വൈഗ: ഭാഗം 18

രചന: ശംസീന

"നിക്ക്.. നിക്ക് സമ്മതല്ല... " അവൾ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന നവി കോപത്തോടെ മുത്തശ്ശിയുടെ അടുത്തേക്ക് പാഞ്ഞു....കട്ടിലിൽ കിടന്നിരുന്ന തലയിണയെടുത്ത് അവരുടെ മുഖത്തേക്ക് അമർത്തി വെച്ചു... ശ്വാസം കിട്ടാതെ മുത്തശ്ശി പിടഞ്ഞു കൊണ്ടിരുന്നതും വൈഗ നിലവിളിയോടെ അവരുടെ അടുത്തേക്ക് ഓടി... അവൾ നവിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അവന്റെ കരുത്തിനു മുന്നിൽ അവൾ പരാജയപ്പെട്ടിരുന്നു... "ഇനി പറ നിനക്ക് നിന്റെ മുത്തശ്ശി വേണോ അതോ ഈ വിവാഹം വേണോ...?" നവി വല്ലാത്തൊരു ഭാവത്തോടെ ചോദിച്ചതും അവൾക്ക് വിവാഹത്തിന് സമ്മതിക്കുകയല്ലാതെ മറ്റൊരു നിവർത്തി ഉണ്ടായിരുന്നില്ല.... "നീയെന്തിനാ കുട്ടിയേ ഇതിന് സമ്മതിച്ചേ,,, ഈ കിളവി അങ്ങ് ചത്ത് ഒടുങ്ങിക്കോട്ടെ എന്ന് കരുതിയാൽ പോരായിരുന്നോ...? " കൂടിയിരുന്നവരെല്ലാം അരങ്ങോഴിഞ്ഞതും ആ വൃദ്ധ കണ്ണീർ വാർത്തു... "അതിനാണോ മുത്തശ്ശി ഞാൻ ഇവിടെ ഇങ്ങനെ കഷ്ടപ്പെട്ട് പിടിച്ചു നിൽക്കുന്നേ... ന്റെ മുത്തശ്ശിക്ക് വേണ്ടിയല്ലേ ഞാൻ ഇതെല്ലാം സഹിക്കുന്നെ... ഇനി ഇതുപോലെ ഒന്നും പറയരുത്... "

അവൾ നിറഞ്ഞു വന്ന തന്റെ മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു... "ന്റെ ഗോപുവും ഇങ്ങനെ തന്നെയായിരുന്നു.. ന്റെ കണ്ണൊന്നു നിറഞ്ഞാൽ ഏറ്റവും കൂടുതൽ വേദനിക്കുന്നതും വിഷമിക്കുന്നതും അവനായിരിക്കും...പക്ഷെ അവനെക്കാൾ കൂടുതൽ ഞാൻ സ്നേഹിച്ചതും ലാളിച്ചതും എന്റെ മറ്റു മക്കളെയായിരുന്നു... മുതിർന്നപ്പോൾ കുടുംബത്തിന്റെ എല്ലാ ചുമതലയും മൂത്ത കുട്ടി എന്ന നിലയിൽ അവന്റെ മേൽ ചാർത്തി കൊടുത്തു.... ഒരു പരിഭവവും പറയാതെ ന്റെ കുട്ടി മരിക്കുന്നത് വരെ ഞങ്ങളെയെല്ലാം നോക്കി..." തന്റെ മകനെ കുറിച്ച് പറയെ അവർ വിങ്ങി പൊട്ടികൊണ്ടിരുന്നു....വൈഗയും താൻ ഇതുവരെ കണ്ടിട്ടില്ലാത്ത അച്ഛനേയും അമ്മയേയും ഓർത്ത് കണ്ണീർ വാർത്തു.... ***** അഭിയിൽ നിന്നും കേട്ട കാര്യങ്ങൾ ജീവയുടെ സർവ്വ നാഡി ഞരമ്പുകളിലെയും രക്തപ്രവാഹം വർധിപ്പിച്ചു... രോഷാകുലനായി നിൽക്കുന്ന ജീവയെ കാണെ അഭിയും ഒന്ന് ഭയപ്പെട്ടു.... "ജീവ... വേറൊരു കാര്യം കൂടെയുണ്ട്... വൈഗ യുടെ അവസ്ഥ കണ്ട് ഈ വിവരം നിങ്ങളെ ആരെയെങ്കിലും അറിയിക്കാമെന്ന് ഞാൻ പറഞ്ഞിരുന്നു...

