❣️വൈഗ❣️: ഭാഗം 9

vaika

എഴുത്തുകാരി: മയിൽപ്പീലി

തിരികെയുള്ള യാത്രയിൽ അവളൊരുപാട് സന്തോഷവതി ആയിരുന്നു... ദേവനും.... ഈ യാത്ര തീരാതെ ഇരുന്നെങ്കിൽ എന്ന് വൈഗയ്ക്ക് തോന്നി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തിരികെ പോകുമ്പോൾ രാവിലത്തേക്കുള്ള കാപ്പി ദേവൻ വാങ്ങിയിരുന്നു... വീട്ടിൽ ചെന്ന് വൈഗ ഇരുവർക്കും ദോശയും സാമ്പാറും ചമ്മന്തിയും വിളമ്പി. ഓരോന്ന് സംസാരിച്ചിരുന്ന് അവർ കഴിച്ചു. വൈഗ ഒറ്റയ്ക്ക് ഉള്ളതുകൊണ്ട് ഇന്ന് പുറത്തേക്ക് ഒന്നും പോകുന്നില്ലെന്ന് വച്ചു ദേവൻ. വൈഗയും അതാഗ്രഹിച്ചിരുന്നു.. സുഭദ്രമ്മ വിളിച്ചിരുന്നു... കുറേ നേരം സംസാരിച്ചു. അവിടെ എല്ലാർക്കും സുഖം മുത്തശ്ശിക്ക് കുറവുണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് ചിലപ്പോൾ നാളെ അവർ വരും... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""താൻ മാമ്പഴപ്പുളിശ്ശേരി കഴിച്ചിട്ടുണ്ടോ...?? ""കേട്ടിട്ടുണ്ട്... കഴിച്ചിട്ടില്ല... വൈഗ നിരാശയോടെ പറഞ്ഞു. ""എങ്കിൽ ഇന്നാതാവാം കറി... ദേവൻ ചിരിയോടെ പറഞ്ഞു....

ഉച്ചക്കത്തേക്കുള്ള പാചകം ദേവനാണ് ഏറ്റെടുത്തിരിക്കുന്നത്... ദേവൻ തൊടിയിലേക്കിറങ്ങി. വൈഗയും പുറകേ നടന്നു. തൊടിയിൽ ഇറങ്ങിയപ്പോൾ തന്നെ നല്ല ഗന്ധം വരുന്നുണ്ടായിരുന്നു... ""ദേവേട്ടാ...ഇതെന്തിന്റെയാ ഇത്രയും മണം വരുന്നത്... """അതോ... ഇലഞ്ഞിപ്പൂവിന്റെയാ... ദേവൻ കുറച്ച് മുന്നോട്ട് നടന്ന് ഇലഞ്ഞിമരത്തിന്റെ ചുവട്ടിൽ നിന്നും ഒരു പൂവെടുത്ത് മൂക്കിലേക്കടുപ്പിച്ച് അതിന്റെ സൗരഭ്യം ആസ്വദിച്ചു... ""ദാ നോക്ക്... പൂവ് വൈഗയ്ക്ക് നേരെ നീട്ടികൊണ്ട് ദേവൻ പറഞ്ഞു. വൈഗ അത് വാങ്ങി മൂക്കിലേക്കടുപ്പിച്ചു. ദേവൻ അവളുടെ മുഖത്ത് നോക്കി നിന്നു... ""മ്മ്മ്... ഹാ... എന്ത് മണമാ ഇത്... പെർഫ്യൂം തോറ്റുപോകും.... വൈഗ അതിന്റെ മണം ആസ്വദിച്ചുകൊണ്ട് പറഞ്ഞു. """ഇതൊക്കെ പ്രകൃതിയുടെ ദാനമായ ഗന്ധമാണ്...ഒരു പെർഫ്യൂമും ഇതിന്റെ അടുത്ത് വരില്ല...പ്രകൃതിയെ തൊട്ടറിഞ്ഞ് ജീവിച്ചാൽ നമ്മൾ അറിയാത്ത എന്തെല്ലാമുണ്ട് പ്രകൃതിയിൽ ആസ്വദിക്കാൻ...

