വൈഗ: ഭാഗം 17

രചന: ശംസീന

മാസങ്ങൾക്ക് ശേഷം ജീവയെ കണ്ടതും അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങി...കറുത്ത് കരിവാളിച്ചു തന്റെ മുന്നിൽ നിൽക്കുന്ന മെല്ലിച്ച രൂപം വൈഗയുടേത് തന്നെയാണോ എന്നവന് സംശയമായി... "വരൂ ജീവേട്ടാ,,,അകത്തേക്കിരിക്കാം... " ജീവയോട് പറഞ്ഞുകൊണ്ടവൾ കോലായിലേക്ക് കയറി...ജീവ അവളെ അടിമുടിയൊന്ന് നോക്കി... അവന്റെ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചെന്ന പോലെ അവൾ തലതാഴ്ത്തി നിന്നു.. "ജീവയെന്താ ഈ വഴിക്ക് വിശേഷം എന്തെങ്കിലും... " വൈഗയുടെ വല്യച്ഛൻ ആ സമയം അവിടേക്ക് അവിടേക്ക് വന്നു... അയാളുടെ കട്ടിയുള്ള പുരികം വളച്ചു കൊണ്ടയാൾ ചോദിച്ചു... "ഇല്ല, ഞാൻ നാളെ കഴിഞ്ഞ് കാനഡയിലേക്ക് പോകുവാണ്.. അപ്പോൾ വൈഗയെ ഒന്ന് വന്നു കാണാമെന്നു വെച്ചു..." ജീവ വൈഗയുടെ മുഖത്തേക്ക് നോക്കി.... "അതേതായാലും നന്നായി,,,ഞങ്ങൾ എല്ലാവരും കൂടെ അങ്ങോട്ട് വരാൻ ഇരിക്കുവായിരുന്നു... ഇനിയിപ്പോ അവിടേക്ക് വന്നാലും തന്നെ കാണണമെന്നില്ലല്ലോ... " വല്യച്ഛൻ പറയുന്നത് കേട്ട് കാര്യമറിയാതെ ജീവയുടെ നെറ്റി ചുളിഞ്ഞു...

"താൻ വൈഗയുടെ സഹോദരന്റെ സ്ഥാനത്തല്ലേ അതുകൊണ്ട് ആദ്യം തന്നോട് തന്നെ ഈ സന്തോഷവാർത്ത പറയാം... എന്റെ സഹോദരി സിന്ധുവിന്റെ ഏക മകനുമായി വൈഗയുടെ വിവാഹം ഉറപ്പിച്ചു... പറഞ്ഞുവരുമ്പോ മുറച്ചെറുക്കനായിട്ട് വരും... വരുന്ന ആഴ്ചയാണ് താലികെട്ടിനുള്ള തീയതി കുറിച്ച് കിട്ടിയിരിക്കുന്നത്... കുടുംബസമേതം ക്ഷണിക്കാനായി ഞങ്ങളെല്ലാവരും അങ്ങോട്ട് വരണുണ്ട്..." അയാൾ പറയുന്നത് കേട്ട് ജീവ ഞെട്ടിത്തരിച്ചു... എല്ലാം കേട്ട് പ്രതികരിക്കാതെ നിൽക്കുന്ന വൈഗയുടെ മൗനം അവൻ സമ്മതമായി കണക്കിലെടുത്തു...അവളോട് തോന്നിയ പ്രണയം ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നടിയുന്നതായി തോന്നിയതും മറുത്തൊന്നും പറയാതെ അവൻ യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി... "ജീവേട്ടാ,,, ജീവേട്ടാ... " തേങ്ങലോടെ വിളിച്ചു കൊണ്ടവൾ അവന്റെ പിറകെ ഓടി... പക്ഷെ ഒരിക്കൽ പോലും അവൻ തിരിഞ്ഞു നോക്കാൻ തുനിഞ്ഞില്ല.... "ജീവേട്ട... " അവൻ പഠിപ്പുര കടന്നതും ഒരു കിതപ്പോടെ അവൾ അവന്റെ മുന്നിൽ വന്നു നിന്നു... "മുന്നിൽ നിന്ന് മാറ് വൈഗാ എനിക്ക് പോണം... " അവൻ മുഖം കൊടുക്കാതെ പറഞ്ഞു... "ഇത്രടം വരെ വന്നിട്ട് എന്നോടൊന്ന് മിണ്ടാതെ പോവുകയാണോ.." പരിഭവം കലർത്തികൊണ്ടവൾ തന്റെ ഉള്ളിലെ സങ്കടത്തെ മറച്ചു പിടിച്ചു കൊണ്ട് ചോദിച്ചു...

