❣️വൈഗ❣️: ഭാഗം 14

vaika

എഴുത്തുകാരി: മയിൽപ്പീലി

മഞ്ചാടികുരുക്കൾക്കിടയിൽ ആ നിമിഷത്തിൽ മാത്രം കുരുങ്ങി കിടന്നു ദേവനും വൈഗയും.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നിമിഷങ്ങൾക്കിപ്പുറം ദേവൻ ബോധം വന്നപോലെ ചാടി എഴുന്നേറ്റു. രണ്ടാൾക്കും പരസ്പരം നോക്കാൻ എന്തോ ഒരു മടി പോലെ... ""അത്... ഞാൻ കണ്ടില്ല... പെട്ടെന്ന്. ദേവൻ വാക്കുകൾ എണ്ണിപ്പെറുക്കി പറയാൻ ശ്രമിച്ചു... വൈഗയ്ക്ക് ഉയർന്നുതാഴുന്ന നെഞ്ചിടിപ്പിനെ യാഥാസ്ഥിതിയിൽ കൊണ്ട് വരാൻ കഴിയുന്നുണ്ടായിരുന്നില്ല... അവളാകെ വിയർത്തുകുളിച്ചിരുന്നു... """വൈഗേച്ചീ.... വൃന്ദയും വാമിയും അവിടേക്ക് വന്നു... രണ്ടാളും വൈഗയെയും ദേവനെയും മാറി മാറി നോക്കി നിന്നു... "'"എന്ത് പറ്റി ചേച്ചി... വാമി സംശയരൂപേനെ ചോദിച്ചു.. ""അയ്യോ മഞ്ചാടി ഒക്കെ നിലത്ത് പോയല്ലോ...! വൃന്ദയും കൂട്ടിച്ചേർത്തു. ""അത് ഞാൻ പടിയിൽ തട്ടി വീണതാ... അപ്പൊ ഒക്കെ കൈയ്യിൽ നിന്ന് പോയി... വൈഗ പറഞ്ഞൊപ്പിച്ചു... ""ആണോ.. ചേച്ചിക്ക് എന്തെങ്കിലും പറ്റിയോ... വാമി ആധിയോടെ ചോദിച്ചു...

""ഇല്ല വാമി... കുഴപ്പം ഒന്നും പറ്റിയില്ല... ""ഭാഗ്യം...!അല്ല ഏട്ടൻ എന്താ ഇവിടെ നിൽക്കുന്നെ...? ""അത് ... ഞാൻ.. ആ ഇയാള് വീണ ശബ്ദം കേട്ടപ്പോ വന്നതാ... ""അഹ്.. എന്നാ ചേച്ചി വാ... അപ്പുറത്തേക്ക് പോകാം... വൈഗയെയും കൂട്ടി അവർ നടന്നു... നടക്കുന്നതിനിടയിൽ വൈഗ ദേവനെ ഒന്ന് തിരിഞ്ഞു നോക്കി... എന്തെങ്കിലും പറ്റിയോ എന്ന് ചുണ്ടനക്കി ചോദിച്ചു. ദേവൻ ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു... വൈഗയും അതേ ചിരിയോടെ നടന്നു... പിന്നെയും ഇടയ്ക്ക് തിരിഞ്ഞ് നോക്കുമ്പോ തന്നിൽ തന്നെ നോട്ടമേയത് നിൽക്കുന്നവനെ കാണെ പെട്ടെന്ന് അവൾ മുഖം തിരിച്ചു. ""അവളോട് തന്റെ ഇഷ്ട്ടം പറയണമെന്ന് വച്ചാണ് താഴേക്ക് തിരക്കി വന്നത്... എന്നിട്ട് അത് നടന്നോ അതും ഇല്ല...! ദേവൻ ഓർത്തു.. അവൾ പോയിക്കഴിഞ്ഞതും നിലത്ത് ചിന്നിച്ചിതറി കിടക്കുന്ന മഞ്ചാടികൾ ഓരോന്നായി പെറുക്കിയെടുത്തു...