ഇപ്പോൾ ഉള്ളവരൊക്കെ ഫോണും ലാപ്ടൊപ്പും ഒക്കെ റൂമിൽ തന്നെയല്ലേ... """അത് ദേവേട്ടൻ എനിക്കും കൂടെ ഇട്ട് വച്ചതാണോ...? """ഹേയ്.. തനിക്കത്തിന് അവസരം കുറവായിട്ടല്ലേ ആസ്വദിക്കാൻ കഴിയാഞ്ഞത്.... ""ഇപ്പോൾ ഞാൻ ഇതൊക്കെ ആസ്വദിക്കുന്നുണ്ടല്ലോ... അതുകൊണ്ട് ഞാൻ ഇവിടെ സ്ഥിരം ആയിട്ട് നിൽക്കാൻ പോവാ... അതാകുമ്പോ ഈ വീടും പിന്നെ ഈ നാടും ഇവിടുത്തെ കൊച്ച് സന്തോഷങ്ങളും ഈ പ്രകൃതി സൗന്ദര്യയും ഒന്നും മിസ്സ്‌ ചെയ്യണ്ടല്ലോ... """അപ്പൊ താൻ എന്നേ മിസ്സ്‌ ചെയ്യില്ലേ...? """മിസ്സ്‌ ചെയ്യാൻ ഞാൻ ദേവേട്ടനെ മറക്കുന്നില്ലല്ലോ...! ദേവേട്ടൻ എപ്പോളും കൂടെ ഉണ്ടാകുമല്ലോ.. ഇരുവരും മനഃപൂർവം ഇവിടുന്ന് പോകേണ്ടി വരുന്ന കാര്യം സംസാരത്തിൽ ഉൾപ്പെടുത്തിയില്ല. അവൾ പറഞ്ഞതുപോലെ എന്നും ഇവിടെ ഇതൊക്കെ ആസ്വദിക്കാൻ അവൾ തന്നോടൊപ്പം വേണമെന്ന് അവന് തോന്നി. ദേവൻ മുന്നോട്ട് നടന്നു. അങ്ങങ്ങായി മാമ്പഴം കിടപ്പുണ്ടായിരുന്നു...

ദച്ചു ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ മുഴുവനും കഴിച്ച് കഴിയണ്ട സമയം കഴിഞ്ഞു. അവനതൊക്കെ പെറുക്കി വൈഗയുടെ കൈയ്യിൽ കൊടുത്തു. പിന്നെ തോട്ടി എടുത്ത് ഒന്ന് രണ്ടെണ്ണം കൂടി പറിച്ചു. രണ്ടാളും ചേർന്ന് അതെടുത്ത് വീട്ടിലേക്ക് നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദേവൻ മാങ്ങ നന്നായി കഴുകി എടുത്തു. വൈഗ അടുത്ത് തന്നെ ഉണ്ട്. രണ്ട് മൂന്നെണ്ണം എടുത്ത് ദേവൻ മുറിച്ച് കക്ഷങ്ങൾ ആക്കി ഉപ്പും മുളകും വെളിച്ചെണ്ണയും ഒക്കെ ചേർത്തിളക്കി. വൈഗയുടെ വായിൽ ഇപ്പോൾ ഒരു കപ്പലോടിക്കാം... """മതി ദേവേട്ടാ ഇങ്ങുതാ... അവളുടെ കൊതി കണ്ട് ഒരു കുസൃതിക്കായി ദേവൻ പിന്നെയും ഇളക്കികൊണ്ടിരുന്നു. വൈഗ ഒടുവിൽ ചുണ്ട് ചുളുക്കി... ദേവൻ അത് കണ്ട് പൊട്ടിച്ചിരിച്ചു... ""എന്നാ കഴിക്ക്... ദേവൻ അവൾക്ക് നേരെ പാത്രം നീട്ടിയതും അവൾ ആവേശത്തിൽ അത് വാങ്ങി. ഒരു പീസ് എടുത്ത് വായിൽ വച്ചതും എരിവും മധുരവും പുളിയും ഒക്കെ കലർന്ന ആ രുചിയുടെ രസമുകുളങ്ങൾ ഉള്ളിൽ പുതിയൊരു രസം നിറക്കുന്നത് വൈഗ അറിഞ്ഞു. "

