❣️വൈഗ❣️: ഭാഗം 7

vaika

എഴുത്തുകാരി: മയിൽപ്പീലി

സുഭദ്രമ്മ പായസം കൊണ്ട് വന്ന് എല്ലാവരെയും വിളിച്ചു... എല്ലാവരും മധുരം കഴിച്ചു... മനസ്സിലും നിറഞ്ഞ മധുരത്തോടെ ആ ദിവസം അവസാനിച്ചു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇടയ്ക്കിടെ ഉള്ള നോട്ടത്തിലും പുഞ്ചിരിയിലും വൈഗയും ദേവനും മൗനമായി അടുത്തുകൊണ്ടിരുന്നു.... ഓരോ കാര്യത്തിലും വ്യത്യസ്തത പുലർത്തി ദേവൻ അവൾക്ക് അത്ഭുതം ആയി മാറുമ്പോൾ ഈ നാടുമായി ഇത്രയും വേഗം ഇഴുകി ചേർന്നവൾ തിരികെ അവനും അത്ഭുതം ആയിരുന്നു. അവളിലെ പുഞ്ചിരി ഓരോ ദിവസവും അവന്റെ ഉള്ളം നിറച്ചു... വൈഗയുടെ സന്തോഷത്തിനായി അവളുടെ ഓരോ കുറുമ്പുകൾക്കും ദച്ചുവിനെക്കാൾ ദേവനായിരുന്നു കൂട്ട് നിന്നത്... ബാംഗ്ലൂരിൽ താൻ ഇതുവരെ അനുഭവിക്കാത്ത സന്തോഷം ഈ കൊച്ച് ഗ്രാമത്തിൽ ദേവന്റെ കുടുംബത്തിനൊപ്പം അവൾക്ക് ലഭിക്കുന്നത് അവൾക്കും ഒരു അത്ഭുതം ആയി തോന്നി...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു... തനിക്ക് പരിചയം ഇല്ലാത്ത വീട്ടിലാണ് തനിപ്പോൾ ഉള്ളതെന്ന് വൈഗ ഓർക്കാറുപോലും ഇല്ലായിരുന്നു... അതിനുള്ള അവസരം ആ വീട്ടിൽ ആരും അവൾക്ക് കൊടുത്തില്ല എന്നതാണ് സത്യം... സുഭദ്രമ്മയ്ക്ക് അവളെ ദച്ചുവിനെക്കാൾ കാര്യം ആയിരുന്നു... നേരം വെളുക്കുന്നുന്നത് മുതൽ കിടക്കും വരെ അവൾ അവരുടെ വാലിൽ തൂങ്ങി നടന്നു... രാത്രി മുതൽ കൂട്ടിന് ദച്ചുവും. ദച്ചു സ്കൂളിൽ പോയാൽ പിന്നെ അമ്മയും അവളും മാത്രമായതുകൊണ്ട് സുഭദ്രമ്മയ്ക്കും അവളെ പിരിയാൻ കഴിയാതെ ആയി.. അച്ഛനും ദേവനും തിരക്കുകളിൽ ആയിരിക്കും. അതുകൊണ്ട് തന്നെ അവർ അവൾക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി കൊടുക്കുകയും തല മുടി കെട്ടികൊടുക്കുകയും പതിവായി... തിരക്കിൽപെട്ട താൻ അറിയാത്ത സ്‌നേഹത്തിന്റെ പല ഭാവങ്ങളും സുഭദ്രമ്മയിൽ നിന്നവൾ മനസ്സിലാക്കുക ആയിരുന്നു... ഒരു ദിവസം സുഭദ്രമ്മ തിരക്കിട്ട ജോലികളിൽ ആയിരുന്നു...

ശനിയാഴ്ച ആയതുകൊണ്ട് തന്നെ ദച്ചുവിന് ക്ലാസ്സ്‌ ഇല്ല. അതുകൊണ്ട് വൈഗയും ദച്ചുവും കൂടി വെറുതേ ഓരോ തമാശയും പറഞ്ഞ് കേറി ഇറങ്ങി നടന്നു. മഴ ചാറിയതുകൊണ്ട് വേഗം വീട്ടിലേക്ക് ഓടി... """ചാറ്റൽ മഴ നനഞ്ഞാൽ പനി പിടില്ലിക്കില്ലേ കുട്ടികളേ... ഉമ്മറത്തേക്ക് ഓടിക്കയറുമ്പോഴേ സുഭദ്രമ്മ ഇരുവരെയും ശകാരിച്ചു ഒപ്പം തോർത്തുകൊണ്ട് രണ്ട് പേരുടെയും തല തുവർത്തി കൊടുത്തു. """പനിച്ചു കിടന്നാൽ ദേവന്റെ കൈയ്യിൽ നിന്ന് നല്ലത് വാങ്ങും രണ്ടാളും... മുതിർന്നെന്നൊന്നും നോക്കില്ല ചെക്കെൻ... ""യ്യോ പറയല്ലേ അമ്മേ.... അമ്മേടെ മോൻ എന്നേ പേര കമ്പ് വെട്ടി അടിക്കും... ചക്കര അമ്മക്കുട്ടി അല്ലെ.. ദച്ചു മാക്സി ദയനീയത നിറച്ചുകൊണ്ട് സുഭദ്രമ്മയോട് പറഞ്ഞു. ""ഞാനായി പറയില്ല. പനിച്ചാൽ അവന് തന്നെ മനസ്സിലാകും. ദച്ചുവും വൈഗയും മുഖത്തോട് മുഖം നോക്കി... ""ഡ്രിങ് ഡ്രിങ്.... ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും ദച്ചു ഓടിപ്പോയി ഫോൺ എടുത്തു...

