വൈദേഹി: ഭാഗം 6

vaidehi

രചന: മിത്ര വിന്ദ

അമ്മാ.... കണ്ണു തുറക്ക് അമ്മാ, ഞാൻ... ഞാൻ എന്റെ അമ്മയെ കാണാൻ വന്നപ്പോൾ ഇങ്ങനെ കിടക്കുവാണോ... എഴുനേറ്റ് വരാൻ പറയു ഡോക്ടർ ...എന്റെ അമ്മയോട് ഒന്ന് പറയു....


പറയുന്നതിന് ഒപ്പം തന്നെ കനകത്തിന്റെ ഇരു കവിളത്തും മാറി മാറി ചുംബിക്കുകയാണ് അവൾ..

മകളെ ഒന്ന് നോക്കുക പോലും ചെയ്യാതെ, ആ ശരീരം അങ്ങനെ കിടന്നു.

എന്തൊക്കെയോ പറഞ്ഞു കൊണ്ട് അലമുറ ഇടുകയാണ് വൈദ്ദേഹി....

ഗൗരി അവളെ പലതും പറഞ്ഞു കൊണ്ട് സമാധാനിപ്പിക്കുന്നുണ്ട് എങ്കിലും അവൾ അതൊന്നും കേൾക്കാൻ പറ്റിയ മാനസിക അവസ്ഥയിൽ അല്ലായിരുന്നു.


അമ്മാ...... എന്നെ, ഒന്നു നോക്കുക എങ്കിലും ചെയ്യൂ... പ്ലീസ് അമ്മ...

അവരുടെ നെഞ്ചിലേയ്ക്ക് വീണു കിടന്നു കരയുന്ന വൈദ്ദേഹിയെ  ഒരു പ്രകാരത്തിൽ മഹിയും രുദ്രനും ചേർന്നു പിടിച്ചു മാറ്റി.

കനകത്തെ ചികിൽസിച്ച ഡോക്ടറും ആയിട്ട് സംസാരിച്ചു നിൽക്കുകയാണ് ഗംഗയും മാധവും കൂടി..

പെട്ടന്ന് ആയിരുന്നു അവരുടെ കണ്ടീഷൻ വളരെ വഷളായത് എന്നും ഏത് നിമിഷവും കനകത്തിന്റെ മരണം സംഭവിക്കാം എന്നും, ഹാർട്ട് ബീറ്റ് കുറഞ്ഞു കൊണ്ടേ ഇരിയ്ക്കുകയാണ് എന്നും ഒക്കെ ഡോക്ടർ അവരോട് പറഞ്ഞു.

അത് കേട്ടതും ഇരുവർക്കും ഒരുപാട് വേദന തോന്നി അപ്പോളും അകത്തു നിന്നു വൈദ്ദേഹിയുടെ കരച്ചിൽ കേൾക്കാമായിരുന്നു.


എന്തൊരു അവസ്ഥ ആണ് ആ കുട്ടീടെ, അവൾക്ക് ഇനി ആരാ ഉള്ളത്.... പാവം ല്ലേ... കഴിഞ്ഞ തവണ വന്നപ്പോൾ ആ കുട്ടിയോട് ഒന്ന് രണ്ട് വാക്കുകൾ ഒക്കെ സംസാരിച്ചത് ആണ് പോലും..

രുദ്രൻ വെളിയിലേക്ക് വന്നപ്പോൾ രണ്ടു നേഴ്സ്മാർ തമ്മിൽ പറഞ്ഞു കൊണ്ട് പോകുന്നത് അവൻ കേട്ടു..

ആകെ കൂടി തല പെരുക്കുന്നത് പോലെ...ഗൗരി യും മഹിയും ഒക്കെ റൂമിൽ നിന്നും ഇറങ്ങാതെ നിന്നു.

അല്പം സമയം കഴിഞ്ഞതും കനകം ശ്വാസം എടുത്തു വലിയ്ക്കുന്നത് പോലെ എല്ലാവർക്കും തോന്നി.
രുദ്രാ... മോനേ, ആ ഡോക്ടറേ ഒന്ന് വിളിയ്ക്ക്....

അച്ഛൻ തിടുക്കത്തിൽ നടന്നു വരുന്നത് കണ്ടതും രുദ്രന് എന്തോ അപകടം മണത്തു.

റൂമിലേക്ക് ഓടി വരുന്ന ഡോക്ടർ.. ഒപ്പം തന്നെ മാധവും ഗംഗയും ഉണ്ട്.


കനകം അവസാനമായി ഒന്ന് കണ്ണു തുറന്നു...

മകളുടെ മുഖത്തേക്ക് നോക്കി.

അമ്മേ... അമ്മേ, എന്നെ മറന്നു പോയോ... ഞാൻ.. ഞാൻ വൈച്ചു ആണ് അമ്മേ.....

അവൾ വിതുമ്പി.

പെട്ടന്ന് ആയിരുന്നു കനകത്തിന്റെ മിഴികൾ നിറഞ്ഞു കണ്ണീരൂ ചെന്നിയിലൂടെ ഒലിച്ചു ഇറങ്ങിയത്...

