വൈദേഹി: ഭാഗം 8

vaidehi

രചന: മിത്ര വിന്ദ


കത്തിച്ചു വെച്ച നിലവിളക്ക് കൈകളിൽ ഏന്തി ഗൗരി ഇറങ്ങി വരുന്നത് നോക്കി ഒരു കൗതുകത്തോടെ നിൽക്കുകയാണ് വൈദ്ദേഹി.

അവളോട് ചേർന്ന് തന്നെ ശിവഗംഗയും നിൽപ്പുണ്ട്.

"ഇതെന്താ ശിവേച്ചി, ഗൗരി ആന്റി ഈ നേരത്തു നിലവിളക്ക് ഒക്കെ കത്തിച്ചു കൊണ്ട് വരുന്നത്, ഇവിടെ എന്തെങ്കിലും പ്രത്യേകത ഉണ്ടോ...."

ഗംഗയുടെ കാതിൽ അടക്കം പറയുന്ന വൈദ്ദേഹിയേ കണ്ടതും രുദ്രന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

വൈച്ചു... ഇത് പിടിച്ചേ മോളെ,, എന്നിട്ട് സൂക്ഷിച്ചു കൊണ്ട് വന്നു പൂജാമുറിയിൽ വെയ്ക്കോ....

മഹി പറയുന്നത് കേട്ടതും അവള് വളരെ സൂക്ഷ്മതയോട് കൂടി ഗൗരിയുടെ കൈയിൽ നിന്നും വിളക്ക് വാങ്ങിച്ചു..

എന്നിട്ട് വലത് കാൽ വെച്ച് കൊണ്ട് അകത്തേയ്ക്ക് പ്രവേശിച്ചു.

പൂജാ മുറിയിൽ ഗൗരി കാണിച്ചു കൊടുത്ത ഇടത്തു തന്നെയാണ് അവൾ വിളക്ക് വെച്ചത്.

തന്റെ സമീപത്തു നിന്നു കൊണ്ട് 
കണ്ണടച്ച് പ്രാർത്ഥിക്കുന്നവളെ കാണും തോറും രുദ്രന് വിറഞ്ഞു കയറി.

മധുരം വെയിപ്പ് ചടങ്ങ് കൂടി കഴിഞ്ഞിട്ട് റൂമിലേക്ക് പോയാൽ മതി മോനേ..

ശിവ യുടെ അമ്മായിമ്മ ആണ് അത് രുദ്രനോട് പറഞ്ഞത്.

അവൻ ആണെങ്കിൽ എങ്ങനെ എങ്കിലും ആ വലിയ സ്വീകരണ മുറിയിൽ നിന്നും ഒന്ന് രക്ഷപെടാൻ പാട് പെടുകയായിരുന്നു.

ബന്ധു ജനങ്ങൾ ഒക്കെയും മാറി മാറി നിന്നു അടക്ക പറയുന്നുണ്ട്.തങ്കം പോലെ ഉള്ള രുദ്രന് ഇങ്ങനെ ഒരു വിധി ആണല്ലോ വന്നത് എന്നാണ് ഏറിയ പങ്കും പറയുന്നത്.
മഹിയുടെയും ഗൗരിയുടെയും എടുത്തു 
ച്ചാട്ടത്തിന് ദൈവം കൊടുത്ത ശിക്ഷ ആണെന്നും ചിലരും പറയുന്നുണ്ട്...


പാലും പഴവും പഞ്ചസാരയും ചേർത്തു കുറുക്കി ഇളക്കിയത് അല്പം എടുത്തു കൊണ്ട് വന്നു ഗൗരി,രുദ്രന്റെ വായിലേക്ക് കൊടുത്ത ശേഷം ബാക്കി വന്നത് വൈദ്ദേഹിയ്ക്ക് കൊടുത്തതും, അത് മുഴുവനും ഗ്ലാസ്സോടെ കൂടി മേടിച്ചു ഒറ്റ വലിയ്ക്ക് അവൾ കുടിച്ചു തീർത്തു.

ആന്റി,ഇതിനു എന്തൊരു ടേസ്റ്റ് ആണന്നോ ... എനിക്ക് ഇനിയും തരണേ... കൊഞ്ചലോട് കൂടി പറയുകയാണ് അവൾ.

രുദ്രന്റെ പിന്നാലെ അവളെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയത് ഗംഗ ആയിരുന്നു.

ഇതെന്താ ശിവേച്ചി, ഈ റൂമില്, എന്റെ റൂമ് അങ്ങ് താഴെയാണ് കേട്ടോ..


ഇനി മുതലേ ഇതാണ് നിന്റെയും റൂമ്, നീയ് ഇവിടെ രുദ്രന്റെ ഒപ്പം ആണ് കിടന്ന് ഉറങ്ങേണ്ടത് കേട്ടോ.

അവളുടെ താടി തുമ്പ് പിടിച്ചു മേല്പോട്ട് ഉയർത്തി ശിവഗംഗ പറയുമ്പോൾ വൈദ്ദേഹി നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു.

