❣️വൈഗ❣️: ഭാഗം 10

vaika

എഴുത്തുകാരി: മയിൽപ്പീലി

വൈഗയ്ക്ക് എന്തോ പരവേശം അനുഭവപ്പെട്ടു. തന്റെ ഹൃദയ താളം മുറുകുന്നത് അവളറിഞ്ഞു... ശ്വാസം തൊണ്ടക്കുഴിയിൽ തങ്ങി നിൽക്കുന്ന പോലെ..നെഞ്ചിടിപ്പിന്റെ വേഗത ഏറി വന്നു...ഒരിവേളേ ഹൃദയമിടിപ്പിന്റെ ശബ്ദം ദേവൻ കേൾക്കുമോ എന്നപോലും വൈഗ ഭയന്നു. രണ്ടുപേരും പരസ്പരം നോട്ടം പിൻവലിക്കാനാകാതെ നിന്നു... ദേവന്റെ ഫോൺ റിങ് ചെയ്തപ്പോഴാണ് ഇരുവരും സ്വബോധത്തിൽ വന്നത്... ദേവൻ പതിയെ അവളുടെ വിരലുകളെ മോചിപ്പിച്ചു. അപ്പോഴേക്കും ഫോൺ കട്ട്‌ ആയിരുന്നു. ദേവൻ ഒരു പാത്രത്തിലേക്ക് വെള്ളം എടുത്ത് അവളുടെ കൈ അതിലേക്ക് മുക്കി വച്ചു. """ബ്ലീഡിങ് ഇപ്പോ നിൽക്കും ട്ടോ.. ദേവൻ പറഞ്ഞതും വൈഗ തലയാട്ടി. ദേവൻ ഫോൺ എടുത്ത് നേരത്തെ വിളിച്ച ആളെ വിളിക്കാൻ പോയി. വെള്ളത്തിൽ ഇറക്കി വച്ചിട്ടും ദേവന്റെ നാവിലെ ചൂട് കൈയ്യിൽ തങ്ങി നിൽക്കുന്നപോലെ അവൾക്ക് തോന്നി. അപ്പോഴും ക്രമതീതമായി ഉയർന്ന ഹൃദയമിടിപ്പ് അടങ്ങിയിരുന്നില്ല.

വൈഗ നെഞ്ചിൽ കൈ വച്ച് നിന്നു.അപ്പോഴേക്കും ദേവൻ വന്നിരുന്നു. """ഇവിടെ നിൽക്ക് ഞാൻ പോയി മരുന്ന് എടുത്ത് വരാം. ദേവൻ അതും പറഞ്ഞ് വേഗം പോയി ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്ത് വന്നു. """സ്സ്.... മുറിവിൽ മരുന്ന് വച്ചതും വൈഗ എരുവ് വലിച്ചുകൊണ്ട് കൈകൾ വലിച്ചു. അത് കാണെ ദേവൻ കൈയ്യിൽ പതിയെ ഊതിക്കൊണ്ട് പഞ്ഞി വച്ച് തുടച്ചു. മുറിവ് കെട്ടികൊടുത്തു. വീണ്ടും ഫോൺ റിങ് ചെയ്തു. """ഹലോ.. അമ്മേ ... അമ്മയാണെന്ന് ദേവൻ വൈഗയെ പതിയെ പറഞ്ഞുകൊണ്ട് കാണിച്ചു. """"____ """ഇല്ലമ്മേ ഉണ്ടാക്കുവാ.. """___ """വൈഗ ഇവിടെ ഉണ്ട്... ആള് ഇന്ന് പുതിയൊരു ഡിഷ്‌ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു... """ബാംഗ്ലൂർ ഡിഷ്‌ ആണോ ഏട്ടാ.. ദച്ചു ഫോൺ വാങ്ങി സംസാരിക്കാൻ തുടങ്ങിരുന്നു. """ആഹ് അങ്ങനെയും പറയാം.. വൈഗയെ നോക്കി ഒരു കള്ളച്ചിരിയോടെ ദേവൻ താടി ഉഴിഞ്ഞുകൊണ്ട് പറഞ്ഞു. """അതെന്താ...? """ബ്ലഡ്‌ കറി എന്ന് പറയും. """ഏഹ്..? അതെന്ത് ഡിഷ്‌.. "

