❣️വൈഗ❣️: ഭാഗം 2

vaika

എഴുത്തുകാരി: മയിൽപ്പീലി

അത്താഴം എല്ലാവരും ഒരുമിച്ച് കഴിച്ചു. ബാംഗ്ലൂരിലെ ചെറിയ ചെറിയ ഒറ്റപെടലിൽ നിന്നും തിരക്കേറിയ ആ നഗരത്തിന്റെ എല്ലാ അസ്വസ്ഥതകളും മറന്നുകൊണ്ട് അവരിൽ ഒരാളായി ആ സന്തോഷത്തിൽ പങ്ക് ചേർന്നുകൊണ്ട് ആ ഗ്രാമത്തിന്റെ ശാന്തതയിൽ ഇതുവരെ അനുഭവിക്കാത്ത പുതിയ ഒരു അനുഭൂതിയോടെ അവൾ ഉറക്കത്തെ പുണർന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ വൈഗ ഉണർന്ന് ഉമ്മറത്തേക്ക് വന്നതും കാണുന്നത് ഉമ്മറത്തെ കസേരയിൽ ഇരിക്കുന്ന ഒരാളെയാണ്. """ഹാ വൈഗ അല്ലെ.... എന്നേ മനസ്സിലായോ..?? ഞാൻ ദേവന്റെ അച്ഛനാ... കൈയിലിരുന്ന പേപ്പർ മടക്കികൊണ്ട് ഒരു പുഞ്ചിരിയോടെ അദ്ദേഹം വൈഗയോട് പറഞ്ഞു. """ആഹാ പരിചയപ്പെടൽ ഒക്കെ കഴിഞ്ഞോ...?? ദേവൻ അപ്പോഴാണ് പുറത്തുനിന്ന് അങ്ങോട്ടേക്ക് വന്നത്. അപ്പോഴേക്കും സുഭദ്രമ്മ അച്ഛനുള്ള ചായയുമായി വന്നിരുന്നു. """എടോ ഇതാണെന്റെ വൺ ആൻഡ് ഒൺലി ബെസ്റ്റ് ഫ്രണ്ട്... എന്റെ അച്ഛൻ.. രാജശേഖരൻ.... ആള് കാണുന്നപോലെ അല്ലാട്ടോ.. ദേ ആ നിൽക്കുന്ന തമ്പുരാട്ടി കുട്ടിയെ അടിച്ചോണ്ട് പോന്ന തമ്പുരാൻ ആണേ... ""ഒന്ന് പോടാ.. ദേവന്റെ കൈയ്യിൽ അടിച്ചുകൊണ്ട് അവർ ഒരു ചിരിയോടെ ചായ രാജശേഖരന് കൊടുത്തു.

""" ഞാനേ ഒരു പെണ്ണിനെയെ പ്രേമിച്ചിട്ടുള്ളു... ദാ ന്റെ സുഭദ്രയെ.... അവളെ തന്നെ ഞാൻ കെട്ടുകയും ചെയ്തു. അയാൾ ഒരു ചിരിയോടെ അവരെ ചേർത്ത് നിർത്തി. """അയ്യടാ ഒരു കാമുകനും കാമുകിയും...! """ന്താടാ ഞങ്ങൾക്ക് ഒരു കുറവ്... ഇപ്പോഴും നന്നായിട്ടൊന്ന് ഒരുങ്ങിയാലെ നീയൊക്കെ മാറി നിൽക്കും.. അല്ലെടോ..?? """ഒന്ന് പോ രാജേട്ടാ.. അയാൾ മീശ പിരിച്ച് അവരോട് ചോദിച്ചതും അവര് ചിരിച്ചുപോയി. """മോള് എണീറ്റത് അമ്മ അറിഞ്ഞില്ല. ഞാൻ ചായ കൊണ്ട് വരാം... """ഇല്ലമ്മേ... അയാള് കോഫിടെ ആളാ...! അവൾ അതിശയത്തോടെ അവനെ നോക്കി. ""'ആണോ മോളേ..? "'ഹ്മ്മ് അതേ അമ്മേ. "''എന്നാ അമ്മ അതുണ്ടാക്കികൊണ്ടുപോരാം... മോള് കുളിച്ച് വന്നോ.. ഡ്രസ്സ്‌ ദച്ചുവിന്റെ അലമാരയിൽ ഉണ്ട്. അത് പറഞ്ഞവർ അകത്തേക്ക് പോയി. ""എന്നാ ശരി മോളെ.. ഞാൻ രാവിലേയ വന്നേ.. ഇന്നലെ ഉറങ്ങിയില്ല... ഞാൻ ഒന്ന് കിടക്കട്ടെ.. "