പക്ഷെ വൈഗ അതിന് സമ്മതിച്ചില്ല,,, പിന്നെ എന്റെ അന്യോഷണത്തിൽ എന്റെ ഫ്രണ്ട് പഠിപ്പിക്കുന്ന കോളേജിൽ അഞ്ജന പഠിക്കുന്നുണ്ടെന്ന് അറിഞ്ഞു...അവളെ വിവരം ധരിപ്പിക്കാനായി ചെന്നപ്പോൾ ആ കുട്ടി ലീവ് ആയിരുന്നു പകരം തന്റെ സഹോദരി ജിഷയോട് ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു... ആ കുട്ടി വീട്ടിൽ വന്നു ഒന്നും പറഞ്ഞില്ലേ...." അഭി സംശയത്തോടെ ചോദിച്ചു... "ഞാൻ വീട്ടിൽ ഇല്ലായിരുന്നു കഴിഞ്ഞ ദിവസമാണ് വന്നത്... ഞാൻ വീട്ടിൽ ചെന്നിട്ട് അവളെ നേരിട്ട് കണ്ട് ചോദിച്ചോളാം..." ജിഷയോടുള്ള അമർഷം മറച്ചു വെച്ചു കൊണ്ടവൻ പറഞ്ഞു.. "ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും എന്റെ വീട്ടിൽ ആരും അറിയരുത്... ആ കുട്ടിയുടെ വിഷമം കണ്ട് സഹിക്കാൻ കഴിയാതെ വന്നപ്പോൾ വന്നു പറഞ്ഞതാണ്... എന്നാൽ ഞാൻ പോകുന്നു ജീവ..." "അഭി തന്റെ നമ്പറൊന്ന് തന്നേ... എന്തെകിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാമല്ലോ..." പോകാൻ തുടങ്ങിയ അഭിയോടായി ചോദിച്ചതും അവൻ നമ്പർ പറഞ്ഞു കൊടുത്തു.. ജീവ ആ നമ്പർ മൊബൈലിലേക്ക് സേവ് ചെയ്തു...

അഭി യാത്ര പറഞ്ഞു അവിടെ നിന്ന് പോയതും ജീവ ദേഷ്യത്തോടെ വീട്ടിലേക്ക് തിരിച്ചു.... **** ജീവയുടെ വരവ് കണ്ട് ഉമ്മറത്തിരുന്നിരുന്ന ജയന്തിയും മാലതിയും ഒന്ന് പകച്ചു... ജീവ വൈഗയെ കാണാൻ ചെന്ന വിവരം സിന്ധു വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു... അതുകൊണ്ട് തന്നെ ജീവ തങ്ങൾക്കെതിരെ തിരിയുമോ എന്നവർ ഭയപ്പെട്ടു...ജീവയെ കണ്ട് പേടിയോടെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ അവരെ തുറിച്ചു നോക്കി കൊണ്ട് ജീവ അകത്തേക്ക് പോയി... "അല്ല നാത്തൂനേ ഇവൻ നമ്മളോടൊന്നും ചോദിച്ചില്ലല്ലോ... " അവൻ പോവുന്നതും നോക്കി നിന്ന മാലതി ചോദിച്ചു... "തല്ക്കാലം രക്ഷപ്പെട്ടു എന്ന് കരുതാം ഏട്ടത്തി... അവൻ നമുക്കെതിരെ തിരിയും അപ്പോൾ അവൻ ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയാനുള്ളതും കൂടെ നമ്മൾ കണ്ടു പിടിക്കേണ്ടി വരും അത് ഉറപ്പാണ്...!" തന്റെ കണക്കു കൂട്ടലുകളെല്ലാം പിഴച്ച ദേഷ്യത്തിൽ ജയന്തി പറഞ്ഞു...മാലതിയുടെ ഉള്ളിലും നേരിയ ഭയം ഉടലെടുത്തു... ***** രാത്രി എല്ലാവരും ഉറങ്ങിയാ ശേഷം ജീവ ജിഷയുടെ മുറിയുടെ കതകിൽ ചെന്നു തട്ടി... ഈ സമയത്ത് ആരായിരിക്കും തട്ടുന്നതെന്ന ആശങ്കയോടെ അവൾ മെല്ലെ ചെന്നു കതക് തുറന്നു...

