വൈദേഹി: ഭാഗം 9

vaidehi

രചന: മിത്ര വിന്ദ

രുദ്രൻ ആണെങ്കിൽ എവിടേയ്ക്ക് ആണ് പോയതെന്നോ എപ്പോളാണ് മടങ്ങി വരുന്നത് എന്നോ അറിയാതെ വിഷമിച്ചു ഇരിയ്ക്കുകയാണ് മഹിയും ഗൗരിയും. ശിവ യും മാധവും മാറി മാറി വിളിച്ചിട്ട് പോലും രുദ്രൻ ഒട്ട് ഫോൺ പോലും എടുത്തതും ഇല്ലാ..

അവന്റെ ഇഷ്ടത്തിന് അല്ലേ അവളെ വിവാഹം കഴിച്ചത്, എന്നിട്ടിപ്പോ കുറ്റം മുഴുവൻ നമ്മൾക്ക് ആയില്ലോ.... "മഹിയ്ക്ക് ആണെങ്കിൽ അത് പറയുമ്പോൾ ദേഷ്യം വന്നു പോയി.

അച്ഛൻ ഇങ്ങനെ വിഷമിക്കാതെ, എല്ലാം ശരിയാവും, അവനും ഒന്ന് പ്രെപ്പയേഡ് ആവട്ടെന്നേ...ഇത് ഇങ്ങനെ പെട്ടന്ന്,ഇങ്ങനെ ഒക്കെ ആവും എന്ന് ആരെങ്കിലും കരുതിയോ.....


മാധവ് വന്നു മഹിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.


ശിവേച്ചി......

മുകളിലെ നിലയിൽ നിന്നും ഒരു വിളി കേട്ടതും എല്ലാവരും അവിടേക്ക് നോക്കി.


കണ്ണ് രണ്ടും തിരുമ്മി കൊണ്ട് ഒരു കോട്ടുവാ ഇട്ട് ഇറങ്ങി വരികയാണ് വൈദേഹി.

ആഹഹാ... ഉറക്കം ഒക്കെ കഴിഞ്ഞോ പെണ്ണേ.....ഇത് ഇപ്പൊ നേരം എത്ര ആയിന്ന് വല്ലോ വിചാരം ഉണ്ടോ നിനക്ക്..

ശിവ അവളെ വാത്സല്യത്തോടെ പിടിച്ചു തന്നിലേക്ക് ചേർത്ത് പിടിച്ചു.


"നേരം വെളുത്തോ ചേച്ചി,അതോ രാത്രി ആവുന്ന് ഒള്ളു...."

. അവൾ പുറത്തേക്ക് കണ്ണ് നട്ടു സംശയത്തോടെ ചോദിച്ചു.


"നീ ക്ലോക്കിലേക്ക് ഒന്ന് നോക്കിക്കേ,സമയം എത്ര ആയിന്നു..."

ശിവ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയപ്പോൾ സമയം 7മണി ആയിരിക്കുന്നു എന്ന് വൈദ്ദേഹി മറുപടി കൊടുത്തു.


മോൾക്ക് വിശക്കുന്നുണ്ടോ?

ഇല്ലാ ഗൗരി ആന്റി,പക്ഷെ വല്ലാത്ത ദാഹം പോലെ..


വാ... ആന്റി ചായ വെച്ച് തരം കേട്ടോ...

ഗൗരി അവളെയും കൂട്ടി അടുക്കളയിലേക്ക് നടന്നു.


പാവം അല്ലേ അച്ഛാ... ഇവൾക്ക് ഇങ്ങനെ ഒരു വിധി ആണല്ലോ വന്നത്....

ശിവ യുടെ ശബ്ദം ഇടറി..

സാരമില്ല മോളെ.... നമ്മൾക്ക് അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി കാണിക്കാം..... ഒന്ന് കരുതി ഇരിയ്ക്കണം എന്ന് ഡോക്ടർ പറഞ്ഞത് അല്ലേ..

ഹ്മ്മ്.... അടുത്ത ദിവസം തന്നെ വൈച്ചു നെ കൊണ്ട് പോയി കാണിക്കാം.... ഞാനേ രുദ്രനെ ഒന്നൂടെ വിളിച്ചു നോക്കട്ടെ കേട്ടോ..

പറഞ്ഞു കൊണ്ട് ശിവ ഫോണും ആയിട്ട് വെളിയില്ക്ക് ഇറങ്ങി പോയി.


