❣️വൈഗ❣️: ഭാഗം 3

vaika

എഴുത്തുകാരി: മയിൽപ്പീലി

എന്തുകൊണ്ടോ അതിപ്പോഴെങ്ങും കിട്ടരുതെന്ന് അവളുടെ മനസ്സ് അറിയാതെ ആശിച്ചു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ വൈഗ നേരത്തെ എഴുന്നേറ്റു.... ആരെയും എവിടെയും കണ്ടില്ല. അടുക്കളയുടെ അരികെ ചെന്ന് നിന്നപ്പോൾ ഉണ്ട് തൊഴുത്തിൽ നിന്ന് ശബ്ദം കേൾക്കുന്നു. വൈഗ അവിടേക്ക് പോയി... അമ്മ പാല് കറക്കുകയായിരുന്നു... ഒപ്പം പശുവിനോടും അതിന്റെ കുട്ടിയോടും എന്തൊക്കെയോ പറയുന്നുണ്ട്... ""അമ്മേ... ""ആഹാ മോള് എഴുന്നേറ്റോ..?? അവളെ കണ്ടതും അവര് സ്‌നേഹത്തോടെ ചോദിച്ചു. """ഹ്മ്മ്.. മറുപടിയായി ഒന്ന് മൂളിക്കൊണ്ട് തൊഴുത്തിലെ ചാക്ക് കെട്ടിന്റെ മേലെ വൈഗ ഇരുപ്പുറപ്പിച്ചു. തൊഴുത്ത് എന്ത് വൃത്തിയാണ്... അലക്ഷ്യമായി ഒരു പുല്ല് പോലും കിടപ്പില്ല... വൈഗ കുറച്ച് നേരം പാല് കറക്കുന്നത് നോക്കി ഇരുന്നു... പെട്ടെന്ന് ഒരു ആഗ്രഹം തോന്നി... ഒന്ന് കറന്ന് നോക്കാൻ...! ""അമ്മേ... ""ന്താ മോളെ.. """ഞാനും ഒന്ന് കറന്ന് നോക്കട്ടെ...?? ""'അതിന് മോൾക്ക്‌ പരിചയം ഇല്ലാലോ..! ""'ഒരു ആഗ്രഹം തോന്നി...പ്ലീസ്..?? """ഹ്മ്മ് എങ്കിൽ ഇങ്ങു വാ... ദേ ഞാൻ ചെയ്യുന്ന പോലെ ചെയ്യണം.. അവര് കറക്കുന്നത് കാണിച്ച് കൊടുത്തിട്ട് മാറി നിന്നു. """ഞാൻ കൂടെ അരുകിൽ ഇരിക്കാം...

ന്റെ മണിക്കുട്ടി കുറച്ച് കുറുമ്പിയാ.. പശുവിനെ ഒന്ന് തലോടി അവർ പറഞ്ഞു. """"ഇത് വരണില്ലമ്മേ..! രണ്ട് മൂന്ന് തവണ അകിടിൽ വലിച്ചിട്ടും പാല് വരാത്തത് കണ്ട് വൈഗ നിരാശയോടെ അവരെ നോക്കി പറഞ്ഞു... """ഹാ താൻ ഇതും തുടങ്ങിയോ...?? പുറകിൽ ദേവന്റെ ചോദ്യം കേട്ടവൾ തിരിഞ്ഞു നോക്കി... പുല്ലും കൊണ്ട് വന്നതാണ്.... """അവൾക്കൊരു കൊതി.. ഒന്ന് കറന്ന് നോക്കാൻ... അതാടാ.. കറന്നിട്ട് പാല് വരാത്തതിന്റെ സങ്കടത്തിൽ ഇരിക്കാ കക്ഷി.. """ആഹ് അതിനൊക്കെ ഒരു നാക്ക് ഉണ്ട് ട്ടോ... മാറിക്കെ ഞാൻ കാണിച്ച് തരാം... """എന്നാ നീ ഇത് നോക്കിക്കോ ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ.. അതും പറഞ്ഞ് അവർ അടുക്കളയിലേക്ക് പോയി. വൈഗ അവൻ കറക്കുമ്പോൾ പാല് വരുന്നത് അതിശയത്തോടെ നോക്കി.. """ദാ എങ്ങനെയാട്ടോ... ചെയ്ത് നോക്കിക്കോ.. പിന്നെയും ശരിയാകാഞ്ഞപ്പോൾ അവൾ ചുണ്ട് പുളുത്തി ദയനീയമായി ദേവനെ നോക്കി.. അവളുടെ മുഖഭാവം കണ്ട് ദേവൻ ഒരു ചിരിയോടെ അവളോട് ചേർന്നിരുന്ന് അവളുടെ വിരലുകൾക്ക് മീതെ വിരൽ പിടിച്ച് കറക്കാൻ തുടങ്ങി.. അപ്പോൾ പാല് വരുന്നത് കാണേ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി...

