❣️വൈഗ❣️: ഭാഗം 16

vaika

എഴുത്തുകാരി: മയിൽപ്പീലി

രാത്രിയിൽ കഴിഞ്ഞ ദിവസങ്ങളിലെ നിമിഷങ്ങളെ മനസ്സിൽ നിറച്ചുകൊണ്ട് വൈഗ നിദ്രയെ പുൽകി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെത്തോട്ട് ദച്ചു പുറകേ ഉണ്ടായിരുന്നു... സുഭദ്രമ്മയുടെ കൈയ്യിൽ നിന്നും കിട്ടിയിട്ടും പരാതിയും പരിഭവവും പറഞ്ഞ് നടപ്പായിരുന്നു.... അവിടുത്തെ ഓരോ വിശേഷവും പറയുമ്പോ ഓരോന്ന് ചോദിച്ച് കൗതുകത്തോടെ ഇരിക്കുന്നുണ്ടായിരുന്നു... എന്തോ മഞ്ചാടി പെറുക്കിയ ഭാഗങ്ങളിലെ ചില കാര്യങ്ങൾ മനഃപൂർവം ഒഴിവാക്കിയിരുന്നു... എന്നാലും അത് ഓർത്തപ്പോൾ മുഖം രക്തവർണ്ണമായിരുന്നു....❤️❤️ """അമ്മേ ഞാനൊന്ന് അക്കര വരെ ഇറങ്ങിയിട്ട് വരാം... ഇറങ്ങാൻ നേരം മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ പറയാൻ തുടങ്ങുമ്പോൾ ആണ് ദേവൻ അവിടേക്ക് വന്നത്. പെട്ടെന്ന് വൈഗ പറയാൻ പോകുന്നത് കേട്ട് കണ്ണുകൾ കൊണ്ട് വേണ്ടെന്ന് ആംഗ്യം കാണിച്ചു...

തിരികെ വൈഗയും കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു... """ഞാൻ ചോദിക്കുന്നെ കേൾക്കുന്നുണ്ടോ...? പെട്ടെന്നാണ് ദച്ചു ഇരുവരെയും മാറി മാറി നോക്കികൊണ്ട്‌ ചോദിച്ചത്... ഇരുവരുടെയും കഥകളി കണ്ട് ദച്ചു ഒന്നും മനസ്സിൽ ആവാത്ത പോലെ കണ്ണ് കൂർപ്പിച്ചിരുന്നു. """നിങ്ങൾ രണ്ടാളും എന്താ മൂക നാടകം കളിക്കാണോ...? """ഏഹ്ഹ്... അത് ദേവൻ നിന്ന് വാക്കുകൾക്കായി പരതി. ""'"അത് ഇയാൾക്ക് കുപ്പിവള വേണം എന്ന് പറഞ്ഞിരുന്നു... അതിന് ചെറുതാണോ വലുതാണോ എന്ന് ചോദിച്ചതാ... """അതങ്ങ് നേരെ ചോദിച്ചാൽ പോരെ ഏട്ടന്...? ഇത് ഒരുമാതിരി ഫിക്സ് വന്നപോലെ... 🤭 ദച്ചു ദേവനെ കളിയാക്കി ചിരിക്കാൻ തുടങ്ങി... വൈഗയും അറിയാതെ ചിരിച്ച് പോയിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അമ്മേ ഞങ്ങൾ ഇന്ന് ആമ്പൽ കുളത്തിൽ പോയി വരട്ടേ...? """ഹാ രണ്ടാളും അത് വിട്ടില്ലേ...? ശരി പോയിട്ട് പെട്ടെന്ന് വന്നേക്കണം...

"""ഹ്മ്മ് പെട്ടെന്ന് വരാം... 😃😃 രണ്ടാളും ഉത്സാഹത്തോടെ പറഞ്ഞുകൊണ്ട് ആമ്പൽ കുളത്തിലേക്ക് നടന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ആമ്പൽ കുളത്തിനരികെ എത്തിയതും വൈഗയുടെ കണ്ണുകൾ വിടർന്നു... സൂരപ്രകാശത്താൽ വീട്ടിത്തിളങ്ങുന്ന കുളത്തിലെ വെള്ളത്തിൽ വിടർന്നു നിൽക്കുന്ന ആയിരക്കണക്കിന് ആമ്പൽപ്പൂക്കൾ...... ❤️❤️ വൈഗയ്ക്ക് അതിലേക്ക് ഓടിയിറങ്ങാൻ തോന്നി... പൂക്കൾ ഒന്നാകെ പറിക്കാൻ ഉള്ളം വെമ്പി.... """ചേച്ചി...ആ പടിക്കെട്ടിൽ നിന്നാൽ മതി... അകത്തേക്ക് ആഴം ഉണ്ട്....! """ദൂരേക്കിറങ്ങില്ല ദച്ചു. വൈഗ കൈയ്യെത്തിച്ച് ആമ്പൽ പൂക്കൾ പറിക്കാൻ തുടങ്ങി. ഒപ്പം ദച്ചുവും കൂടി... 7,8 പൂക്കൾ വൈഗ പറിച്ചിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ദച്ചുവും വൈഗയും എവിടെയമ്മേ... എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചോണ്ട് ഇരിക്കാണോ രണ്ടെണ്ണോം...?? """രണ്ടാളും കൂടെ ആമ്പൽകുളത്തിൽ പോയേക്കുവാ... ദച്ചു ഒരു സ്വര്യവും തരില്ല... പിന്നെ വൈഗമോള് ഇതൊന്നും കണ്ടിട്ടില്ലല്ലോ... അപ്പൊ മോള് കൂടി പറഞ്ഞപ്പോ വിട്ടതാ... ""