""ഹലോ അമ്മായി... വൈഗയും അമ്മയും അവളുടെ അടുത്തേക്ക് നടന്നു. ""ഞാൻ അമ്മയ്ക്ക് കൊടുക്കാം.. ദച്ചു അതും പറഞ്ഞ് അമ്മയ്ക്ക് ഫോൺ കൊടുത്തു. """പറ ചേച്ചി... സുഖമല്ലേ... കുറേ നേരത്തെ സംസാരത്തിനോടുവിൽ സുഭദ്രമ്മ സങ്കടത്തോടെ ഫോൺ വച്ചു. """ന്ത്‌ പറ്റിയമ്മേ...? ദച്ചു ആകുലതയോടെ അവരുടെ ചുമലിൽ കൈ വച്ച് ചോദിച്ചു.. """അത് മുത്തശ്ശിക്ക് സുഖമില്ലെന്ന് ... നമുക്ക് അവിടം വരെ പോകണ്ടേ...! """അതിനെന്താ പോകാമല്ലോ... ""അതല്ല ദച്ചു... മോളേ ഒറ്റയ്ക്ക് ആക്കി എങ്ങനെ...? അച്ഛനും ഇല്ല ദേവനും വൈകിട്ടെ വരൂ... ""'അതിന് വൈഗേച്ചിയെ നമുക്ക് ഒപ്പം കൂട്ടാലോ... """നമ്മൾ തറവാട്ടിൽ മോളേ പറ്റി ഒന്നും പറഞ്ഞട്ടില്ല.. പിന്നെ ദേവൻ വരുമ്പോൾ ആരും ഇല്ലെങ്കിൽ...? ""അമ്മ വിഷമിക്കണ്ട ജാനു ചേച്ചി പുറം പണിക്ക് പറമ്പിൽ ഉണ്ടല്ലോ... വൈകിട്ട് ദേവേട്ടൻ വരും... ഞാൻ ഇവിടെ നിന്നോളം... ""എന്നാലും മോളേ തനിച്ചാക്കി... """ഒരെന്നാലും ഇല്ല... അമ്മയും ദച്ചുവും ധൈര്യായി പോയിട്ട് വാ... """

എങ്കിൽ ദേവനോട് ഇപ്പോൾ വരാൻ പറയാം.. """അതൊന്നും വേണ്ട...! ദേവട്ടൻ എന്തോ അത്യാവശ്യത്തിന് പോയതല്ലേ... എനിക്ക് പേടി ഇല്ല അമ്മേ... ""ഹ്മ്മ്.. അവർ മനസ്സില്ലാതെ മൂളി... വേഗം തന്നെ ദച്ചുവും അമ്മയും റെഡി ആയി... ""പോയിട്ട് വരട്ടെ മോളേ... എന്തേലും ഉണ്ടേൽ വിളിക്കണേ... ദേവൻ വരുമ്പോൾ പറ്റുമെങ്കിൽ രണ്ടാളും അങ്ങോട്ടേക്ക് പോര്.. ""ഹ്മ്മ് അമ്മ പോയി വാ... കുട എടുത്തോ ദച്ചു മഴക്കാറുണ്ട്... ദച്ചു തലയാട്ടി... ഇരുവരും പോകുന്നതവൾ നോക്കി നിന്നു. ജാനു ചേച്ചി ഉള്ളതുകൊണ്ട് അവൾ പറമ്പിൽ പോയി അവരോട് സംസാരിച്ചിരുന്നു... പിന്നെ വീട്ടിലേക്ക് പോന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 സന്ധ്യ ആയിരുന്നു ദേവൻ വന്നപ്പോൾ... അവൻ വരുമ്പോൾ വൈഗ ഉമ്മറത്ത് ഉണ്ടായിരുന്നു. അവനെ കണ്ടതും അവൾ എഴുന്നേറ്റു... അമ്മയെയും ദച്ചുവിനെയും അവൾക്ക് മിസ്സ്‌ ചെയ്യാൻ തുടങ്ങിയിരുന്നു... ദേവൻ വന്നത് അവൾക്ക് ആശ്വാസമായി... ""താൻ എന്താ ഒറ്റയ്ക്ക് ഇരിക്കുന്നത്...? അവരൊക്കെ ഇവിടെ..?