"ജീവേട്ടൻ എന്താ ഈ നേരത്ത്...? " മുന്നിൽ നിൽക്കുന്ന ജീവയെ കണ്ടവൾ ചോദിച്ചു.... "ഞാൻ നിന്നോടൊരു കാര്യം ചോദിക്കാൻ വേണ്ടി വന്നതാണ്... സത്യം മാത്രമേ പറയാവൂ ഇല്ലേൽ ഞാൻ ചോദിക്കുന്നതിന്റെ ശൈലി അങ്ങ് മാറും... " ജീവയുടെ മുഖ ഭാവം കണ്ട് ജിഷയൊന്ന് ഭയപ്പെട്ടു.... "ജീവേട്ടന് എന്താ അറിയേണ്ടത്... " പരിഭ്രമം മറച്ചു വെച്ചു കൊണ്ടവൾ ചോദിച്ചു.... "വൈഗയെ കുറിച്ച് നിന്നോട് ആരെങ്കിലും എന്തെങ്കിലും വന്നു പറഞ്ഞിരുന്നോ... അത് ഇവിടെ പറയാനായി ആരെങ്കിലും ഏൽപ്പിച്ചിരുന്നോ...? " അവൻ കണ്ണുകൾ കുറുക്കി ചോദിച്ചതും അവൾ പരവേഷത്തോടെ തന്റെ മുഖമൊന്നു തുടച്ചു... "അത് പിന്നെ... " "ച്ചി പറയെടി... " "വൈഗയുടെ വല്യച്ഛന്റെ മകൻ ആണെന്നും പറഞ്ഞു ഒരാൾ എന്നെ കാണാൻ വന്നിരുന്നു,,, വൈഗയുടെ അവിടുത്തെ അവസ്ഥ മോശമാണെന്നും സമ്മതമില്ലാതെ അവളുടെ വിവാഹം ഉറപ്പിച്ചെന്നും പറഞ്ഞു... ഈ വിവരം അച്ഛനോട് പറയാൻ ഏൽപ്പിച്ചതായിരുന്നു പക്ഷെ അവളോടുള്ള ദേഷ്യത്തിന് ഞാൻ അത് അമ്മയോടാണ് വന്നു പറഞ്ഞത് അമ്മ ഈ കാര്യം ആരും അറിയരുതെന്ന് പറഞ്ഞു അതാ ഞാൻ..." പറഞ്ഞു കഴിഞ്ഞതും ജീവയുടെ കൈ അവളുടെ കവിളിൽ ശക്തിയിൽ പതിഞ്ഞിരുന്നു....

"ഇതെന്തിനാണെന്നോ ഇത്രയും നാൾ ഇത് പറയാതിരുന്നതിന്.." പറഞ്ഞു തീർന്നില്ല അപ്പോഴേക്കും വീണ്ടും ഒരടി അവളുടെ കവിളിൽ കിട്ടി കഴിഞ്ഞിരുന്നു... "ഇതെന്തിനാണെന്നോ അമ്മയുടെ എല്ലാ തോന്നിവാസങ്ങൾക്കും കൂട്ട് നിൽക്കുന്നതിന്... എങ്ങനെ തോന്നിയെടി നിനക്കിതിന്..." കണ്ണുകൾ നിറച്ചു നിൽക്കുന്നവളെ നോക്കി പുച്ഛത്തോടെ പറഞ്ഞുകൊണ്ട് ജീവ മുറിവിട്ട് പോയി... ജിഷ തന്റെ കടപ്പല്ലുകൾ ഞെരിച്ചു ദേഷ്യം അടക്കി.. ***** രാവിലെ അടുക്കളയിലെ ജോലികളെല്ലാം ഒതുക്കി മുത്തശ്ശിയെ വിളിച്ചെഴുന്നേൽപ്പിക്കാൻ വന്നതായിരുന്നു വൈഗ.... കിടന്നിരുന്ന ബെഡ്‌ ഷീറ്റ് മടക്കി വെക്കുന്നതിനിടയിൽ അവൾ ഒന്ന് രണ്ട് തവണ മുത്തശ്ശിയെ വിളിച്ചെങ്കിലും അവർ കണ്ണുകൾ തുറന്നില്ല.... വൈഗ അടുത്തേക്ക് ചെന്നു തട്ടി വിളിച്ചിട്ടും അവർ എഴുന്നേറ്റില്ല... "മുത്തശ്ശി... " അവൾ അവരുടെ മുഖത്ത് തട്ടിയതും പെട്ടന്ന് തന്നെ കൈകൾ പിൻവലിച്ചു... തണുത്തുറഞ്ഞു കിടക്കുന്ന മുത്തശ്ശിയെ കണ്ടവൾ പരിഭ്രമിച്ചു... "മുത്തശ്ശി... " അവളുടെ നിലവിളി കേട്ട് തറവാട്ടിലുള്ളവരെല്ലാം ഓടിക്കൂടി..

