❣️വൈഗ❣️: ഭാഗം 15

vaika

എഴുത്തുകാരി: മയിൽപ്പീലി

അത് കാണെ ദേവനിൽ ഒരു കുളിർമഴ പെയ്തു... എന്തോ ഒരുൾപ്രേരണയിൽ മുത്തശ്ശി ചേർത്ത് വച്ച വൈഗയുടെ കൈ ദേവൻ മുറുകെപിടിച്ചു... ഒരിക്കലും വിടില്ലെന്ന പോലെ... വിട്ട് കളയില്ലെന്നപോലെ...!❤️❤️ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തിരികെയുള്ള യാത്രയിൽ തുടക്കത്തിൽ ഇരുവരും മൗനം ആയിരുന്നെങ്കിലും വൈഗ തന്നെ തുടക്കം കുറിച്ചു. അതോടെ മിണ്ടാൻ ഉള്ള ദേവന്റെ ചമ്മൽ മാറിക്കിട്ടി. കുറേ ദൂരത്തിന് ശേഷം വൈഗ ഉറങ്ങിപ്പോയിരുന്നു... കാറ്റടിച്ച് കുറുനിരകൾ മുഖത്തേക്ക് വീഴുന്നത് ദേവൻ കൗതുകത്തോടെ നോക്കി ഇരുന്നു... ചില മുടികൾ അവളുടെ മൂക്ക് കുത്തിയിൽ തങ്ങി ഇരിക്കുന്നുണ്ടായിരുന്നു.... സൂര്യ രശ്മികൾ ഏറ്റ് അവ സ്വർണ നിറത്തിൽ തിളങ്ങി. ദേവൻ ഒരു കൈയ്യാലേ അത് മാടി ഒതുക്കി.... അപ്പോഴേക്കും ദേവന്റെ ഫോൺ റിങ് ചെയ്തു. """ആഹ് ഹലോ അമ്മേ... """___ ""'ഹാ ഇനി ഒരു അര മണിക്കൂർ കൂടെ... """____ ""

ആഹ് അയാള് അടുത്തുണ്ട്... നല്ല ഉറക്കത്തിലാ കക്ഷി... """____ """ശരിയമ്മേ... ഫോൺ വച്ച് ദേവൻ വൈഗയിലേക്ക് നോട്ടമെയ്തു... അവളുടെ തല ചെറുതായി ചരിഞ്ഞതും ദേവൻ അത് നേരെ എടുത്ത് വച്ചു. അവളുടെ മുഖത്ത് തട്ടുന്ന സൂര്യ പ്രകാശം അവളുടെ ഉറക്കത്തിന് ഭംഗം വരുത്തുമോ എന്ന് കരുതി ദേവൻ ഡോറിന്റെ ഗ്ലാസ്‌ അടക്കാനായി ഒരുങ്ങി.. അതേ സമയം വൈഗ കണ്ണുകൾ തുറന്നു. ദേവന്റെ ഷർട്ടിൽ നിന്ന് ഉതിരുന്ന പെർഫ്യൂമിന്റെ ഗന്ധം അവളുടെ നിശ്വാസത്തിൽ കലരുന്നുണ്ടായിരുന്നു. അപ്പോഴാണ് അവൾ ഉണർന്നത് ദേവൻ കണ്ടത്... അത്രയും ചേർന്ന് അവൻ നിൽക്കുമ്പോൾ... കണ്ണ് തുറന്നപ്പോൾ തന്നെ അവനെ അടുത്ത് കണ്ടപ്പോൾ... വൈഗയ്ക്ക് എന്തോ പരവേശം തോന്നി... ദേവൻ ഗ്ലാസ് ഇടതെ തന്നെ മാറി. വൈഗ നേരെ ഇരുന്നു. """ഞാൻ ഉറങ്ങിയിട്ട് ഒരുപാട് നേരായോ ദേവേട്ടാ...? """ഹ്മ്മ് കുറച്ചായി... """ആണോ... ബോറടിച്ചോ ദേവേട്ടന്...? ""ഹേയ്... പിന്നേ തന്റെ വർത്തമാനം മിസ് ചെയ്തു. വൈഗ നേർമയിൽ ചിരിച്ചു. """നമുക്കൊരു ചായകുടിക്കാം... തനിക്ക് കോഫീ വാങ്ങാം.. ന്നിട്ട് പോകാം എന്തേ...? "

