❣️വൈഗ❣️: ഭാഗം 6

vaika

എഴുത്തുകാരി: മയിൽപ്പീലി

യാത്രയിലുടനീളം ഇരുവരും മൗനം ആയിരുന്നെങ്കിലും ഇടയ്ക്കിടയ്ക്ക് കൂട്ടിമുട്ടുന്ന നോട്ടങ്ങൾ ഇരുവരുടെയും വികാരങ്ങളെ പരസ്പരം കാട്ടികൊടുത്തു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അയ്യോ മോൾക്ക് എന്ത് പറ്റി ദേവാ... വൈഗയെയും അവളെ എടുത്ത് വരുന്ന ദേവനെയും കാണേ സുഭദ്രമ്മ ഓടി അവർക്കരുകിൽ എത്തി. ദേവൻ അവളെ ചാരു പടിയിൽ ഇരുത്തി. """ഒരാള് പാടം കാണാൻ പോയതാ അമ്മേ... വൈഗ അവരെ ചുണ്ട് ചുളിക്കി നോക്കി. """അമ്മയ്ക്ക് മനസ്സിലായില്ലേ... പാടം കണ്ടതും ഇയാള് വരമ്പിൽ കൂടി ഓട്ടം ആയിരുന്നു. വീഴുമെന്ന് ഞാൻ പറഞ്ഞതാ... ഒടുക്കം നോക്കിയപ്പോഴുണ്ട് ദേ കിടക്കുന്നു നിലത്ത്... """അയ്യോ ന്തേലും പറ്റിയോ മോളേ.. അവളുടെ കൈയ്യിലൊക്കെ ആധിയോടെ തൊട്ട് നോക്കികൊണ്ടവർ ചോദിച്ചു.

""കാലുള്ക്കിയിട്ടുണ്ടമ്മേ... നടക്കാൻ വയ്യായിരുന്നു.. അമ്മ ആ കുഴമ്പ് ഇങ് എടുത്തേര്.. ദേവൻ പറഞ്ഞതും അവര് വേഗം കുഴമ്പുമായി വന്നു. അപ്പോഴേക്കും അവൻ ചാരു പടിയിൽ അവൾക്ക് എതിർവശത്തായി ഇരുന്നു. അവളുടെ ചെരുപ്പ് അഴിച്ചുമാറ്റി. വിരലിൽ ഒന്ന് പിടിച്ച് വലിച്ചു. """ആഹ്... """സാരല്ലട്ടോ... അവൻ കണ്ണ് ചിമ്മി കാണിച്ചു. പതിയെ കുഴമ്പ് തേച്ച് കാലുഴിയാൻ തുടങ്ങി... വിരലിൽ ഞൊട്ടെ ഇട്ടതും കാലിൽ കൂടി മിന്നാലടിച്ച പോലെ തോന്നി അവൾക്ക്.. വേദന അകലുന്നപോലെ... ""ദാ അമ്മ ചൂട് വെള്ളം കൂടി പിടിച്ച് തരാട്ടോ... സുഭദ്രമ്മ ചൂട് വെള്ളവുമായി വന്നിരുന്നു. അവർ ചെറിയ ചൂടോടെ തോർത്തിൽ മുക്കി ചൂട് പിടിച്ചു... ""ഒന്ന് നടന്ന് നോക്കിയേ.. ചൂട് പിടിച്ച് കഴിഞ്ഞ് ദേവൻ പറഞ്ഞതും അവൾ നടന്ന് നോക്കി...

സുഭദ്രമ്മ വെള്ളവുമായി അടുക്കളയിലേക്ക് പോയിരുന്നു. മുടന്തി മുടന്തി നടന്ന് നോക്കിയതും വൈഗ വീഴാൻ പോയി... വീഴുന്നതിന് മുന്നേ ദേവൻ അവളെ താങ്ങി നെഞ്ചോട് ചേർത്തിരുന്നു...! ഒരു നിമിഷത്തേക്ക് ഇരുവരും അവരുടെ ലോകത്തേക്ക് ചുരുങ്ങിയിരുന്നു... അവളുടെ പിടക്കുന്ന കരിമഷി ഇട്ട് കറുപ്പിച്ച കണ്ണുകളും വിറയ്ക്കുന്ന മൂക്കിൻ തുമ്പും അവൻ സാകൂതം നോക്കികൊണ്ടിരുന്നു... അവന്റെ കണ്ണുകളിലേക്ക് നോക്കും തോറും താൻ മറ്റേതോ ലോകത്തെത്തുന്നപോലെ തോന്നി വൈഗയ്ക്ക്... ഇരുവരുടെയും ശ്വാസഗതി വർദ്ദിച്ചിരുന്നു... പെട്ടെന്ന് എവിടെയോ ദീപാവലിയുടെ പടക്കം കേട്ടതും ഇരുവരും ഞെട്ടി... """അത്.. നടക്കാൻ പാടുണ്ടെങ്കിൽ കുറച്ച് കഴിഞ്ഞ് നടന്നാൽ മതി... പുറത്തേക്ക് വരാൻ മടിക്കുന്ന വാക്കുകളെ ചേർത്തവൻ അവളെ നോക്കാതെ പറഞ്ഞു. അവളെ കസേരയിലേക്കിരുത്തി. അപ്പോഴേക്കും സുഭദ്രമ്മ എത്തിയിരുന്നു... ദേവൻ അകത്തേക്ക് പോയി...

