❣️വൈഗ❣️: ഭാഗം 13

vaika

എഴുത്തുകാരി: മയിൽപ്പീലി

പിന്നിൽ നിന്നും അവർ പറയുന്നതൊന്നും കേൾക്കാതെ ദച്ചു പോയി.. """നിങ്ങൾക്ക് എന്താ ഏട്ടാ... ചുമ്മാ അവളെ വഴക്കുണ്ടാക്കാൻ...! """ഇതൊരു രസല്ലേ... ആയാൾ ഒരു ചിരിയോടെ പറഞ്ഞു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദേവനും വൈഗയും പെട്ടെന്ന് തന്നെ ഒരുങ്ങി ഇറങ്ങി. """ചെന്നിട്ട് വിളിക്കണേ മക്കളേ... ""നീ അവന്റെ കാര്യത്തിൽ ടെൻഷൻ ആവണ്ടടോ... പിന്നെയും ദേ ഈ നിക്കുന്ന പെണ്ണാണെങ്കിൽ ടെൻഷൻ അടിച്ചോ... ആരെങ്കിലും കോലുമിട്ടായി കാട്ടി വിളിച്ചാൽ ഇളിച്ചോണ്ട് പൊക്കോളും... 🤭🤭 ""അമ്മേ... ☹️☹️ ""എന്തിനാ അച്ഛാ അവളെ വഴക്കിടണെ...? ആയാളതിനൊന്ന് കണ്ണുചിമ്മി കാണിച്ചു... ""ദേവന്റെ ഒപ്പം ഉണ്ടാവണേ മോളേ... തനിയെ എങ്ങും പോയേക്കല്ലേ.. സുഭദ്രമ്മ വാത്സല്യത്തോടെ വൈഗയോട് പറഞ്ഞു. ഇരുവരും കാറിൽ കയറി എല്ലാരോടും യാത്ര പറഞ്ഞിറങ്ങി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പോകുന്ന വഴികൾ അത്രയും മനോഹരമായിരുന്നു...

തണൽ മരങ്ങളും കൈത്തൊടുകളും ഒക്കെ നിറഞ്ഞത്... "ടോ... കൊച്ചുകുഞ്ഞിനെപോലെ പുറത്തേക്ക് കണ്ണും നട്ടിരിക്കുന്ന അവളെ കാണെ ദേവൻ വിളിച്ചു.. """ഞാൻ ഇവിടെ ഉണ്ടെന്ന് മറന്ന് പോയോ..? '""എന്ത് രസാ ദേവേട്ടാ ഇവിടൊക്കെ നല്ല കാറ്റും പൂക്കളുടെ ഒക്കെ മണവും... വൈഗ ചിരിയോടെ പറഞ്ഞു. ദേവൻ ചിരിയോടെ അത് കേട്ടിരുന്നു... സംസാരങ്ങൾ നീണ്ടുപോയി... ഇതിനിടയിൽ വീട്ടിൽനിന്നും വിളിച്ചിരുന്നു... കാർ ഇടവഴി കഴിഞ്ഞ് ഒരു ചെമ്മൺ പാതയിലേക്ക് നീങ്ങി... നേരം അപ്പോഴേക്കും സന്ധ്യ ആകാറായിരുന്നു... വണ്ടി ഒരു വലിയ തറവാടിന് മുന്നിൽ എത്തി നിന്നു... വൈഗയുടെ കണ്ണുകൾ മിഴിഞ്ഞു... ദേവന്റെ വീടിനെക്കാൾ വലുത്... """ടോ... ഇറങ്ങ്... ""ചേട്ടായീ... കാറ് തുറന്നതും രണ്ട് പെൺകുട്ടികൾ ഓടി വന്ന് ദേവനെ ചുറ്റിപ്പിടിച്ചു. ദേവനവരെ ചേർത്ത് നിർത്തി... ദേവൻ പോക്കറ്റിൽ നിന്നും രണ്ട് ഡയറി മിൽക്ക് എടുത്ത് ഇരുവർക്കും നീട്ടി.. """

