❣️വൈഗ❣️: ഭാഗം 18

vaika

എഴുത്തുകാരി: മയിൽപ്പീലി

സ്വയം നിയന്ത്രിച്ച് ദേവൻ ഒരിക്കൽ കൂടി അവളെ നോക്കികൊണ്ട്‌ വാതിലടച്ച് തിരികെ മുറിയിലേക്ക് നടന്നു... ശാന്തമായ മനസ്സോടെ കിടക്കുമ്പോൾ അവന്റെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് ഉണരുമ്പോൾ ആദ്യം തന്നെ വൈഗ കാണുന്നത് സുഭദ്രമ്മയുടെ മുഖമാണ്... """ഇപ്പോ എങ്ങനെ ഉണ്ട് മോളേ... ക്ഷീണം കുറഞ്ഞോ...? """ഹ്മ്മ്.. 😊 വൈഗ ചിരിയോടെ അവരെ നോക്കി. """ മോള് പോയി കുളിച്ച് വാ അമ്മ കാപ്പി എടുക്കാം... """ആഹ് ശരിയമ്മേ.. മുറിയിൽ പോയി വൈഗ ഡ്രസ്സുകൾ എടുത്ത് കുളിക്കാൻ പോയി. കുളിച്ച് വന്നപ്പോഴേക്കും അമ്മ കോഫി തന്നിരുന്നു. അതുമായി അവൾ ഉമ്മറത്തേക്ക് നടന്നു. """ആഹ്ഹ് താൻ കുളിയും കഴിഞ്ഞോ...? ഉമ്മറത്ത് വന്നപ്പോൾ ദേവൻ ഉണ്ടായിരുന്നു അവിടെ. അവളെ കണ്ടപ്പോഴേ അവന്റെ മുഖം വിടർന്നിരുന്നു. ""'ഹ്മ്മ്... നേരത്തെ എഴുന്നേറ്റു. ദേവേട്ടൻ ഇന്ന് പോകുന്നില്ലേ പാടത്ത്...?? ""ഇന്ന് ഞായറാഴ്ച അല്ലേ അതുകൊണ്ട് പോകണ്ട... അല്ല തനിക്കെന്നെ ഓടിച്ച് വിടാൻ ദൃതിയാണോ.. ദേവൻ കളിയായി ചോദിച്ചു. """ഓടിച്ച് വിടാൻ ഒന്നുമല്ല... ഇവിടെ ഉണ്ടെങ്കിൽ കാണാമല്ലോ എന്നോർത്താ....

അവൾ പുഞ്ചിരിയോടെ പറഞ്ഞതും ദേവനിലേക്കും ആ പുഞ്ചിരി പടർന്നു... നിമിഷങ്ങളോളം ഇരുവരും പരസ്പരം കണ്ണുകളിലെ ആഴം തിരഞ്ഞുകൊണ്ടിരുന്നു... അല്ലെങ്കിലും ചുരുങ്ങിയ വാക്കുകളിൽ കടലോളം പ്രണയം നിറക്കുന്നതല്ലേ അവരിലെ പ്രണയത്തിന്റെ പ്രത്യേകത തന്നെ....! വാക്കുകൾ ചുരുക്കമെങ്കിലും അതിൽ നിറഞ്ഞിരിക്കുന്ന പ്രണയം അവർക്ക് മാത്രം ഗ്രഹിക്കാൻ കഴിയുന്നവയാണല്ലോ... അത്രത്തോളം മതിയായിരുന്നവർക്ക് തങ്ങളുടെ പരസ്പര സാമിപ്യത്തിൽ ഉയരുന്ന ഹൃദത്താളങ്ങളെ കുറച്ചെങ്കിലും ശമിപ്പിക്കാൻ...❤️❤️ ഏറെ നേരത്തിന് ശേഷം വൈഗ നോട്ടം മാറ്റി തൂണിൽ ചാരി നിന്നു. കുടിച്ച ഗ്ലാസ് ഇരുത്തിയിൽ വച്ച് വൈഗ പടിയിലേക്ക് ഇറങ്ങി നിന്നു... ദേവൻ അവളിലെ ഓരോ ചലനത്തേയും ഇമ ചിമ്മാതെ നോക്കി ഇരുന്നു... വൈഗ ഈറൻ മാറാത്ത മുടി മുന്നിലേക്കിട്ട് കൈകൊണ്ട് അത് കോതാൻ തുടങ്ങി... ദേവന് ആ മുടിയിൽ മുഖം പൂഴ്ത്താൻ തോന്നിപോയി...! ഇടതൂർന്ന എണ്ണക്കറുപ്പായ മുടിയിൽ നിന്നും വെള്ളത്തുള്ളിൽ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു...