വൈഗയിൽ ഒരു ചിരി വിരിഞ്ഞു. """കുറവുണ്ടോ മോളേ.. """ ഹ്മ്മ്.. അവള് പുഞ്ചിരിയോടെ തലയാട്ടി. """ദച്ചു എവിടെ അമ്മേ.. """ഞാൻ നിങ്ങൾക്ക് രണ്ടാൾക്കും ഇന്നിടാൻ തുണി തയ്ക്കാൻ കൊടുത്തിരുന്നു... അത് വാങ്ങാൻ പോയി. ""ഹ്മ്മ്... ""മ്മേ... പറഞ്ഞു തീർന്നതും ദച്ചു വന്നിരുന്നു... """ആഹാ കൊള്ളാലോ.. അമ്മ പറഞ്ഞു സുന്ദരി കുട്ടിയായിട്ടാ പോയേന്ന്.. കാണാൻ പറ്റിയില്ലല്ലോന്നോർത്ത് ഇരിക്കാരുന്നു... എന്തായാലും വേഷം മാറഞ്ഞെ നന്നായി..... ശരിക്കും ചേച്ചി സുന്ദരി ആയിട്ടുണ്ട് ട്ടോ.. ഇന്നെല്ലാവരും കണ്ണ് വച്ചിട്ടുണ്ടാകും... അവള് ദച്ചുനേ നോക്കി പറഞ്ഞു. """ഏട്ടൻ വന്നില്ലേ...? ""വന്നു അകത്തുണ്ട്... """അമ്മേ... നമുക്ക് ചേച്ചിയെ നമ്മുടെ ദേവേട്ടന് ആലോചിച്ചാലോ...? ചേച്ചിക്ക് സമ്മതാണോ എന്റെ ഏട്ടന്റെ പെണ്ണായി വരാൻ..? ദച്ചു അത് ചോദിച്ചതും സുഭദ്രമ്മയിലും ഒരു പുഞ്ചിരി വിടർന്നു... വൈഗയ്ക്ക് ഉള്ളിൽ ഒരു സന്തോഷം വന്ന് നിറയുന്നതറിഞ്ഞു.... അത് കേട്ട് കൊണ്ടാണ് ദേവൻ അവിടേക്ക് വന്നത്.

അവളുടെ മറുപടി അറിയാൻ അവനും ആകാംഷ കൂടി. ""മോള് ചെന്ന് ഈ ഡ്രസ്സ്‌ ഒക്കെ മാറ്.. അമ്മ അപ്പോഴേക്കും പറഞ്ഞു... ദേവനും അവിടേക്ക് വന്നു. വൈഗ പതിയെ എഴുന്നേറ്റ് നടന്നു തുടങ്ങി... നേരത്തെ അത്രയും വേദന ഇല്ലായിരുന്നു.. '"ചേച്ചിക്ക് ന്ത്‌ പറ്റി...? ""മോള് പാടത്ത് ഒന്ന് വീണു ദച്ചു... കാലുളുക്കി.. ""വേദന ഉണ്ടോ വൈഗേച്ചി...? ""കുഴപ്പം ഇല്ല ദച്ചു... ""ദച്ചു മോളേ അകത്തേക്ക് കൊണ്ട് പോ... അമ്മ പറഞ്ഞതും ദച്ചു അവളെയും കൂട്ടി അകത്തേക്ക് പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മുറിയിൽ ഇരിക്കുമ്പോൾ ദേവന്റെ ചിന്തകൾ നിറഞ്ഞു വന്നു... ബാംഗ്ലൂരിൽ നിറയെ ആൺ സുഹൃത്തുക്കൾ ഉണ്ടെങ്കിലും ഒരുപാട് പേര് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിലും അവരോടൊന്നും തോന്നാത്ത എന്തോ ഒന്ന് കുറച്ച് നാൾ മാത്രം പരിചയം ഉള്ള ദേവേട്ടനോട് തോന്നുന്നു... അതിലുപരി എന്തോ തന്നെ എവിടെ പിടിച്ചു നിർത്തുന്നു... ഈ നാടും വീടും അന്തരീക്ഷവും ഒക്കെ.. ഇതുവരെ അനുഭവിക്കാത്ത സന്തോഷങ്ങൾ...