"മിണ്ടാതിരുന്നത് നീയല്ലേ വൈഗാ,,, കാര്യങ്ങൾ ഇത്രയൊക്കെ ആയിട്ടും നീ ഞങ്ങളോടാരോടെങ്കിലും ഒരു വാക്ക് പറഞ്ഞോ...ഞങ്ങൾ പോട്ടെ നിന്നെ മകളെ പോലെ സ്നേഹിച്ച ചെറിയമ്മയെ പോലും നീയൊന്ന് ഓർത്തില്ലല്ലോ..." ജീവാ വികാരഭരിതനായി... "ജീവേട്ടാ ഞാൻ.... " "ഇനി നീ ഓരോ ന്യായങ്ങൾ പറഞ്ഞു ബുദ്ധിമുട്ടണമെന്നില്ല വൈഗാ.. എന്തായാലും കല്യാണക്കാര്യമെല്ലാം ഞാൻ വീട്ടിൽ പറഞ്ഞോളാം...എന്നാൽ ശെരി ഞാൻ പോവുന്നു..." ജീവ മറുപടിക്ക് കാത്തു നിൽക്കാതെ അവളെ മറികടന്നു പോയി... വൈഗയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... തന്റെ നിസ്സഹായാവസ്ഥ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്നാലോചിച്ചു അവളുടെ ഉള്ളം നീറി.... ***** വീട്ടിലേക്ക് തിരിച്ചുള്ള യാത്രയിൽ മഴപെയ്തു... ജീവ നനയാതിരിക്കാനായി അടുത്തുള്ള ബസ്സ്റ്റോപ്പിൽ കയറി നിന്നു... മഴ തോരുന്ന ലക്ഷണമൊന്നും കാണുന്നില്ലായിരുന്നു... കുറച്ചു സമയം അവിടെ നിന്ന് മുഷിഞ്ഞ ജീവ ബൈക്കുമെടുത്ത് പോവാൻ തുടങ്ങുമ്പോഴാണ് അവന്റെ മുന്നിലേക്കൊരു ചെറുപ്പക്കാരൻ വന്നത്... "ജീവയല്ലേ... " അയാളുടെ ചോദ്യം കേട്ട് അവന്റെ നെറ്റിച്ചുളിഞ്ഞു... "അതെ... " ജീവ തലയിൽ വെച്ചിരുന്ന ഹെൽമെറ്റ് ഊരികൊണ്ട് മറുപടി പറഞ്ഞു...

"ഞാൻ അഭയ്,,, വൈഗയുടെ വല്യച്ഛന്റെ മകനാണ്...ഇന്ന് വീട്ടിൽ വന്നിരുന്നില്ലേ..." "മ്മ് എന്ത് വേണം... " ആളെ മനസ്സിലായതും ജീവ ഗൗരവത്തിൽ ചോദിച്ചു... "എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്..!നമുക്ക് കുറച്ചങ്ങോട്ട് മാറി നിൽക്കാം... " അയാൾ ജീവയേയും കൊണ്ട് ആളൊഴിഞ്ഞൊരു ഭാഗത്തേക്ക് മാറി നിന്നു... "നിങ്ങൾ കരുതിയിരിക്കുന്നത് പോലെ വൈഗയുടെ സമ്മതത്തോടെയല്ല ഈ വിവാഹം നടക്കുന്നത്..." അയാൾ പറയുന്ന ഓരോ കാര്യങ്ങളും കേട്ട് ജീവയുടെ രക്തം തിളച്ചു... കോപം കൊണ്ടവൻ അടിമുടി വിറച്ചു... ***** മാസങ്ങളക്ക്‌ മുൻപ്... മുത്തശ്ശിയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം തറവാട്ടിലേക്ക് കൊണ്ടുപോയി കൂടെ വൈഗയും ഉണ്ടായിരുന്നു...പരിചയമില്ലാത്ത വീട് ആളുകൾ എല്ലാം കൊണ്ടും വൈഗക്ക് അവിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടു...ആദ്യമെല്ലാം മുത്തശ്ശിയെ ഇടം വലം തിരിയാൻ സമ്മതിക്കാതിരുന്ന മക്കളും മരുമക്കളും അവരെ തിരിഞ്ഞു നോക്കാതെയായി... പിന്നീട് മുത്തശ്ശിയെ നോക്കേണ്ട എല്ലാ ചുമതലകളും വൈഗയുടെ മേൽ കെട്ടിവെച്ചു അവർ കയ്യൊഴിഞ്ഞു... പരിഭവമേതുമില്ലാതെ അവൾ മുത്തശ്ശിയെ നല്ലത് പോലെ ശ്രുശ്രൂഷിച്ചു...

