❣️വൈഗ❣️: ഭാഗം 12

vaika

എഴുത്തുകാരി: മയിൽപ്പീലി

ആകുലതയോടെ അവർ കൈ പിടിച്ച് നോക്കുന്ന കാണെ വൈഗയ്ക്ക് ആ സ്‌നേഹം എന്നും കൂടെ വേണമെന്ന് തോന്നി... ഒപ്പം ദേവന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. താൻ വേറെ ഒരിടത്തുനിന്ന് വന്നതാണെന്ന ഓർമ്മപോലും അപ്പോൾ അവളിലില്ലായിരുന്നു... തീർത്തും ആ വീട്ടിലെ ഒരാളായി മാറിക്കഴിഞ്ഞിരുന്നു വൈഗ. ദേവൻ കഴിക്കാനുള്ളതുമായി വന്നതും എല്ലാവരും ഒരുമിച്ചിരുന്ന് കാപ്പി കഴിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അന്ന് വൈകും വരെയും ദച്ചുവുമായി നടക്കുകയായിരുന്നു... തറവാട്ട് വിശേഷങ്ങൾ വാ തോരാതെ പറയുന്നുണ്ടായിരുന്നു അവൾ... അത് കേൾക്കുമ്പോൾ തന്നെ അവിടേക്ക് പോകാൻ തോന്നി. ദേവേട്ടൻ പുറത്തേക്ക് പോയിട്ട് വന്നില്ല . അച്ഛൻ രാത്രി ആകുമ്പോഴേക്കും എത്തുമെന്ന് പറഞ്ഞതുകൊണ്ട് അമ്മ രാത്രിയിലേക്കുള്ളതൊക്കെ ഒരുക്കി... വിളക്ക് വച്ച് പ്രാർത്ഥിച്ചതിന് ശേഷം ദച്ചുവും വൈഗയും കൂടി അടുക്കളയിലേക്ക് പോയി. അവിടെ അമ്മ തെരളി ഉണ്ടാക്കുകയിരുന്നു...

ദച്ചുവും വൈഗയും അവരുടെ ഒപ്പം നിലത്തിരുന്നു. വൈഗ കുഴച്ച മാവിൽ നിന്നും കുറച്ചെടുത്തതും അമ്മ അവളുടെ കൈയ്യിൽ അടി വച്ചിരുന്നു... """ഈ പെണ്ണ് നോക്ക് കാണിക്കുന്നത്... സുഭദ്രമ്മ കൂർപ്പിച് നോക്കി പറഞ്ഞതും അവൾ ചുണ്ട് പുളുത്തി. നല്ല രുചിയാ ചേച്ചി... ദച്ചു കുറച്ചെടുത്തു അവളുടെ കൈയ്യിലേക്ക് കൊടുത്തു. ഒരു കൗതുകം കൊണ്ട് വൈഗ രുചിച്ച് നോക്കി. പഴംവും തേങ്ങയും ശർക്കരയും ഏലക്കയും സ്വൽപ്പം ജീരകവും ഇട്ട് കുഴച്ച അരിമാവും ഗോതമ്പും ചേർത്തിളക്കിയ മാവിന് വല്ലാത്തൊരു രുചിയുണ്ടായിരുന്നു. സുഭദ്രമ്മ അത് വാരി വയണയിലയിൽ നിറച്ച് ഇഡലി തട്ടിലേക്ക് വയ്ക്കുകയിരുന്നു... അവസാനത്തെ തെരളിയും അടുക്കോടെ വച്ചിട്ട് അമ്മ അത് അടുപ്പിലേക്ക് വച്ചു... """ദേവന് വല്യ ഇഷ്ട്ടാ തെരളിയപ്പം... മോള് കഴിച്ചിട്ടുണ്ടോ...? ""ഇല്ല... ഒരിക്കൽ കുഞ്ഞിലേ അമ്മ വീട്ടിൽ വന്നപ്പോൾ മുത്തശ്ശി മാറ്റി വച്ചിരുന്നു ഏതോ അമ്പലത്തിൽ ഉണ്ടാക്കിയത്... ""