"അമ്മ ന്ത്‌ പണിയാ കാണിച്ചേ... ഒന്നിനാണെങ്കിൽ കുറുമ്പ് കൂടുതൽ... മറ്റേയാൾക്ക് ഇവിടം പരിചയവും ഇല്യ.. ഞാനോ അച്ഛനോ ഉള്ളപ്പോൾ വിട്ടാൽ പോരായിരുന്നോ..?? അല്ലെങ്കിൽ ഞാൻ വൈകുന്നേരം കൊണ്ടുപോയേനേലോ...! """നീ ഉണ്ടെങ്കിൽ സമ്മതിക്കില്യാന്ന് അറിയാം... അതാ ദച്ചു ഇപ്പോ തന്നെ പോയത്... നീ ഉണ്ടെങ്കിൽ കുറുമ്പ് കാണിക്കാൻ വിടില്ല്യാലോ...! """ഹ്മ്മ് എപ്പോഴേ പോയതാണോ...? """ഹ്മ്മ് കുറച്ചായി... പെട്ടെന്ന് വരണെന്ന് പറഞ്ഞാ വിട്ടത്... ഇങ്ങു വന്നോളും... സുഭദ്രമ്മ ചിരിയോടെ പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഹ്മ്മ് മതി...കൊറേ കിട്ടി... """എന്നാൽ നമുക്ക് പോകാം വൈഗേച്ചി...? പറ്റിയാൽ നമുക്ക് വൈകുന്നേരം കാവിൽ പോകാലോ.. """ഹ്മ്മ് ശരി ദച്ചു പോകാം... ദച്ചു മുന്നേ പടിക്കെട്ടുകൾ കയറി... പുറകിൽ വൈഗ കയറാൻ ഒരുകാൽ വച്ച് മറ്റേത് പടിയിൽ നിന്നുയർത്തിയതും കാല് വഴുക്കി പിറകിലേക്കാഞ്ഞുപോയി.... """ആഹ്ഹ്... അലർച്ചയോടെ വൈഗ വെള്ളത്തിലേക്ക് വീണിരുന്നു... """വൈഗേച്ചീ.... 😟 ദച്ചു തരിച്ച് നിന്നുപോയി.... കൈയ്യിലുള്ള ആമ്പൽ പൂക്കൾ നിലമ്പതിച്ചു... വൈഗ ഉള്ളിലേക്ക് താഴുന്നുണ്ടായിരുന്നു... പെട്ടെന്ന് ബോധം വന്നപോലെ ദച്ചു വീട്ടിലേക്കോടി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""അമ്മേ അമ്മ പറഞ്ഞതുവച്ചു നോക്കുമ്പോ നേരം കുറേ ആയല്ലോ... രണ്ടും വെള്ളത്തിൽ കളിക്കാവും... വൈഗയ്ക്ക് ഇതൊക്കെ കണ്ടാൽ പിന്നെ അവിടെത്തന്നെ നിന്നോളും...! """ഹ്മ്മ് അസ്സലാളല്ലേ കൂട്ടിനുള്ളെ...! അവർ ചിരിയയോടെ കളിയായി പറഞ്ഞു. """ഏട്ടാ... """ഇനിയെപ്പോ വരു... ദേവൻ പറഞ്ഞോണ്ട് ഇരിക്കെ കാണുന്നത് കരഞ്ഞുകൊണ്ട് ദൂരേന്ന് ഓടിവരുന്ന ദാച്ചുവിനെയാണ്... ദേവൻ വെപ്രാളത്തോടെ കസേരയിൽനിന്നും ചാടിയെഴുന്നേറ്റു... """ദച്ചു എന്താ മോളേ.. അവൻ ആവലാതിയോടെ അവളെ ചേർത്ത് പിടിച്ച് ചോദിച്ചു. """വൈ... വൈഗേച്ചി... അവി.. ടെ... അണയ്ക്കുന്ന കാരണം ദാച്ചുവിന് സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല... """എന്താ മോളേ നീ കാര്യം പറ... """പടിക്കെ..ട്ടിൽ തെന്നി വൈഗേ..ച്ചി കുള... കുളത്തിൽ വീണുപോയി...! ദച്ചു പറയുന്നത് കേൾക്കെ ദേവന്റെ സകല നാടിഞരമ്പുകളും മരവിച്ചു പോയിരുന്നു... """എന്റെ ദേവീ... സുഭദ്രമ്മ നെഞ്ചിൽ കൈവച്ച് ഉമ്മറപ്പടിയിലേക്കിരുന്നു പോയി... പിന്നീടൊന്നും ശ്രദ്ദിക്കാതെ ദേവൻ കുളത്തിനടുത്തേക്ക് പായുകയായിരുന്നു....