വൈഗ മുന്നിൽ നിന്നും മുടി പിന്നിലേക്ക് ഇട്ടതും അതിലെ ജല കണികകൾ അത്രയും നേരം അവളിൽ നോട്ടം പതിപ്പിച്ചിരുന്ന ദേവന്റെ മുഖത്തേക്ക് വീണു. തണുത്ത ജലകണം മുഖത്ത് വീണപ്പോൾ ആണ് ദേവൻ സ്വബോധത്തിൽ വന്നത്... പെട്ടെന്ന് വൈഗ അവനെ നോക്കി പുരികം പൊക്കി എന്താണെന്ന് ചോദിച്ചു. അവൻ പുഞ്ചിരിയോടെ ഒന്നുമില്ലെന്ന് തലയനക്കി. കാപ്പി നിറമുള്ള പീലികൾ തിങ്ങി നിറഞ്ഞ അവന്റെ കണ്ണുകളുടെ മായ വലയത്തിൽ കുരുങ്ങി കിടന്നു വൈഗയുടെ ഉള്ളം. ആ കണ്ണുകൾ കാണുമ്പോഴൊക്കെ അതിൽ അമർത്തി ചുംബികാൻ മനസ്സും ഹൃദയവും ഒരുപോലെ തുടിക്കാറുണ്ട്... അതിലെ നോട്ടം തനിക്ക് മാത്രം ഉള്ളതാണല്ലോ എന്നോർക്ക് അവളുടെ ഉള്ളം കുളിരണിഞ്ഞു... അതേ ചിരിയോടെ അവൾ അകത്തേക്ക് പോയി... മുഖത്ത് പറ്റിച്ചേർന്ന ആ ജലകണം അവൾ തന്നെയാണെന്ന് തോന്നി ദേവന്.... ദേവൻ അത് ചൂണ്ടുവിരലാൽ കൈയ്യിലെടുത്തു. അതിൽ പോലും അവളുടെ ഗന്ധം ഉള്ളപോലെ.... ❣️ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഉച്ചയ്ക്കൽത്തേക്ക് എല്ലാവരും ചേർന്നാണ് ആഹാരം ഉണ്ടാക്കിയത്... ദച്ചുവാണ് പച്ചക്കറിയൊക്കെ അരിയുന്നത്... വൈഗ കറി ഇളക്കുകയും മറ്റും... അവള് കൈമുറിക്കും എന്ന പേടികൊണ്ട് ദേവൻ തന്നെയാണ് അതിന് സമ്മതിക്കാഞ്ഞത്. ഓരോന്ന് ചെയ്യുമ്പോഴും നോട്ടം പരസ്പരം കൈമാറിക്കൊണ്ടിരുന്നു... അന്ന് അടുക്കളയിൽ വച്ച് പാചകം ചെയ്തതും വൈഗയുടെ കൈ മുറിഞ്ഞതും ആ വിരലിലെ രക്‌തം തന്റെ ചുണ്ടാൽ ഒപ്പിയെടുത്തതും ഒക്കെ ഒരു ചിത്രം കണക്കെ മനസ്സിൽ മിന്നിമാഞ്ഞുകൊണ്ടിരിന്നു... ഇപ്പോൾ ആ അടുക്കളയിൽ അവർ രണ്ടുപേരും മാത്രമേയുള്ളെന്ന് തോന്നി അവന്. """ദേവാ... അമ്മയുടെ വിളിയാണ് അവനെ ചിന്തകളിൽ നിന്ന് തിരികെ കൊണ്ടുവന്നത്. """എന്താ അമ്മേ...?? """വൈഗമോള് കുളത്തിൽ വീണപ്പോൾ ഞാനൊരു ചുറ്റുവിളക്ക് നേർന്നിരുന്നു. അമ്പലത്തിലെ തിരുമേനിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. എണ്ണയും തിരിയും ഒക്കെ അവിടെ ഉണ്ടാവും. നീയും മോളും അമ്പലത്തിൽ പോയി