മുഴുവനും പെറുക്കിയതിന് ശേഷം അത് കൈകളിൽ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് നോക്കി.... ഒരു നിമിഷം നേരത്തെ നടന്നതൊക്കെ ഓർമയിൽ വന്നതും ദേവന് ഉള്ളിൽ സന്തോഷമോ ലജ്ജയോ അങ്ങനെ എന്തൊക്കെയോ കലർന്നൊരു വികാരം ഉടലെടുത്തു. അതിന്റെ പ്രതിഫലനം എന്നോണം അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു. മഞ്ചാടിയുമായി മുകളിലേക്ക് പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വാമികയോടും വൃന്ദയോടും ഒപ്പം കുറച്ച് നേരം ഇരുന്നിട്ട് വൈഗ മുറിയിലേക്ക് പോകുവാണെന്ന് പറഞ്ഞ് മുകളിലേക്ക് പോയി... കോണിപ്പടി കയറി മുകളിൽ എത്തിയതും വെറുതേ ദേവന്റെ മുറിയിലേക്ക് നോട്ടം പായിച്ചു... ചാരിയിട്ടിരിക്കുകയിരുന്നു.... പെട്ടെന്ന് ഒരു നാണം കലർന്ന ചിരിയോടെ വൈഗ മുറിയിൽ കയറി... മുറിയിലെ അലമാരയിലെ കണ്ണാടിയിൽ സ്വന്തം രൂപം ഒന്ന് നോക്കിയതും വൈഗയുടെ നെഞ്ചിടിപ്പുയർന്നു.. അറിയാതെ കൈകൾ കഴുത്തിലേക്ക് നീണ്ടു...

ഇപ്പോഴും ആ ചൂട് അവിടെ ഉള്ളപോലെ തോന്നുന്നു.... വൈഗയുടെ മുഖമാകെ ചുവപ്പ് രാശി പടർന്നു.... നേരത്തെ കൈയ്യിൽ നിറച്ച മഞ്ചാടിയേക്കാൾ ചുവപ്പുണ്ടായിരുന്നു അപ്പോൾ അവളുടെ മുഖത്ത്...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിന്നീട് ഉള്ള രണ്ട് ദിവസം വൈഗയും ദേവനും തമ്മിൽ ഒളിച്ചു കളിയായിരുന്നു.... ദേവൻ അവളോട് ഇഷ്ട്ടം പറയാനായി ഒന്ന് രണ്ട് തവണ നോക്കിയെങ്കിലും എപ്പോഴെങ്കിലും അവളുടെ നോട്ടം അവന്റെ നേർക്ക് പതിഞ്ഞാൽ ഉരുകി അലിഞ്ഞുപോകുന്നപോലെ തോന്നി ദേവന്....! പിന്നീട് തല്ക്കാലം ആ ഉദ്ദ്യമം മാറ്റി വച്ചു... വീട്ടിൽ ചെന്ന് എല്ലാവരോടുമായി പറയാമെന്ന് കരുതി ദേവൻ... 🔹🔹🔹🔹🔹❤️❤️❤️🔹🔹🔹🔹🔹 രണ്ട് ദിവസം പെട്ടെന്ന് പോയി... വാമിയും വൃന്ദയും ഒപ്പം ഉണ്ടായിരുന്നതിനാൽ മടുപ്പില്ലായിരുന്നു... ഇതിനിടയ്ക്ക് അമ്മയും ദച്ചുവും വിളിച്ചിരുന്നു... അവിടെ ചെന്നപ്പോൾ തന്നെ വേണ്ട എന്ന് പറഞ്ഞ് ചെറിയ ഒരു കുശുമ്പ് ഉണ്ടായിരുന്നു കക്ഷിക്ക്...