"ആഹ്ഹ് അത് മാടനൂട്ടിന് ഉണ്ടാക്കുന്ന പ്രസാദമാ... ""ഹ്മ്മ് കഴിക്കാൻ പറ്റിയില്ല... നേരം വൈകി വന്നതുകൊണ്ട് ഞാൻ ഉറങ്ങിയിരുന്നു... പിറ്റേന്നായപ്പോൾ അത് ചീത്തയായി പോയി... ""സാരല്ലട്ടോ മോളേ ഇഷ്ട്ടം പോലെ കഴിച്ചോ... """അമ്മേ... പുറത്തുന്ന് ദേവന്റെ ശബ്ദം കേട്ടു... അങ്ങോട്ടേക്ക് പോകുന്നതിന് മുന്നേ അവൻ അടുക്കയിലേക്ക് വന്നിരുന്നു... """എന്താണ് എല്ലാരും കൂടി എവിടെ പരിപാടി...? """ഞങ്ങള് ഓരോന്ന് പറഞ്ഞിരിക്കുകയായിരുന്നു... അപ്പോഴേക്കും ചെറിയ രീതിയിൽ പാത്രത്തിൽ നിന്നും ആവി വന്നിരുന്നു... തെരളിയുടെ മണം മൂക്കിലേക്ക് പടർന്നു കയറി.. """തെരളിയാണോ അമ്മേ... ഒരു കുഞ്ഞിന്റെ ആകാംഷയോടെ ദേവൻ ചോദിച്ചു. ""ഹ്മ്മ് അതേ തറവാട്ടിൽ നിന്ന് മുത്തശ്ശി നിനക്ക് കൊടുത്ത് വിട്ടതാ... പഴമായി വച്ചിരുന്നാൽ നീ അധികം കഴിക്കില്ലലോ... അതാ ഞാൻ തൊടിയിൽ വയണയില നിൽക്കുന്നകണ്ടപ്പോൾ നിനക്ക് ഇഷ്ട്ടം ഉള്ള തെരളി ഉണ്ടാക്കാമെന്ന് വച്ചേ... ""

"ഹ്മ്മ്... എന്നാ നിങ്ങൾ അപ്പുറത്തേക്ക് പൊയ്ക്കോ ഇത് ആയികഴിയുമ്പോ ഞാൻ കൊണ്ട് വരാം... അമ്മ അത് പറഞ്ഞതും ദച്ചു ഹാളിൽ തന്നെ ടി വിക്ക് മുന്നിൽ ചെന്നിരുന്നു. വൈഗയും ദേവനും ഒപ്പം ചെന്നിരുന്നെങ്കിലും ഇടതടവില്ലാതെ ഇരുവരുടെയും നോട്ടം പരസ്പരം നീളുന്നുണ്ടായിരുന്നു.... എന്തൊക്കെയോ സന്തോഷങ്ങൾ പൊതിയും പോലെ... കുറേ നേരത്തിന് ശേഷം അമ്മ ആവി പറക്കുന്ന തെരളിയുമായി വന്നു. അതിന്റെ രുചി ലോകത്ത് എവിടെയും കിട്ടില്ലെന്ന്‌ തോന്നി വൈഗയ്ക്ക്... കഴിച്ച് പകുതിയായപ്പോഴേക്കും അച്ഛനും എത്തിയിരുന്നു.. പിന്നെ അച്ഛനും കഴിക്കാൻ കൂടി... ഓരോ കാര്യങ്ങൾ പറഞ്ഞ് ആ ദിവസവും കടന്ന് പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അടുത്ത രണ്ട് ദിവസങ്ങൾ അവധി ദിവസങ്ങൾ ആയതുകൊണ്ട് ദച്ചു ഒപ്പം ഉണ്ടായിരുന്നു... അതുകൊണ്ട് വൈഗയ്ക്ക് ബോറടിച്ചില്ല... കുളത്തിൽ കുളിച്ച കാര്യങ്ങൾ പറഞ്ഞു വൈഗ. """ചേച്ചി ഇവിടുത്തെ കുളമല്ലേ കണ്ടിട്ടുള്ളു..

