,,, ഒരുപാട് ഒരുപാട് ഇഷ്ടം, കൗമാര കാലത്തിൽ ആരോടെങ്കിലും ഒരു പ്രണയം തോന്നിയിട്ടുണ്ടെങ്കിൽ, അതിൽ പട്ടുപാവാടയും ബ്ലൗസും അണിഞ്ഞു കൊണ്ട് ഓടി വരുന്ന ഈ സുന്ദരിയോട് ആയിരുന്നു... കനകാന്റിയോടൊപ്പം നീ ഇറങ്ങിവരുന്നത് നോക്കി, ഞാൻ ഈ റൂമിന്റെ വെളിയിൽ നിൽക്കുമായിരുന്നു.
പക്ഷേ അന്നൊന്നും നീ എന്നെ ഒന്നു മൈൻഡ് പോലും ചെയ്യാതെ,ചേച്ചിയുടെ കൂടെ കൂടിയപ്പോൾ എനിക്ക് അമർഷം ആയിരുന്നു.

 ഒക്കെ നമ്മുടെ പ്രായത്തിന്റെ ഓരോരോ ചാപല്യങ്ങൾ.

 നീ എന്നോട് ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞപ്പോഴും, ഞാൻ അന്ന് ഒരുപാട് വഴക്കൊക്കെ പറഞ്ഞു നിന്നെ  ഇറക്കിവിട്ടു എങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ വല്ലാത്ത സങ്കടം ആയിരുന്നു.

 സ്കൂളിൽ അഡ്മിഷനും, ഹോസ്റ്റലിൽ താമസവും എല്ലാം റെഡിയാക്കി,  അച്ഛനും അമ്മയും എന്നെ പറഞ്ഞു അയക്കാൻ തയ്യാറായി നിന്ന ദിവസം അല്ലേ നീ ഇതൊക്ക വന്നു പറഞ്ഞത്.

അന്ന് ആണെങ്കിൽ ശരിക്കും എനിക്ക് ദേഷ്യം വന്നു. 

അതാണ് അത്രമാത്രം വയലന്റ് ആയത്.


 പിന്നീട് നിന്നെ കണ്ടു ഒരു സോറി പറയണമെന്നും, എനിക്ക് നിന്നോട് ഇഷ്ടമാണെന്നുഒക്കെ പറയാൻ വേണ്ടി കുറേ തവണ ഞാൻ നിന്റെ അടുത്തേയ്ക്ക് വന്നു.

പക്ഷെ നേരിട്ട് ഒന്ന് കാണാൻ പോലും സാധിച്ചില്ല.

 ഹോസ്റ്റലിലേക്ക് പോകാൻ നേരത്ത്, കാറിൽ കയറുമ്പോഴും ഞാൻ നിന്നെ തിരഞ്ഞു, കനകയാന്റിയോട് ചോദിച്ചപ്പോൾ നീ അകത്ത് കിടക്കുകയാണെന്നാണ് എന്നോട് മറുപടി പറഞ്ഞത്.

 പിന്നീടുള്ള ഓരോ വെക്കേഷനിലും, നിന്നെ കാണുവാനായി ഞാൻ ഓടിയെത്തുമായിരുന്നു. പക്ഷേ എന്റെ വരവ് അറിഞ്ഞു നീ എവിടെയെങ്കിലും പോയി ഒളിക്കും...

 അങ്ങനെയങ്ങനെ എനിക്ക് പിന്നീട് നീന്നോട് ദേഷ്യമായി.


 എത്രയോ വർഷങ്ങൾക്കുശേഷമാണ് പിന്നെ നമ്മൾ കണ്ടുമുട്ടിയത്.

 അപ്പോഴൊക്കെ ഞാൻ കരുതി നിന്റെ പുതിയ കൂട്ടുകാര്, കോളേജ് ലൈഫ്, ജീവിത സാഹചര്യങ്ങൾ ...ഒക്കെ കൂടി നീ അടിമുടി മാറിപ്പോയി കാണുമെന്നു.

അതാണ് ഞാനും അങ്ങനെ ഒക്കെ പെരുമാറിയത്.

അത് ഇത്രത്തോളം നിന്നെ ബാധിക്കും എന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല..

സോറി വൈച്ചു.... നിന്നെ വിഷമിപ്പിച്ചതിനും, കരയിപ്പിച്ചതിനും ഒക്കെ മാപ്പ്... ഒരായിരം മാപ്പ്.

നിന്റെ കാല് പിടിച്ചു ഞാൻ മാപ്പ് പറയുവാ.


തന്റെ ഇരു കാലുകളിലും കെട്ടിപിടിച്ചു കരയുന്ന രുദ്രനെ കണ്ടതും അവൾക്ക് സങ്കടം സഹിക്കാൻപോലും ആയില്ല 

രുദ്രേട്ടാ... എന്താ ഈ കാണിക്കുന്നേ, എഴുനേറ്റ് വന്നേ..ഇങ്ങനെ ഒന്നും ചെയ്യല്ലേ... എനിക്ക് സഹിയ്ക്കാൻ പോലും പറ്റില്ല....

ഒരു പ്രകാരത്തിൽ വൈദ്ദേഹി അവനെ പിടിച്ചു എഴുനേൽപ്പിച്ചു കൊണ്ട് ആ നെഞ്ചിലേക്ക് വീണു പതം പെറുക്കി കരഞ്ഞു.

ഇരുവരും പരസ്പരം കെട്ടിപ്പുണർന്നു കൊണ്ട് കുറേ ഏറെ നേരം കരഞ്ഞു.

തങ്ങളുടെ സങ്കടം തീരുവോളം.


ഒടുവിൽ രുദ്രൻ ആണ് പറഞ്ഞു തുടങ്ങിയത്,

വൈച്ചു... കഴിഞ്ഞത് ഒക്കെ കഴിഞ്ഞു... രണ്ടാളുടെയും ഭാഗത്തു തെറ്റുണ്ടയിരുന്നു...പരസ്പരം തുറന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങൽ മാത്രം ഉണ്ടായിട്ടും അന്ന് അതിനു ഒന്നും സാധിച്ചില്ല,എല്ലാം തിരുത്തി നമ്മൾക്ക് ഇനി ജീവിക്കണം...സ്വസ്ഥം ആയിട്ട്, സമാധാനം ആയിട്ട്,,,,നമ്മുടേതായ സ്വപ്നങ്ങൾ നെയ്തു കൊണ്ട്......
വേണ്ടേ വൈദ്ദേഹി "
.

അവളുടെ താടി തുമ്പിൽ പിടിച്ചു മേല്പോട്ട് ഉയർത്തി അവൻ ചോദിച്ചതും വൈദ്ദേഹി തല കുലുക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story