"ഹ്മ്മ്... ദേവൻ ഒരു ചായക്കട കണ്ടപ്പോൾ കാർ സൈഡ് ഒതുക്കി. ഇരുവരും കടക്കാടുത്തേക്ക് നടന്നു. ദേവൻ ഒരു ചായയും ഒരു കോഫിയും പറഞ്ഞു. വൈഗയ്ക്ക് കഴിക്കാൻ ഒന്നും വേണ്ടെന്ന് പറഞ്ഞതുകൊണ്ട് ഒന്നും വാങ്ങിയില്ല. """നിങ്ങൾ എവിടുന്നാ..? ""കുറച്ച് ദൂരേന്നാ... ""ആഹ്ഹ് മുൻപ് കണ്ടിട്ടില്ല... ഇത് ഭാര്യ ആണല്ലേ.? കല്യാണം അടുത്ത് കഴിഞ്ഞതേ ഉള്ളോ...? രണ്ടാളും നല്ല ചേർച്ചയാണ്... ""ദേവന് മറുപടി പറയാൻ അവസരം കൊടുക്കാതെ കടയിലെ അമ്മാവൻ ചോദ്യങ്ങൾ ചോദിച്ച് സ്വയം ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. ദേവനും വൈഗയും പരസ്പരം മുഖത്തോട് മുഖം നോക്കി. ഇരുവരിലും നിറഞ്ഞു നിന്ന സന്തോഷം മുഖത്തും കാണാൻ ഉണ്ടായിരുന്നു. ചായകുടിച്ച് കഴിഞ്ഞ് ഇരുവരും കാറിൽ കയറി.. വൈഗയോട് തന്റെ ഇഷ്ട്ടം തുറന്ന് പറയണം എന്ന് ദേവൻ ഉറപ്പിച്ചു. ""

"എന്താ ദേവേട്ടാ... കാറിൽ കയറിയിട്ടും വണ്ടി എടുക്കാതെ തന്റെ മുഖത്തേക്ക് നോട്ടം എയ്തിരിക്കുന്ന ദേവനെ നോക്കി വൈഗ ചോദിച്ചു. ""ഏഹ്ഹ്.... ആഹ്ഹ് അത് വൈഗേ... """ കണ്ടു ഞാൻ മിഴികളിൽ അലോലമാം നിൻ ഹൃദയം.... ദേവന്റെ ഫോൺ റിങ് ചെയ്തു. ചെറിയമ്മ ആയിരുന്നു. """ഹലോ... """___ ""'ഇല്ല ഇനി ഒരു 15 മിനിറ്റ് കൂടെ ഉള്ളൂ... ""__ """ഹ്മ്മ് വിളിക്കാം ചെറിയമ്മേ... """ചെറിയമ്മയാ... ഫോൺ വച്ച് ദേവൻ പറഞ്ഞു. ""ഹ്മ്മ്... അല്ല ദേവേട്ടൻ എന്താ പറയാൻ വന്നേ.... പറയാൻ തയ്യാറെടുത്തിട്ട് അതിന് പറ്റാഞ്ഞതുകൊണ്ട് ദേവന് പിന്നെ എങ്ങനെ തുടങ്ങണം എന്ന് അറിയാതെ കുഴങ്ങി... """ദേവേട്ടാ... ""അത് അത് പിന്നേ... തനിക്ക് തറവാടൊക്കെ ഇഷ്ടയോ...? "

""ഹ്മ്മ് .... ഒരുപാട്.... വൈഗ ചിരിയോടെ പറഞ്ഞു. """അവരൊക്കെ എന്നും കൂടെ ഉണ്ടെങ്കിൽ എന്ന് തോന്നുന്നു. """"വൈഗ മുത്തശ്ശി പറഞ്ഞത് ഓർക്കുന്നുണ്ടോ... ""മ്മ്മ് ഉണ്ട്... """തനിക്ക് എങ്ങങ്ങനത്തെ ആള് ജീവിതപങ്കാളിയായി വരണമെന്നാണ്...? ""അതിപ്പോ...പങ്കാളിയെ മാത്രം അല്ല സ്‌നേഹം ഉള്ള ഒരു ഫാമിലി കൂടെ വേണം.....ഒറ്റ വാക്കിൽ പറഞ്ഞാൽ... """പറഞ്ഞാൽ...? """ദേവേട്ടന്റെ ഫാമിലി പോലെ ഒന്ന്... പാതിയായി ദേവേട്ടനെ പോലെയും... ചിരിയോടെ അവൾ പറഞ്ഞതും ദേവന്റെ അത്രയും നേരത്തെ ടെൻഷൻ മഞ്ഞുരുകും പോലെ ഉരുകി പോയിരുന്നു... അതേ ചിരിയോടെ ദേവൻ കാറെടുത്തു. പിന്നീടുള്ള യാത്രയിൽ മൗനം നിറഞ്ഞെങ്കിലും തമ്മിൽ തമ്മിലുള്ള നോട്ടം ഇടയ്ക്കിടെ നീണ്ടുകൊണ്ടിരുന്നു... 6:00 യോടെ അവർ വീട്ടിലെത്തി. ദച്ചുവും അമ്മയും അവരെ കാത്ത് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. ചെന്നതും ദച്ചുവിന് ഒരുപാട് ചോദിക്കാനും പറയാനും ഉണ്ടായിരുന്നു... രാത്രിയിൽ കഴിഞ്ഞ ദിവസങ്ങളിലെ നിമിഷങ്ങളെ മനസ്സിൽ നിറച്ചുകൊണ്ട് വൈഗ നിദ്രയെ പുൽകി... ..... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story