. ആ ഇടവഴിയില്ലേ അവിടുന്ന് നേരെത്തെ കിഴക്കോട്ട് പോയാൽ ആമ്പൽ കുളമുണ്ട്... """ആണോ... വൈഗ ആകാംഷ നിറഞ്ഞ സ്വരത്തോടെ ചോദിച്ചോ... ""ആന്നെ... നിറയെ വെള്ളയും വയലറ്റും ആമ്പൽ പൂക്കളാ...! """ദച്ചു നമുക്ക് അവിടേക്ക് പോയാലോ... ""എങ്കിൽ വാ നമുക്ക് അമ്മയോട് ചോദിച്ചിട്ട് പോകാം വൈഗേച്ചീ...! ഇരുവരും അനുവാദത്തിനായി സുഭദ്രമ്മയുടെ അടുക്കലേക്ക് ഓടി. ""എന്തിനാ ദച്ചു ഇങ്ങനെ ഓടി പാഞ്ഞു വരണേ... എവിടെയെങ്കിലും തട്ടി വീണാൽ ദേവന്റെ കൈയ്യിൽ നിന്ന് നിനക്ക് കണക്കിന് കിട്ടും ട്ടോ... """ഹ ഹ.. അവൾ വീഴാട്ടടോ... എന്നിട്ട് വേണം ഇവൾ അടങ്ങി ഇരിക്കുന്നത് എനിക്കൊന്ന് കാണാൻ... അച്ഛൻ അവരുടെ സംസാരം കേട്ട് അവിടേക്ക് വന്നുകൊണ്ട് പറഞ്ഞു. അത് കേൾക്കേണ്ടി ദച്ചു അയാളെ നോക്കി ചുണ്ട് കോട്ടി. """അമ്മേ ഞങ്ങൾ ആമ്പൽ കുളം കാണാൻ പൊയ്ക്കോട്ടേ...? അമ്മയെയും അച്ഛനെയും മാറി മാറി നോക്കികൊണ്ട്‌ വൈഗ ചോദിച്ചു. """രണ്ടാളും പോയിക്കോ പോകുന്നതൊക്കെ കൊള്ളാം നേരത്തെ വന്നേക്കണം... അച്ഛൻ പറഞ്ഞുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ഫോൺ റിങ് ചെയ്തു...

അത് അറ്റൻഡ് ചെയ്തുകൊണ്ട് അദ്ദേഹം കുറച്ച് മാറി നിന്ന് കാര്യം പറഞ്ഞു. """അമ്മേ എനിക്ക് ഒരു ചായ.. ദേവൻ അതും ചോദിച്ച് അവിടേക്ക് വന്നു. """ദച്ചു ആ ഫ്ലാസ്കിൽ നിന്ന് ചായ ഒഴിച്ച് ഏട്ടന് കൊടുക്ക്... ദച്ചു ചായ ഗ്ലാസിലേക്ക് എടുത്തു. """ദേവാ... """എന്താ അച്ഛാ.. കാൾ കഴിഞ്ഞ് വന്ന് അച്ഛൻ അവനെ വിളിച്ചു. ""നിനക്കെന്നാ ഒഴിവ്...? """ഇനി ഒരു മൂന്നാല് ദിവസത്തേക്ക് പ്രത്യേകിച്ച് തിരക്കുകൾ ഒന്നുമില്ലച്ഛാ...! എന്തേ..? """അത് ഫോൺ തറവാട്ടിൽ നിന്നാ... നീ അങ്ങോട്ട് ചെല്ലുന്നില്ലേന്ന് ചോദിക്കുന്നു...മുത്തശ്ശിക്ക് കാണണമെന്ന്. വൈഗയെ കാണുമ്പോൾ അവളെ പിരിഞ്ഞ് പോകാനും വയ്യ. എന്നാൽ തറവാട്ടിൽ പോകാതെയും വയ്യ. തിരക്കില്ലെന്ന് പറഞ്ഞും പോയി. വൈഗയും അവൻ പോകുന്നതിൽ ഒരശ്വസ്ഥത തന്നെ മൂടുന്നതറിഞ്ഞു... പിരിയാൻ കഴിയാത്ത വിധം മനസ്സ് തുറക്കാതെ... നോട്ടങ്ങളിലൂടെ വാക്കുകളിലൂടെ പ്രണയം പകരാൻ കഴിയുമോ...? ❤️❤️ """എന്നാൽ പിന്നെ പോയി വാ...

