വൈദേഹി: ഭാഗം 32 || അവസാനിച്ചു

രചന: മിത്ര വിന്ദ

ഇന്നാണ് വൈദ്ദേഹി സാരി സ്റ്റോർ ന്റെ ഉത്ഘടനo..

പ്രശസ്തയായ ഒരു ചലച്ചിത്ര താരം ആയിരുന്നു അതിഥിയായി എത്തിയത്.

 വൈദേഹിയും അമ്മയും ഒക്കെ ആകെ ഉഷാറായിട്ട് ഫ്ലോറുകൾ എല്ലാം ചെക്ക് ചെയ്യുന്നുണ്ട്.

എന്തായി കാര്യങ്ങൾ ഒക്കെ..

അവരുടെ അടുത്തേക് വന്നു രുദ്രൻ ചോദിച്ചു.

"ഓൾ സെറ്റ് "

 ആത്മവിശ്വാസത്തോടുകൂടി തന്നെ നോക്കി പറയുന്ന വൈദേഹിയെ കണ്ടതും അവന്റെ മനം നിറഞ്ഞു.

 അപ്പോഴേക്കും ക്ഷണിക്കപ്പെട്ട അതിഥികൾ ഒക്കെ എത്തിച്ചേരാൻ തുടങ്ങിയിരുന്നു.

 മഹിയും ഗൗരിയും ചേർന്നാണ് എല്ലാവരെയും സ്വീകരിച്ചത്.

 മരുമകൾ ഇത്രയും വലിയൊരു ഷോപ്പ് സ്റ്റാർട്ട് ചെയ്യുന്നതിൽ എല്ലാവരും മഹിയെ അഭിനന്ദിച്ചു.

മഹിയുടെ പ്ലാനിങ് ആണെന്നാണ് എല്ലാവരും കരുതിയത്.

  എന്നാൽ ഇത്, മരുമകളും അമ്മായിയമ്മയും ചേർന്ന് എടുത്ത തീരുമാനമാണെന്നും, ഇരുവരും കൂടിയായിരുന്നു, സാരീസ് പർച്ചേസ് ചെയ്യുവാനായി,  ഓരോരോ വില്ലേജിൽ പോയതെന്നും, ഒക്കെ മഹി അവരെ അറിയിച്ചു.

9 30ന് ആയിരുന്നു ഉദ്ഘാടന ചടങ്ങ്...

കൃത്യ സമയത്ത് തന്നെ  നാട മുറിച്ചു കൊണ്ട് ആ ചടങ്ങ് നടന്നു.

ശേഷം നില വിളക്ക് കൊളുത്തിയത് ആദ്യം അതിഥികൾ ആയി എത്തിയവർ, പിന്നീട് അച്ഛനും അമ്മയും, അത് കഴിഞ്ഞു രുദ്രനും വൈദ്ദേഹിയും ചേർന്ന് ആയിരുന്നു 
ഏറ്റവും അവസാനമായി, സ്റ്റാഫിൽ നിന്നും തിരഞ്ഞെടുത്ത രണ്ട് പേരുംകൂടി തിരി തെളിച്ചു.

. സ്റ്റേജിൽ അറേഞ്ച് ചെയ്തിരുന്ന വലിയൊരു സ്‌ക്രീനിൽ ആയി, വൈദ്ദേഹിയും അമ്മയും ചേർന്ന് സഞ്ചരിച്ച ഓരോ വഴികളും വീഡിയോ ആയിട്ട് പ്ലേ ചെയ്തിരുന്നു.

ഡിഫറെൻറ് ടൈപ്പ് സാരിസ് കളക്ട ചെയ്തത് ഓരോരോ സ്ഥലങ്ങളിൽ നിന്നും ആയിരുന്നു.

അതെല്ലാം വളരെ സൂക്ഷ്മതയോട് കൂടി ഇരുന്ന് കാണുകയാണ് ആളുകൾ ഒക്കെ.