നിന്നേ കഴിഞ്ഞേ ആരും ഉള്ളൂ എന്ന് പറഞ്ഞപ്പോൾ തീരാവുന്ന ഒരു കുശുമ്പ്...! തിരികെ പോകാനായി ഒരുങ്ങുമ്പോൾ വാമിയും വൃന്ദയും സങ്കടത്തോടെ പിന്നാലെ ഉണ്ടായിരുന്നു... രണ്ടാളും മുഖം വീർപ്പിച്ച് വച്ചിരുന്നു... കാരണം വേറെ ഒന്നുമല്ല.. "തിരക്ക് ദേവേട്ടനല്ലേ വൈഗേച്ചി രണ്ട് ദിവസം കൂടി ഇവിടെ നിൽക്കട്ടെ എന്ന് പറഞ്ഞിട്ടും സമ്മതിക്കാത്തതിന്റെയാണ്... ഇനി എല്ലാവരെയും കൂട്ടി ഒരാഴ്ച നിൽക്കാമെന്ന് പറഞ്ഞിട്ടാണ് സമ്മതിച്ചത്... എന്നിട്ടും പരിഭവം പോയിരുന്നില്ല.. ""അവിടെ ചെന്നാൽ പിന്നെ ഞങ്ങളെ ഓർക്കുമോ ചേച്ചി...? മുറിയിൽ കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങുമ്പോൾ ആണ് വൃന്ദ ചോദിച്ചത്... വാമിക ചെറിയ വിഷമത്തോടെ ചോദിച്ചു... '""ഹ്മ്മ് നിങ്ങളെ രണ്ടാളെയും ഒരിക്കലും മറക്കില്ലാട്ടോ... രണ്ടാളും അവധി കിട്ടുമ്പോ അങ്ങോട്ടേക്ക് വായോ... അരികിലേക്ക് ചെന്ന് ഇരുകൈയ്യാലെ രണ്ടാളുടെയും കവിളിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു... ഇരുവരുടെയും മുഖം തെളിഞ്ഞു...

""ഹ്മ്മ് വരുന്നുണ്ട്... രണ്ടാളും സന്തോഷത്തോടെ പറഞ്ഞു. ""കഴിഞ്ഞോ... വാതുക്കൽ വന്ന് ദേവൻ ചോദിക്കുമ്പോ വൈഗ തലയാട്ടി... ""രണ്ടാളും നന്നായിട്ട് പഠിക്കണം ട്ടോ...! കട്ടിലിൽ കിടന്ന ഷോൾ ചുമലിൽ ഇട്ടുകൊണ്ട് രണ്ടാളെയും ചേർത്ത് പിടിച്ചു പറഞ്ഞു... രണ്ട് ദിവസം കൊണ്ട് ദച്ചുവിനെ പോലെ സ്വന്തമായിരുന്നു അവരും... പോകാനായി ഉമ്മറത്ത് എത്തുമ്പോൾ വാമിയും വൃന്ദയും കണ്ണുനിറയ്ക്കുന്നുണ്ടായിരുന്നു... അത് കാണെ എന്തിനെന്നറിയാതെ വൈഗയുടെയും കണ്ണ് നിറഞ്ഞു... ഒരു യുഗത്തിലെ ആത്മബന്ധം ഉള്ളപോലെ തോന്നി... ദേവന്റെ വീട്ടിലെ പോലെയുള്ള സ്വാതന്ത്ര്യം ഇവിടെയും ഉണ്ടായിരുന്നു... അവരിൽ ഒരാളായിത്തന്നെ കണ്ടിരുന്നു എല്ലാവരും... മുൻപ് പരിചയം ഇല്ലാത്തതിന്റെ ഒരു ഭാവവും ആരിലും ഉണ്ടായിരുന്നില്ല. വാമിക്കും വൃന്ദയ്ക്കും എല്ലാത്തിനും കൂടെ വൈഗ വേണമായിരുന്നു... രണ്ടും വാലുപോലെ കൂടെ നടന്നിരുന്നു... തിരികെ വൈഗയ്ക്കും...