""എങ്ങനെ ഉണ്ട്...?? """പറയാൻ വാക്കുകൾ ഇല്ല... അത്രയ്ക്കും സൂപ്പർ.. വൈഗ കൈകൾ കൊണ്ട് സൂപ്പർ എന്ന ആക്ഷൻ കാണിച്ചുകൊണ്ട് പറഞ്ഞു. ""ശോ ഞാൻ ഇത്രയും നാളും ഇതൊക്കെ മിസ്സ്‌ ചെയ്തല്ലോ... എന്റെ 21 വർഷം ഇതൊന്നും ആസ്വദിക്കാതെ വെറുതേ പോയി.. മുഖം ചുളുക്കികൊണ്ട് വൈഗ പറയുന്നത് കേൾക്കേ ദേവന് ചിരി വന്നു. ""എന്റെ കൈകൊണ്ട് തന്നെ താൻ ആദ്യം കഴിക്കണം എന്നാകും വിധി... അതല്ലേ സമയം ആയപ്പോൾ നമ്മൾ കണ്ട് മുട്ടിയത്... ദേവൻ ചിരിയോടെ പറഞ്ഞു. """അന്നെന്നെ ഓടിച്ച ആൾക്കാരോട് നന്ദി തോന്നുന്നു... ഇല്ലെങ്കിൽ എനിക്ക് ഇതൊക്കെ കിട്ടുമായിരുന്നോ... ""അതിന്താ... ഇനി ആസ്വദിക്കാലോ ഇതൊക്കെ... ഇവിടെ തന്നെ നിന്നോ... നമുക്ക് ഇതൊക്കെയായി കൂടാം.. ""പിന്നെന്താ ഞാൻ എപ്പോഴേ റെഡി... എനിക്ക് പോകണമെന്നും ഇല്ല. ദേവൻ ശെരിക്കും ഞെട്ടി..! അവളുടെ മനസ്സറിയാൻ ആണ് അങ്ങനെ പറഞ്ഞത്...

അവളിൽ നിന്ന് കിട്ടിയ ആ മറുപടി അവനുള്ളിൽ ഒരു കുളിരുനിറച്ചു.. ദേവൻ ചോദിക്കാൻ കാത്തിരുന്നപോലെ വൈഗയുടെ ഉള്ളിലെ ആഗ്രഹവും പുറത്ത് വന്നു... അവനും താൻ ഇവിടെ നിൽക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെന്നുള്ളത് അവളുടെയും മനസ്സ് നിറച്ചു. ഇരുവരും പറയാതെ പരസ്പരം അറിഞ്ഞതിലുള്ള സന്തോഷത്തിൽ ആയിരുന്നു. ഇരുവരും ആദ്യമായി ഉള്ള് തുറന്ന് സംസാരിച്ചു. തന്റെ ജീവിതത്തിനൊപ്പം ഒപ്പം കൂടുന്നോ എന്ന് ചോദിക്കാൻ ദേവന്റെ ഉള്ളം വെമ്പി. എന്നാൽ അവൾക്ക് അങ്ങനെ ഒരിഷ്ട്ടം ഇല്ലെങ്കിൽ... പിന്നീട് അവൾ അകന്നാൽ... അതൊക്കെ ഓർക്കേണ്ട ദേവൻ ആ ഉദ്യമം വേണ്ടെന്ന് വച്ചു. പലപ്പോഴും തന്റെ ഉള്ളിലെ അതേ പ്രണയം അവളിലും കണ്ടിട്ടുണ്ട്... എങ്കിലും എന്തൊക്കെയോ ചിന്തകളുമായി മനസ്സ് പിടിവലി നടത്തിക്കൊണ്ടിരുന്നു. ദേവേട്ടന്റെ ഒപ്പം ഈ ജീവിതം മുഴുവൻ നിൽക്കണം എന്ന് മോഹം തോന്നുന്നു എന്ന് പറയാൻ വൈഗയ്ക്കും തോന്നി..