ഈ ഷോപ്പ് സ്റ്റാർട്ട് ചെയ്യുവാനായി ഉള്ള അവരുടെ ഡെഡിക്കേഷൻ എത്രത്തോളമാണെന്ന് വ്യക്തമാക്കുകയായിരുന്നു ആ വീഡിയോ.

 എല്ലാം കണ്ടുകൊണ്ട്, ആളുകളൊക്കെ അഭിനന്ദിച്ചപ്പോൾ, അഭിമാനത്തോടുകൂടിയായിരുന്നു വൈദേഹി രുദ്രനോട് ചേർന്ന് നിന്നത്...

വന്നിരുന്ന ആളുകൾക്ക് ഒക്കെ 
 കോഫിയും സ്നാക്സും അറേഞ്ച് ചെയ്തിരുന്നു.

അഫോഡബിൾ ആയിട്ട് ഉള്ള സാരിസ് അവൈലബിൾ ആയിരുന്നത് കൊണ്ട് 
അത്യാവശ്യ നല്ലോരു കളക്ഷൻ അന്ന് അവിടെ ലഭിക്കുകയും ചെയ്തു...


ഒരുപാട് ആളുകൾ ഉച്ചയ്ക്ക് ശേഷം എത്തി.

വൈദേഹിക്ക് സ്റ്റാഫിന്റെ അടുത്ത് ഒരൊറ്റ കാര്യം മാത്രമേ പറയുവാൻ ഉണ്ടായിരുന്നുള്ളൂ,കസ്റ്റമർ സാറ്റിസ്ഫാക്ഷൻ.


 അതുണ്ടെങ്കിൽ മാത്രമേ നമ്മുടെ ഷോപ്പിന് നല്ലൊരു പ്രവർത്തനം കാഴ്ചവെക്കാൻ പറ്റുകയുള്ളൂവെന്നും,  അതിനുവേണ്ടിയുള്ള, പ്രധാനപ്പെട്ട ഘടകങ്ങൾ, സ്റ്റാഫിന്റെ പെരുമാറ്റം ആണെന്നും,എങ്ങനെയൊക്കെയാണ് ആളുകളോട് ബിഹേവ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഒക്കെ വൈദേഹി ഷോപ്പ് തുടങ്ങുന്നതിന് ഒരാഴ്ച മുന്നേ സ്റ്റാഫിന് എല്ലാവർക്കും ക്ലാസ് എടുത്തിരുന്നു.


അതിൻപ്രകാരം വളരെ നീറ്റ് ആയിട്ട് ആയിരുന്നു, സ്റ്റാഫിന്റെ ഓരോരുത്തരുടെയും, പെരുമാറ്റം.


പല ആളുകളും വൈദേഹിയോടും മഹിയോടും ഒക്കെ പേഴ്സണൽ ആയിട്ട് വന്ന് തുറന്നുപറയുകയും ചെയ്തു.

രുദ്രൻ ആണെങ്കിൽ ഉച്ചവരെ ഷോപ്പിൽ നിന്നിരുന്നുള്ളൂ,അതിനുശേഷം അവൻ ഓഫീസിലേക്ക് പോയി,അത്യാവശ്യം ആയിട്ട് ഒന്ന് രണ്ട് ക്ലൈൻസ് വരുമായിരുന്നു, ഒഴിവാക്കാൻ ആവാഞ്ഞത് കൊണ്ടാണ് രുദ്രൻ പോയത് പോലും.

എന്നാലും ഇടയ്ക്കൊക്കെ അവൻ അച്ഛനെയും വൈദേഹിയെയും,മാറിമാറി വിളിച്ച് കാര്യങ്ങൾ വിലയിരുത്തുന്നുണ്ടായിരുന്നു.


രാത്രി 8 :30നാണ് ഷോപ്പ് ക്ലോസ് ചെയ്യുന്നത്..

അകലെയുള്ള സ്റ്റാഫിന് പോകുവാനായി,ട്രാൻസ്പോർട്ടേഷൻ സൗകര്യം ലഭ്യമാക്കിയിരുന്നു.


