❣️വൈഗ❣️: ഭാഗം 17

vaika

എഴുത്തുകാരി: മയിൽപ്പീലി

ദേവൻ ഒരണപ്പോടെ നേരെയിരുന്നു ശേഷം വൈഗയെ കൈകളിൽ കോരിയെടുത്ത് വീട്ടിലേക്ക് നടന്നു... ഒപ്പം സുഭദ്രമ്മയും ദച്ചുവും... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈഗയെ നേരെ താഴയുള്ള മുറിയിൽ കിടത്തി. അവൾക്ക് അപ്പോഴും ബോധം വീണിരുന്നില്ല. """അമ്മേ ഞാൻ ഡോക്ടറെ വിളിക്കണോ...? """വേണ്ട ദേവ വെള്ളത്തിൽ വീണപ്പോ പേടിച്ചതിന്റെയാ... """ഏട്ടാ വൈഗേച്ചിക്ക് കുഴപ്പം ഒന്നും വരില്ലല്ലോ...?? '""ഇല്ല ദച്ചു...! അമ്മ ഇത്തിരി വെള്ളം കൊണ്ടുവാ.. ""ഞാൻ കൊണ്ടുവരാം ഏട്ടാ... ദച്ചു അതും പറഞ്ഞ് വെള്ളം എടുക്കാൻ പോയി... """ഏട്ടാ വെള്ളം. ദച്ചു വെള്ളം കൊണ്ടുവന്നതും സുഭദ്രമ്മ അത് വാങ്ങി വൈഗയുടെ മുഖത്ത് തളിച്ചു. 2വട്ടം മുഖത്ത് വെള്ളം വീണപ്പോൾ വൈഗ ഞരക്കത്തോടെ പ്രയാസപ്പെട്ട് കണ്ണുകൾ തുറന്നു. ""പേടിച്ച് പോയല്ലോ മോളേ...? സുഭദ്രമ്മ അവൾക്കാരുകിലേക്കിരുന്ന് നെറുകിൽ തലോടിക്കൊണ്ട് പറഞ്ഞു. വൈഗ നേർമയിൽ ഒന്ന് ചിരിച്ചു. """ഞാൻ ഒരുപാട് പേടിച്ചു വൈഗേച്ചി... ഏട്ടൻ ഇല്ലാരുന്നെങ്കിൽ... ദച്ചു പറഞ്ഞതും വൈഗ കിടന്നുകൊണ്ട് തന്നെ ദേവനിലേക്ക് നോട്ടം പായിച്ചു...

എന്നാൽ ദേവൻ സൈഡ് തിരിഞ്ഞ് ജനലോരം നിൽക്കുകയായിരുന്നു... അവൻ മുഴുവൻ നനഞ്ഞിരുന്നു... ഇട്ടിരിക്കുന്ന ഷർട്ട്‌ കുതിർന്ന് ശരീരത്തോട് ഒട്ടി ഇരുന്നു... മുഖത്തേക്ക് വീണ് കിടക്കുന്ന മുടിയിൽ നിന്നും വെള്ളം ഇറ്റ് വീഴുന്നുണ്ടായിരുന്നു.... ""ഏട്ടാ... അവന്റെ ആ നിൽപ്പ് കാണെ ദച്ചു അവനെ വിളിച്ചു. ഒന്ന് നോക്കിയതിന് ശേഷം കാറ്റ് പോലെ വൈഗയക്കരുകിൽ എത്തി... അവന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു... """ദേവാ... അവന്റെ ഭാവം കണ്ട് സുഭദ്രമ്മ വിളിച്ചു. """"എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്ത്‌ ചെയ്യുമായിരുന്നു...?? ഒറ്റയ്ക്ക് എന്തിനാ ഇവരെ അമ്മ വിട്ടത്...? ഞാൻ ഇവിടെ ഇല്ലായിരുന്നെങ്കിൽ...? എനിക്കറിയാം ഇതുപോലെ എന്തെങ്കിലും ഉണ്ടാകുമെന്ന്. ഒരു നിമിഷം വൈകിയെങ്കിൽ എന്താകുമായിരുന്നു...? ഏഹ്ഹ്..? ഇത്ര നേരം ഉള്ളിൽ ഞാൻ ഉരുകിയത് ആർക്കേലും അറിയണോ... ഒറ്റയ്ക്ക് പോകരുതെന്ന് ദച്ചുനോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ഞാൻ... കേട്ടോ...?? ""ദേവേട്ടാ... ഒറ്റശ്വാസത്തിൽ ശരം കണക്കെ ശകാരങ്ങൾ ഏയ്യുന്നവനെ വൈഗ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.