അടുക്കളയിലെ മൂലയ്ക്ക് കിടന്ന ഒരു കസേര വലിച്ചു എടുത്തു ഓണ്ട് വന്നു, അതിൽ കയറി ചമ്രം പടിഞ്ഞു ഇരിയ്ക്കുകയാണ് വൈദ്ദേഹി.

കൈയിൽ ഇരിക്കുന്ന ചായ എടുത്തു അല്പം അല്പം ആയിട്ട് മൊത്തി കുടിക്കുന്നുണ്ട് താനും.

"ദേവേട്ടൻ ഇവിടെ ഇല്ലേ ആന്റി..."

ഇടയ്ക്ക് അവൾ ആലോചനയോടെ ചോദിച്ചു.

ഇല്ല മോളെ...അവൻ പുറത്ത് എവിടേക്കോ പോയതാണ് കേട്ടോ..


ഹ്മ്മ്.....

അവളൊന്നു മൂളി.

ശിവ വന്നിട്ട് വൈദേഹി യേ കൂട്ടി കൊണ്ട് രുദ്രന്റെ മുറിയിലേക്ക് പോയി.

എന്നിട്ട് അവളോട് കുളിയ്ക്കാൻ പറഞ്ഞു കൊണ്ട് ബാത്‌റൂമിൽ കയറ്റി.


നല്ല വൃത്തി ആയിട്ട് തന്നെയാണ് അവള് കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നത്.

ശിവ എടുത്തു വെച്ച ടോപ്പും പലാസോ പാന്റും എടുത്തു ഇട്ട് കൊണ്ട് അവൾ വന്നപ്പോളാണ് രുദ്രൻ അവിടേക്ക് കയറി വന്നത്.

ശിവേച്ചി....

അവനെ കണ്ടതും വൈദ്ദേഹി ഉറക്കെ നിലവിളിച്ചു.

ഒച്ച വെയ്ക്കാതെടി പുല്ലേ നീയ്...

വാതിൽ അടച്ചു കുറ്റി ഇട്ട ശേഷം അവൻ അവളുടെ അരികിലേയ്ക്ക് പാഞ്ഞു വന്നു.

എന്നാടി... എന്തിനാ നി കിടന്നു കാറി കൂവുന്നത്...

അവൻ വന്നു വൈദ്ദേഹി യുടെ ഇരു തോളിലും പിടിച്ചു കുലുക്കി..

ആഹ് എന്നേ വിട് ദേവേട്ടാ, കൈ വേദനിക്കുന്നു....ഞാൻ എല്ലാരോടും പറഞ്ഞു കൊടുക്കും കേട്ടോ 

വിങ്ങി പൊട്ടി കൊണ്ട്  പറയുകയാണ് അവൾ ..


ഒരക്ഷരം പോലും മിണ്ടി പോകരുത്....ആരോടേലും ഇവിടെ നടക്കുന്ന കാര്യങ്ങൾ പറഞ്ഞാലുണ്ടല്ലോ, പാറ കുളത്തിൽ കൊണ്ട് പോയി മുക്കി കൊല്ലും ഞാന്.... എനിക്ക് ഇനി മുന്നും പിന്നും ഒന്നും നോക്കാൻ ഇല്ലാ..

അവളെ പിടിച്ചു ഉലച്ചു കൊണ്ട് രുദ്രൻ കലി പുരണ്ടു..

ഇല്ലാ.... ഞാൻ ആരോടും പറയില്ല ദേവേട്ട... സത്യം ആയിട്ടും പറയില്ല.... എന്റെ കൈയിൽ ഇങ്ങനെ മുറുക്കെ പിടിച്ചു വിഷമിപ്പിക്കല്ലേ... പാവം അല്ലേ ഞാന്...

ഓഹ്... ഒന്ന് മാറി പോടീ... അവടെ ഒരു വർത്താനം....

പെട്ടന്ന് ആയിരുന്നു ഡോറിൽ ആരോ തട്ടിയത്.


രുദ്രൻ ചെന്നു വാതിൽ തുറന്നു നോക്കിയപ്പോൾ ഗൗരിയാണ്.


ഹ്മ്മ്... എന്താ അമ്മേ...?


ഫുഡ്‌ കഴിയ്ക്കാൻ വരുന്നില്ലേ നീയ്...

മ്മ്.. വന്നോളാം അമ്മ ചെല്ല്..

കനപ്പിച്ചു പറയുന്ന മകനെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് ഗൗരി അകത്തേക്ക് കയറി.


മോളെ വൈദേഹി കുളി കഴിഞ്ഞോ നീയ്..

ആം കുളിച്ചുല്ലോ ആന്റി.