ഇവിടേക്ക് എത്തിപ്പെടണം എന്നുള്ളത് എന്തോ വിധി ഉള്ളപോലെ...! വൈഗ ഓരോന്നാലോചിച്ചങ്ങനെ ഇരുന്നു... ഉച്ച ആയപ്പോഴേക്കും വേദന മാറിയിരുന്നു... ദച്ചുവിന്റെ കൂടെ അവിടെയും ഇവിടെയും നടന്നു... സുഭദ്രമ്മ സ്‌നേഹം കലർന്ന ശാസനകൾ തരുന്നുണ്ടായിരുന്നു... വൈകുന്നേരം ആയപ്പോൾ ദേവനെ ദച്ചു പൂത്തിരി വാങ്ങാൻ പറഞ്ഞു വിട്ടു... പശുക്കുട്ടി ഉള്ളതുകൊണ്ട് പടക്കം വാങ്ങില്ലെന്ന് ദേവൻ പറഞ്ഞു. ദച്ചുവും വൈഗയും ചേർന്ന് മൺചിരാതുകൾ കൊണ്ട് വീട് നിറച്ചു... വീട് ദീപ പ്രഭയിൽ മുങ്ങി നിന്നു... ഒരമ്പലത്തിന്റെ പ്രതീതി ആയിരുന്നു അപ്പോൾ അവിടെ... ദേവൻ വരുമ്പോൾ കാണുന്നത് ദച്ചുവിനോപ്പം മൺചിരാത് കത്തിക്കുന്ന വൈഗയെ ആണ്... ആ കാഴ്ച്ചയിൽ നിന്നവന് കണ്ണുകൾ പിൻവലിക്കാൻ തോന്നിയില്ല....

ദച്ചുവും വൈഗയും ഒരേ പോലുള്ള ഡ്രസ്സ്‌ ആയിരുന്നു... ബ്രൗൺ കളർ ഉടുപ്പും വെള്ളയിൽ കസവുള്ള പാവാടയും.. കൂടെ ജിമ്മിക്കിയും.. കുപ്പിവളകളും... മുടിയിൽ ചൂടിയ മുല്ലപ്പൂവും. ദേവൻ ബ്രൗൺ കളർ ഷർട്ട്‌ നേരത്തെ എടുത്തത് കണ്ട് ദച്ചുവാണ് ഈ കളർ തന്നെ എടുത്തത്... ദീപത്തിന്റെ പ്രഭ അവളുടെ മുഖത്തിന്റെ തിളക്കം കൂട്ടുന്നുണ്ടായിരുന്നു.... ശരിക്കും അവൾ തങ്ങളിൽ ഒരാൾ ആയപോലെ.. ""ഏട്ടാ... """ദച്ചുവിന്റെ വിളിയാണ് അവനെ ആ നോട്ടത്തിൽ നിന്ന് പിൻവലിപ്പിച്ചത്.. ""ഞാൻ എത്രയായി വിളിക്കുന്നു... അതിങ് താ.. ദേവന്റെ കൈയിലെ പൂത്തിരി പടക്കം വാങ്ങിക്കൊണ്ട് ദച്ചു വൈഗയ്ക്ക് ആരുകിലേക്കോടി... പിന്നീട് എല്ലാവരും ചേർന്ന് പൂത്തിരി കത്തിച്ചു..

വൈഗ ദച്ചുവിനോപ്പം വളരെ ഉത്സാഹത്തോടെ പൂത്തിരി കറക്കുന്നുണ്ട്... ഇതുവരെ ഉള്ള എന്തോ ഒരു വിടവ് അവൾ വന്നപ്പോൾ പൂർത്തിയായപോലെ തോന്നി ദേവന്... ഒരു വേള അവളെന്നും തന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്നവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു...! ഇരുവരുടെയും നോട്ടം ഒരു നിമിഷം ഇടഞ്ഞപ്പോൾ ഒരു പിടച്ചിൽ രണ്ടാൾക്കും അനുഭവപ്പെട്ടു... വൈഗയുടെ കവിളുകൾ അവളെറിയാതെ തന്നെ ചുവന്ന് തുടുക്കുന്നുണ്ടായിരുന്നു... സുഭദ്രമ്മ പായസം കൊണ്ട് വന്ന് എല്ലാവരെയും വിളിച്ചു... എല്ലാവരും മധുരം കഴിച്ചു... മനസ്സിലും നിറഞ്ഞ മധുരത്തോടെ ആ ദിവസം അവസാനിച്ചു....... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story