. "എന്താ,, എന്താ... " എല്ലാവരും പരിഭ്രാന്തിയോടെ ചോദിച്ചു.... "മുത്തശ്ശി വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല... " കരഞ്ഞു കൊണ്ടവൾ പറയുന്നത് കേട്ട് വല്യച്ഛൻ മുത്തശ്ശിയുടെ അടുത്തേക്ക് വന്നു കൈകൾ പിടിച്ചു നോക്കി...അയാളുടെ മുഖം മങ്ങിയതും വൈഗയുടെ കരച്ചിലിന്റെ ആക്കം കൂടി... നിമിഷ നേരം കൊണ്ട് ആ തറവാട് ആളുകളെ കൊണ്ട് നിറഞ്ഞു... മുത്തശ്ശിയുടെ വെള്ള പുതപ്പിച്ച ശരീരത്തിനരികെ വൈഗ മരവിച്ചിരുന്നു...എന്നിരുന്നാലും കണ്ണുകൾ തോരാതെ പെയ്യുന്നുണ്ടായിരുന്നു.... അഭി വിളിച്ചു പറഞ്ഞതനുസരിച്ചു ജീവയും അമ്മാവന്മാരും മുത്തശ്ശിയെ കാണാൻ വന്നിട്ടുണ്ടായിരുന്നു... അവരെ കണ്ടതും വൈഗ വിതുമ്പി കരഞ്ഞു... ചടങ്ങുകൾ ഇനിയും ബാക്കിയുള്ളതിനാൽ അവളെ കൂട്ടി കൊണ്ടു പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതി അവർ അവിടെ നിന്ന് മടങ്ങി... ഇതിനോടകം തന്നെ ജയന്തി ചെയ്ത പ്രവർത്തികളും വൈഗ അവിടെ അനുഭവിച്ചു കൊണ്ടിരിക്കുന്നതുമെല്ലാം ജീവ അമ്മാവന്മാരോട് പറഞ്ഞു...

ഇപ്പോൾ ഇതിനെ പറ്റി ജയന്തിയോട് ആരും ഒന്നും ചോദിക്കേണ്ടെന്നും അവസരം കിട്ടുമ്പോൾ അവൾക്കുള്ളത് നേരിട്ട് തന്നെ കൊടുക്കാമെന്നും വല്യമ്മാവൻ ചട്ടം കെട്ടി... മുത്തശ്ശിയുടെ ചിത കത്തിയെരിയുന്നത് വല്ലാത്തൊരു നോവോടെ വൈഗ നോക്കി നിന്നു... സിന്ധു അടക്കം മറ്റുള്ള മക്കളും മരുമക്കളും ദുഃഖം പ്രകടിപ്പിക്കുന്നത് വൈഗ പുച്ഛത്തോടെ നോക്കി നിന്നു... ഒരു മാസത്തിന് ശേഷം വൈഗയും നവിയുമായുള്ള വിവാഹം വീണ്ടും ചർച്ചയായി... വൈഗ പലതവണ അവിടെ നിന്നും ഓടി രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും അവർ അവളെ ഒരു മുറിയിലിട്ട് പൂട്ടി... നാളെയാണ് വിവാഹത്തിനുള്ള മുഹൂർത്തം കുറിച്ച് കൊടുത്തിരിക്കുന്നത്... മരണം നടന്ന വീടായതിനാൽ അവിടെ വെച്ചു വിവാഹം നടത്താതെ നവിയുടെ അച്ഛന്റെ കുടുംബ ക്ഷേത്രത്തിൽ വെച്ചു താലി കെട്ടാമെന്നാണ് പറഞ്ഞിരിക്കുന്നത്... ഈ വിവരം അഭിയിൽ നിന്നും അറിഞ്ഞ ജീവ ഉടനെ അവിടേക്ക് പുറപ്പെട്ടു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story