.പതിയെ പതിയെ വൈഗയും ആ ജീവിത സാഹചര്യവുമായി മുന്നോട്ട് പോയി.... വീട്ടിലേക്കൊന്ന് വിളിക്കണമെന്ന് അവൾക്ക് തോന്നിയിരുന്നെങ്കിലും കയ്യിൽ സ്വന്തമായൊരു മൊബൈലോ ആരുടേയും നമ്പറോ ഉണ്ടായിരുന്നില്ല...പോകെ പോകെ മുത്തശ്ശിയുടെ കാര്യങ്ങൾ കൂടാതെ ആ തറവാട്ടിലെ എല്ലാ ജോലിയും വൈഗയുടെ മേലെയായി... പിന്നീടവൾ അവിടെയൊരു വേലക്കാരിയുടെ പോലെ ആവുകയായിരുന്നു.... ഒരു ദിവസം മുത്തശ്ശിയെ ചെറു ചൂടുവെള്ളത്തിൽ കുളിപ്പിച്ച് വസ്ത്രം മാറ്റി കട്ടിലിൽ ഇരുത്തുമ്പോഴാണ് സിന്ധു മുത്തശ്ശിയെയും കൂട്ടി കോലായിലേക്ക് വരാൻ പറഞ്ഞത്... അവൾ അവരെ താങ്ങിപിടിച്ചു വീൽ ചെയറിലേക്കിരുത്തി അതുമായി കോലായിലേക്ക് ചെന്നു... അവിടെ ചെന്നപ്പോൾ എല്ലാ മക്കളും മരുമക്കളും പേരക്കുട്ടികളും അങ്ങനെ സകലമാന ആളുകളും ഉണ്ട്....അവരെയെല്ലാം ഒരുമിച്ചു കണ്ട വൈഗ കാര്യമറിയാതെ നെറ്റിചുളിച്ചു... "ഇതാണ് സർ വൈഗാ ലക്ഷ്മി... " മുന്നിലിരിക്കുന്ന കറുത്ത കോട്ട് ധരിച്ച വസ്ത്രധാരിക്ക് വല്യച്ചൻ വൈഗയെ ചൂണ്ടി കാണിച്ചു കൊടുത്തു... "മ്മ്.. " അയാൾ തന്റെ വട്ടത്തിലുള്ള കണ്ണട മുഖത്തേക്ക് കയറ്റിവെച്ചു അവളെ അടിമുടി നോക്കി... ആ നോട്ടം അരോചകമായി തോന്നിയതും അവൾ തൂണിനു പിന്നിലേക്ക് മറഞ്ഞു നിന്നു..

"എല്ലാവരുടെയും സമ്മതത്തോടെ വില്പത്രം വായിക്കാൻ പോവുകയാണ്.... " അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു... അപ്പോഴാണ് വൈഗക്കും കാര്യം മനസ്സിലായത്... അവൾ മുത്തശ്ശിയുടെ അടുത്തേക്ക് നീങ്ങി നിന്നു... അവരുടെ ചുളിഞ്ഞ കൈകൾ കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു ഒരു ബലത്തിനായി.... വക്കീൽ വില്പത്രം വായിക്കാൻ തുടങ്ങിയതും പലരുടെയും മുഖങ്ങൾ ഇരുണ്ട് തുടങ്ങി... അവരെല്ലാം പരസ്പരം എന്തൊക്കെയോ മുറുമുറുത്തു... "ഇതിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് വെച്ചാൽ...! നൂറിൽ മുപ്പത് ശതമാനം ഓഹരി ജീവിച്ചിരിക്കുന്ന മൂന്ന് മക്കൾക്കും ബാക്കി എഴുപതിൽ ഇരുപത് ശതമാനം പരേതനായ ഗോപകുമാറിന്റെ മകളായാ വൈഗാ ലക്ഷ്മിക്കും ബാക്കി അമ്പത് ശതമാനം ശരദാ എന്ന നിങ്ങളുടെ അമ്മയുടെ പേരിലും... അവരുടെ കാലശേഷം വൈഗാ ലക്ഷ്മിക്ക് പിറക്കുന്ന കുട്ടിയുടെ പേരിലേക്കും കൈമാറ്റം ചെയ്യപ്പെടും..." വായിച്ചു കഴിഞ്ഞ ശേഷം അയാൾ എല്ലാവരേയും നോക്കി...പലരുടെയും മുഖത്തെ ഭാവങ്ങൾ പോലും വായിച്ചെടുക്കാൻ കഴിയാത്ത വിധം വികൃതമായിരുന്നു... "അതെങ്ങനെ ശെരിയാകും വക്കീലേ..അമ്മയുടെ ഓഹരി ഞങ്ങൾ മക്കൾക്കല്ലേ കിട്ടേണ്ടത്... " വല്യച്ഛൻ കോപത്തോടെ ചോദിച്ചു കൊണ്ട് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു...

