❣️വൈഗ❣️: ഭാഗം 11

vaika

എഴുത്തുകാരി: മയിൽപ്പീലി

ആ രാത്രിയും വൈഗയുടെയും ദേവന്റെയും നല്ല നിമിഷങ്ങളെ കോർത്തിണക്കികൊണ്ട് ഓടി മറഞ്ഞുകൊണ്ടിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെ വൈഗ ആയിരുന്നു നേരത്തെ എഴുന്നേറ്റത്. ദേവൻ വന്നപ്പോഴേക്കും കാണുന്നത് അടുക്കളയിൽ ചായ ഗ്ലാസിലേക്ക് പകരുന്ന വൈഗയെ ആണ്... കഴിഞ്ഞ ആഴ്ച അമ്മ എന്നെകൊണ്ട് അവൾക്കായി വാങ്ങിപ്പിച്ച ടോപ്പും ലെഗ്ഗിൻസും ആണ് വേഷം. വെള്ള ലെഗ്ഗിൻസും ബേബി പിങ്ക് നിറത്തിൽ ടോപ്പും... എന്തോ വല്ലാത്തൊരു ഭംഗിയുണ്ട്... രാവിലെത്തന്നെ കക്ഷി കുളിച്ചിട്ടുണ്ട്... ഒരു കറുത്ത പൊട്ടിന് മുകളിലായി നേരിയ ഒരു ഭസ്മക്കുറിയും.. തലയിൽ തോർത്ത്‌ ചുറ്റി വച്ചിട്ടുണ്ട്. ""എന്തെ മിണ്ടാതെ നിൽക്കുന്നെ...? അവളുടെ ചോദ്യത്തിൽ നിന്നാണ് ഇത്രയും നേരം അവളെ നോക്കിയാണ് താൻ നിൽക്കുന്നതെന്ന് ദേവന് മനസ്സിലായത്... """ഹേയ്... ഞാൻ കുളിക്കാൻ... ""എങ്കിൽ വേഗം ആയിക്കോട്ടെ... ചായ റെഡി ആണേ...! അവൾ ചിരിച്ചോണ്ട് പറഞ്ഞതും ദേവനും അത് ശരിവച്ചുകൊണ്ട് കുളിക്കാനായി പോയി... എന്നത്തേലും നേരത്തെ ദേവൻ കുളിച്ചിറങ്ങി... "

"താൻ ചായ കുടിച്ചില്ലേ...? ""'ഇല്ല ദേവേട്ടനും കൂടി വന്നിട്ട് കുടിക്കാമെന്ന് കരുതി... രണ്ടുമൂന്ന് ദിവസായിട്ട് അങ്ങനെ അല്ലേ...! അവള് പറയുമ്പോൾ മാത്രമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങൾ തന്റെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും അവളോടൊപ്പം ആണെന്ന് ദേവൻ ചിന്തിക്കുന്നത്. തന്റെ മുഴുവൻ സമയവും അവളോടൊത്താണ് ഇപ്പോൾ... ""ദേവേട്ടാ... '"""ഹാ... """ഇതെന്താ ഈ ആലോചിച്ച് കൂട്ടുന്നെ... അവന് നേരെ ചായക്കപ്പും നീട്ടി നിൽക്കുകയായിരുന്നു വൈഗ. ഒരു ചിരിയോടെ അത് വാങ്ങി ഉമ്മറത്തേക്ക് നടന്നു. ഒപ്പം വൈഗയും. ഉമ്മറത്ത് ഓരോന്ന് പറഞ്ഞ് ചായ കുടിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് മുറ്റത്തൊരു ഓട്ടോ വന്ന് നിന്നത്... ആരാണെന്ന് അറിയാൻ ഇരുവരും അങ്ങോട്ടേക്ക് നോക്കി ഇരുന്നു... അമ്മയും ദച്ചുവും...! """വൈഗേച്ചീ.... ഓട്ടോ നിർത്തിയതും ദച്ചു ഓടി വന്ന് വൈഗയെ കെട്ടിപ്പിടിച്ചു... അമ്മ അപ്പോഴേക്കും ഔട്ടോയ്ക്ക് കാശ് കൊടുക്കുകയായിരുന്നു.. "

""ഡി... ഡീ... നിന്റെ ഏട്ടൻ ഞാനും ഇവിടെ നിൽപ്പുണ്ട്... ദേവൻ പറഞ്ഞതും ദച്ചു ഒന്നിളിച്ച് കാണിച്ചു... ""ചാട്ടം ആയിരുന്നല്ലേ അവിടെ... വെയിൽ കൊണ്ട് മുഖം ഇരിക്കുന്നെ നോക്കിക്കേ... ദച്ചുവിന്റെ തലയിൽ ഒന്ന് തലോടി ദേവൻ കൂർപ്പിച്ച് നോക്കികൊണ്ട്‌ പറഞ്ഞു. ""ഓഹ് ഈ പെണ്ണെനിക്ക് സ്വസ്ഥത തന്നിട്ടില്ല... വൈഗമോളേ കാണണം എന്ന് പറഞ്ഞ് ഇന്നലെ തുടങ്ങിയതാ... ചായ പോലും കുടിക്കാൻ സമ്മതിക്കാതെ രാവിലെത്തന്നെ ഇറങ്ങി. """ഞാനൊത്തിരി മിസ്സ്‌ ചെയ്തു ചേച്ചിയെ... ദച്ചു അവളെ വട്ടം ചുറ്റി പിടിച്ചു കൊണ്ട് അവളുടെ തോളിലേക്ക് ചാഞ്ഞു. ""അപ്പൊ എന്നെയോ...? ""സത്യം പറയാല്ലോ ഏട്ടാ... ഒട്ടും മിസ്സ്‌ ചെയ്തില്ല.... """ഓഹ് ആയിക്കോട്ടെ... എന്നേ ആരും മിസ്സ് ചെയ്യണ്ട... എല്ലാ കാര്യത്തിലും പക്വതയോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവൻ മുഖം കോട്ടി പിണക്കത്തോടെ നിൽക്കുന്നത് വൈഗ ആദ്യമായി കാണുകയായിരുന്നു... അന്നേരം കുട്ടിത്തം നിറഞ്ഞു നിൽക്കുന്നവനെ വൈഗ ആദ്യം കാണുന്നപോലെ നോക്കികണ്ടു... "