അത് കൂടി കണ്ടതും അമ്മയുടെ കണ്ണീർ തുടച്ചു മാറ്റികൊണ്ട് വൈദ്ദേഹി അവരുടെ ഇരു കവിളിലും മാറിമാറി ചുംബിച്ചു.
.
എന്തിനാ കരയുന്നെ, എന്റെ അമ്മയ്ക്ക് ഒരു കുഴപ്പോം ഇല്ലാ കേട്ടൊ, എന്റെ പഠിത്തം ഒക്കെ കഴിഞ്ഞു, ഇനി നമ്മൾക്ക് രണ്ടാൾക്കും കൂടി ഒരുമിച്ചു താമസിക്കാം.... അമ്മ ഒന്നെഴുന്നേറ്റ് വന്നേ...

വൈദ്ദേഹി ഒരു കൊച്ചു കുട്ടിയേ പോലെ അവരോട് സംസാരിയ്ക്കുകയാണ്..

ഗൗരി യും ഗംഗയും ഒക്കെ അത് കണ്ടു കരയുകയാണ്.

മഹിയ്ക്കു സങ്കടം വന്നിട്ട് അവിടെ നിന്നും മാറി വാതിൽക്കൽ വന്നു നിന്നതേ ഒള്ളു.
പെട്ടന്ന് ആയിരുന്നു കനകം ഇക്കിളെടുത്തത്.


അയ്യോ ഡോക്ടർ.. അമ്മയ്ക്ക്... അമ്മയ്ക്ക് എന്താ പറ്റിയേ..

വൈദ്ദേഹി പെട്ടന്ന് എഴുന്നേറ്റു.
അപ്പോളേക്കും കനകത്തിന്റെ ശ്വാസഗതി മന്ദ ഗതിയിൽ ആയി.

പയ്യെ പയ്യെ അത് കുറഞ്ഞു വന്നു.

വൈദ്ദേഹി യ്ക്ക് എല്ലാവർക്കും തോന്നി കനകം ഈ ലോകത്തു നിന്നും വിട പറയുകയാണ്ന്നു.

തൊണ്ടക്കുഴിയിലെ അവസാന അനക്കവും നിലച്ചപ്പോൾ വൈദ്ദേഹി അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

യ്യോ... എന്റെ അമ്മ... അമ്മയ്ക്ക് എന്താ അനക്കമില്ലാത്തത്... ഡോക്ടർ.... ഡോക്ടർ..... അലറി കൊണ്ട് അവൾ ചാടി എഴുനേറ്റു.


വൈദ്ദേഹി... മോളെ, കരയല്ലേ കുട്ടി നീയ്.


ഗൗരി അവളെ വട്ടം പിടിച്ചു, പക്ഷെ അവളുടെ കൈ വിടുവിച്ചു കൊണ്ട് വൈദ്ദേഹി പുറത്തേക്ക് ഇറങ്ങി ഓടാൻ ഭാവിച്ചതും ഗംഗ യും മാധവും ഒക്കെ ചേർന്നു കൊണ്ട് അവളെ പിടിച്ചു നിറുത്തി.

***

ആകെ കൂടെ സ്വന്തം എന്ന് പറയാൻ ഈ ഭൂമിയിൽ ഉണ്ടായിരുന്നത് തന്റെ അമ്മ മാത്രം ആണ്..

ഒടുവിൽ അമ്മയും പോയി..

തന്നെ തനിച്ചു ആക്കിയിട്ടു...

അമ്മയുടെ ഓർമ്മകൾ ചുട്ടു പൊള്ളിയ്ക്കുകയാണ്... ഓരോ നിമിഷവും അതി കാഠിന്യത്തോടെ...

ഗൗരി ആന്റിയുടെ മടിയിൽ അവള് തളർന്നു കിടക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാട് കഴിഞ്ഞു...

നാട്ടിലേക്ക് അടക്കം ചെയ്യാൻ കൊണ്ട് പോകാമെന്നു പറഞ്ഞു കൊണ്ട് അമ്മയുടെ ബന്ധുക്കൾ ഒക്കെ എത്തിയത് ആയിരുന്നു. പക്ഷെ മഹിയും ഗൗരിയും സമ്മതിച്ചില്ല.

തെക്കേ പുരയിടത്തിൽ ശവ ദാഹത്തിന് ഉള്ള എല്ലാ കാര്യങ്ങളും അവര്  ആളെ വെച്ച് ചെയ്യിപ്പിച്ചിരുന്നു.

വൈദ്ദേഹി ഇനി തങ്ങളുടെ കൂടെ ഇവിടെ നിന്നു കൊള്ളും എന്നും അവൾക്ക് വിവാഹ പ്രായം ആകുമ്പോൾ യോജിച്ച പയ്യനെ കണ്ടെത്തി കൊടുത്തു കൊള്ളാം എന്നും മഹി, അവളുടെ മാമനോടും ചിറ്റപ്പനോടും ഒക്കെ  അറിയിച്ചു. അത് കേട്ടതും എല്ലാവർക്കും സന്തോഷം ആയി. ഇല്ലെങ്കിൽ ഇനി ഈ പെണ്ണിനെ കൂടി കൊണ്ട് പോകേണ്ടി വരുമോ കുടുംബത്തേയ്ക്ക് എന്നായിരുന്നു അവരുടെ ഒക്കെ സങ്കടം.

