❣️വൈഗ❣️: ഭാഗം 4

vaika

എഴുത്തുകാരി: മയിൽപ്പീലി

ദച്ചു കൂടി വന്ന് ചായ കുടിച്ചിട്ട് അവിടുന്നും നല്ല അഭിപ്രായം കിട്ടിയതും വൈഗ സന്തോഷത്തോടെ സുഭദ്രമ്മയെ കെട്ടിപിടിച്ചു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കൊഴുക്കട്ട പത്രത്തിലേക്ക് വിളമ്പിയപ്പോഴേ വൈഗ അതിന്റെ മണം മൂക്കിലേക്ക് വലിച്ചു. ഏലക്കയുടെയും ശർക്കരയുടെയും മണം പറക്കുന്ന ആവിക്കൊപ്പം അവിടെ നിറഞ്ഞു നിന്നു. അവളത് ആസ്വദിച്ച് കഴിക്കുന്നത് ദേവനും അച്ഛനും അമ്മയുമൊക്കെ ഒരു ചിരിയോടെ നോക്കി ഇരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പ്രാതൽ കഴിഞ്ഞ് ദേവൻ പുറത്തേക്ക് പോയി. ""ദച്ചു... ദേവേട്ടന് ഇവിടെയാ ജോലി...?? ""ഏട്ടന് ബാങ്കിൽ ആയിരുന്നു ജോലി. അത് വിട്ടിട്ട് ഇപ്പൊ രണ്ട് വർഷം ആയി കൃഷിയാ... ഏട്ടന് അതാ ഇഷ്ട്ടം. ഏട്ടൻ പറയുന്നത് കൃഷി ചെയ്താ ഒരുപാട് പേർക്ക് ജോലി കൊടുക്കാമല്ലോന്നാ.. ""കൊള്ളാലോ.. """ഹ്മ്മ്... വൈഗയും ദച്ചുവും അങ്ങനെ ഓരോന്ന് പറഞ്ഞിരുന്നു... ദേവനെ കൂടുതലറിയാൻ ഉണ്ടെന്ന് തോന്നി വൈഗയ്ക്ക്. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വൈകുന്നേരം വൈഗ കുളിച്ചിട്ട് വന്നപ്പോൾ ആയിരുന്നു ദച്ചു ദാവണി ഉടുത്ത് നിൽക്കുന്നത് കണ്ടത്... വൈഗയ്ക്ക് അത് കണ്ടപ്പോൾ ദാവണി ഉടുക്കാൻ തോന്നി.. ""ദച്ചു... ""ന്തേ വൈഗേച്ചി ?? ""ദച്ചു എനിക്കും ഇതുപോലെ ഒന്ന് തരോ..? അവളുടുത്തിരിക്കുന്ന ദവാണിയിലേക്ക് കൈചൂണ്ടി വൈഗ ചോദിച്ചു. ""മോൾക്ക് വേണോ...? അപ്പോഴാ അമ്മ അവിടേക്ക് വന്നത്. വൈഗയുടെയും ദച്ചുവിന്റെയും സംസാരം അവർ കേട്ടിരുന്നു. വൈഗ വേണമെന്ന് തലകുലുക്കി. """നിൽക്ക്.. ഞാനിപ്പോ വരാട്ടോ... കുറച്ച് കഴിഞ്ഞ് അവരൊരു ദാവണിയുമായി വന്നു. """ദാ മോള് ഇത് നോക്കിയേ... ഞാൻ ദച്ചുവിന് തൈപ്പിച്ചതാ... കുറേ ആയി. അവൾക്ക് പാകമല്ലെന്ന് പറഞ്ഞ് അലമാരയിൽ വച്ചിരുന്നതാ... അല്ലെങ്കിലും അവളങ്ങനെ ഇത് ഉടുക്കില്ല. മോള് ഇതെടുത്തോ.. കടും പച്ച ബ്ലൗസും പാവാടയും ചുവന്ന ഷാളും ഉള്ള ഒരു ദാവണി അവൾക്ക് നേരെ നീട്ടി... അവൾ ആവേശത്തോടെ അത് വാങ്ങി..

