വൈദേഹി: ഭാഗം 7

vaidehi

രചന: മിത്ര വിന്ദ

ദിവസങ്ങൾ ഒന്നൊന്നയി പിന്നിട്ടു കൊണ്ടേ ഇരുന്നു..

വൈദ്ദേഹി അപ്പോളും സാധാരണ നിലയിൽ ആയിട്ടില്ലെന്ന് വേണം പറയാൻ..

ഏത് നേരവും റൂമില് തന്നെ ചടഞ്ഞു കൂടി ഇരിയ്ക്കും..

നേരാം വണ്ണം കുളിയും ജപവും ഒന്നും ഇല്ലാ, ഭക്ഷണം പോലും കഴിക്കുന്നത് ഒരു പേരിനു മാത്രം..

അവൾ ഒന്ന് ആക്റ്റീവ് ആയി വന്നിരുന്നു എങ്കിൽ കമ്പനിയിൽ ഏതെങ്കിലും പൊസിഷൻ കൊടുക്കാമായിരുന്നു എന്ന് മഹി കൂടെ കൂടെ പറയും...

പക്ഷെ വൈദ്ദേഹിയ്ക്ക് ഒന്നിനോടും താല്പര്യം ഇല്ലായിരുന്നു.

ആകെ കൂടി ഒരു നിസംഗ ഭാവം..


ഗൗരി ആണെങ്കിൽ സ്വന്തം അമ്മയേക്കാൾ സ്നേഹത്തിൽ ആണ് അവളോട് വാത്സല്യം കാണിച്ചത്..

ആ ഒരു കരുതലും സ്നേഹവും അവളിൽ കുറച്ചു ഒന്നുമല്ല സ്വാധീനം ചെലുത്തിയത്.

മാധവും ഗംഗയും കൂടി ഹണി മൂൺ ട്രിപ്പ്‌ ആയി സ്വിറ്റ്സർലൻഡിൽ പോയിട്ട് ഒരാഴ്ച പിന്നിട്ടു.

അന്നൊരു ഞായറാഴ്ച ആയിരുന്നു.

ഗൗരിയും മഹിയും കൂടി പുറത്തു എവിടേയൊ പോയിരിക്കുകയാണ്.സഹായത്തിനു നിൽക്കുന്ന ചേച്ചിയും രണ്ടു ദിവസം ആയിട്ട് ഇവിടെ ഇല്ലാ, ആരുടെയോ ബന്ധു വീട്ടിൽ ഒരു കല്യാണം. നാളെ കാലത്തെ മടങ്ങി വരുവൊള്ളൂ.

രുദ്രൻ മാത്രം ആ നേരത്തു വീട്ടിൽ ഒള്ളു..

അവൻ ആണെങ്കിൽ താഴത്തെ നിലയിലെ ഹോളിൽ ഇരുന്നു കൊണ്ട് ലാപ്പിൽ എന്തോ ചെയ്യുകയാണ്.

വൈദ്ദേഹിയുടെ മുറിയിൽ എന്തോ  തട്ടി മറയും പോലെ തോന്നിയതും അവന്റെ മിഴികൾ അവിടേക്ക് പാഞ്ഞു.

പെട്ടന്ന് തന്നെ അവളുടെ ഉറക്കെ ഉള്ള കരച്ചിലും.

. ചെന്നു നോക്കിയപ്പോൾ കണ്ടു അവളും അച്ഛനും അമ്മയും ഒക്കെ ചേർന്നു നിൽക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത് എന്ന്.

അത് താഴെ വീണു പൊട്ടി ചിതറി കിടപ്പുണ്ട്.

വൈദ്ദേഹി അതിലേക്ക് നോക്കി കണ്ണ് പൊത്തി കരയുകയാണ്.


കുനിഞ്ഞിരുന്നു അത് കൈലേക്ക് എടുത്തതും അവളുടെ കൈ വിരൽ ചെറുതായ് ഒന്ന് മുറിഞ്ഞു.

വൈദ്ദേഹി..


രുദ്രന്റെ ശബ്ദം കേട്ടതും അവൾ മുഖം ഉയർത്തി.
.