"ഹ്മ്മ് ""അതേ... അയാൾ അകത്തേക്ക് പോയതും അവൾ മുറ്റത്തേക്കിറങ്ങിയ ദേവനെ വിളിച്ചു. അവൻ തിരിഞ്ഞു നിന്നു. """എങ്ങനെയാ എനിക്ക് കോഫീ ആണിഷ്ട്ടം എന്നറിഞ്ഞത്.? ""അതോ.. ഇന്നലെ അമ്മ തനിക്ക് ചായ തന്നപ്പോഴേ ശ്രദ്ധിച്ചു കഷ്ടപ്പെട്ട് കുടിക്കുന്നത്... അപ്പൊ തോന്നി കോഫീ ആയിരിക്കും ഇഷ്ടം എന്ന്. """അവൾ ഒരു ചിരിയോടെ അവനെ നോക്കി. "'അപ്പൊ സൈക്കോളജിസ്റ്റ് ആണല്ലേ..?? """ഹേയ്.. നമ്മുടെ ചുറ്റും ഉള്ളവരുടെ മനസ്സറിയാൻ സ്‌നേഹത്തോടെ ഒന്ന് ശ്രമിച്ചാൽ മതി... പിന്നെ അവരുടെ മുഖമൊന്നു മാറിയാൽ നമുക്ക് മനസ്സിലാകും... അതും പറഞ്ഞ് ഒന്ന് കണ്ണടച്ച് കാണിച്ച് ഒരു ചിരിയോടെ നടന്ന് പോകുന്നവനെ അവൾ അതേ ചിരിയോടെ നോക്കി നിന്നു... താൻ ഇതുവരെയും കണ്ടിട്ടില്ലാത്ത മനുഷ്യർ... ബന്ധങ്ങൾക്ക് മൂല്യം നൽകുന്നവർ.. ഒരാളുടെ ഉള്ളത്തെ ഒന്നും പറയാതെ ഒരു നോട്ടം കൊണ്ട് മനസ്സിലാക്കുന്നവർ.. ഗ്രാമത്തിന്റെ നിഷ്കളങ്കത ഉള്ളവർ...! എന്തോ ആ വീടുമായും അവിടുള്ളവരുമായും ഒരു ദിവസം കൊണ്ട് തന്നെ അവൾക്ക് എന്തോ ആത്മബന്ധം തോന്നി... അവരൊക്കെ ആരൊക്കെയോ ആയ പോലെ...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇതൊക്കെ എന്റെ ഏട്ടന്റെ കുഞ്ഞിലേ ഉള്ളതാ.. വൈഗ ഹാളിലെ ഉള്ള കുറേ ഫോട്ടോ നോക്കുമ്പോൾ ആണ് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഉള്ള ഒരു കുഞ്ഞിന്റെ ഫോട്ടോയിൽ കണ്ണ് തറഞ്ഞു നിന്നത്... അതുപോലത്തെ കുറേ ഉണ്ടായിരുന്നു. പിന്നിൽ നിന്ന് ദച്ചുവാണ് അത് പറഞ്ഞത്. വൈഗ ഒക്കെയും ഒരു കൗതുകത്തോടെ നോക്കി. കുഞ്ഞ് ദേവൻ.. ഇപ്പോഴും വലിയ മാറ്റം ഒന്നുമില്ല. കട്ടിമീശ വന്നിരിക്കുന്നു. പിന്നെ ആ നുണക്കുഴി മറച്ചുകൊണ്ട് താടിയും.. പിന്നെ ഒന്നും മാറ്റമില്ല ചെറുപ്പത്തിലേ ആ നിഷ്കളങ്കത പോലും..! """രണ്ടാളും ഇവിടെ നിൽക്കുവാണോ...?? വൈഗ തിരിഞ്ഞു നോക്കി... അമ്മയാണ്. അച്ഛന് ചായ കൊടുത്തിട്ട് വൈഗയ്ക്കും ദച്ചുവിനും ഉള്ള ചായയും കോഫിയും ആയി വന്നതാണ്. """ദാ ഇവിടെ ഉണ്ടാക്കിയതാ കഴിക്ക്.. പാത്രത്തിലെ അച്ചപ്പം നീട്ടികൊണ്ടവർ പറഞ്ഞു. മണം മൂക്കിലേക്കടിച്ചപ്പോൾ തന്നെ അതിലെ രുചി എത്രത്തോളം ആയിരിക്കുമെന്ന് അവൾക്ക് മനസ്സിലായി.അത് കഴിച്ചപ്പോൾ വൈഗയ്ക്ക് വല്ലാത്തൊരു രുചി തോന്നി. ബാംഗ്ലൂരിലെ അല്ലാത്ത പലഹാരങ്ങൾ കഴിച്ച് എന്നോ രുചി പോയ നവാണ്.. ഇടക്ക് നാട്ടിൽ പോയി വരുന്ന അമ്മയുടെ കൈയ്യിൽ മുത്തശ്ശി തനിക്കായി കൊടുത്തയക്കുന്ന പലഹാരത്തിന്റെ അതേ പോലുള്ള രുചി. എന്ത് മാജിക്‌ ആയിരിക്കും ഈ ഗ്രാമത്തിലുള്ളവരുടെ കൈയ്യിൽ ഉണ്ടാവുക...?? """അമ്മേ ഇതിൽ എന്താ നിങ്ങളൊക്കെ സ്പെഷ്യൽ ആയി ചേർക്കുന്നെ..?? "