"""അമ്മേ... എനിക്ക് ഇത് ഉടുക്കാൻ അറിയില്ല.... അവള് വിഷമത്തോടെ പറഞ്ഞു. """അതിനെന്താ ഞാൻ ഉടുപ്പിച്ച് തരാലോ... അവർ അവൾക്ക് അത് ഉടുപ്പിച്ചു കൊടുത്തു.. നന്നായി ചേരുന്നുണ്ടായിരുന്നു അവൾക്കത്. ദച്ചു അവൾക്ക് ചുവപ്പും പച്ചയും കുപ്പിവളകൾ കൊടുത്തു. ദച്ചു തന്നെ അവളെ ഒരുക്കി. കണ്ണും എഴുതി ഒരു കറുത്ത പൊട്ടും തൊട്ട് കൊടുത്തിട്ട് മുടി രണ്ട് സൈഡിൽ നിന്നുമെടുത്ത് ക്ലിപ്പ് ഇട്ടു. ശെരിക്കും അവളെ ഇപ്പൊ കണ്ടാൽ അസ്സലൊരു നാടൻ കുട്ടിയായി. """മോൾക്ക് ഇത് നല്ല ചേർച്ചയാ... ഇഷ്ടാണെങ്കിൽ കുറച്ച് തുണി ഇരിപ്പുണ്ട് അമ്മ അത് മോൾടെ അളവിന് തയ്ക്കാൻ കൊടുക്കാം.. അവള് സന്തോഷത്തോടെ തലയാട്ടി.. കണ്ണാടിയിൽ അവളുടെ രൂപഭംഗി ആസ്വദിച്ചുകൊണ്ടിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദേവൻ വീട്ടിലേക്ക് വരുമ്പോൾ ഹാളിൽ ആരെയും കണ്ടില്ല. അവൻ നേരെ മുകളിലേക്ക് പോയി... ക്ഷീണം കാരണം ഒന്ന് കിടന്നു. ""ഏട്ടാ...ഏട്ടാ.. """ന്താ ദച്ചു. മുറിയിലേക്ക് വന്നുകൊണ്ട് ദച്ചു അവനെ കുലുക്കി വിളിച്ചു. """"ഒന്നെഴുന്നേറ്റേ... ""എന്തിനാ...? """വാ """നീ വെറുതേ പറ്റിക്കാനാ ഒന്ന് പോയെ ദച്ചു. അവൻ തിരിഞ്ഞു കിടന്നു. ദച്ചു അവനെ ചുണ്ട് കൂർപ്പിച്ചുനോക്കി തിരികെ നടക്കാൻ ഒരുങ്ങുമ്പോഴാണ് മേശമേൽ ഇരിക്കുന്ന ജഗ്ഗിലെ വെള്ളം കണ്ണിലുടക്കിയത്... അവള് ശബ്ദം ഉണ്ടാക്കാതെ അതെടുത്ത് കുറച്ച് വെള്ളം കൈയ്യിലേക്കെടുത്തു ""ഏട്ടാ... ഒന്ന് നോക്കിയേ.. ചിരി കടിച്ച് പിടിച്ചവൾ ദേവനെ വിളിച്ചു. ""നിനക്ക് ന്താ ദച്ചു. മനുഷ്യനെ കിടക്കാനും സമ്മതി.. പറഞ്ഞ് തിരിഞ്ഞതും ദച്ചു വെള്ളം ഒഴിച്ചതും ഒരുമിച്ച് ആയിരുന്നു.. ദേവൻ കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റു.