ഒരു നിമിഷം സംസാരം നിർത്തി അവൻ വൈഗയെ നോക്കി. """ഞാൻ പറഞ്ഞതുകൊണ്ടാ ദച്ചു എന്നെയും കൂട്ടി അവിടേക്ക് പോയേ...! """ഞാൻ വരുന്നവരെ ക്ഷമിക്കാൻ പറ്റില്ലാരുന്നോ രണ്ടാൾക്കും?? """സോറി... """ഇനി അത് പറഞ്ഞാൽ മതിയല്ലോ... ഞാൻ... """മതി ദേവാ.... സംഭവിച്ചത് സംഭവിച്ചു... അവരെ വഴക്ക് പറയണ്ട. """ദേവൻ ദേഷ്യത്തിൽ മുറിവിട്ട് പോയി... """അമ്മേ ദേവേട്ടന് എന്നോട് ദേഷ്യയോ...? """സാരമില്ല... ആദ്യായിട്ടാ അവന്റെ ഇത്രേം പൊട്ടിത്തെറിച്ചുള്ള ദേഷ്യം...! ഞങ്ങൾ ദച്ചുവിനെ എന്തെങ്കിലും പറഞ്ഞാൽ ഉടനെ അവൾ കുഞ്ഞല്ലെന്ന് പറഞ്ഞ് വരുന്നവനാ.. അവൻ ശരിക്കും പേടിച്ചിട്ടുണ്ട്. അതാ.. സുഭദ്രമ്മ അത് പറഞ്ഞെങ്കിലും അവന്റെ ഈ ഭവമാറ്റത്തിൽ വൈഗയ്ക്ക് മനസ്സ് നോവുന്നുണ്ടായിരുന്നു... """ജലദോഷം ഉണ്ടാകും... വെള്ളം താണിട്ടുണ്ട് തലയിൽ അമ്മ തോർത്ത്‌. അമ്മ രസനാദി ഇട്ട് തരാം... സുഭദ്രമ്മ തോർത്ത്‌ എടുത്തുകൊണ്ട് വന്ന് വൈഗയ്ക്ക് തല തുവർത്തി കൊടുത്തു. വൈഗയ്ക്ക് ഡ്രസ്സ്‌ കൊണ്ടുവന്ന് കൊടുത്തു. അവളത് മാറി വന്നതും രാസനാദി ഇട്ടുകൊടുത്തു. ""അമ്മ ഇത്തിരി പൊടിയരിക്കഞ്ഞി ഉണ്ടാക്കാം...

ഇന്നൊരു ദിവസം കട്ടിയുള്ളതൊന്നും കഴിക്കണ്ട... ശരീരം ഉലഞ്ഞതല്ലേ മോള് കിടന്നോ... സുഭദ്രമ്മ തോർത്തും എടുത്ത് പോയി. ദച്ചു കൂടി അടുക്കളയിലേക്ക് പോയി. അൽപനേരം കഴിഞ്ഞപ്പോൾ ദേവൻ മുറിയിലേക്ക് വന്ന് വൈഗയക്കരുകിലേക്കിരുന്നു... """എന്നോട് ദേഷ്യമാണോ...? അല്പനേരം കഴിഞ്ഞിട്ടും ഒന്നും മിണ്ടാത്തെ ഇരിക്കുന്നവനോട് വൈഗ തിരക്കി. """ദേഷ്യം ഒന്നൂല്ല... അപ്പൊ ആ അവസ്ഥയിൽ നിയന്ത്രണം പോയപ്പോ... തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാൻ പേടിച്ചു... ബോധം മറഞ്ഞു എന്റെ കൈകളിൽ കിടന്നപ്പോൾ ഞാൻ ഇല്ലാണ്ടായപോലെ തോന്നിപ്പോയി...! ദേവനെ ഇമ ചിമ്മാതെ നോക്കി ഇരിക്കുകയായിരുന്നു വൈഗ... ഈ നേരം കൊണ്ട് അവൻ അനുഭവിച്ച ടെൻഷൻ എത്രത്തോളം ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു. പ്രേതീക്ഷിക്കാതെ ദേവൻ അവളുടെ കൈകൾക്ക് മീതെ കൈ വച്ചു... തണുത്തുറഞ്ഞ കൈകളുടെ തണുപ്പ് ശരീരം മുഴുവൻ വ്യാപിക്കുന്നപോലെ തോന്നി അവൾക്ക്... ചെറുതായി അവന്റെ കണ്ണിൽ പൊടിഞ്ഞ നീർക്കണം കാണെ ഉള്ളിൽ കൊളുത്തി വലിക്കുന്ന പോലെ തോന്നി വൈഗയ്ക്ക്..