"അതൊന്നും എനിക്കറിയില്ല രാഗവാ... വില്പത്രത്തിൽ നിങ്ങളുടെ അച്ഛൻ എഴുതിയതല്ലെ ഞാൻ വായിച്ചത്തത്... നിങ്ങളുടെ അമ്മയല്ലേ ആ ഇരിക്കുന്നത് നിങ്ങൾ നേരിട്ട് തന്നെ ചോദിച്ചോളൂ... " വക്കീൽ തന്റെ ഭാഗം വ്യക്തമാക്കി അവിടെ നിന്നും പോയി... "അമ്മേ ഇതൊന്നും നടപടിയാവുന്ന കാര്യമല്ല.. വില്പത്രം മാറ്റി എഴുതിയെ ഒക്കൂ... " മക്കളെല്ലാവരും മുത്തശ്ശിയുടെ നേരെ തിരിഞ്ഞതും വൈഗ ഭയത്താൽ അവരുടെ കൈകളിൽ മുറുകെ പിടിച്ചു... "അതൊന്നും നടക്കില്ല രാഗവാ.. അതിൽ എഴുതിയത് എന്താണോ അത് പോലെ തന്നെ നടക്കും...ഇതിന് ഒരാളും ഒരെതിർ അഭിപ്രായവും പറയേണ്ടാ...മോളെ എന്നെയൊന്ന് മുറിയിലാക്ക്..." കടുപ്പിച്ചു പറഞ്ഞുകൊണ്ട് മുത്തശ്ശി വൈഗയെ നോക്കി... അവൾ പരിഭ്രമത്തോടെ മറ്റുള്ളവരെ നോക്കി മുത്തശ്ശിയെയും കൂട്ടി മുറിയിലേക്ക് പോയി... "നിക്ക് ആരുടേയും സ്വത്തും പണവും ഒന്നും വേണ്ടാ മുത്തശ്ശി,,, എല്ലാം അവർക്ക് തന്നെ തിരിച്ചു കൊടുത്തേക്ക്.... " വൈഗ വേദനയോടെ മുത്തശ്ശിയുടെ അരികിലിരുന്ന് പറഞ്ഞു... "അത് വേണ്ടാന്ന് വെക്കാനുള്ളതല്ല കുട്ടി നിനക്ക് അവകാശപ്പെട്ടത് തന്നെയാ... നിന്റെ അച്ഛൻ ചോര നീരില്ലാതെ കഷ്ട്ടപ്പെട്ടതാണ് ഈ കാണുന്നതെല്ലാം... അത് ഈ ദുഷ്ടന്മാർക്ക് കൊടുത്ത് നശിപ്പിക്കാനുള്ളതല്ല..."