""നിന്നെ ഞാനിന്ന്... """അയ്യോ ഏട്ടനെന്നെ കൊല്ലാൻ വരണേ... അമ്മേ രക്ഷിക്ക്.. അവൻ അവളെ പിടിക്കാൻ കട്ടിലിൽ നിന്നിറങ്ങിയതും ദച്ചു ഓടിയിരുന്നു. പുറകേ ദേവനും. ""നിക്കടി അവിടെ... ദേവൻ കോണിപ്പടി ഇറങ്ങി താഴെ എത്തുമ്പോൾ അവളെ അവിടെഎങ്ങും കണ്ടില്ല. ചുറ്റും നോക്കിയപ്പോഴാണ് താഴത്തെ മുറിയുടെ സൈഡിൽ പാവാട പിടിച്ചവൾ നിൽക്കുന്നത് കണ്ടത്. ദേവൻ അനങ്ങാതെ ചെന്നവളെ പിന്നിൽ നിന്നും പിടിച്ചു. ""ആ.. അവളമ്മേയെ വിളിച്ച് രക്ഷപ്പെടുമെന്ന് വച്ച് ദേവൻ അവളുടെ വായ പൊത്തി. ""നിനക്ക് ഞാൻ തരാടി വിളഞ്ഞ കാ‍ന്താരി. ന്റെ ദേഹത്ത് വെള്ളം ഒഴിക്കും അല്ലെ.. """മ്മ്മ്... മ്മ്... അവളുടെ കണ്ണുകൾ പുറത്തേക്ക് മിഴഞ്ഞു വന്നു. അവളെന്തോ പറയാൻ ശ്രമിക്കുന്നുണ്ട്.

""അയ്യേ.... പണി പാളിയേ... ആ ശബ്ദം കേട്ടാണ് ദേവൻ പുറത്തുന്നുള്ള വാതിലിലേക്ക് നോക്കിയത്... ""ദച്ചു.... അപ്പൊ ഇതാരാ..? അവൻ പിടി അയച്ചവളെ തിരിച്ചു നിർത്തി.. അപ്പോഴാണ് അവൻ വൈഗയെ കണ്ടത്. ദേവൻ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു. പുറകിൽ നിന്ന് പിടിച്ചത് കൊണ്ട് മുഖം കണ്ടിരുന്നില്ല... മാത്രമല്ല ദാവണി ഉടുത്തത് അവൻ കണ്ടതുമില്ല. അമളി പറ്റിയ പോലെ നിന്നു ദേവൻ...! പക്ഷെ അറിയാതെ അവന്റെ കണ്ണുകൾ വൈഗയുടെ കണ്ണിൽ കുരുങ്ങി നിന്നു.. ""എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. ദാച്ചുവിന്റെ ശബ്ദമാണ് അവരുടെ നോട്ടം പിൻവലിപ്പിച്ചത്.. ""എടോ ഞാൻ...സോറി.. ദച്ചുവാണെന്ന് കരുതി... അവൻ വാക്കുകൾക്കായി പരതി... എന്നാൽ അവളിലെ ചിരി കാണെ അവന് നേരിയ ആശ്വാസം തോന്നി.

ദച്ചുവും വൈഗയും മുഖത്തോട് മുഖം നോക്കി ഒരു പൊട്ടിച്ചിരി ആയിരുന്നു. """എന്താ ഇവിടെ ...?? അമ്മ അവിടേക്ക് വന്നതും ദച്ചു ഒക്കെയും പറഞ്ഞു. അവിടെ നിന്നാൽ ഇനിയും ചമ്മും എന്ന് വച്ച് ദേവൻ മുകളിലേക്ക് പോയി. ""പാവം ന്റെ കുട്ടി ഈ പെണ്ണവനെ ഇട്ട് വട്ട് കളിപ്പിക്കാ... നിനക്ക് കുറുമ്പ് ഇത്തിരി കൂടുതലാ ദച്ചു.. അത് പറഞ്ഞവർ അവളുടെ ചെവിക്കുപിടിച്ചു. ""ആഹ്ഹ് വിടമ്മേ വേദനിക്കുന്നു. അവരവളുടെ ചെവി വിട്ടപാടെ അവളോടി... സുഭദ്രമ്മ തലയ്ക്ക് കൈവച്ചു.. വൈഗ അത് കണ്ട് പൊട്ടിച്ചിരിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇതേ സമയം ദേവൻ നേരത്തെ നടന്നതിനെ പറ്റി ചിന്തിക്കുകയായിരുന്നു.. ആ വേഷത്തിൽ നിൽക്കുന്ന വൈഗയും അവളുടെ കണ്ണുകളും മനസ്സിൽ മിന്നി മാഞ്ഞുകൊണ്ടിരുന്നു......... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story