"അമ്മേടെ മോളിന്ന് കൈ മുറിച്ച് വച്ചിട്ടുണ്ട്... """അയ്യോ ഒത്തിരി മുറിഞ്ഞൊ... അപ്പോഴേക്കും അമ്മ ഫോൺ ദച്ചുവിൽ നിന്ന് വാങ്ങിയിരുന്നു. ""നീ ഫോൺ മോൾക്ക് കൊടുത്തേ.. ""ഞാൻ സ്പീക്കറിൽ ഇടാം അമ്മ പറഞ്ഞോ.. ""മോളേ.. ""എനിക്ക് കുഴപ്പം ഒന്നും ഇല്ല അമ്മേ... ദേവേട്ടൻ മരുന്ന് വച്ച് തന്നു. """നീ എന്തിനാ ദേവ മോളെക്കൊണ്ട് ചെയ്യിച്ചത്... ""അത് കൊള്ളാം...കണ്ടോ എനിക്ക് കിട്ടിയത് ! """ദേവേട്ടൻ വേണ്ടെന്ന് പറഞ്ഞതാ ഞാനാ വാശിപിടിച്ച് ചെയ്തത്. """സാരല്ല ട്ടോ മോള് ചെന്ന് റസ്റ്റ്‌ എടുക്ക്.. പിന്നെയും എന്തൊക്കെയോ പറഞ്ഞവർ ഫോൺ വച്ചു. """ദേവേട്ടാ... ഞാൻ വേറെ എന്തെങ്കിലും...? ""അയ്യോ വേണ്ടായേ ഇനി അടുത്ത വിരലുകൂടി മുറിക്കാൻ അല്ലേ. വൈഗ ഇളിച്ചുകൊണ്ട് നിന്നു. """നീറ്റലുണ്ടോ...? കുറച്ച് നേരത്തിന് ശേഷം ദേവൻ ചോദിച്ചു. "

""ഇപ്പോ കുഴപ്പം ഇല്ല. """ഹാ ആദ്യം മരുന്ന് തന്നത് ഞാനല്ലേ... അത്കൊണ്ട് പെട്ടെന്ന് ഓക്കേ ആകും.. ആ മരുന്നിന് നീറ്റൽ ഇല്ലാലോ... അതുംപറഞ്ഞ് ദേവൻ കണ്ണ് ചിമ്മികാണിച്ചുകൊണ്ട് അടുക്കളപ്പുറത്തേക്കിറങ്ങി. അവൻ പോയി കഴിഞ്ഞാണ് ദേവൻ എന്താണ് പറഞ്ഞതെന്നുള്ള അർത്ഥം വൈഗയ്ക്ക് മനസ്സിലായത്. അവളെറിയാതെ ഒരു പുഞ്ചിരി മോട്ടിടുന്നതിനൊപ്പം കവിളിൽ ചുവപ്പ് രാശി പടർന്നിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ഊണ് റെഡി....! വായോ.. ദേവൻ അവളെ നിർബന്ധിച്ച് ഹാളിൽ കൊണ്ടിരുത്തിയിരുന്നു. ഭക്ഷണം മേശമേൽ കൊണ്ട് വച്ച് ദേവൻ അവളെ വിളിച്ചു. വൈഗ ഉത്സാഹത്തോടെ അവിടേക്ക് ചെന്നിരുന്നു. രണ്ട് പാത്രങ്ങൾ എടുത്ത് ദേവൻ അതിൽ ചോറും മാമ്പഴപ്പുളിശ്ശേരിയും വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും അച്ചാറും പപ്പടവും വച്ചു. ""ഇത്രയുമോ..? ഈ കുറഞ്ഞ സമയം കൊണ്ട് ദേവൻ ഇത്രയും വിഭവങ്ങൾ ഉണ്ടാക്കിയതവൾക്ക് അത്ഭുതം ആയിരുന്നു.

""ഇത് കുറച്ചല്ലേ ഉള്ളൂ... താൻ കഴിച്ചിട്ട് എങ്ങനെ ഉണ്ടെന്ന് പറ. വൈഗ ചിരിയോടെ അത് കഴിക്കാൻ തുടങ്ങി... മാമ്പഴപ്പുളിശ്ശേരിയുടെ മണം വന്നപ്പോഴേ വായിൽ വെള്ളമൂറി. """ആഹാ... സൂപ്പർ ദേവേട്ടാ... എന്റെ ലൈഫിൽ ഇതുവരെ ഇത്രയും ടേസ്റ്റ് ഉള്ളൊരു ഡിഷ്‌ ഞാൻ കഴിച്ചിട്ടില്ല. ആസ്വദിച്ച് കഴിച്ചുകൊണ്ടവൾ കൈകൊണ്ട് സൂപ്പർ ആക്ഷൻ കാണിച്ചുകൊണ്ട് പറഞ്ഞു. """താങ്ക് യു... ദേവൻ ചിരിയോടെ തന്നെ പറഞ്ഞു. """ഇത് എടുക്കാൻ പറ്റുന്നില്ലലോ...? പാത്രത്തിലെ മാമ്പഴം മീൻ നുള്ളുന്നപോലെ പിച്ചിക്കൊണ്ട് വൈഗ പറഞ്ഞു. അതിന്റെ നാര് മാത്രമേ വരുന്നുണ്ടായിരുന്നുള്ളൂ... """"ഹ ഹ ഹ ഹാ... ദേവൻ അത് കണ്ട് പൊട്ടിച്ചിരിച്ചുപോയി. ""'വൈഗ അവനെ സംശയത്തോടെ നോക്കി. '"""എടോ അത് അങ്ങനെയല്ല കഴിക്കണ്ടേ... നോക്ക് ഞാൻ കാട്ടിത്തരാം... ദേവൻ മാമ്പഴം ഉറുഞ്ചി കഴിക്കാൻ തുടങ്ങി. വൈഗ അത് കണ്ട് വാ പിളർന്നിരുന്നു. ശേഷം അതുപോലെയൊക്കെ ചെയ്ത് നോക്കി.