ദേവൻ ചോദിച്ചതും വൈഗ എല്ലാം പറഞ്ഞു. """എന്നാലും താനും കൂടെ പൊയ്ക്കൂടായിരുന്നോ..? പേടിച്ചോ ഒറ്റയ്ക്ക്...? ""ഹേയ് ഇല്ല.. ഞാൻ ചായ എടുക്കാം... വൈഗ പെട്ടെന്ന് തന്നെ ചായയും ആയി വന്നു. ""ഹ്മ്മ് നല്ല ചായ ആണല്ലോ... വൈഗ ഒരു പുഞ്ചിരിയോടെ നിന്നു... ""അയ്യോ നേരമായി ഞാൻ വിളക്ക് വയ്ക്കട്ടെ... അതും പറഞ്ഞകത്തേക്ക് ഓടുന്നവളെ ഒരുവേള ദേവൻ നോക്കി... എന്ത് മാറ്റമാണവൾക്ക്... ഒരു ഗ്രഹ നാഥയെ പോലെ എല്ലാം നോക്കിയും കണ്ടും ചെയ്യുന്നു... അവൾ ഇവിടുത്തെ ആളാണെന്നെ ആരും പറയൂ... അമ്മയെ പോലെ അവളും ഈ വീടിന് ഒരഐശ്വര്യം ആണെന്ന് ദേവന് തോന്നി. ദേവൻ അപ്പോഴേക്ക് കുളിച്ച് വന്നിരുന്നു.. ഉമ്മറത്ത് വിളക്ക് വച്ച് പ്രാത്ഥിച്ച് തുളസിത്തറയിൽ വിളക്ക് വയ്ക്കുന്നവളെ അവൻ കൗതുകത്തോടെ നോക്കി...

എല്ലാം അടുക്കും ചിട്ടയോടെയുമാണ് അവൾ ചെയ്യുന്നത്... """ദേവേട്ടാ... """ആഹ്ഹ്.. തനിക്ക് നേരെ ഭസ്മക്കുറി ചാർത്താൻ മോതിരവിരൽ നീട്ടുന്നവളെ അവനപ്പോൾ ആണ് ശ്രദ്ദിച്ചത്.അതുവരെ താൻ വേറെ ലോകത്തായിരുന്നെന്നത് അവൻ തിരിച്ചറിഞ്ഞു.. വൈഗ അവന് കുറി തൊട്ട് കൊടുത്തു.. ഒരു ഭസ്മക്കുറിയും മൂക്കിലെ ആ മൂക്കുകുത്തിയും ഒഴിച്ചാൽ വേറെ ചമയങ്ങൾ ഒന്നുമില്ല... നേർത്ത മാലയും കല്ല് വച്ച ഒരു പൊട്ട് കമ്മലും... ദേവന് ഉള്ളിൽ അവളോട് അധിയായ സ്‌നേഹം തോന്നി... വൈഗ അകത്തേക്ക് പോയതവൻ അറിഞ്ഞില്ല. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കുറേ കഴിഞ്ഞ് അമ്മ ദേവന്റെ ഫോണിൽ വിളിച്ച് എല്ലാം തിരക്കി. ദച്ചുവിനും വൈഗയെ മിസ്സ്‌ ചെയ്തിരുന്നു. രാത്രി ആഹാരം ദേവനും വൈഗയും ഒരുമിച്ച് കഴിച്ചു. ശേഷം ഉമ്മറത്തിണ്ണയിൽ വെറുതേ ഇരുന്നു... അപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി.. വൈഗ ഓടിലൂടെ വീഴുന്ന മഴത്തുള്ളികളെ എഴുന്നേറ്റ് നിന്ന് തട്ടികളിച്ചു... """ആഹ്ഹ് കൊള്ളാം.. താൻ കൊച്ച് കുട്ടി ആണല്ലോ...! അവൾ പതിയെ വെള്ളം അവനെ മുഖത്തേക്ക് തെറുപ്പിച്ചു... എങ്ങനെ ചെയ്തുകൊണ്ടിരിക്കെ ശക്തമായ ഒരു ഇടിവെട്ടി... വൈഗ ദേവനെ ഉടുമ്പടക്കം കെട്ടിപ്പിടിച്ചു... അവളുടെ ആ പ്രവർത്തിയിൽ അവനൊന്ന് ഞെട്ടി... അവളുടെ ശരീരം മുഴുവൻ തന്നിലാണെന്ന് അറിഞ്ഞതും ദേവന്റെ ഹൃദയം ദ്രുത ഗതിയിൽ മിടിക്കാൻ തുടങ്ങി........ .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story