അതുകൊണ്ട് അവർക്കൊക്കെ വളരെ എളുപ്പമായി കാര്യങ്ങൾ.

 അന്നത്തെ മുഴുവൻ കണക്കുകളും പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷം ആയിരുന്നു വൈദേഹിയും, അച്ഛനും അമ്മയും ഒക്കെ മടങ്ങിയത്, അവരെ പിക്ക് ചെയ്യുവാനായി രുദ്രനും എത്തിയിരുന്നു.


 അങ്ങനെ അവളുടെ ഏറ്റവും വലിയ സ്വപ്നമായ, ഒരു പ്രസ്ഥാനം ആയിരുന്നു അന്ന് സാക്ഷാത്കരിച്ചത്. അതിന്റേതായ ആത്മനിർവൃതിയോട് കൂടിയാണ്, വൈദ്ദേഹി വീട്ടിൽ തിരിച്ചു എത്തിയത്.

കുടുംബത്തിന്റെ പിന്തുണ... അത് ഒന്ന് കൊണ്ട് മാത്രം ആയിരുന്നു ഇത്ര പെട്ടന്ന് എല്ലാം മംഗളം ആയി നടന്നത്. എന്നും ഇത് ഇങ്ങനെ തന്നെ നിലനിൽക്കണെ എന്നൊരു പ്രാർത്ഥന മാത്രം അവൾക്ക് ഉണ്ടായിരുന്നുള്ളു..

ആകെ കൂടി മടുത്തു വലഞ്ഞു ആണ് എല്ലാവരും വന്നത്.. എന്നിട്ടും പിന്നെയും കുറെ നേരം കൂടി സംസാരിച്ചു ഇരുന്നിരുന്നു.

ശേഷം കുളിച്ചു ഫ്രഷ് ആയി വന്നു അത്താഴം ഒക്കെ കഴിഞ്ഞു കിടക്കുവാനായി പോയത്.


അന്ന് രാത്രിയിൽ രുദ്രന്റെ നെഞ്ചോട് ചേർന്നു കിടന്നപ്പോൾ ആദ്യമായി അവൻ വൈദ്ദേഹിയോട് ഒരു കാര്യം ആവശ്യപ്പെട്ടു.


"കല്യാണം കഴിഞ്ഞിട്ട് എട്ടോൻപത് മാസം കഴിഞ്ഞു... എന്നിട്ടും ഞാൻ ഇപ്പോളും കന്യകൻ ആയി തുടരുകയാണ് കേട്ടൊ... ഇതിനൊരു പരിഹാരം ഉണ്ടാക്കിയിട്ട് മതി ഇനി മുന്നോട്ട് ഉള്ള പ്രയാണം.."


അവളുടെ കാതിലായി നാവ് കൊണ്ട് ഒന്ന് ഉഴിഞ്ഞ ശേഷം രുദ്രൻ അത് പറഞ്ഞപ്പോൾ പെണ്ണൊന്നു അടിമുടി പൂത്തു പോയി.

ഒപ്പം അവളുടെ വിരലുകൾ അവന്റെ നെഞ്ചിലായി കളം വരച്ചു തുടങ്ങിയിരുന്നു.

"കാത്തിരുന്നു മതിയായ് പെണ്ണേ.... ഇനിയെങ്കിലും വല്ലതും നടക്കുമോ"


"രുദ്രേട്ടാ... പ്ലീസ് "

"പ്ലീസ് ഒന്നും വേണ്ട കൊച്ചേ.. അതൊക്കെ കൈയിൽ ഇരിക്കട്ടെ,"

പറഞ്ഞു കൊണ്ട് അവൻ അവളെ പിടിച്ച് നെഞ്ചിലേക്ക് ഇട്ടിരുന്നു.

കുറുമ്പും കുസൃതിയും നിറഞ്ഞ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കിയതും അവളുടെ മിഴികൾ പിടഞ്ഞു.

"വൈദ്ദേഹി "

അവനൊന്നു വിളിച്ചതും പെണ്ണിന്റെ ഉടൽ വിറ കൊണ്ടു.