"ദേവേട്ടാ... കണ്ടോ ദേവേട്ടാ... എന്റെ അച്ഛനും അമ്മയും താഴെ വീണു പൊട്ടിപ്പോയ്... കഷ്ടം അല്ലേ.. നോക്കിക്കേ ആ കിടപ്പ് കണ്ടോ..."കൊച്ച് കുട്ടികളെ പോലെ കീഴ്ചുണ്ട് താഴേക്ക് പിളർത്തി പറയുന്നവളെ കണ്ടതും അവനു ആകെ കൂടി എന്തൊക്കയോ സംശയം പോലെ... ഒപ്പം കനകം ആന്റിയേ ചികിൽസിച്ച ഡോക്ടർ പറഞ്ഞ വാചകങ്ങളും..

. സൂക്ഷിച്ചൊണം കേട്ടോ... അമ്മയെ പോലെ തന്നെ ഈ കുട്ടിക്കും ഒട്ടും മനസിനു ബലം ഇല്ലാത്ത ടൈപ്പ് ആണ്.... കുറച്ചു ദിവസത്തേക്ക് ആരെങ്കിലും അടുത്ത് ഉണ്ടാവണം, ഇല്ലെങ്കിൽ ശരിയാവില്ല...


അവളുടെ കരച്ചിലും ഇരുപ്പും കണ്ടപ്പോൾ അവന്റെ നെറ്റി ചുളിഞ്ഞു.

വളരെ സൂക്ഷിച്ചു കൊണ്ട് അവൻ വൈദ്ദേഹിയുടെ അടുത്തേയ്ക്ക് കയറി ചെന്നു.

നീ എഴുനേറ്റ് വാ... ഇല്ലെങ്കിൽ ചില്ലു കൊണ്ട് കൈയും കാലും ഒക്കെ മുറിയും..

അവൻ പറഞ്ഞതും അവള് ആലോചനയോടെ തറയിലേക്ക് നോക്കി.

ഒരു പ്രകാരത്തിൽ അവളെ പിടിച്ചു മാറ്റി നിറുത്തിയ ശേഷം രുദ്രൻ ചില്ലിന്റെ കഷ്ണങ്ങൾ എല്ലാം പെറുക്കി വേസ്റ്റ് ബിന്നിൽ ഇട്ടു.


അവളുടെ സ്വഭാവ രീതിയിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ പോലെ രുദ്രനു തോന്നി എങ്കിലും അമ്മയോട് ഈ വിവരം പറഞ്ഞപ്പോൾ അമ്മയും അച്ഛനും അത് തള്ളി...

ഒക്കെ അവന്റെ തോന്നൽ ആവും എന്നാണ് അവര് രണ്ടാളും പറഞ്ഞത്.


****

നാല് മാസങ്ങൾക്ക് ശേഷം....

ദേവേട്ടാ , എന്നെ കല്യാണം കഴിച്ചാൽ മതി കേട്ടോ, വേറെ ഒരു പെണ്ണും ദേവേട്ടന്റെ കൂടെ നിൽക്കണ്ട... മാറി പോടീ, എന്റെ ദേവേട്ടന്റെ അടുത്ത നിന്നും മാറി പോകാൻ അല്ലേ പറഞ്ഞത്.  "


കതിർ മണ്ഡപത്തിൽ രുദ്രന്റെ അടുത്ത് നമ്രമുഖിയ്യായി ഇരിയ്ക്കുക ആണ് ദേവലക്ഷ്മി.

ആ നേരത്ത് ആയിരുന്നു, ചുവപ്പും കരിനീലയും ഇട കലർന്ന നിറം ഉള്ള ഒരു പട്ടു സാരി ചുറ്റി, മുടി നിറയെ മുല്ലപ്പൂവ് വെച്ച് കൊണ്ട് ഒരു പെൺകുട്ടി ഓടി കയറി വന്നത്.

അവളുടെ പ്രവർത്തി കണ്ടു കൊണ്ട് രുദ്രനും ലക്ഷ്മിയും ചാടി എഴുന്നേറ്റു.
.

"ദേവേട്ടാ,,, ഇവളേ പറഞ്ഞു വിട്ടേ, എന്നിട്ട് ഈ താലി എടുത്തു എന്റെ കഴുത്തിൽ കെട്ടി താ...."..