""ആഹ്ഹ് നന്നായി... ഇവള് ചുമ്മാ പറയാ ദേവ... ചെന്ന അന്നുതൊട്ട് എന്റെ ഏട്ടൻ കഴിച്ചുകാണുമോ.... ഏട്ടൻ എന്തെടുക്കുവായിരിക്കും... വഴക്കിടാത്തോണ്ട് ഒരു സുഖമില്ല എന്ന് പറഞ്ഞ് നടക്കായിരുന്നു... അത് കേട്ട് ദേവന്റെ മുഖം സൂര്യനുദിച്ച പോലെ പ്രകാശിച്ചു... ""ഞാൻ വെറുതേ പറഞ്ഞതല്ലേ.... എന്റെ ഏട്ടനെ ഞാൻ മിസ്സ്‌ ചെയ്യണ്ടിരിക്കുവോ...? പിന്നെ ചുമ്മാ ചൊറിയുമ്പോൾ ഒരു സുഖം... അത് കേട്ട് ദേവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. ""അയ്യേ നോക്കമ്മേ... ഈ ഏട്ടൻ കുഞ്ഞാവയെ... ""പോടീ... ദച്ചു പറഞ്ഞതും ദേവൻ ഒരു പിണക്കം മാറിയ ചിരിയോടെ എല്ലാവരെയും നോക്കി. ശരിക്കും അവനപ്പോൾ ദച്ചുവിന്റെ ഏട്ടൻ മാത്രം ആയി മാറുകയായിരുന്നു.... തനിക്ക് പരിഭവിക്കാനും പിണങ്ങാനും തല്ലുകൂടാനും അങ്ങനെ ആരുമില്ലല്ലോ എന്നോർക്കേ വൈഗയിൽ ഒരു കുഞ്ഞ് നൊമ്പരം ഉടലെടുത്തു. ""എന്നേ മിസ്സ്‌ ചെയ്തില്ലേ...?

ദച്ചു ദേവനെയും വൈഗയെയും മാറി മാറി നോക്കികൊണ്ട് ചോദിച്ചു. ""പിന്നെ മിസ്സ്‌ ചെയ്യാതെ... എനിക്ക് നീ ഇല്ലാതെ ശരിക്കും ഉറക്കം വരുന്നുണ്ടായിരുന്നില്ല. """സത്യം...? വിടർന്ന മിഴികളോടെ നോക്കി ചോദിക്കുന്നവളെ നോക്കി വൈഗ ആണെന്ന് പറഞ്ഞു... ദച്ചു അവളെ കെട്ടിപിടിച്ച് കവിളിൽ ചുണ്ടുകൾ ചേർത്തു. വൈഗ ചിരിയോടെ അത് സ്വീകരിച്ചു. """മുത്തശ്ശിക്ക് ഇപ്പോ എങ്ങനെ ഉണ്ടമ്മേ...? ""കുഴപ്പം ഇല്ലെടാ.. നിന്നേ അന്വേഷിച്ചു. ഞാൻ വൈഗ മോളെക്കുറിച്ച് എല്ലാരോടും പറഞ്ഞു. എല്ലാവർക്കും കാണണം എന്ന്... രണ്ടാളും കൂടെ ഒരു ദിവസം അങ്ങോട്ടേക്ക് പോയി വാ... മോൾക്ക് തറവാടും കാണാലോ... ""ഞാൻ ചായ എടുക്കാം അമ്മേ.. """ എന്നാൽ പിന്നെ നിങ്ങള് റസ്റ്റ്‌ എടുക്ക് ഞാൻ പുറത്തുന്ന് എന്തെങ്കിലും വാങ്ങി വരാം... ""പെട്ടെന്ന് ആയിക്കോട്ടെ ഏട്ടാ...

എനിക്കൊരു ആനയെ തിന്നാനുള്ള വിശപ്പുണ്ട്. ദച്ചു വയറും തടവികൊണ്ട് പറഞ്ഞു. ദേവൻ പെട്ടെന്ന് തന്നെ ഒരുങ്ങി കാപ്പി വാങ്ങാൻ പോയി. "" മോൾടെ കൈ എങ്ങനെ ഉണ്ട്...? ആകുലതയോടെ അവർ കൈ പിടിച്ച് നോക്കുന്ന കാണെ വൈഗയ്ക്ക് ആ സ്‌നേഹം എന്നും കൂടെ വേണമെന്ന് തോന്നി... ഒപ്പം ദേവന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. താൻ വേറെ ഒരിടത്തുനിന്ന് വന്നതാണെന്ന ഓർമ്മപോലും അപ്പോൾ അവളിലില്ലായിരുന്നു... തീർത്തും ആ വീട്ടിലെ ഒരാളായി മാറിക്കഴിഞ്ഞിരുന്നു വൈഗ. ദേവൻ കഴിക്കാനുള്ളതുമായി വന്നതും എല്ലാവരും ഒരുമിച്ചിരുന്ന് കാപ്പി കഴിച്ചു..... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story