""ഇങ്ങു താ.. അടുത്തേക്ക് നീങ്ങി ഇരുന്ന് ദേവൻ മാമ്പഴം എടുത്ത് അവളുടെ വായിക്ക് നേരെ പിടിച്ചു... വൈഗ അറിയാതെ വാ തുറന്ന് പോയി. ദേവൻ അവള് കഴിക്കുന്നത് നോക്കികൊണ്ടിരുന്നു.അതുകൊണ്ട് അവളെ ആ സമയം ശ്രദ്ധിച്ചില്ല. വൈഗ ചിരോയോടെ അത് അവനെ നോക്കികൊണ്ട്‌ തന്നെ അത് കഴിക്കാൻ തുടങ്ങി. കണ്ണുകളിൽ ദേവൻ മാത്രം ഉടക്കി നിന്നു. """നോക്കി കഴിക്ക്... ദേവൻ പറഞ്ഞപ്പോൾ വൈഗ കണ്ണുകൾ പിൻവലിച്ച് കഴിക്കുന്നതിൽ ശ്രദ്ദിച്ചു. എന്നാൽ ആ സമയം ദേവൻ അവൾ തന്റെ കൈയ്യിൽ നിന്നും അത് കഴിക്കുന്നത് നോക്കി ഉള്ളിൽ നിറഞ്ഞ ആനന്ദത്തോടെ ഇമ വെട്ടാതെ അവളെ നോക്കി ഇരുന്നു. വൈഗ അത് ആസ്വദിച്ച് കഴിക്കുന്നത് കൊണ്ട് അവൻ നോക്കുന്നത് കാണുന്നില്ലായിരുന്നു. താൻ ഇതുവരെ അനുഭവിക്കാത്ത ഒരു സന്തോഷം ദേവൻ അറിയുന്നുണ്ടായിരുന്നു. കഴിച്ച് കഴിഞ്ഞ് കൈ വയ്യാത്തതുകൊണ്ട് വൈഗ പറഞ്ഞിട്ടും ദേവൻ തന്നെ പാത്രങ്ങൾ കഴുകിവച്ചു. എന്തോ അതൊക്കെ ചെയ്യാൻ വല്ലാത്ത ഉത്സാഹം തോന്നി ദേവന്. ഒന്ന് ഉറങ്ങിക്കോളാൻ പറഞ്ഞ് ദേവൻ മുറിയിലേക്ക് പോയി. വൈഗയും..! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വൈകിട്ട് വൈഗ ഉണരുമ്പോഴേക്കും ദേവൻ ചായ ഇട്ടിരുന്നു. രണ്ടാളും ഒരുമിച്ച് ഉമ്മറത്തിരുന്ന് ചായ കുടിച്ചു. ഇന്ന് വിളക്ക് കത്തിച്ചതും ദേവനാണ്. ഒരു മടിയും കൂടാതെ ഇതൊക്കെ ചെയ്യുന്നവൻ വൈഗയ്ക്ക് വീണ്ടും ഒരത്ഭുതമായി... ദേവന്റെ ജീവിതത്തിൽ വരുന്നവൾ ഭാഗ്യം ചെയ്തവൾ ആയിരിക്കുമെന്ന് വൈഗ ഓർത്തു. ഒപ്പം അത് താനാണെന്ന് ഉള്ളിരുന്നാരോ പറയുംപോലെ തോന്നി അവൾക്ക്. ആ ചിന്തയിൽ ഉള്ളിൽ ഒരു കുളിരുവന്നുനിറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇന്നും രാത്രിയിൽ ആകാശത്തെ ഭംഗിയും നോക്കി സോപാനത്തിൽ ദേവനും വൈഗയും കുറേ നേരം കാര്യം പറഞ്ഞിരുന്നു... ഏറെ നേരത്തിന് ശേഷം മുറിയിൽ ചെന്ന് കിടക്കുമ്പോൾ രണ്ടാളുടെയും മനസ്സിൽ ഇന്നത്തെ ദിവസത്തെ കാര്യങ്ങൾ ഓടിമറഞ്ഞുകൊണ്ടിരുന്നു. താൻ മുൻപൊന്നും അനുഭവിക്കാത്തൊരു ഒരു കേയറിങ് വൈഗ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു... ആ രാത്രിയും വൈഗയുടെയും ദേവന്റെയും നല്ല നിമിഷങ്ങളെ കോർത്തിണക്കികൊണ്ട് ഓടി മറഞ്ഞുകൊണ്ടിരുന്നു....... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story