❣️വൈഗ❣️: ഭാഗം 19

vaika

എഴുത്തുകാരി: മയിൽപ്പീലി

ദീപങ്ങളുടെ പ്രഭയിൽ അവളുടെ മുഖത്ത് പരക്കുന്ന പ്രകാശത്തിലേക്കും അവളുടെ ചൊടിയിൽ വിടരുന്ന ചിരിയിലേക്കും സാകൂതം വീക്ഷിച്ചുകൊണ്ട് ആ സായം സന്ധ്യയിൽ അവരുടെ മാത്രമായ നിമിഷങ്ങളെ ഉള്ളിൽ നിറച്ചുകൊണ്ട് ദേവൻ ദീപങ്ങൾ തെളിയിച്ചു....! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു. സുഭദ്രമ്മ തൊട്ടടുത്ത ദേവീ ക്ഷേത്രത്തിൽ നടത്തുന്ന പൂജയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്യാൻ പോയി. വൈഗയും ദച്ചുവും കൂടിയാണ് ഇന്നടുക്കളയിൽ കയറിയത്. ദേവൻ ചായ എടുക്കാൻ വരുമ്പോൾ അടുക്കളയിൽ നിൽക്കുന്ന വൈഗയെ കണ്ട് ഒരു നിമിഷം അവിടെ നിന്നു. കുളിച്ച് തലയിൽ തോർത്ത്‌ ചുറ്റി അല്പം ഈറൻ മയം ഉള്ള മുഖത്തോടെ ദച്ചുവിനോട് കാര്യം പറഞ്ഞുകൊണ്ട് ദോശ ചുടുകയായിരുന്നവൾ. മുഖത്തേക്ക് ഊർന്ന് വീഴുന്ന കുഞ്ഞു മുടികളെ ഒരുകൈയ്യാൽ ഒതുക്കുന്നുണ്ട്. മൂക്കിലെ ആ കുഞ്ഞ് മൂക്കുത്തിയും നെറ്റിയിലെ ചന്ദനക്കുറിയും മാത്രമാണ് ആ മുഖത്തെ അലങ്കാരം... പക്ഷെ അതിലും അവളുടെ ഭംഗി എടുത്ത് കാണിച്ചിരുന്നു.

""'ചായ എടുക്കട്ടെ ദേവേട്ടാ...? """ഏഹ്ഹ്...?.. ആഹ്. വൈഗ ചോദിച്ചപ്പോഴാണ് ഇത്രയും നേരം മതിമറന്നവളിൽ ലയിച്ചിരുന്ന കാര്യം അവൻ തിരിച്ചറിഞ്ഞത്. """ഈ ഏട്ടനിതെന്ത് പറ്റി..? ഈ ലോകത്തൊന്നും അല്ലല്ലോ..! ദച്ചു ദേവന്റെ നിൽപ്പ് കണ്ട് പറഞ്ഞു. """ദാ ചായ... വൈഗ ചായക്കപ്പ് ദേവന്റെ കൈയ്യിലേക്ക് കൊടുത്തു. അവളുടെ തണുത്ത കൈകളുടെ സ്പർശനം പോലും അവനിൽ കുളിരു പടർത്തി. എന്നും ഇതുപോലെ ഒരു കാഴ്ച ജീവിതത്തിൽ ഉണ്ടാവണമെന്നവാൻ ആഗ്രഹിച്ചു. ചായയുമായി ദേവൻ സ്ലാബിലേക്ക് ചാരി നിന്നു. """ചായ എങ്ങനെ ഉണ്ട് ഏട്ടാ..? """നന്നായിട്ടുണ്ട്. ""വൈഗേച്ചിയുടെ സ്പെഷ്യലാ...! ചായയിലെ ഏലക്കയുടെ മണം ഉള്ളിലേക്ക് വലിച്ചെടുത്തു ദേവൻ. """താൻ ഇപ്പോ അസ്സലായി കുക്കിംഗ്‌ ചെയ്യാൻ പഠിച്ചല്ലോ...? വൈഗ ചിരിക്ക മാത്രം ചെയ്തു. "”"ഞാനെന്നാ അമ്പലത്തിലേക്ക് പോകുവാ.. അച്ഛൻ വന്നാൽ പറഞ്ഞേക്ക് ട്ടോ...

