വൈദേഹി: ഭാഗം 5

vaidehi

രചന: മിത്ര വിന്ദ

ആഹ് അത് പിന്നെ മോളെ, നമ്മൾക്ക് ഹോസ്പിറ്റലിൽ വരെ ഒന്നു പോണം, കനകത്തിനെ ഒന്നു പോയി കണ്ടിട്ട് വരാം, നീയും മാധവും കൂടി ഇനി എവിടെയൊക്കെയോ യാത്ര പോകുവല്ലേ... അതിനു മുന്നേ എല്ലാവർക്കും കൂടി ഒന്നും കണ്ടിട്ട് വന്നാലോ.., ന്തെ വൈദ്ദേഹി....

മഹി ചോദിച്ചതും വൈദ്ദേഹി മുഖം ഉയർത്തി അയാളെ സൂക്ഷിച്ചു നോക്കി.

അങ്കിൾ... അമ്മയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ..... അമ്മ... അമ്മ ഓക്കേ ആണോ അങ്കിൾ..


അത് ചോദിച്ചതും അവളുടെ വാക്കുകൾ ഇടറി.

ഇല്ല മോളെ... അമ്മയ്ക്ക് യാതൊരു പ്രശ്നവുമില്ല, ഞാൻ പറഞ്ഞല്ലോ, ഗംഗ മോളും മാധവും പോകുന്നതിനു മുന്നേ നമ്മൾക്കെല്ലാവർക്കും കൂടി ഒന്നു പോയി കനകത്തെ കണ്ടിട്ട് വരാം.. അത്രമാത്രം..


വൈദേഹിയ്ക്ക് യാതൊരു സംശയവും തോന്നാത്ത വിധത്തിൽ ആയിരുന്നു മഹി അവളോട് സംസാരിച്ചത്...

നാളെ കാലത്തേ തന്നെ ഹോസ്പിറ്റലിലേക്ക് പോകാം എന്ന് പറഞ്ഞുകൊണ്ട് ഗൗരി അവളെ സമാധാനിപ്പിച്ചു..

എന്റെ വൈച്ചു നീ ഇങ്ങനെ പേടിക്കാതെ, ആന്റിക്ക് യാതൊരു കുഴപ്പവും വരില്ലെന്ന് ഉറപ്പാണ് കൊച്ചേ,
ഗംഗ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും ആ മിഴികൾ നിറഞ്ഞു തൂവി..

ആഹ്... നീ ഇനി ഓരോന്ന് പറഞ്ഞു വൈദ്ദേഹിയേ വിഷമിപ്പിക്കാതെ ഗംഗേ... മാധവ് ആണെങ്കിൽ ഗംഗയേ വഴക്ക് പറഞ്ഞതും ഗംഗ അവനെ നോക്കി കോക്രി കാണിച്ചു.

രുദ്രൻ മാത്രം ഇത് തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിൽ ഇരിപ്പുണ്ട്.

ഗൗരി.... നീ എങ്കിൽ ഇന്ന് മോളുടെ കൂടെ കിടന്നോളുട്ടൊ..

വൈദ്ദേഹിയുടെ അവസ്ഥ കണ്ടു കൊണ്ട് മഹി, ഗൗരിയേ നോക്കി പറഞ്ഞു എങ്കിലും വൈദ്ദേഹി അത് നിഷേധിച്ചു.

സാരമില്ല അങ്കിൾ... ഞാൻ.. ഞാൻ ഒറ്റയ്ക്ക് കിടന്നോളാം... നേരം ഒരുപാട് ആയില്ലേ, ചേച്ചി പോയി കിടന്നോളുട്ടൊ...

ഹ്മ്മ്... ശരിയാ, എന്നാൽ പിന്നെ നമ്മൾക്ക് കിടക്കാം, എന്നിട്ട് കാലത്തെ തന്നെ ഹോസ്പിറ്റലിൽ പോയിട്ട് മടങ്ങി വരാം...

മഹി പറഞ്ഞതും ഓരോരുത്തർ ആയി മുറിയിലേക്ക്പോയി..