എന്നാലേ എന്റെ കുട്ടി താഴേക്ക് ഇറങ്ങി വരണെ,നമ്മൾക്ക് എന്തെങ്കിലും കഴിക്കണ്ടേ.....രുദ്രന്റെ ഒപ്പം ഇറങ്ങി വരണം കേട്ടോ....


വരാല്ലോ.....

പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.

ഹ്മ്മ്.. നല്ല കുട്ടിയാണെ...

അവളുടെ കവിളിൽ മെല്ലെ ഒന്ന് തട്ടിയ ശേഷം ഗൗരി പുറത്തേക്ക് ഇറങ്ങി പോയ്.


ഊണ് മേശയ്ക്ക് മുന്നിൽ എല്ലാവരും ഒത്തു കൂടി ഇരുന്നപ്പോൾ ആദ്യമായി ആ കുടുംബം നിശബ്ദമായത് ഓർത്തപ്പോൾ മഹി യുടെ ഉള്ളിൽ ഒരു നൊമ്പരം വന്നു തിങ്ങി..

ശിവയോട് എന്തൊക്കെയോ കല് പില വർത്താനം പറഞ്ഞു കൊണ്ട് ഇരുന്ന് തല ഒക്കെ ആട്ടിയാണ് വൈദ്ദേഹി ഭക്ഷണം കഴിക്കുന്നത്.

മാധവ് പോലും വളരെ അലിവോട് കൂടി ആണ് അവളെ നോക്കുന്നത്.

കല്യാണം കഴിഞ്ഞു ആദ്യമായി ഈ വീട്ടിലേക്ക് വിരുന്നു വന്ന ദിവസം ആയിരുന്നു താൻ ആദ്യമായി വൈദ്ദേഹിയേ കാണുന്നത്.

എന്തൊരു പ്രസരിപ്പ് ആയിരുന്നു അന്ന് അവളുടെ മുഖത്ത്..
വളരെ നല്ല പക്വതയും, കരുതലും സ്നേഹവും ഒക്കെ ഉള്ള ഒരു പെൺകുട്ടി... അവളുടെ ജീവിതം മാറി മറിഞ്ഞത് എത്ര പെട്ടന്ന് ആണ് എന്ന് മാധവ് ഓർത്തു പോയി.

ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു കുറച്ചു സമയം സംസാരിച്ചു ഇരുന്ന ശേഷം ശിവയാണ് അവളെ രുദ്രന്റെ റൂമിൽ ആക്കി കൊടുത്തത്.

എനിക്ക് പേടിയാ ചേച്ചി, ഇവിടെ ഒറ്റയ്ക്ക്,,,

സ്റ്റെപ്സ് കയറി പോകുമ്പോൾ അല്പം മുൻപ് നടന്ന കാര്യങ്ങൾ വൈദ്ദേഹിയുടെ മനസിലേക്ക് ഓടി വന്നു..

ഒറ്റയ്ക്ക് അല്ലാലോ, രുദ്രൻ ഇല്ലേ ഒപ്പം... പിന്നെ എന്തിനാ പേടിക്കുന്നെ.....

വാത്സല്യത്തോടെ അവളുടെ കരം കവർന്നു കൊണ്ട് ശിവ പറഞ്ഞു.

ദേവേട്ടന് എന്നോട് ദേഷ്യമാണ്..


എന്നാരു പറഞ്ഞു, അവൻ വഴക്ക് വല്ലതും ഇട്ടോ എന്റെ വൈച്ചു നോട്‌..


സംശയത്തോടെ ശിവ നോക്കിയതും രുദ്രൻ അവരുടെ അടുത്തേയ്ക്ക് വന്നതും ഒരുമിച്ചു ആയിരുന്നു

അവന്റെ മുഖം കണ്ടതും വൈദ്ദേഹിയേ വിറച്ചു.


നമ്മൾക്ക്.... നമ്മൾക്ക് താഴേക്ക്പോകാം ചേച്ചി... എനിക്ക് പേടിയാ ദേവേട്ടനെ... എന്റെ കൈക്ക് കയറി പിടിച്ചു എന്നേ വേദനിപ്പിക്കും....

ചുണ്ട് പിളർത്തി പറയുന്നവളെ കണ്ടതും ശിവയ്ക്ക് സങ്കടം വന്നു.


നേരാണോ രുദ്രാ... നീ ഇവളെ ഉപദ്രവിച്ചോ...

അവൾ രുദ്രനെ നോക്കി ദേഷ്യപ്പെട്ടു...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story