ഇന്ന് തൊഴുത് ചുറ്റുവിളക്കും കത്തിച്ച് വാ... """ഹ്മ്മ് ശരിയമ്മേ... പോകാം.. വൈഗേ.. വൈകിട്ട് നേരത്തെ റെഡി ആയിക്കോ... ദേവൻ പറഞ്ഞതും വൈഗ സമ്മതമെന്നോണം തലയനക്കി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വൈഗ പറഞ്ഞതുപോലെ നേരത്തെ കുളിച്ചൊരുങ്ങി. നേരിയതാണ് ഉടുത്തത്... കാതിൽ വെള്ള മുത്തുവച്ച സ്വർണ ജിമിക്കിയും കഴുത്തിൽ നേർത്തൊരു മാലയും ഇട്ടു... കണ്ണുകൾ വാലിട്ടെഴുതി ഒരു ഉടുപ്പിന് ചേരുന്ന ചുവന്ന പൊട്ടും കൈയ്യിൽ കുപ്പിവളയും സ്വർണവളയും ഇടകലർത്തി ഇട്ടു. കോളിപിന്നൽ തൊടിയിൽ നിന്ന് പറിച്ചെടുത്ത മുല്ലപ്പൂവ് കെട്ടിയത് മുടിയിൽ ചൂടി. ദേവൻ പോകാൻ വിളിച്ചതും വൈഗ ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി മുറിവിട്ടിറങ്ങി. നേരം വൈകുന്നതിനാൽ സുഭദ്രമ്മ പറഞ്ഞതുകൊണ്ട് ബൈക്കിൽ ആണ് പോകുന്നത്. അമ്മയോടും ദച്ചുവിനോടും പറഞ്ഞ് ഇരുവരും അമ്പലത്തിലേക്ക് പോകാൻ ഇറങ്ങി. ദേവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും വൈഗ അവനൊപ്പം ബൈക്കിൽ കയറി. വല്ലാത്ത സന്തോഷം നിറയുന്നുണ്ടായിരുന്നു ഇരുവരുടെയും ഉള്ളിൽ...! വൈഗ പോയിട്ട് വരാമെന്ന് ദച്ചുവിനോടും അമ്മയോടും പറഞ്ഞു. ഇരുവരും ഒന്നിച്ച് ബൈക്ക് വഴി കടന്ന് പോകുമ്പോൾ " എന്നും അവരിതുപോലെ ഒന്നായി ഇരിക്കണം" എന്ന് സുഭദ്രമ്മയുടെ ഉള്ളം ആഗ്രഹിച്ചു. ആ കാഴ്ച അവരുടെ ഹൃദത്തെയും കണ്ണിനേയും ഒരുപോലെ കുളിരണിയിച്ചു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അമ്പലത്തിൽ ചെന്ന് ഇരുവരും അകത്തേക്ക് നടന്നു. റസീപ്റ്റ് എല്ലാം നേരത്തെ തന്നെ എടുത്തിരുന്നു. അകത്ത് ദീപാരാധനയുടെ ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. വിലക്കുകൾ തെളിഞ്ഞു തുടങ്ങി. ഒരു ഭാഗത്തെ ഷർട്ട്‌ ഊരി ദേവൻ തൊഴാൻ നിന്നു. ബ്രൗൺ നിറത്തിലെ ആ ഷർട്ട്‌ അവന്റെ വെളുത്ത ശരീരത്തിന് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. വൈഗയ്ക്ക് അവനിൽ നിന്നും കണ്ണിനെ മോചിപ്പിക്കാൻ പ്രയാസം തോന്നി. വെളുത്ത നെഞ്ചിലെ കറുത്ത രോമകൂപങ്ങൾക്കിടയിൽ പിണഞ്ഞു കിടക്കുന്ന സ്വർണ്ണ മലയോട് പോലും അവൾക്ക് അസൂയ തോന്നി... ആ നെഞ്ചിലേക്ക് പറ്റിച്ചേരൻ ഉള്ളം തുടിച്ചു. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും അവൾക്ക് അറിവുണ്ടായില്ല. അമ്പലം ആണെന്ന് പോലും മറന്നിരുന്നു. അല്ലെങ്കിലും ഇരുവരും അടുത്തുള്ളപ്പോൾ ചുറ്റും ഉള്ളതൊന്നും അറിയാറില്ലല്ലോ... അവരുടെ ലോകത്ത് മാത്രമായി ഒതുങ്ങി പോകും.... ❣️ കണ്ണടച്ച് പ്രാർത്ഥിക്കുന്ന ദേവനെ ഒരിക്കൽ കൂടി നോക്കി അവൾ കണ്ണടച്ച് നടയിലേക്ക് തൊഴുതു നിന്നും. "ഈ നടയിൽ വച്ച് ദേവന്റെ കൈയ്ക്കൊണ്ടൊരു താലി തന്റെ കഴുത്തിൽ വീഴാൻ ഭാഗ്യം ഉണ്ടാകണമെന്ന് അവൾ ഭാഗവാനോട് പ്രാർത്ഥിച്ചു... അത് കേട്ടപോലെ ശ്രീകോവിലിൽ നിന്നും അമ്പലത്തിൽ മണി മുഴങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""എണ്ണയും തിരിയും ഒക്കെ അവിടെ ഉണ്ട് തെളിയിച്ച് തുടങ്ങിക്കോളൂ... അമ്പലത്തിലെ കർമ്മി പറഞ്ഞതും ദേവനും വൈഗയും ചുറ്റുവിളക്ക് തെളിയിക്കാൻ പോയി. ദേവൻ കത്തിച്ച തിരിയിൽ നിന്നും നാളം പകർന്ന് വൈഗയും അവനൊപ്പം ആദ്യത്തെ തിരി തെളിയിച്ചു... ഏറെ നേരത്തിനു ശേഷം പകുതിയോളം ഇരുവരും ചേർന്ന് കത്തിച്ച് കഴിഞ്ഞിരുന്നു... """സ്സ്...! കത്തിച്ചുകൊണ്ട് ഇരിക്കവേ വൈഗയുടെ കൈ ചെറുതായി പൊള്ളി. """ശ്രദ്ദിച്ചു തീയാണ്... ദേവൻ വൈഗയോട് ശാസനയിൽ പറഞ്ഞു. ദേവൻ അവൾക്കരുകിലേക്ക് വന്ന് അവളുടെ കൈ പിടിച്ച് ദീപം തെളിയിച്ചു. ആ നിമിഷങ്ങൾ ഇരുവർക്കും സന്തോഷം നിറഞ്ഞതായിരുന്നു. ജ്വലിച്ചു നിൽക്കുന്ന ദീപങ്ങൾക്കിടയിൽ നിൽക്കുന്നവളെ കാണുമ്പോൾ ദേവന് ഉള്ളിൽ എന്തെന്നില്ലാത്ത അനുഭൂതി നിറഞ്ഞു. ദീപങ്ങളുടെ പ്രഭയിൽ അവളുടെ മുഖത്ത് പരക്കുന്ന പ്രകാശത്തിലേക്കും അവളുടെ ചൊടിയിൽ വിടരുന്ന ചിരിയിലേക്കും സാകൂതം വീക്ഷിച്ചുകൊണ്ട് ആ സായം സന്ധ്യയിൽ അവരുടെ മാത്രമായ നിമിഷങ്ങളെ ഉള്ളിൽ നിറച്ചുകൊണ്ട് ദേവൻ ദീപങ്ങൾ തെളിയിച്ചു....! ..... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story