മുകളിലെ നിലയിലേയ്ക്ക് ചെന്നിട്ട് രുദ്രന്റെ മിഴികൾ താഴേയ്ക്ക് പാഞ്ഞു..

കണ്ണീർ തുടച്ചു മാറ്റി കൊണ്ട് വാതിൽ അടയ്ക്കുന്ന വൈദ്ദേഹി യേ ആണ് അവൻ അപ്പോൾ അവിടെ കണ്ടത്.

***
ഗംഗ യോട് മാധവ് ആണ് കനകത്തിനു സീരിയസ് ആണെന്ന് വിവരം പറഞ്ഞത്. അത് കേട്ടപ്പോൾ അവൾക്കിം ഒരുപാട് സങ്കടം ആയിരുന്നു.

വൈദ്ദേഹി ഇത് അറിയുമ്പോൾ എങ്ങനെ സഹിയ്ക്കും എന്ന് പറഞ്ഞു കൊണ്ട് അവൾ മാധവിന്റെ തോളിൽ ചാഞ്ഞു.


ഈശ്വരാ എന്റെ അമ്മ.... അമ്മയ്ക്ക് ഒരു ആപത്തും വരുത്തല്ലേ.... എന്റെ പളനി ആണ്ടവാ, അമ്മ അല്ലാതെ ഈ ലോകത്തു സ്വന്തം എന്ന് പറയാൻ എനിക്ക് ആരും ഇല്ല.... എന്റെ അമ്മയെ ആയൂസോടെ എനിക്ക് നൽകണേ ഭഗവാനെ...


അവളുടെ കണ്ണീരിൽ തലയിണ കുതിർന്നു തുടങ്ങിയിരുന്നു.


സമയം രണ്ടു മണി നേരം..ഇതേ വരെ ആയിട്ടും 
ഒരു പോള കണ്ണടയ്ക്കാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് അവൾ..

അച്ഛനെ കുറിച്ചും അമ്മയെ കുറിച്ചും ഉള്ള ഓർമ്മകൾ... അത് അവളെ ചുട്ടു പൊള്ളിയ്ക്കുകയാണ്..

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ... അത് മുഴുവൻ ജീവിച്ചു തീർത്ത ഇടo ഇത് ആയിരുന്നു..

മോളെ വൈച്ചു......

അമ്മ വിളിയ്ക്കുന്നത് പോലെ ഒരു നിമിഷം അവൾക്ക് തോന്നി.

വേഗം തന്നെ വൈദ്ദേഹി പിടഞ്ഞു എഴുനേറ്റു .. വാതിൽ തുറന്ന് കൊണ്ട് പുറത്തേക്ക്..

അമ്മേ.......

അറിയാതെ അവൾ നിലവിളിച്ചു പോയിരുന്നു.


മെയിൻ ഡോർ തുറക്കുവാനായി പാഞ്ഞു വന്നതും ആരോ ഒരാൾ പിന്നിൽ നിന്നും അവളുടെ വയറിൽ ചുറ്റി പിടിച്ചു കൊണ്ട് വലിച്ചു.

നോക്കിയപ്പോൾ രുദ്രൻ ആയിരുന്നു അത്


നീ... നീ ഇത് എവിടേയ്ക്ക ഓടുന്നെ... എന്താ നിനക്ക് പറ്റിയത്.

അവളെ പിടിച്ചു തന്നിലേയ്ക്ക് ചേർത്ത് കൊണ്ട് അവൻ ചോദിച്ചു.


അത് പിന്നെ ദേവേട്ടാ... അമ്മ.. അമ്മ വന്നു വിളിച്ചത് പോലെ..

അത് പറയുമ്പോൾ പാവം കരഞ്ഞു പോയിരിന്നു.


നീ സ്വപ്നം വല്ലതും കണ്ടത് ആവു.. ചെല്ല്... ചെന്നു കിടന്നു ഉറങ്ങാൻ നോക്ക് വൈദ്ദേഹി..

അവൻ ശാസിച്ചതും, വൈദ്ദേഹി ഒന്നൂടെ അവനെ മുഖം ഉയർത്തി നോക്കി.

ഗൗരവത്തോടെ തന്നെ നോക്കുന്നവനെ കണ്ടതും അവളുടെ മുഖം താഴ്ന്നു.