"ടാ വൈച്ചു... ഒന്നെഴുന്നേറ്റു കുളിച്ചേ, നേരം എത്ര ആയി ഈ കിടപ്പ് തുടർന്നിട്ട്, ദേ അമ്മയ്ക്ക് കാലൊക്കെ വേദനിക്കുന്നുണ്ട് കേട്ടോ...."

ഗംഗ വന്നു ഒരു അവസാന ശ്രെമം എന്നവണ്ണം പറഞ്ഞപ്പോൾ വൈദ്ദേഹി മെല്ലെ എഴുന്നേറ്റു.

സോറി ആന്റി....ഞാൻ അത് ഒന്നും ഓർത്തില്ല...

അഴിഞ്ഞു ഉലഞ്ഞ മുടി മുഴുവനും വാരി കെട്ടി വെച്ച് കൊണ്ട് അവൾ ഗൗരിയേ നോക്കി...

അതൊന്നും സാരമില്ല മോളെ... നീ എഴുന്നേറ്റ് പോയി ഒന്ന് കുളിച്ച് വേഷമൊക്കെ മാറിയ്ക്കെ... എന്നിട്ട് ഇത്തിരി ചായ ഒക്കെ കുടിയ്ക്ക്...

നാല് മണിയ്ക്ക് ആയിരുന്നു കനകത്തിന്റെ അടക്കം നടത്തിയിരുന്നത്, അടുത്തദിവസം കാലത്തെ ചടങ്ങുകൾ വയ്ക്കാം എന്നായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും,ബന്ധു മിത്രദികളായ ആളുകളൊക്കെ എത്തിച്ചേർന്നത് കൊണ്ട്, പിന്നെ അന്ന് തന്നെ നടത്താൻ തീരുമാനിച്ചു..

ഏകദേശം അഞ്ച് മണിയോടു കൂടി എല്ലാം അവസാനിച്ചു..
ആ നേരം മുതൽക്കെ ഗൗരി യുടെ മടിയിൽ കിടക്കുന്നത് ആണ് വൈദ്ദേഹി.. ഇപ്പോൾ നേരം ഒൻപതു മണി കഴിഞ്ഞു
ഇടയ്ക്ക് ഒക്കെയും ഗംഗയും മഹിയും ഒക്കെ മാറി മാറി വന്നു അവളെ വിളിച്ചു എഴുനേൽപ്പിക്കാൻ ശ്രെമിച്ചു എങ്കിലും വൈദ്ദേഹി ആ കിടപ്പ് അങ്ങനെ തന്നെ കിടക്കുക ആയിരുന്നു. ഒടുവിൽ അമ്മയ്ക്ക് കാല് വേദനിക്കുന്നു എന്ന് ഗംഗ പറഞ്ഞപ്പോൾ അവൾ വേഗം എഴുന്നേറ്റത്.


കുളി കഴിഞ്ഞു ഇറങ്ങി വന്നിട്ടും ഒരല്പം വെള്ളം പോലും കുടിക്കാൻ അവൾ തയ്യാറായില്ല.

ഒന്നും വേണ്ട ആന്റി... എന്നെ ദയവ് ചെയ്തു നിർബന്ധിക്കരുത്.....

ഗൗരി ആണെങ്കിൽ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വൈദ്ദേഹി പക്ഷെ വേണ്ടന്ന് പറഞ്ഞു കൊണ്ട് റൂമിലേക്ക് കയറി പോയിരുന്നു.

ഇനി അവളെ നിർബന്ധിക്കേണ്ട അമ്മേ, പോയി കിടക്കട്ടെ...ഒന്നു റസ്റ്റ്‌ എടുക്കട്ടെ.

ഗംഗ കൂടി പറഞ്ഞതും പിന്നീട് ആരും അവളെ വിളിക്കാൻ പോയതുമില്ല.


അന്ന് അവളെ തനിച്ചു കിടത്തേണ്ട എന്ന് പറഞ്ഞു കൊണ്ട് ഗൗരിയും ഒപ്പം കിടന്നു.

ഗൗരിയുടെ മാറിൽ പറ്റി ചേർന്നു കൊണ്ട് അവൾ ഒരുപാട് കരഞ്ഞു.

കുറെ ഏറെ സമയം ഗൗരി ഓരോ വാക്കുകളും പറഞ്ഞു അവളെ അശ്വസിപ്പിച്ചു.

അമ്മയും അച്ഛനും താനും ഒരുമിച്ചു ഉണ്ടായിരുന്ന ഓരോ നിമിഷങ്ങളും, അവൾ ഗൗരിയോട് പങ്ക് വെച്ച്. താൻ ആദ്യം ആയി കണ്ട  വൈദ്ദേഹി എന്നകൊച്ചു പെൺകുട്ടിയേ ആണ് ഗൗരിയ്ക്ക് അപ്പോൾ ഓർമ വന്നത്.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story