അവന്റെ കണ്ണിൽ നിറഞ്ഞത് അപ്പോൾ വൈഗയുടെ മുഖം മാത്രമായിരുന്നു... """"വൈഗേ.... വൈഗേ.... ദേവൻ കുളത്തിലേക്കിറങ്ങി കുളം നിശ്ചലം ആയത് കാണെ ശരീരം മുഴുവൻ തളരുന്നപോലെ തോന്നി.... പെട്ടെന്ന് കുളത്തിൽ നിന്നു വൈഗയുടെ കൈകൾ വെള്ളത്തെ വകഞ്ഞുമാറ്റി ഒന്നുയർന്നുപൊങ്ങി... """വൈഗേ...! തൊട്ടടുത്ത നിമിഷം ദേവൻ മുണ്ട് മടക്കികുത്തി കുളത്തിലേക്ക് ചാടിയിരുന്നു... കുളത്തിന്റെ ആഴങ്ങളിലേക്ക് ദേവൻ ഇറങ്ങി... നീർക്കുമിളകൾ പുറത്തേക്ക് പോകുന്നതിനിടയിൽ കുളത്തിലേക്കരിച്ചിറങ്ങിയ സൂര്യപ്രകാശത്തിൽ കണ്ടു... ഒഴുകി നടക്കുന്ന മുടിയിഴകൾ... ദേവൻ അവൽക്കരുകിലേക്കെത്തി ... അവളെയും കൊണ്ട് മുകളിലേക്ക് നീന്തി... ദച്ചുവും അമ്മയും ടെൻഷനോടെ കുളപ്പാടവിൽ നോക്കിനിൽക്കേ ദേവൻ വൈഗയുമായി വെള്ളത്തിൽ നിന്നും ഉയർന്നുപൊങ്ങി... അപ്പോഴേക്കും വൈഗയുടെ ബോധം മറഞ്ഞിരുന്നു... ദേവൻ അവളെ പടിയിൽ കിടത്തി... """മോളേ... സുഭദ്രമ്മ അവളെ തട്ടിവിളിച്ചുകൊണ്ടിരുന്നു... """പേടിക്കണ്ട അമ്മേ പേടിച്ച് ബോധം മറഞ്ഞതാ...

പിന്നെ വെള്ളം കുടിച്ചിട്ടുണ്ടാകും... അങ്ങനെ പറഞ്ഞെങ്കിലും ദേവന്റെ ഉള്ളവും വിങ്ങുന്നുണ്ടായിരുന്നു... ദേവൻ അവളുടെ കൈകൾ തിരുമ്മി... ദച്ചു അവളുടെ കാൽ പാദം ചൂടാക്കാൻ.. ദച്ചു കരയാൻ തുടങ്ങി... """പേടിക്കണ്ട ദച്ചു വൈഗയ്ക്ക് ഒന്നൂല്യ... """വെള്ളം പുറത്ത് പോണം മോനെ... അതാ കുട്ടിക്ക് ബോധം വരത്തെ... സുഭദ്രമ്മ ദേവനോട് പറഞ്ഞു. ദേവൻ അവളുടെ വയറിനുമീതെ കൈകൾ വച്ച് അമർത്തി... വൈഗയുടേ വായിൽ നിന്നും വെള്ളം പുറത്തേക്ക് വന്നു. കുറേ വെള്ളം പുറത്തേക്ക്പോയതും വൈഗ മെല്ലെ പ്രയാസപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിച്ചു... പക്ഷെ അത് അടഞ്ഞുപോയിരുന്നു.. എങ്കിലും അവൾ കണ്ണുകൾ തുറന്നപ്പോൾ ആയിരുന്നു ദേവന്റെ ഉള്ളിൽ തണുപ്പ് നിറഞ്ഞത്... """ന്റെ മണിക്കോവിലകത്തമ്മേ ഞാൻ ചുറ്റുവിളക്ക് തെളിയിച്ചേക്കാം... സുഭദ്രമ്മ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ച് ദേവിയെ വിളിച്ച് പ്രാത്ഥിച്ചു... ദേവനും ആ നേരം വരെ ഉള്ളിൽ എല്ലാ ദൈവങ്ങളെയും ഒരുമിച്ച് വിളിച്ച് പ്രാത്ഥിക്കുകയായിരുന്നു... ദേവൻ ഒരണപ്പോടെ നേരെയിരുന്നു ശേഷം വൈഗയെ കൈകളിൽ കോരിയെടുത്ത് വീട്ടിലേക്ക് നടന്നു... ഒപ്പം സുഭദ്രമ്മയും ദച്ചുവും... ..... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story