ചെറിയമ്മ വന്ന് ചേർത്ത് പിടിച്ചു... ചെറിയച്ഛൻ വന്നിട്ട് ഇന്നലെ പോയിരുന്നു. ""ഇനിയും വരണം ട്ടോ... ചെറിയമ്മ പറഞ്ഞു... """ഇങ്ങു വാ രണ്ടാളും... ദേവനെയും വൈഗയെയും നോക്കി മുത്തശ്ശി പറഞ്ഞതും അവർക്കരുകിലേക്ക് ചെന്നിരുന്നു.... ""എനിക്ക് ഒത്തിരി ഇഷ്ട്ടായി മോളേ... മുത്തശ്ശി ഒരൂട്ടം പറയട്ടെ... വൈഗ ദേവനെ ഒന്ന് നോക്കി മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി ചിരിയോടെ തലയാട്ടി... """നീയും ഇരിക്ക്... ദേവനോടായി പറഞ്ഞതും അവനും അവർക്കരുകിൽ ഇരുന്നു. ""കണ്ണടയും മുന്നേ ന്റെ കുഞ്ഞിന്റെ കല്യാണം കൂടി കാണണം എന്നുണ്ട് എനിക്ക്... ഇതുവരെ ഇല്ലാത്തൊരു ചിന്ത ഉണ്ടായി... അത്... എന്റെ ദേവന് മോള് നന്നായി ചേരും... അവന്റെ മനസ്സിന് ഇണങ്ങിയ ഞങ്ങൾക്കൊക്കെ ഇഷ്ടയാ കുട്ടിയാ മോള്... ശരിക്കും നിങ്ങൾ പരസ്പരം ഒരാൾ മറ്റൊരാൾക്കായി ജനിച്ചപോലെ...! എനിക്കറിയാം മോൾടെ വീട്ടുകാരൊന്നും ഇപ്പോ കൂടെ ഇല്ലെന്ന്...

എന്നാലും പറയാ.. എന്റെ ദേവന്റെ പെണ്ണായി... അവന്റെ പാതിയായി അവന്റെ ജീവിതത്തിലേക്ക് മോള് വരണമെന്ന് ഈ മുത്തശ്ശിയ്ക്ക് ഒരാഗ്രഹം തോന്നി... ഇവനുള്ളതാ മോളെന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ... മോൾടെ വീട്ടിൽന്ന് ആള് വന്നിട്ട് ഞാൻ തന്നെ പറയാം... വന്നുകൂടെ എല്ലാ അവകാശത്തോടെയും ഞങ്ങൾടെ കുടുംബത്തിലേക്ക്...? മുത്തശ്ശി ചോദിച്ചതും വൈഗയ്ക്കും ദേവനും എന്ത് പറയണമെന്ന് അറിയില്ലായിരുന്നു... """രണ്ടാളും ആലോചിച്ച് പറയണം ട്ടോ... ന്തായാലും ന്റെ മനസ്സിൽ നീ ന്റെ ദേവന്റെ പെണ്ണാ...! മുഖത്തോട് മുഖം നോക്കുന്നവരെ നോക്കി മുത്തശ്ശി പറഞ്ഞുകൊണ്ട് ദേവന്റെ കൈയ്യിലേക്ക് വൈഗയുടെ കൈകൾ ചേർത്ത് വച്ചു... ആദ്യം ഒന്ന് ഞെട്ടിയെങ്കിലും വൈഗയുടെ മുഖത്ത് പുഞ്ചിരി വിടർന്നു... അത് കാണെ ദേവനിൽ ഒരു കുളിർമഴ പെയ്തു... എന്തോ ഒരുൾപ്രേരണയിൽ മുത്തശ്ശി ചേർത്ത് വച്ച വൈഗയുടെ കൈ ദേവൻ മുറുകെപിടിച്ചു... ഒരിക്കലും വിടില്ലെന്ന പോലെ... വിട്ട് കളയില്ലെന്നപോലെ...!❤️..... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story