"പേടിയാണോ എന്നെ "

ചോദിച്ചു കൊണ്ട് അവൻ താടി പിടിച്ചു മേല്പോട്ട് ഉയർത്തി.

അല്ലെന്ന് ചുമൽ ചലിപ്പിച്ചുകൊണ്ട് അവൾ അവന്റെ കരവലയത്തിൽ അല്പം കൂടി പതുങ്ങി കൂടി.

നിമിഷങ്ങൾ മെല്ലെ ഇഴഞ്ഞു.


രുദ്രൻ ആദ്യമായി നൽകിയ ചുംബനത്തിൽ പൂത്തുലയുകയായിരുന്നു വൈദ്ദേഹി.

ഇരു അധരങ്ങളും തമ്മിൽ കവിത രചിച്ചപ്പോൾ മെയ്യ് മറ്റെന്തിനോ വേണ്ടി കൊതിച്ചു.


ആടകൾ ഒന്നൊന്നയി അഴിഞ്ഞുലയും തോറും അവളുടെ ഉള്ളിൽ മിന്നലു വർഷിയ്ക്കും പോലെ തോന്നിയത് .

വിവശയായി അവൾ രുദ്രനെ നോക്കി കൊണ്ട് ഇരു കരങ്ങളും മാറിൽ പിണച്ചു.

ബലം പ്രയോഗിച്ചു കൊണ്ട് അവളുടെ പിണച്ചു വെച്ചിരുന്ന കരങ്ങളെ അകറ്റി മാറ്റി,
ഓരോ അണുവിനെയും ചുംബിച്ചു ഉണർത്തികൊണ്ട് അവളെ വികാര പരവശയാക്കുവാൻ രുദ്രന് അധികം നേരം ഒന്നും വേണ്ടി വന്നില്ല.

കരലാളനകളുടെ സ്ഥാനം അതിർ വരമ്പുകൾ ഭേദിച്ചപ്പോൾ അവന്റെ അധരം അവളിൽ തേടിയത് എന്തോ അത് നുകരുവൻ ഉള്ള തിടുക്കത്തിൽ ആയിരുന്നു.

പെണ്ണിന്റെ ഉള്ളിൽ നിന്നും സീൽക്കര ശബ്ദം പുറപ്പെട്ടതും അത് അവനിലേക്ക് ഉള്ള പാത വീണ്ടും തുറക്കുകയാണ് ചെയ്തത്..

മെല്ലെ മെല്ലെ... അത്രമേൽ മെല്ലെ... വേദന ഒട്ടും പകർന്നു കൊടുക്കരുതേ എന്ന ആഗ്രഹത്തോടെ അവൻ തന്റെ പാതിയുടെ പൂവുടലിൽ ചേക്കേറി.

അവളുടെ ഹൃദയത്തുടിപ്പ് കൂടി കൂടി വരികയാണ്... ഒപ്പം വല്ലാത്ത കുളിരും, ശരീരം ഒക്കെ തണുത്തു വിറച്ചു...

പിന്നീട് അവളുടെ സിരകൾ ചൂടി പിടിച്ചു തുടങ്ങി..Hഒപ്പം വല്ലാത്ത വേദനയും..


തന്നെ ആഴത്തിൽ അറിഞ്ഞു കൊണ്ട് ഇരിയ്ക്കുന്നവനെ കാണും തോറും അത് കടിച്ചു പിടിച്ചു അവൾ കിടന്നു.

ഒടുവിൽ രതിയുടെ പാരമ്യതയിൽ അവളെ എത്തിച്ച ശേഷം രുദ്രൻ അകന്നു മാറിയപ്പോൾ ചെന്നിയിലൂടെ ഒഴുകി തുടങ്ങിയ കണ്ണീരു അവൻ കാണാതെ വലം കൈയാൽ തുടച്ചു മാറ്റുകയായിരിന്നു വൈദ്ദേഹി.