വൈഗേ... ഇതാണ് ന്റെ ചെറിയമ്മാമ്മേടെ മക്കള് വൃന്ദയും വാമികയും... """ഇതാരാണെന്ന് മനസ്സിലയോ രണ്ടാൾക്കും...? """ഹ്മ്മ് ദേവേട്ടൻ കല്യാണം കഴിക്കാൻ പോകുന്ന ചേച്ചി അല്ലേ...? ദേവൻ എന്ത് പറയണമെന്നറിയാതെ നിന്നു. """ഇതാരാ നിങ്ങളോട് പറഞ്ഞേ...? വൈഗ അവരുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു. """ദച്ചുവേച്ചി പറഞ്ഞല്ലോ... """ഈ പെണ്ണ്... ദേവൻ പിറുപിറുത്തു. """അവിടെ തന്നെ നിൽക്കാണോ കുട്ടികളേ... ഉമ്മറത്തേക്ക് വന്നുകൊണ്ട് ഒരു സ്ത്രീ ചോദിച്ചു. ""വാടോ... ദേവൻ വൈഗയോട് പറഞ്ഞ് ചിരിയോടെ അകത്തേക്ക് നടന്നു. """നിന്നേ ഒന്ന് കാണാൻ കിട്ടില്ലല്ലോ ചെക്കാ... ദേവന്റെ കൈക്ക് ഒരടി കൊടുത്തുകൊണ്ട് അവർ പറഞ്ഞു. ""ഹ ഹ... ചെറിയമ്മേ... ഇത്... ""മനസ്സിലായി... വൈഗ അല്ലേ.. ""ആഹാ തന്നെ എല്ലാർക്കും അറിയാലോ...! ദേവൻ കളിയായി പറഞ്ഞു. ""കയറിവാ... അവർ സ്‌നേഹത്തോടെ അകത്തേക്ക് വിളിച്ചു. """മുത്തശ്ശി എവിടെ ചെറിയമ്മേ...?

""ഇത്രയും നേരം നിങ്ങളെ നോക്കി ഇവിടെ തന്നെ ഇരിപ്പുണ്ടായിരുന്നു... അധികം നേരം ഇരിക്കാൻ പറ്റാത്തതുകൊണ്ട് ഇപ്പോ ഒന്ന് കിടക്കാൻ പോയി... മുറിയിലുണ്ട് .. ""എന്നാ ഞാൻ കാണട്ടെ. ദേവൻ മുത്തശ്ശിയുടെ മുറിയിലേക്ക് നടന്നു. ഒപ്പം വൈഗയും. """മുത്തശ്ശിക്കുട്ടി.... മയങ്ങിയ കണ്ണുകൾ തുറന്നവർ നോക്കി... മുന്നിൽ ദേവനെ കണ്ടതും ആ വൃദ്ധയുടെ കണ്ണുകൾ തിളങ്ങി.. """ദേവൂട്ടാ... അവർ വിളിച്ചുകൊണ്ട് തന്നെ എഴുന്നേൽക്കാൻ തുടങ്ങി. ദേവൻ അവരെ താങ്ങി ഇരുത്തി.. """ എത്ര നാളായി കുട്ട്യേ നിന്നെ കണ്ടിട്ട്.. അവന്റെ മുഖത്തൊക്കെ തലോടി നോക്കികൊണ്ട്‌ അവർ പറഞ്ഞു. ""തിരക്കായി പോയിട്ടാ മുത്തശ്ശി... ""ഇത്... ""ഇതാ മുത്തശ്ശി വൈഗ... അവരൊരു ചിരിയോടെ അവളെ അടുത്തേക്ക് വിളിച്ചു... """ സുഖാണോ മോൾക്ക്... അവർ അവളുടെ കൈയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു. """ഹ്മ്മ്... മുത്തശ്ശിക്കോ... ""എനിക്കിനി എന്താണ് കുട്ട്യേ... ന്നാലും എനിക്ക് ഇവിടെ സുഖാണ്... അവർ പറഞ്ഞു..

""രണ്ടാളും ചെന്ന് ഒന്ന് കുളിച്ച് വായോ... """ഹ്മ്മ് എന്നാ ചെല്ല് കുട്യോളെ... എന്തെങ്കിലും കഴിക്ക്... അവർ പറഞ്ഞതും ദേവനും വൈഗയും ചെറിയമ്മയ്ക്ക് പിന്നാലെ നടന്നു. കുളിച്ച് രണ്ടാളും ആഹാരം കഴിച്ചു. ഒരുപാട് നേരം യാത്ര ചെയ്തതുകൊണ്ട് നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ദേവാ.. """ന്താ മുത്തശ്ശി... ""കുറേ ആയില്ലേ തറവാട്ടമ്പലത്തിൽ പോയിട്ട് ഒന്ന് തൊഴുത് വാ... """ഞാനും പറയാൻ ഇരിക്കുകയായിരുന്നു അമ്മേ ചായയും കൊണ്ട് ചെറിയമ്മ വന്ന് പറഞ്ഞു... ""ന്നാ കൂടെ ആ കുട്ടിയേം കൂട്ടിക്കോ... അത് ഇവിടം ഒന്നും കണ്ടിട്ടില്ലല്ലോ... ദേവൻ അതിന് സമ്മതം പറഞ്ഞു. വൈഗയേയും കൂട്ടി അമ്പലത്തിലേക്ക് പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അമ്പലം വളരെ മനോഹരമായിരുന്നു. ദേവനും വൈഗയും ചേർന്ന് അമ്പലത്തിൽ നിന്ന് തൊഴുതു... അമ്പലത്തിലെ വിളക്കുകൾക്കിടയിൽ കണ്ണുകളടച്ചു പ്രാർത്ഥിക്കുന്ന വൈഗയെ ദേവൻ ഒരു ചിരിയോടെ നോക്കി...