എന്തോ വലിയ കാര്യം ചെയ്തപോലെയുള്ള അവളുടെ മുഖത്തെ സന്തോഷം ദേവൻ നോക്കിയിരുന്നു... ശേഷം കറക്കുന്നതിൽ ശ്രദ്ധ ചെലുത്തി. തന്റെ ആഗ്രഹത്തിന് സമയം മെനക്കെടുത്തുന്നവനെ വൈഗ വെറുതേ ഒന്ന് നോക്കി... ഇരുവരിലും ഒരു പുഞ്ചിരി മൊട്ടിട്ടു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കറന്ന പാലുമായി അടുക്കളയിൽ ചെല്ലുമ്പോൾ അടുപ്പത്ത് നിന്ന് നല്ല മണം വരുന്നുണ്ടായിരുന്നു. """എന്താമ്മേ ഉണ്ടാക്കുന്നേ... നല്ല മണം.. ""കൊഴുക്കട്ടയാ... അവര് ചിരിയോടെ പറഞ്ഞു. ""'പല്ല് തേച്ച് വാ അമ്മ എടുത്ത് തരാം... അപ്പോഴേക്കും ഞാൻ കൊടുക്കാനുള്ള പാല് അളന്ന് വെയ്ക്കട്ടെ.. ""ഹ്മ്മ്.. വൈഗ കിണറിന്റെ കരയിലേക്ക് നടന്നു.നേരം പുലരുന്നതേ ഉള്ളൂ.. അവിടെ ചെല്ലുമ്പോൾ ദേവൻ ഉമിക്കരി കൊണ്ട് പല്ല് തേക്കുകയായിരുന്നു. """തനിക്ക് പേസ്റ്റ് വേണോ അതോ ഉമിക്കിരി വേണോ... അവൻ പല്ല് തേക്കുന്നത് നോക്കി നിന്നവളോട് അവൻ ചോദിച്ചു. ""അത് മതി. ദേവന്റെ കൈയ്യിലെ ഉമിക്കിരി നോക്കി വൈഗ പറഞ്ഞു. അവൻ ഒരു പാത്രത്തിൽ നിന്ന് ഒരു നുള്ള് ഉമിക്കരി തട്ടി അവളുടെ കൈയ്യിലേക്ക് കൊടുത്തു. അവൻ ചെയ്യുന്നത് പോലെ അവളും പല്ല് തേക്കാൻ തുടങ്ങി.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പല്ല് തേച്ചിട്ട് അവൾ തിരികെ ചെല്ലുമ്പോൾ അമ്മ അവിടെ ചായയ്‌ക്ക് വെള്ളം വയ്ക്കുകയായിരുന്നു... """അമ്മേ... ഞാൻ ഉണ്ടാക്കട്ടെ ചായ..?? """ മോൾക്ക്‌ അറിയോ..? """അറിയൊന്നുല്ല അമ്മ പറഞ്ഞ് തന്നാൽ മതി ഞാൻ ചെയ്യാം... ""ഹ്മ്മ് മോൾക്ക്‌ ഇതൊക്കെ ചെയ്യാൻ ഇഷ്ടം ആണല്ലോ..! എവിടെയും ഉണ്ട് ഒരുത്തി.. വെയില് തട്ടാണ്ട് എണീക്കില്ല.. വൈഗ അതിന് ചിരിച്ചു. അമ്മ പറഞ്ഞ് തന്നത് പോലെ അവള് ചായ ഉണ്ടാക്കി... ഗ്ലാസ്സിലേക്ക് പകർന്ന് ഉമ്മറത്തേക്ക് ചെന്നു. അപ്പോഴേക്കും അച്ഛൻ എഴുന്നേറ്റിരുന്നു... ചായ ആദ്യം അദ്ദേഹത്തിന് കൊടുത്തു. """ഇന്ന് ചായ മോൾടെ വകയാണ് ട്ടോ...! """ആഹാ എന്നാ നോക്കട്ടെ.. ""ഹ്മ്മ് നന്നായിട്ടുണ്ട് ട്ടോ മോളേ... കൈപ്പുണ്യം ഉണ്ട്. അവൾക്കത് വലിയ സന്തോഷം ആയി. ദേവൻ അകത്തുന്ന് വന്ന് അവളുടെ കൈയ്യിൽ നിന്നും ഒരുഗ്ലാസ് ചായ എടുത്തു. അവരുടെ സംസാരം അവൻ കേട്ടിരുന്നു... """ഹ്മ്മ് കൊള്ളാടോ...?? നല്ല രുചിയുണ്ട്.. ചായ മുഴുവൻ കുടിച്ചിട്ട് ഗ്ലാസ്‌ അവളുടെ കൈയ്യിൽ കൊടുത്തവൻ പറഞ്ഞു. അവളിൽ ഒരു നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു. ചെറിയ കാര്യങ്ങൾ ആയിട്ടുകൂടി അതിൽ സന്തോഷം കണ്ടെത്തുന്നവളെ അവൻ കൗതുകത്തോടെ നോക്കി... ദച്ചു കൂടി വന്ന് ചായ കുടിച്ചിട്ട് അവിടുന്നും നല്ല അഭിപ്രായം കിട്ടിയതും വൈഗ സന്തോഷത്തോടെ സുഭദ്രമ്മയെ കെട്ടിപിടിച്ചു....... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story