സ്വർണ തളികയിൽ വെച്ചിരുന്ന താലി മാല എടുത്തു രുദ്രന്റെ കൈലേക്ക് കൊടുത്തു കൊണ്ട് പറയുന്നതിനു ഒപ്പം ദേവ ലക്ഷ്മിയേ തള്ളി മാറ്റാനും ശ്രമിക്കുന്നുണ്ട് വൈദ്ദേഹി.

ആളുകൾ ഒക്കെ അമ്പരന്ന് നിൽക്കുകയാണ്...

മഹിയുടെ വലം കൈയിൽ മുറുക്കെ പിടിച്ചു കൊണ്ട് നിന്ന ഗൗരിയേ വല്ലാണ്ട് വിറ കൊള്ളുന്നുണ്ട്..

ഈശ്വരാ... ഇത് എന്തൊരു പരീക്ഷണം ആണ്... എന്റെ മോന്റെ ഭാവി....

ഗൗരി കരഞ്ഞു പോയിരിന്നു അപ്പോളേക്കും..

അമ്മേ... കരയല്ലേ ഇങ്ങനെ..

ഗംഗ ആണെങ്കിൽ അമ്മയുടെ തോളിൽ പിടിച്ചു അവരെ അശ്വസിപ്പിയ്ക്കുകയാണ്...

എന്താ... എന്താ ഇവിടെ നടക്കുന്നത്, ഈ പെൺകുട്ടി ഏതാ...

ദേവലക്ഷ്മിയുടെ അമ്മാവൻ സ്റ്റേജിലേയ്ക്ക് കയറി ചെന്നു കൊണ്ട് ശബ്ദം ഉയർത്തി.

"ദേവേട്ടൻ എന്റെയാ....എന്റെ മാത്രം ."
..
അയാളെ നോക്കി കൊണ്ട് വൈദ്ദേഹി ശബ്ദം ഉയർത്തി.
"മഹി...... എടാ ഇത് എന്താണ്...."

അടുത്ത് നിൽക്കുന്ന സിദ്ധുഏട്ടന്റെ മുഖം ചുളിഞ്ഞു.

"വട്ട് പിടിച്ച ഈ പെണ്ണിനെ കൂട്ടി കൊണ്ട് ഈ കല്യാണത്തിനു വരല്ലേ എന്ന് എത്ര വട്ടം പറഞ്ഞു.. കേട്ടില്ല.. എന്നിട്ടോ.. ഒടുക്കം കണ്ടില്ലേ..."..

പലരും മുറു മുറുത്തു..

തന്നോട് ചേർന്നു, തന്റെ കൈയിൽ പിടിച്ചു കൊണ്ട് നിൽക്കുന്നവളെ കണ്ടതും രുദ്രൻ നിന്നു വിയർത്തു.

ദേവ ലക്ഷ്മിയുടെ അച്ഛനും സഹോദരനും ഒക്കെ മഹിയോട് കയർത്തു സംസാരിക്കുന്നുണ്ട്.

എടാ.. കല്യാണം ഉറപ്പിച്ചിട്ടു പോലും ഒ lരിക്കൽ പോലും നീയൊന്നു ഫോൺ പോലും വിളിച്ചിട്ടില്ല ഞങ്ങടെ കൊച്ചിനെ,, മനസ് തുറന്നു ഒന്ന് സംസാരിച്ചിട്ടില്ല..അപ്പോളൊക്കെ നിനക്ക് തിരക്ക്,,, ഇതായിരുന്നോടാ നിന്റെ തിരക്ക്, ഇവളെ വീട്ടിൽ കേറ്റി വെച്ചോണ്ട് ഇരുന്നിട്ട് ആണോടാ പുല്ലേ, ഞങ്ങടെ കൊച്ചിന്റെ ജീവിതം തകർക്കാൻ നീയ് ഈ നാടകം കളിച്ചത്..

രുദ്രന്റെ കുത്തിനു കയറി പിടിച്ചവന്റ കൈയ് ഒരു ഊക്കോട് കൂടി തട്ടി മാറ്റി എറിഞ്ഞ ശേഷം അവൻ അച്ഛന്റെ അടുത്തേക്ക് ചെന്നു.
ഒപ്പം തന്നെ അവളോട് ചേർന്നു കൊണ്ട് നിൽക്കുകയാണ് വൈദ്ദേഹി.