ഒപ്പം പോകും മുന്നേ അവളോട് തന്റെ ഇഷ്ട്ടം പറയണം എന്നവൻ ഉറപ്പിച്ചു. നീല ഉടുപ്പും മഞ്ഞ പാവാടയും ആണ് വൈഗയുടെ വേഷം. കണ്ണുകൾ നന്നായി എഴുതി ഒരു കുഞ്ഞ് പൊട്ടും മാത്രമാണ് ഒരുക്കാമെന്ന് പറയാൻ ... അവളുടെ കാതിൽ പറ്റിച്ചേർന്ന് കിടക്കുന്ന ജിമിക്കിയിലേക്ക് ദേവന്റെ നോട്ടം പാഞ്ഞു... പിന്നീട് വിയർപ്പ് പൊടിഞ്ഞ മേൽച്ചുണ്ടിലേക്കും... കഴുത്തിൽ പറ്റിച്ചേർന്ന നേർത്ത മാലയിലേക്കും... ഒടുവിൽ കഴുത്തിനും താടിക്കും ഇടയിലായി പൊട്ട് കുട്ടിയപോലെയുള്ള ആ കുഞ്ഞ് മറുകിലേക്കും... """ഭഗവതി ശ്രീകോവിലിനുള്ളിലാണ് ഉള്ളത്... അവിടെ നോക്കി തൊഴാ.. പുറകിൽ അവിടുത്തെ കഴവ ചെയ്യുന്ന പ്രായമായ ഒരു മനുഷ്യൻ പറഞ്ഞതും ദേവൻ ചമ്മലോടെ നോട്ടം മാറ്റി... വൈഗ ചുറ്റും നോക്കുമ്പോൾ ദേവൻ തൊഴുത് നിൽക്കുകയായിരുന്നു... ചുറ്റും ഒന്ന് നോക്കി അവൾ പിന്നെയും പ്രാർത്ഥനയിൽ മുഴുകി... അവൾ കണ്ണുകളടച്ചതും ദേവൻ കണ്ണുകൾ തുറന്ന് നോക്കി. "

""ഇവളെ എന്റെ നല്ല പാതിയായി ഈ ജീവിതകാലം മുഴുവൻ എനിക്ക് വേണം... വൈഗ ഇനി ഇവിടെ വരുന്നത് ഞാൻ ചുവപ്പിച്ച സിന്ദൂര രേഖയുമായിട്ടാവണം... ദേവൻ അവളെ നോക്കിയിട്ട് ഭഗവതിയെ നോക്കി പറഞ്ഞു. എന്തോ പ്രാർത്ഥിച്ച സംതൃപ്തിയിൽ വൈഗയുടെ ചോടിയും വിരിഞ്ഞിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""വൈഗേച്ചീ...വായോ നമുക്ക് പോകാം... വൃന്ദയും വാമിയും അവളോട് വേഗത്തിൽ കൂട്ടായിരുന്നു... കാവിനടുത്തേക്ക് പോകാനാണ് പ്ലാൻ... """ ഹ്മ്മ് ശെരി പോകാം വൈഗയും സമ്മതം മൂളി... """ചെറിയമ്മേ.... മൂവരും അവരുടെ അടുത്തേക്ക് നടന്നു. അവരെന്തോ ജോലിയിൽ ആയിരുന്നു. ""മ്മേ ഞങ്ങൾ കാവിനടുത്ത് പൊയ്ക്കോട്ടേ... കാവിൽ കേറില്ല... """അതിപ്പോ... ""ചെറിയമ്മേ ഞാനും ഉണ്ട് ഇവരുടെ ഒപ്പം ഞാൻ നോക്കിക്കൊള്ളാം... """ഹ്മ്മ് ശെരി ദേവനോടും പറഞ്ഞിട്ട് പോ... ""ദേവേട്ടൻ ബുക്ക്‌ വായിക്കാ പറഞ്ഞാ വിടില്ല അമ്മേ... വാമി ചിണുങ്ങി...