അയ്യോ.... എനിക്ക് പേടിയാ ചേച്ചി.. ദേവേട്ടൻ എന്നേ ചീത്ത വിളിക്കും, ഏട്ടന്റെ മുറിയിൽ കേറിയാൽ എന്നേ അടിയ്ക്കും,

ഇല്ലന്നേ, ഇതൊക്ക ആരാ എന്റെ വൈച്ചുവിനോട് പറഞ്ഞത്, നിന്റെ ദേവേട്ടൻ പാവം ആണന്നേ...

അവളെ അകത്തേയ്ക്ക് കയറ്റി കൊണ്ട് വന്നു ബെഡിലേക്ക് ഇരുത്തിയപ്പോൾ രുദ്രൻ വാഷ് റൂമിലോ മറ്റൊ ആയിരുന്നു.

അടങ്ങി ഇരുന്നോണം കെട്ടോ, കുസൃതി കാട്ടല്ലേ, ഞാൻ പോയിട്ട് വൈച്ചു നു കുളിച്ചു മാറാൻ ഉള്ള ഡ്രസ്സ്‌ ഒക്കെ എടുത്തിട്ട് വരാം 

മെല്ലെ അവളുടെ കാതിൽ പറഞ്ഞു കൊണ്ട് ശിവഗംഗ താഴേക്ക് ഇറങ്ങി പോയി.

പതു പതുത്ത മെത്തയിൽ ഇരുന്ന് അതിലൂടെ വിരൽ ഓടിച്ചു കൊണ്ട് ഇരുന്ന വൈദ്ദേഹി നോക്കിയപ്പോൾ രുദ്രൻ കുളി കഴിഞ്ഞു ഇറങ്ങി വരുന്നത് ആണ് കണ്ടത്.

അവനെ കണ്ടതും അവള് ചാടി എഴുന്നേറ്റു.


"എന്താടി....... എന്തിനാ ഇങ്ങോട്ട് കെട്ടി എടുത്തേ "

അവളെ കണ്ടതും രുദ്രനെ ദേഷ്യം കൊണ്ട് വിറച്ചു.

ശിവേച്ചി പറഞ്ഞിട്ടാ ദേവേട്ടാ, ഇനി മുതലെ ഞാന് ഈ മുറിയിൽ കിടന്നാൽ മതി എന്ന്.

ഇറങ്ങി പോടീ.....

അവന്റെ അലർച്ച കേട്ട് കൊണ്ട് ആണ് ശിവ കയറി വന്നത്.


അവളെ കണ്ടതും വൈച്ചു കരയാൻ തുടങ്ങി.

എന്നാ... എന്താ പറ്റിയത്, എന്തിനാ വൈച്ചു കരയുന്നെ..

ശിവ വെപ്രാളത്തോടെ അവരുടെ അടുത്തേയ്ക്ക് വന്നു.

ചേച്ചിയോട് ആരാണ് പറഞ്ഞത് ഈ നാശം പിടിച്ചവളെ ഇങ്ങോട്ട് കേറ്റി കൊണ്ട് വരാൻ.....

എടാ, ഇവള് പിന്നെ എവിടെയാ കഴിയേണ്ടത്, താഴെ ആളുകൾ ഒക്കെ ഇല്ലേ,


ആരൊക്ക ഉണ്ടെങ്കിലും  എനിക്ക് എന്താ, ഈ ഭ്രാന്ത്‌ പിടിച്ചവളെ ഇറക്കി കൊണ്ട് പോയെ വേഗന്നു, ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും കേട്ടോ....


രുദ്രാ.......മതി നിർത്തുന്നുണ്ടോ 

അവന്റെ പറച്ചില് കേട്ടതും ശിവ അവനെ ദേഷ്യത്തിൽ വിളിച്ചു.

ഞങ്ങൾ ആരും കാരണം അല്ല നീ ഇവളുടെ കഴുത്തിൽ താലി ചാർത്തിയത്, അത് നീയ് സ്വയം എടുത്ത തീരുമാനം അല്ലേ, എന്നിട്ട് ഇപ്പൊ ഇങ്ങനെ ഒക്കെ പറയുന്നത് ശരിയല്ല കേട്ടോ..


ഗംഗ അവനോട് കയർത്തു.

"പിന്നെ ഞാന് എന്ത് ചെയ്യണമായിരുന്നു.അവിടെ കിടന്നു ഇവള് വിളിച്ചു കൂവി പറഞ്ഞത് ഒക്കെ ചേച്ചിയും കേട്ടത് അല്ലേ...

ഇത് സുഖം ഇല്ലാത്ത കുട്ടി ആണെന്ന് എല്ലാവർക്കും അറിയിരുതൊടാ... പിന്നെ എന്തിനാ നീയ്.

സുഖം ഇല്ലാത്ത കുട്ടി... ഒരക്ഷരം പോലും പറയരുതേ ചേച്ചി.... അങ്ങനെ ഒരു അസുഖകാരിയെ പോലെ ആയിരുന്നോ അതിനു ഇവള്...ചേച്ചിയ്ക്ക് തോന്നിയോ.


രണ്ടു പേരും വാഗ്വദങ്ങളിൽ ഏർപ്പെട്ടു കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു രുദ്രന്റെ കട്ടിലിൽ കയറി കിടന്നു സുഖം ആയിട്ട് ഉറങ്ങുന്ന വൈച്ചുവിനെ.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story