കുറച്ച് മുന്നേ ദേഷ്യത്തിൽ ഉറഞ്ഞു തുള്ളിയവനാണോ ഈ നിമിഷം ഇങ്ങനെ തന്റെ അടുത്ത് കണ്ണ് നിറയ്ക്കുന്നതെന്ന് തോന്നിപോയി വൈഗയ്ക്ക്... "അല്ലെങ്കിലും അവനിലെ സ്പന്ദനം പോലും അവൾക്കുള്ളതാണല്ലോ... ❤️" അതിലെ നേരിയ വ്യത്യാസം പോലും അവൾക്ക് നിമിഷത്തിൽ മനസ്സിലാക്കുമല്ലോ..!" '""താൻ... താൻ എന്നേ തനിച്ചാക്കി പോകുവോ...? അവനിൽ നിന്നും അത്തരത്തിൽ ഒരു ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല..! ഉള്ളിലെ അപ്പോഴത്തെ വിരഹ വികാരം അവളിലേക്ക് അണപ്പൊട്ടി ഒഴുകിയിരുന്നു വൈഗ നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു. "അവനിൽ നിന്നൊരു മോചനം അവൾക്കും അസാധ്യമാണല്ലോ❣️..!" അവന്റെ അസ്വസ്ഥത നിറഞ്ഞ മുഖം അവളെ അത്രമേൽ നോവിച്ചിരുന്നു... നഷ്ടപ്പെടുമെന്ന തോന്നൽ ആണല്ലോ... അടക്കിപിടിക്കാൻ തോന്നിപ്പിക്കുക...! നഷ്ടമാകുമെന്ന് തോന്നുമ്പോൾ ആണല്ലോ ഇഷ്ട്ടം കൂടുന്നത്... ❣️ ""ഞാൻ... ഞാൻ പോവില്ല ദേവേട്ടാ...! ദേവന്റെ കൈകളിൽ അമർത്തി പിടിച്ച് പറഞ്ഞതും അവന്റെ മുഖത്ത് പ്രകാശം പരന്നിരുന്നു.... നിർവചിക്കാനാവാത്ത ഒരു തരം വികാരം ഇരുവരെയും മൂടുന്നുണ്ടായിരുന്നു...