ആദ്യമായി അനുഭവിച്ച സുഖലോലുപങ്ങൾ....

ആവോളം നുകർന്നു കൊണ്ട് രുദ്രൻ തന്റെ പെണ്ണിനെ വീണ്ടും തന്നിലേക്ക് ചേർത്തു.

മെല്ലെ എഴുനേൽക്കാൻ തുടങ്ങിയവളെ അവൻ തടഞ്ഞു.


കുറച്ചു കഴിയട്ടെ പെണ്ണേ... ഇവിടെ കിടക്കു.


പറഞ്ഞു കൊണ്ട് അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.

*---

കാലത്തെ ഉണർന്ന വൈദ്ദേഹിയ്ക്ക് രുദ്രനെ നോക്കാൻ ആകെ കൂടി ഒരു വെപ്രാളം ആയിരുന്നു.


എന്നാൽ അവനു യാതൊരു കൂസലും ഇല്ലായിരുന്നു.

തരം കിട്ടുമ്പോൾ ഒക്കെ പെണ്ണിനെ തൊട്ടും തലോടിയും അവൻ അങ്ങനെ നടന്നു.


***

എല്ലാ ദിവസവും കാലത്തെ വൈദ്ദേഹിയും അമ്മയും കൂടെ ഷോപ്പിലേക്കു പോകും.. ഇതിനൊടിടയ്ക്ക് വൈദ്ദേഹി ഡ്രൈവിംഗ് ഒക്കെ പഠിച്ചു..


അങ്ങനെ ഇരിയ്ക്കെ അവരുടെ ആദ്യത്തെ വെഡിങ് അണിവേഴ്സറി വന്നു..

അവൾക്ക് സമ്മാനം ആയി രുദ്രൻ ഒരു കാർ ആയിരുന്നു വാങ്ങി കൊടുത്തത്.
 

സ്മൂത്ത്‌ ആയിട്ട് ഡ്രൈവ് ചെയ്ത് പോകുന്ന വൈദ്ദേഹിയുടെ കൂടെ ഇരുന്ന് പോകുമ്പോൾ രുദ്രന് പറഞ്ഞു അറിയിക്കാൻ ആവാത്ത സന്തോഷം തോന്നി..


പതിയെ പതിയെ വൈദ്ദേഹിയുടെ ഷോപ്പ് മെച്ചപെട്ടു വന്നു.

ചുരുങ്ങിയ നാളുകൾ കൊണ്ട് അവൾക്ക് നല്ലോരു goodwill ഉണ്ടാക്കി എടുക്കുവാൻ സാധിച്ചു.

എന്നും എപ്പോളും അവളുടെ ഒപ്പം ഗൗരിയിം ഉണ്ടായിരുന്നു.


***  

രുദ്രന്റെ പിറന്നാൾ ആണ്.

ചെറിയൊരു കേക്ക് കട്ടിങ് പ്രോഗ്രാം ഒക്കെ വൈദ്ദേഹി അറേഞ്ച് ചെയ്തു വെച്ചിട്ടുണ്ട്.

എനിക്ക് എന്ത് ഗിഫ്റ്റ് ആണ് നി സർപ്രൈസ് ആയിട്ട് വെച്ചേക്കുന്നത്.

വൈദ്ദഹി വാങ്ങി കൊടുത്ത കുർത്തയും മുണ്ടും ഇട്ടു കൊണ്ട് സ്വീകരണ മുറിയിലേക്ക് നടക്കുന്നതിനിടയിൽ രുദ്രൻ ചോദിച്ചു.

ഒക്കെ സെറ്റ് ആണ്.. വാ ചെറുക്കാ ഇങ്ങോട്ട്.വളരെ പ്രഷ്യസ് ആയിട്ടുള്ള ഒരു ഗിഫ്റ്റ് ആണത്..

പറഞ്ഞു കൊണ്ട് അവനെ കണ്ണിറുക്കി കാണിച്ചു അവൾ മുന്നേ നടന്നു.