പക്ഷെ ഏതർത്ഥത്തിൽ ആണ് ദേവൻ ഇവിടെ നിൽക്കാൻ പറഞ്ഞതെന്ന് അറിയില്ല. ഒരുപക്ഷെ താൻ ചിന്തിക്കുന്നത് പോലെ അല്ലെങ്കിൽ ആദ്യമായി ഇഷ്ട്ടം തോന്നിയ ആള് തന്നെ അത് നിരസിച്ചാൽ വേദനയും ഒരുപാടായിരിക്കും എന്നാ ചിന്ത അവളെയും പിന്നിലേക്ക് വലിച്ചു. ഏറെ നേരെത്തെ നിശബ്ദതയ്ക്കൊടുവിൽ പിന്നെയും ഇരുവരും സംസാരത്തിൽ ഏർപ്പെട്ടു. അപ്പോഴും ആ ചോദ്യം ബാക്കിയായി... ആരാദ്യം ഇഷ്ട്ടം പറയും...?? അവൾ തന്നെ കൂടെ കൂടാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞെങ്കിൽ എന്ന് ദേവനും.. തന്നെ ജീവിതത്തിലേക്ക് ദേവൻ ക്ഷണിച്ചിരുന്നെങ്കിൽ എന്ന് വൈഗയും ആഗ്രഹിച്ചു... ഓരോന്ന് സംസാരിക്കുമ്പോഴും ഇരുവർക്കുമുള്ളിൽ ഒരു വലിയ സംഘർഷം തന്നെ നടന്നുകൊണ്ടിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈഗ കുറച്ച് മാമ്പഴം എടുത്ത് ദച്ചുവിനായി മാറ്റി വച്ചു. വൈഗയ്ക്ക് ദച്ചുവിനോടുള്ള കരുതൽ ദേവന് അവളിൽ കൂടുതൽ ഇഷ്ട്ടം നിറച്ചു. പുറന്നാട്ടിൽ വളർന്നെങ്കിലും അതിന്റെതായ പരിഷ്കാരങ്ങളോ ആഡംബരങ്ങളോ ഒന്നും തന്നെയില്ലാത്ത നിഷ്കളങ്കയായ ഒരു പെണ്ണ്...

ഒരു പക്ഷെ നാട്ടിൽ ജീവിച്ചിരുന്നെങ്കിൽ അവൾ എന്നേ ഒരു നാടൻ പെണ്ണായേനെ.പുറന്നാട്ടിലെ ദുശ്ശിലങ്ങൾ വേഷത്തിൽ പോലും തൊട്ട് തീണ്ടത്ത ഒരുവൾ... പ്രകൃതിദതമായ സൗദര്യം തന്നെ അവൾക്ക് ധരാളമാണ്... ഇവിടെ വളർന്നില്ലെങ്കിലും വളരെ പെട്ടെന്ന് തന്നെ അവൾ നാട്ടിൻപുറംവുമായി ഇണങ്ങി എന്നത് അവന് അത്ഭുതമായി തോന്നി. ഗ്രാമത്തിന്റെ നന്മ എവിടെയോ അവൾക്കുളിൽ ഉണ്ടെന്ന് ദേവന് തോന്നി. താൻ ആഗ്രഹിച്ചപോലെ ഉള്ള ഒരുവൾ... തുളസിക്കതിരിന്റെ നയ്ർമല്യം ഉള്ളൊരു പെണ്ണ്... ❣️ ദേവൻ പാചകം ആരംഭിച്ചു. മാങ്ങ ഒക്കെ തൊലി കളഞ്ഞ് വേകാൻ ഇട്ടു... ദേവൻ വേണ്ടെന്ന് പറഞ്ഞിട്ടും വൈഗയും അരിയാനും മറ്റും കൂടി.. ദേവൻ പറയുന്നപോലെ അവളരിഞ്ഞു തുടങ്ങി. അവൾക്ക് അതൊക്കെ പുതുമ ഉള്ളതായിരുന്നു. ഉത്സാഹത്തോടെ തന്നെ ഒക്കെ ചെയ്തു. ദേവൻ പാചകം ചെയ്യുന്നതവൾ കൗതുകത്തോടെ നോക്കി.. ""ദേവേട്ടൻ ഇതൊക്കെ എങ്ങനെയാ പഠിച്ചേ...? "