ചായ കുടിച്ച് കഴിഞ്ഞ് ദേവൻ പറഞ്ഞുകൊണ്ട് ഇറങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉച്ച ആയപ്പോൾ സുഭദ്രമ്മ വന്നിരുന്നു. പൂജയുടെ പ്രസാദം വൈഗയ്ക്കും ദച്ചുവിനും കൊടുത്തു. ദേവൻ മറ്റെവിടെക്കോ പോയിരുന്നു. അച്ഛൻ ഉച്ച കഴിഞ്ഞ് വരുമെന്ന് വിളിച്ചു പറഞ്ഞു. ദേവൻ വരാൻ വൈകും എന്നുള്ളതുകൊണ്ട് എല്ലാവരും ആഹാരം കഴിച്ചിരുന്നു. എന്തുകൊണ്ടോ ദേവനെ ചെറിയ രീതിയിൽ പോലും മിസ്സ്‌ ചെയ്യാൻ വൈഗയ്ക്ക് പറ്റുന്നുണ്ടായിരുന്നില്ല... എന്തോ ഒരു വല്ലായ്മ തോന്നി അവൾക്ക്. മനസ്സ് എന്തിലോ തറഞ്ഞു നിൽക്കുന്ന പോലെ. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ദച്ചു... അമ്പലത്തിൽ പൂജയുടെ പായസം ഉണ്ട്.. ദേവൻ വരാൻ ഇനിയും താമസിക്കും എന്ന് തോന്നുന്നു. വൈഗമോളെയും കൂട്ടി ദീപാരാധനയ്ക്ക് മുന്നേ അത് വാങ്ങിട്ട് വാ...

വൈകുന്നേരം ആയപ്പോൾ സുഭദ്രമ്മ പറഞ്ഞു. ദച്ചുവും വൈഗയും കുളിച്ച് റെഡി ആയി അമ്പലത്തിലേക്ക് പോകാനിറങ്ങി. അമ്പലത്തിൽ എത്തി ദേവിയെ തൊഴുത് നിൽക്കുമ്പോൾ വൈഗയ്ക്ക് പേരറിയാത്ത ഒരു പരവേശം ഉടലെടുത്തു. ""എന്നും ദേവനോടൊത്ത് ആ വീട്ടിൽ നിൽക്കാൻ സാധിക്കണേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു. എന്നിട്ടും ഉള്ളിലെ വെപ്രാളം ശമിച്ചിരുന്നില്ല...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വഴിനീളെ കാര്യം പറഞ്ഞുകൊണ്ടാണ് ദച്ചുവും വൈഗയും നടന്ന് വന്നത്. """വൈഗേച്ചി എന്നും ഇതുപോലെ ഞങ്ങളുടെ കൂടെ വേണം എന്നാ എല്ലാരുടെയും ആഗ്രഹം. മുത്തശ്ശിയോടൊക്കെ ഏട്ടൻ ചേച്ചിയെ കല്യാണം കഴിക്കുമെന്നാ ഞാൻ പറഞ്ഞേ... എനിക്ക് എന്റെ ഏട്ടത്തിയായി എന്റെ ചേച്ചിയെ മതി. """എനിക്കും നിങ്ങളെയൊന്നും വിട്ടു പോകാൻ വയ്യ. രണ്ടുപേരുടെയും സംസാരം അങ്ങനെ നീണ്ടു പോയിക്കൊണ്ടിരുന്നു.

ദച്ചുവും വൈഗയും ആ വീടും തമ്മിലൊരു ആത്മബന്ധം ഉടലെടുത്തിരുന്നു. കാര്യം പറഞ്ഞുകൊണ്ട് വീട്ടിലേക്കെത്തി.. ദൂരെ നിന്ന് ഒരു കാർ മുറ്റത്ത് കിടക്കുന്നത് കണ്ട് ദച്ചുവും വൈഗയും പരസ്പരം നോക്കി... ആകാംഷയോടെ ഇരുവരും ഉള്ളിലേക്ക് നടന്നു. വീടിനടുത്ത് എത്തിയതും ഉമ്മറത്ത് നിൽക്കുന്ന ആളുകളെ കണ്ട് വൈഗ ഞെട്ടി...! സന്തോഷമോ സങ്കടമോ എന്ന് തിരിച്ചറിയാനാവാത്ത വിധം ഒരു സമ്മിശ്ര വികാരം അവളെ പൊതിഞ്ഞു.... ചലിക്കാൻ കഴിയാത്ത പോലെ നിന്നവൾ. ദച്ചു അപ്പോഴും കാര്യം മനസ്സിലാകാത്ത പോലെ നിന്നു. """അമ്മ... ഉമ്മറത്ത് നിൽക്കുന്ന സ്ത്രീയിലേക്ക് കണ്ണുകൾ പായിച്ചുകൊണ്ട് വൈഗയിൽ നിന്നും ആ വാക്കുകൾ ഊർന്നു വീണു. എന്തോ നഷ്ടപ്പെടാൻ പോകുന്നപോലെ ദച്ചുവിനെയും ഒരു പരവേശം പൊതിഞ്ഞിരുന്നു...! ... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story