അച്ഛനും അമ്മയും ബീന ച്ചേച്ചിയും ഉണ്ട്... വീഡിയോ കാളിൽ ശിവയും മാധവും.

കേക്ക് കട്ട്‌ ചെയ്ത ശേഷം ആദ്യമായി അമ്മയുടെ വായിലേക്ക് ആണ് അവൻ കൊടുത്തത്.

വൈദ്ദേഹി ഒരു ചെറിയ പീസ് മുറിച്ചു രുദ്രനും കൊടുത്തു.

തിരിച്ചു അവനും അച്ഛനും അവൾക്കും ബീനച്ചേച്ചിയ്ക്കും ഒക്കെ കൊടുത്തു.

അപ്പോളേക്കും വൈദ്ദേഹി ചെറിയൊരു ബോക്സ്‌ അവന്റെ കൈയിലേക്ക്ക് കൊടുത്തു..

" ശിവയോട് ഫോണിൽ സംസാരിക്കുകയായിരുന്നു അവൻ.


ചേച്ചി വൺ മിനിറ്റ്, വൈദേഹി എനിക്ക് എന്തോ ഒരു സ്പെഷ്യൽ ഗിഫ്റ്റ് ഒക്കെ കരുതി വെച്ചിട്ടുണ്ട്, എന്താണെന്ന് നോക്കട്ടെ.

 പറഞ്ഞുകൊണ്ട് രുദ്രൻ അത് ഓപ്പൺ ചെയ്യുകയാണ്.

 അപ്പോഴേക്കും അച്ഛനും അമ്മയും ഒക്കെ അവന്റെ അടുത്ത് നിന്ന്, നോക്കി, എന്താണെന്ന് അറിയുവാനുള്ള ആഗ്രഹത്തോടുകൂടി.

"ഓഹ് മൈ ഗോഡ്... What a സർപ്രൈസ്....."


മഹി ഉറക്കെ പറഞ്ഞു കൊണ്ട് രുദ്രനെയും വൈദ്ദേഹിയെയും ചേർത്ത് പിടിച്ചു.

ഗൗരി അപ്പോൾ ഒഴുകി വന്ന മിഴിനീർ തുടയ്ക്കുകയായിരുന്നു.


അമ്മേ... എന്തെങ്കിലും ഒന്ന് പറ.. എന്താ അവിടെ ഇപ്പൊ സംഭവിച്ചത്..

ശിവ ഫോണിലൂടെ മുറ വിളി കൂട്ടി.

പെട്ടന്ന് തന്നെ വൈദ്ദേഹി, ചിരിച്ചു കൊണ്ട് രുദ്രന്റെ കൈയിൽ ഇരുന്ന പ്രേഗ്നെൻസി ടെസ്റ്റ്‌ ന്റെ സ്ട്രിപ്പ് ഉയർത്തി കാണിച്ചു.


"അച്ചോടാ.... എനിയ്ക്ക് വയ്യാ..... ഇത്രേം വലിയ സർപ്രൈസ് ആയിരുന്നോ അതില് "

ശിവ ഉറക്കെ പറഞ്ഞുകൊണ്ട് മാധവിനോട് ചേർന്നു നിന്നു.


അങ്ങനെ വീണ്ടും ഒരു വസന്തം കൂടി വിരുന്നെത്തി..... അത് രുദ്രനും വൈദ്ദേഹിയ്ക്കും വേണ്ടി മാത്രം ഉള്ളത് ആയിരുന്നു..

സഹിച്ച സങ്കടങ്ങൾ, അനുഭവിച്ച വേദനകൾ... ഒക്കെ പാടെ മറക്കുവാൻ വേണ്ടി ആ വസന്തത്തിലെ ഓരോ പുലരിയെയും അവർ കാത്തിരുന്നു.


അവസാനിച്ചു.


(Hai🥰dears..... ഒരുപാട് ബോർ അടിപ്പിക്കാതെ മാന്യമായ രീതിയിൽ കഥ അവസാനിപ്പിച്ചു എന്ന് വിശ്വസിച്ചോട്ടെ...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story