""പെട്ടെന്ന് വന്നോളാം... വൃന്ദയും കൂടി... രണ്ടാളും വാശി പിടിച്ചതും വൈഗയും ചെറിയമ്മയും സമ്മതിച്ചു. മൂന്നാളും കൂടി കവിനടുത്തേക്ക് നടന്നു... ഒരുപാട് അപ്പൂപ്പൻ താടികൾ പറന്ന് നടക്കുന്നുണ്ടായിരുന്നു അവിടെ... അവിടെ നിന്നാൽ കാവ് കാണാം... ഒരുപാട് മരങ്ങൾ തിങ്ങി നിറഞ്ഞ് നിൽപ്പുണ്ട്... കൂവളക്കായ പാകമായ മണം വരുന്നുണ്ട്... വളരെ ശാന്തമായ സ്ഥലം... ചെറിയ തോതിൽ കാറ്റ് വീശുന്നുണ്ട്.. വൈഗ അപ്പൂപ്പൻ താടികൾ പറത്തിക്കൊണ്ടിരുന്നു... ""ചേച്ചി... നോക്കിയേ.. വൃന്ദ കൈകൾ നീട്ടികൊണ്ട് പറഞ്ഞു. ""ഇതെന്താ...?? ""അറിയില്ലേ... ഇതാ മഞ്ചാടി... ദേ അവിടെ നിറയെ ഉണ്ട്. വൃന്ദ പറഞ്ഞതും വൈഗ അവിടേക്ക് നടന്നു. മഞ്ചാടി മരത്തിന് കീഴിൽ ഒരുപാട് മഞ്ചാടിക്കുരു ഉണ്ടായിരുന്നു.... വൈഗ അത് ആവേശത്തോടെ പെറുക്കാൻ തുടങ്ങി. വാമിയും വൃന്ദയും ഒപ്പം കൂടി... വാമിയും വൃന്ദയും പെറുക്കിയത് കൂടി വൈഗയുടെ കൈയ്യിലേക്ക് കൊടുത്തു.

""പോകാം...?? വൈഗ ചോദിച്ചതും എല്ലാവരും വീട്ടിലേക്ക് പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഏറെ നേരം പുസ്തകം വായിച്ചിരുന്നിട്ട് ദേവൻ അത് മാറ്റിവച്ചു... ""വൈഗയുടെയും കുട്ടികളുടെയും അനക്കം ഒന്നുമില്ലല്ലോ... എല്ലാം ഇവിടെ പോയി...! സ്വയം പറഞ്ഞ് ദേവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ഞാനിത് ദേവേട്ടനെ കാണിച്ചിട്ട് വരാം... വൈഗ സന്തോഷത്തോടെ അതുമായി മുകളിലേക്കോടി.... ഇതേ സമയം അവളെ നോക്കാനായി ദേവൻ കോണിപ്പടി ഇറങ്ങുകയായിരുന്നു... ""ദേവേട്ടാ... ""വൈഗേ സൂക്ഷിച്ച്... അവളെ കണ്ടതും ദേവൻ പറഞ്ഞു... പറഞ്ഞ് തീർന്നതും വൈഗ ഓടിക്കയറിയതും പാവാടയിൽ തട്ടി ദേവന്റെ മേലേക്ക് വീണു. വീഴാതെ അവളെ പിടിക്കാൻ നോക്കിയതും ബാലൻസ് തെറ്റി ദേവനും വൈഗയും നിലത്തേക്ക് വീണു. വൈഗയുടേ കൈയ്യിലെ മഞ്ചാടികൾ ചിന്നിച്ചിതറി ഇരുവരുടെയും മുകളിൽ വർഷിച്ചു...

പടിക്കെട്ടുകളിൽ നിന്നും മഞ്ചാടികൾ തെറിച്ചുവീണുകൊണ്ടിരുന്നു ദേവന്റെ കൈകൾ വൈഗയുടെ ഇടുപ്പിൽ മുറുകി... പ്രതീക്ഷിക്കാതെയുള്ള വീഴ്ചയിൽ ദേവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ മുദ്രണം ചാർത്തി.. വൈഗയുടെ കൈകൾ മിഴിഞ്ഞു വന്നു. അറിയാതെ കൈകൾ ദേവന്റെ ഷർട്ടിൽ മുറുകി. ഹൃദയം ഉച്ചത്തിൽ മിടിച്ചു. ഒരു നിമിഷത്തിന് ശേഷം ദേവൻ ബോധം വന്നപോലെ ഞെട്ടി മാറി... ഇരുവരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു. വൈഗയുടെ ചെന്നിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞു. കരിമഷി പടർന്നുതുടങ്ങിയ കണ്ണുകൾ പിടച്ചിലോടെ ദേവന്റെ മുഖമാകെ അലഞ്ഞു നടന്നു... ദേവനും എന്ത് ചെയ്യണമെന്നറിയാതെ അതേ നിലയിൽ നിന്നു. തിരിച്ചറിയാനാകാത്ത ഒരു വികാരം ഇരുവരെയും പൊതിഞ്ഞു... മഞ്ചാടികുരുക്കൾക്കിടയിൽ ആ നിമിഷത്തിൽ മാത്രം കുരുങ്ങി കിടന്നു ദേവനും വൈഗയും...... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story