എന്നിട്ട് വാതിക്കലേക്ക് ഒരിക്കൽ കൂടി നോക്കിയ ശേഷം അകത്തേക്ക് വലിഞ്ഞു..
***

എന്തോ ദു സ്വപ്നം കണ്ടു ഉണർന്ന ശേഷം,താഴേക്ക് വന്നു സെറ്റിയിൽ കിടക്കുകയായിരുന്നു രുദ്രൻ..

മനഃസിന് ആകെ ഒരു സമാധാനക്കേട് പോലെ അവനു തോന്നിയിരുന്നു..

വൈദ്ദേഹിയ്ക്ക് ആപത്തു സംഭവിക്കുന്നത് പോലെ ഒരു തോന്നൽ അവനെ കടന്നു ആക്രമിച്ചു.

വല്ലാത്ത ഭയം തോന്നിയപ്പോൾ അവൻ ഇറങ്ങി പോന്നു..

കൃത്യം അവളുടെ റൂമിന്റെ വെളിയിൽ കിടന്ന  സെറ്റിയിൽ പോയി ഇരിക്കുകയും ചെയ്‌തു.

അ സമയത്ത് ആണ് വൈദ്ദേഹിയുടെ റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.

നോക്കിയപ്പോൾ മുൻ വശത്തെ വാതിൽ തുറക്കാൻ പായുന്നവളെ ആണ് അവൻ കണ്ടത്.


ആ രാത്രിയിൽ ഉറക്കം വരാതെ അവനും തിരിഞ്ഞും മറിഞ്ഞും കിടന്നു.


**
.
രാവിലേ നേരത്തെ ഉണർന്നു എല്ലാവരും ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി വന്നു.

പോകും വഴി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം എന്ന് ഗൗരി തലേ രാത്രിയിൽ  മഹിയോട് പറഞ്ഞിരുന്നു... അതാണ് നല്ലത് എന്ന് അവനും മറുപടി നൽകി.


യാത്രയിൽ ഉടനീളം വൈദ്ദേഹി മൗനമായി ഈശ്വരനോട് കേണത് തന്റെ അമ്മയെ കാത്തു രക്ഷിക്കണേ എന്ന് ഒരു പ്രാർത്ഥന മാത്രം ആയിരുന്നു.

ഇടയ്ക്ക് എല്ലാം അവൾ നെടുവീർപ്പെടുന്നത് രുദ്രൻ മിററിൽ കൂടി കാണുന്നുണ്ടായിരുന്നു.


ഹോസ്പിറ്റലിൽ എത്തി ചേരും മുന്നേ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ എല്ലാവരും ഇറങ്ങി.

വൈദ്ദേഹി യേ മഹിയും ഗൗരിയും ഒരുപാട് നിർബന്ധിച്ചപ്പോൾ അവൾ ഒരു കോഫി മാത്രം കുടിച്ചു എന്ന് വരുത്തി.


കാരുണ്യ മാനസിക ആരോഗ്യക്ഷേമ കേന്ദ്രം എന്ന് വലിയ ബോർഡ് വെച്ച ഒരു കൂറ്റൻ കമാനത്തിന്റെ മുന്നിൽ ആയിരുന്നു രുദ്രൻ വണ്ടി കൊണ്ട് വന്നു നിറുത്തിയത്.

ഇടറുന്ന കാലടികൾ പിന്നിട്ടു കൊണ്ട് മിടിക്കുന്ന ഹൃദയവുമായി ഗൗരിയുടെ കയ്യും പിടിച്ചു വൈദ്ദേഹി നടന്നു നീങ്ങി.

ഏതോ നേഴ്സ് അവരുട ഒപ്പം വന്നു ഒരു റൂമിലേക്ക് കയറി.

ചെറിയ ഒരു അനക്കം മാത്രം ആയിട്ട് മേല്ലിച്ച ഒരു രൂപം കട്ടിലിൽ കിടപ്പുണ്ടായിരുന്നു

അമ്മേ......

ഗൗരി യുടേ കൈ വിടുവിച്ചു കൊണ്ട് വൈദ്ദേഹി ഓടി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story