. അച്ഛാ.....എന്താ ചെയ്ക...

എനിക്ക് ഒന്നും അറിയില്ല മോനേ.. ഈ കുട്ടി...ഇവള് ഇങ്ങനെ ഒക്കെ പറയും എന്ന് ആരാ കരുതിയെ..

ആളുകൾ എല്ലാം മുറു മുറുത്തു തുടങ്ങിയതും ദേവ ലക്ഷ്മിയുടെ അച്ഛനും അമ്മയും വേണ്ടപ്പെട്ട ആളുകളും ഒക്കെ വന്നു അവളെ മണ്ഡപത്തിൽ നിന്നും പിടിച്ചു ഇറക്കി.

മോള് വാ.... നമ്മൾക്ക് ഈ ബന്ധം വേണ്ട..... ഇവനെപ്പോലെ ഉള്ള ഒരു ചെറ്റയേ കൊണ്ട് അല്ലാതെ വേറെ നല്ല ബന്ധം കിട്ടുമോ നിനക്ക് എന്ന് ഞാനൊന്നു നോക്കട്ടെ.

അച്ഛന്റെ വാക്കുകൾ കേട്ടതും ലഷ്മി മുഖം ഉയർത്തി രുദ്രനെ നോക്കി.
ശേഷം അച്ഛന്റെയും ഏട്ടന്മാരുടെയും കൂടെ അവിടെ നിന്നും ഇറങ്ങി പോകുകയും ചെയ്തു.


രുദ്രാ....എടാ മോനേ.....

മഹി അവന്റെ തോളിൽ കൈ വെച്ചതും രുദ്രൻ തിരിഞ്ഞു അച്ഛനെ നോക്കി..

വൈദ്ദേഹി യുടെ കൈയും പിടിച്ചു കൊണ്ട് തൊട്ടടുത്തു ആയിട്ടുള്ള  അമ്പല നടയിലേക്ക് ആണ് അവൻ നടന്നത്...

ഉമാ മഹേശ്വര ക്ഷേത്രം ആണ് അത്.

സമയം പിന്നിട്ടത് കൊണ്ട് നട അടഞ്ഞു കിടന്നു..

രുദ്രൻ ഒരു വേള കണ്ണുകൾ അടച്ചു, അവന്റെ പ്രവർത്തി കണ്ടുകൊണ്ട് വൈദ്ദേഹി യും അങ്ങനെ ചെയ്തു.

എന്റെ ദേവേട്ടനോട് ഒപ്പം ഒരുപാട് കാലം കഴിയാൻ അനുഗ്രഹിക്കണേ....

അവൾ അല്പം ഉറക്കെയാണ് അത് പറഞ്ഞത്..


വൈദ്ദേഹിയുടെ കൈയിൽ ഇരുന്ന താലി ചരട് വാങ്ങി അവളുടെ കഴുത്തിലേക്ക് കെട്ടി...

എടാ.... നീയ്.. നീ എന്ത് അസംബന്ധം ആണ് ഈ കാട്ടിയേ..

മഹിയും ഗൗരിയും ഓടി വന്നു മകന്റെ മുഖത്തേക്ക് ഉറ്റു നോക്കി.

"ആദ്യം തന്നെ ഞാൻ പറഞ്ഞത് ആയിരുന്നു ഇവളെ ഇവളുടെ ബന്ധുക്കളുടെ കൂടെ പറഞ്ഞു അയക്കാൻ... കേട്ടില്ലല്ലോ, എന്റെ വാക്കിന് വില തന്നില്ലാലോ... നിങ്ങൾക്ക് അപ്പോൾ സഹതാപം... ഒടുവിൽ എന്റെ ജീവിതം വെച്ച് തന്നെ കളിചില്ലേ...ഇങ്ങനെ തീരട്ടെ, നശിച്ചു പോകട്ടെ.. എന്റെ ജീവിതം.. ഈ ഭ്രാന്തി പെണ്ണിനോടൊപ്പം കഴിയാം ഇനി ഉള്ള കാലം...."....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story