""സ്പെഷ്യൽ ഒന്നുമില്ല മോളെ... മോള് ആദ്യം ആയി കഴിക്കുന്നത് കൊണ്ടാവും.. ""മുത്തശ്ശി അമ്മ ഇടക്ക് നാട്ടിൽ വരുമ്പോ ഇങ്ങനെ പലഹാരങ്ങൾ കൊടുത്തയക്കും... അതും ഇതുപോലുള്ള രുചിയ...! """ഇതിൽ ന്റെ അമ്മയുടെ സ്‌നേഹമാ ചേർത്തെ അല്ലെ അമ്മേ... ദച്ചു അവരോട് ചേർന്ന് നിന്ന് പറഞ്ഞു. """നിങ്ങൾ കഴിക്ക് ട്ടോ... അവര് ഒരു ചിരിയോടെ അത് ടേബിളിൽ വച്ച് പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകിട്ട് വരുന്ന ദേവൻ കാണുന്നത് മാവിലേക്ക് കല്ലെറിയുന്ന വൈഗയെ ആണ്. ""ഹാ താനും ഇവളുടെ കൂടെ കൂടി കുറുമ്പി ആയോ..?? അവനെ കണ്ടതും വൈഗ ഒരു ചമ്മലോടെ കല്ല് നിലത്തേക്കിട്ടു. ""മാറ് ഞാൻ പൊട്ടിച്ച് തരാം.. ദേവൻ മാവിൽ കയറി ഒന്ന് രണ്ട് മാങ്ങ പറിച്ചിട്ടു. ദച്ചു അപ്പോൾ തന്നെ അതെടുത്ത് വൈഗയുമായി അകത്തേക്കൊടി... ""അമ്മേ... ""ന്താ ദച്ചു.?? "" അമ്മേ ഇതൊന്ന് മുറിച്ച് തന്നെ... അവരത് വാങ്ങി കഴുകി മുറിച്ച് ഉപ്പിട്ട് കൊടുത്തു. വിളഞ്ഞ മഞ്ഞിപ്പ് കൂടിയ ചെറിയ മധുരം ഉള്ള മാങ്ങയുടെ പുളിയും കൂടി നാവിൽ തൊട്ടതും അവളുടെ മുഖം ചുളിഞ്ഞു. അവൾക്കത് പുതിയ അനുഭവം ആയിരുന്നു.

ആ സമയം തന്നെ ദേവൻ അടുക്കളയിലേക്ക് വന്നു. വൈഗയുടെ കൈയിലിരുന്ന പാത്രത്തിൽ നിന്നും ഒരു കക്ഷണം എടുത്ത് വായിലിട്ടുകൊണ്ട് അവിടെ ചാരി നിന്നു. ""ഇത് ഇങ്ങനെ അല്ല ഒരു കാര്യം കൂടി ഉണ്ട്. അവൻ ടിൻ തുറന്ന് കുറച്ച് മുളകുപൊടി കൂടി ഒരു പീസിലേക്ക് ഇട്ടു. എന്നിട്ട് അത് കഴിച്ചു കാണിച്ചു. വൈഗയ്ക്ക് അത് കാണേ വായിൽ വെള്ളമൂറി. ""ദാ കഴിച്ച് നോക്ക് അവന് മാങ്ങയുടെ മറ്റേ വശം അവൾക്കായി നീട്ടി. വൈഗ അത് ആസ്വദിച്ച് കഴിച്ചു. പിന്നീട് താൻ കഴിച്ച ബാക്കി മാങ്ങ ഒരു മടിയും കൂടാതെ കഴിക്കുന്നവനെ അത്ഭുതത്തോടെ നോക്കി നിന്നു. എടോ തന്റെ ബാഗിനെ പറ്റി ഞാൻ അന്വേഷിച്ചു... വിവരം ഒന്നും കിട്ടിയില്ല. കിട്ടിയാൽ പറയാൻ ആളെ ഏൽപ്പിച്ചിട്ടുണ്ട് ട്ടോ... എന്തുകൊണ്ടോ അതിപ്പോഴെങ്ങും കിട്ടരുതെന്ന് അവളുടെ മനസ്സ് അറിയാതെ ആശിച്ചു...... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story