തമ്മിൽ സംസാരിക്കാതെ തന്നെ ഒരായിരം കാര്യങ്ങൾ ഹൃദയങ്ങൾ തമ്മിൽ പങ്കുവയ്ക്കുന്നുണ്ടായിരുന്നു... ❤️ അല്ലെങ്കിലും അവർക്കിടയിലെ മൗനത്തിൽ പോലും പ്രണയം ആണല്ലോ... മൗനത്തിലൂടെ പ്രണയം പറയാതെ പങ്കുവയ്ക്കുന്നതിലും ഒരു സുഖമാണ്...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈഗ ആ ദിവസം മുഴുവൻ ആ മുറിയിൽ തന്നെയായിരുന്നു... ഇടയ്ക്കിടയ്ക്ക് ദച്ചുവും അമ്മയും മാറി മാറി അവളെ പരിചരിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ ദേവന് പിന്നീട് അവൾക്കരുകിൽ ഇരിക്കാൻ പറ്റിയില്ല. രാത്രിയിൽ ആഹാരത്തിന് ശേഷം അമ്മ ഏറെ നേരം അവൾക്കരുകിൽ ഇരുന്നു... ദച്ചു കൂടെ കിടക്കാമെന്ന് പറഞ്ഞതുകൊണ്ട് രണ്ടാളും കൂടെ ആണ് കിടന്നത്... കിടക്കും മുന്നേ വാതിലിലേക്ക് നീളുന്ന നോട്ടം ഒരാളെ മാത്രം ഒരു നോക്ക് കാണാൻ പ്രതീക്ഷിച്ചുള്ളതായിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മുറിയിൽ വന്ന് കിടന്നിട്ടും ദേവനെ നിദ്രാദേവി കാടാക്ഷിച്ചില്ല...! കാരണം വൈഗ തന്നെ... ഒരു പുസ്തകം എടുത്ത് വായ്ക്കാൻ ഇരുന്നു... കണ്ണുകൾ അക്ഷരത്തിലൂടെ പായുന്നുണ്ടെങ്കിലും മനസ്സിലേക്കെത്തുന്നുണ്ടായിരുന്നില്ല... മനസ്സിൽ ഒരു മുഖം നിറഞ്ഞിരിക്കുമ്പോൾ വേറൊന്ന് എങ്ങനെ ആ മസസ്സിൽ സ്ഥാനമേൽക്കും...? ദേവൻ പുസ്‌തകം അടച്ച് വച്ച് എഴുന്നേറ്റ് വെറുതേ മുറിയിലൂടെ നടന്നു.. മനസ്സിനെ ചിന്തകൾ മതിച്ചുകൊണ്ടിരുന്നു. അവളെ ഒന്ന് കാണാതെ ഉറക്കം വരില്ലെന്ന് തോന്നി ദേവന്... പക്ഷെ കാണാൻ പോകണോ വേണ്ടയോ എന്ന ചിന്ത ആയിരുന്നു ഉള്ള് നിറയെ... രണ്ടും കല്പിച്ച് ദേവൻ മുറിവിട്ടിറങ്ങി. വൈഗ കിടക്കുന്ന മുറിയുടെ വാതിലിനരുകിൽ നിന്നിട്ട് ഒന്ന് സംശയിച്ചു നിന്നു. പിന്നെ വാതിൽ മെല്ലെ തള്ളി... കുറ്റിയിട്ടിട്ടുണ്ടായിരുന്നില്ല. വൈഗ നല്ല ഉറക്കത്തിൽ ആയിരുന്നു...

ദച്ചു അവളെ ചുറ്റിപ്പിടിച്ചു കിടക്കുന്നുണ്ടായിരുന്നു.വൈഗ അവളുടെ കൈകൾക്ക് മീതെ കൈകൾ വച്ചിട്ടുണ്ട്. ജനലിൽ കൂടി എത്തുന്ന നിലാവിന്റെ വെളിച്ചത്തിൽ അവളുടെ മുഖവും മൂക്കിലെ ആ കുഞ്ഞു നക്ഷത്രവും തിളങ്ങുന്നുണ്ട്... ഫാനിന്റെ കാറ്റിൽ വൈഗയുടെ മുടിയിഴകൾ അവളുടെ മുഖത്തേക്ക് വീണ് കിടപ്പുണ്ട്. അവൾക്കരുകിൽ ചെന്ന് അവ മാടി ഒതുക്കാൻ ദേവന്റെ ഉള്ളം വെമ്പി... അത്രമേൽ ഇന്നവൾ പ്രീയപ്പെട്ടതായിരിക്കുന്നു...! ഇത്രമേൽ അവളിലേക്കടുപ്പിക്കാനുള്ള ഘടകം എന്താണ്...? "പ്രണയത്തിന് അത്രമേൽ ശക്തിയുണ്ടോ... ഇരു ദ്രുവങ്ങളിൽ ഇരിക്കുന്ന രണ്ട് ഹൃദയങ്ങളെ ഒന്നിനെ ഒന്നിന്റെ പാതിയാക്കി കൂട്ടിയിണക്കാൻ...❣️" സ്വയം നിയന്ത്രിച്ച് ദേവൻ ഒരിക്കൽ കൂടി അവളെ നോക്കികൊണ്ട്‌ വാതിലടച്ച് തിരികെ മുറിയിലേക്ക് നടന്നു... ശാന്തമായ മനസ്സോടെ കിടക്കുമ്പോൾ അവന്റെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു.. ..... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story