"മുത്തശ്ശന് എന്നെ കാണുന്നത് ഇഷ്ടമല്ലായിരുന്നല്ലോ പിന്നെ എന്തിനാ സ്വത്തുക്കളെല്ലാം എന്റെ പേരിലേക്ക് എഴുതി വെച്ചത്..." അവൾ തന്റെ സംശയം പ്രകടിപ്പിച്ചു.... "ആര് പറഞ്ഞു ഇഷ്ടമായിരുന്നില്ലെന്ന്...!ഇഷ്ടമായിരുന്നു.. പിന്നെ ഞാൻ ഹോസ്പിറ്റലിൽ വെച്ച് പറഞ്ഞത് അവരുടെ മുന്നിലൊരു കള്ളം പറഞ്ഞതല്ലേ...കുഞ്ഞിലേ നിന്റെ മുത്തശ്ശൻ നിന്നെ കാണുകയും നിനക്ക് സമ്മാനങ്ങൾ തരികയുമൊക്കെ ചെയ്തിട്ടുണ്ട്. അത് പക്ഷെ വേറെ ആർക്കും അറിയില്ല...നിന്റെ അമ്മയുടെ അച്ഛൻ ഉണ്ടായിരുന്നേൽ അദ്ദേഹത്തോട് ചോദിച്ചാൽ അറിയാമായിരുന്നു..ഇങ്ങോട്ട് കൊണ്ടുവരണമെന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലായിരുന്നു ഇവിടെ കൊണ്ടുവന്നു ഈ കാട്ടാളന്മാർക്ക് മുന്നിലേക്ക് നിന്നെ ഇട്ടു കൊടുക്കണ്ടല്ലോ എന്ന് കരുതിയാണ്...മുത്തശ്ശൻ മരിക്കുന്നതിന് മുന്നേ ആരും അറിയാതെ തയ്യാറാക്കിയതായിരുന്നു വില്പത്രം... ഇവറ്റകളുടെയൊക്കെ സ്വഭാവം മുത്തശ്ശൻ നേരത്തെ മനസ്സിലാക്കി കാണണം..." അവരൊരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി... "മുത്തശ്ശി... " കണ്ണുകൾ നിറച്ചു കൊണ്ടവൾ വിളിച്ചു..

. "സങ്കടപ്പെടേണ്ടാ,,, ആരില്ലെങ്കിലും ദൈവം ഉണ്ടാവും കൂട്ടിന്...!പേടിക്കാതെ..." അവരുടെ വാത്സല്യത്തിൽ തന്റെ നോവുകളെല്ലാം മറന്നു കൊണ്ട് അവരുടെ അരികിലേക്ക് കിടന്നു... അവശയാണെങ്കിലും തന്റെ ദുർബലമായ കൈകൾ കൊണ്ട് അവരും അവളെ പൊതിഞ്ഞു പിടിച്ചു... ദിവസങ്ങൾ പോകെ പോകെ അവിടെയുള്ളവർ വീണ്ടും വൈഗയോടും മുത്തശ്ശിയോടും സ്നേഹം നടിച്ചു അടുത്ത് കൂടി... ഇതെല്ലാം ഇവരുടെ നാടകം ആണെന്ന് അറിയാമായിരുന്നിട്ടും അവർ ഏത് വരെ പോകും എന്ന് നോക്കാൻ അവരിരുവരും മിണ്ടാതെയിരുന്നു... "അമ്മേ ഞങ്ങൾക്കൊരു കാര്യം പറയാനുണ്ട്... " സിന്ധു അത്യധികം വിനയം കലർത്തി കൊണ്ട് പറഞ്ഞു... "മ്മ് എന്താ... " ഗൗരവം വെടിയാതെ മുത്തശ്ശി ചോദിച്ചു... "നമ്മുടെ വൈഗ മോളുടെ കാര്യമാണ്... " "മുഖവുരയില്ലാതെ നീ കാര്യം പറ സിന്ധു... "

മുത്തശ്ശി കോപത്തിൽ ചോദിച്ചു... "അത് നവിക്ക്‌ വൈഗയെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്...കേട്ടപ്പോൾ ഞങ്ങൾക്കും ഇഷ്ടക്കേടൊന്നും തോന്നിയില്ല...ഇനി അമ്മയുടെ തീരുമാനം അറിയാൻ..." സിന്ധു പറയുന്നത് കേട്ടതും വൈഗ ഞെട്ടി...അവൾ ദയനീയമായി മുത്തശ്ശിയെ നോക്കി... അവർ പേടിക്കേണ്ടെന്ന് കണ്ണുകൾ ചിമ്മി കാണിച്ചു... "എന്റെ തീരുമാനം അറിഞ്ഞാൽ മതിയോ...!വൈഗക്ക് ഇഷ്ടമുണ്ടോ ഇല്ലയോ എന്നറിയണ്ടേ...അവളോട് ചോദിക്ക് അവൾ പറയട്ടെ..." മുത്തശ്ശിയുടെ അഭിപ്രായം കേട്ടതും അവരെല്ലാം വൈഗയെ നോക്കി... "നിക്ക്.. നിക്ക് സമ്മതല്ല... " അവൾ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന നവി കോപത്തോടെ മുത്തശ്ശിയുടെ അടുത്തേക്ക് പാഞ്ഞു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story