കുറച്ച് ദിവസം അവിടെ നിൽക്കാമല്ലോ... """എന്നാ ഞാനും വരട്ടെ ഏട്ടാ... ""അയ്യടി സ്കൂളിൽ പോകാതിരിക്കാൻ പെണ്ണിന്റെ അടവ്... നീ ഇന്നലെ അല്ലേ ഇങ്ങോട്ട് വന്നേ...? ദച്ചു ഇളിച്ചു കാണിച്ചു. """എനിക്ക് വരാൻ പറ്റില്ല. കുറച്ച് തിരക്കുകൾ ഉണ്ട്... നീ ഒറ്റയ്ക്ക് പോകണമല്ലോ..! ഒരു കാര്യം ചെയ്യ് വൈഗ മോളെയും കൂട്ടിക്കോ... അവൾ അവിടുത്തെ കാഴ്ചകൾ ഒക്കെ കാണട്ടെ...! ""ഞാനും അത് പറയാൻ വരായിരുന്നു ഏട്ടാ... മോളും കൂടെ ചെല്ല്.. ""എന്നാ പിന്നെ കൊണ്ട് പോകാനുള്ളതൊക്കെ തയ്യാറാക്കിക്കോ... കുളത്തിൽ പിന്നെ ഒരിക്കൽ പോകാം... അച്ഛൻ വൈഗയോടായി പറഞ്ഞു. ദേവന് മനസ്സിൽ സന്തോഷം അടക്കാനായില്ല... വീണ്ടും അവളും താനും മാത്രമായി കുറച്ച് ദിനങ്ങൾ...! വൈഗയ്ക്കും ഉള്ളിൽ ആവേശം ആയിരുന്നു.. അവിടം ഒക്കെ കാണാൻ അവളത്രയ്ക്ക് കൊതിച്ചിരുന്നു... അതിലുപരി ദേവനൊപ്പം ഒരു യാത്ര...

ആവൾക്കുള്ളിൽ ആകാംഷ നിറഞ്ഞു. ഇരുവരും ഒരുക്കങ്ങൾക്കായി മുറിയിലേക്ക് പോയി. """ഓഹ് ഈ കൊച്ച് കുരുപ്പിനെ കൂടി എങ്ങോട്ടേലും പറഞ്ഞ് വിട്ടിരുന്നെങ്കിൽ എനിക്ക് എന്റെ ഭാര്യയുടെ കൂടെ കുറച്ച് സമയം ഇരിക്കാമായിരുന്നു... ഞാൻ അപ്പോഴേ പറഞ്ഞതല്ലേ സുഭദ്രേ ഇവളെ ആ തുണി വിൽക്കാൻ വരുന്ന തമിഴന്റെ അടുത്ത് നിന്ന് വാങ്ങേണ്ടന്ന്...! ദച്ചുവിനെ ഇടം കണ്ണിട്ട് നോക്കികൊണ്ട്‌ രാജശേഖരൻ പറഞ്ഞതും അവിടെ മുഖം ഇപ്പോൾ പൊട്ടുന്ന കണക്ക് ആയിരുന്നു... """അമ്മേ...! """സത്യമാടി... ഞാനല്ലേ ആ പഴനിച്ചാമീടെ കൈയ്യിൽ നിന്ന് അന്ന് പതിനായിരം രൂപ കൊടുത്ത് വാങ്ങിയത്... അത് കേൾക്കേ അയാളെ നോക്കി ചുണ്ട് കോട്ടി രണ്ട് സൈഡിലായി പിന്നിയിട്ട മുന്നിലേക്ക് കിടന്ന ഒരു സൈഡിലെ മുടി വാശിയിൽ പിന്നിലേക്ക് വീശി ഇട്ട് ആവൾ ചവിട്ടി തുള്ളി പോയി... """ദച്ചൂ... അച്ഛൻ വെറുതേ പറഞ്ഞതാ മോളേ.. പിന്നിൽ നിന്നും അവർ പറയുന്നതൊന്നും കേൾക്കാതെ ദച്ചു പോയി.. """നിങ്ങൾക്ക് എന്താ ഏട്ടാ... ചുമ്മാ അവളെ വഴക്കുണ്ടാക്കാൻ...! """ഇതൊരു രസല്ലേ... ആയാൾ ഒരു ചിരിയോടെ പറഞ്ഞു...... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story