""അത് ചെറുപ്പത്തിൽ അമ്മയ്‌ക്കൊപ്പം അടുക്കളയിൽ കയറി ഓരോന്നും കണ്ടും കെട്ടും ഒക്കെ... ""ഞാൻ ഇതൊ.. ആഹ്ഹ്... """എന്താ വൈഗേ... ദേവൻ വെപ്രാളത്തോടെ അവൾക്കരുകിൽ ഓടിച്ചെന്നു. കൈമുറിഞ്ഞ് ചോര നല്ല രീതിക്ക് വരുന്നുണ്ട്... വേദനകൊണ്ട് വൈഗയുടെ കണ്ണൊക്കെ നിറഞ്ഞു... ""ഞാൻ അപ്പോഴേ പറഞ്ഞതല്ലേ തന്നോട് ശീലമില്ലാതെ ഒന്നും ചെയ്യേണ്ടെന്ന്... ഇപ്പോ കണ്ടില്ലേ... ദേവന് സങ്കടമോ ദേഷ്യമോ എന്തൊക്കെയോ വരുന്നുണ്ടായിരുന്നു. ഉടുത്തിരിക്കുന്ന മുണ്ടിന്റെ ഒരറ്റം കീറി ദേവൻ രക്തം തുടച്ചു.... എന്തുകൊണ്ടോ അവൾക്കുണ്ടായ ഒരു ചെറിയ മുറിവ് പോലും അവന്റെ ഉള്ളിനെ അത്രത്തോളം പിടിച്ചുലച്ചിരുന്നു. വെപ്രാളത്തോടെ കൈ തുടയ്ക്കുന്നവനെ കാണേ ആ വേദനയിലും അവളുടെ ചുണ്ടിൽ ഒരു ചിരി മിന്നി മാഞ്ഞു. ""സ്സ്... മുറിവിൽ കൈകൊണ്ടതും വൈഗ എരുവ് വലിച്ചു...

ദേവൻ അവളുടെ നിറഞ്ഞ കണ്ണുകൾ കാണേ കൈയ്യിൽ പതിയെ ഊതി... ചോര നിൽക്കാതെ വന്നതും എന്തോ ഒരു പ്രേരണയിൽ അവളുടെ കൈ വായിലേക്ക് വച്ച് ഉറുഞ്ചി... അവന്റെ കൈയിലെ ചൂട് വിരലിൽ തൊട്ടതും വൈഗയ്ക്കുള്ളിൽ ഒരു മിന്നൽ പാഞ്ഞ് പോയപോലെ തോന്നി... ദേവനും അപ്പോഴത്തെ ഒരു വെപ്രാളത്തിൽ ചെയ്തതാണ്... പരസ്പരം നോട്ടം ഇടഞ്ഞതും ഇരുവർക്കുള്ളിലും എന്തൊക്കെയോ വികാരങ്ങൾ നിറഞ്ഞു. വൈഗയുടെ പിടക്കുന്ന മിഴികളിളും വിറയ്ക്കുന്ന ചുണ്ടിലും വിയർപ്പ് പൊടിഞ്ഞ മൂക്കിന്റെ തുമ്പിലും ദേവന്റെ കണ്ണുകൾ ഒഴുകി നടന്നു. വൈഗയ്ക്ക് എന്തോ പരവേശം അനുഭവപ്പെട്ടു. തന്റെ ഹൃദയ താളം മുറുകുന്നത് അവളറിഞ്ഞു... ശ്വാസം തൊണ്ടക്കുഴിയിൽ തങ്ങി നിൽക്കുന്ന പോലെ..നെഞ്ചിടിപ്പിന്റെ വേഗത ഏറി വന്നു...ഒരിവേളേ ഹൃദയമിടിപ്പിന്റെ ശബ്ദം ദേവൻ കേൾക്കുമോ എന്നപോലും വൈഗ ഭയന്നു....... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story