വൈഗ: ഭാഗം 22

രചന: ശംസീന

"ആരോട് ചോദിച്ചിട്ടാടി പുല്ലേ നീ ഇവിടെ വന്നിരുന്നത്... മനുഷ്യനെ തീ തീറ്റിക്കാനായിട്ട്..." "അയ്യോ എന്നിട്ട് വാ പൊള്ളിയോ...? " അവൻ ദേഷ്യത്തിൽ അവളുടെ മുന്നിൽ വന്നു നിന്നു കയർത്തതും വലിയ കാര്യം പോലെ ചോദിച്ചു.. "എന്താ... " മനസ്സിലാവാതിരുന്നതും ജീവ ചോദിച്ചു... "അല്ല തീ തിന്നെന്ന് പറഞ്ഞില്ലേ അതുകൊണ്ട് വായോ മറ്റോ പൊള്ളിയോ എന്ന് ചോദിച്ചതാണ്.... " അവളുടെ പരിഹാസം കേട്ട് അവന് കലി കയറി... "വാടി ഇവിടെ... " "അയ്യോ എന്റെ ചായയുടെയും വടയുടെയും കാശ്..." അവളുടെ കയ്യിൽ പിടിച്ചു വലിച്ചവൻ അവിടെ നിന്നും പോവാനൊരുങ്ങിയതും കടക്കാരൻ വിളിച്ചു പറഞ്ഞു... അവളെ തറപ്പിച്ചൊന്ന് നോക്കി അവൻ പോക്കറ്റിൽ നിന്നും പൈസ എടുത്ത് കൊടുത്തു... "കയറ്... " അവന്റെ കൈകൾ ആക്സിലേറ്ററിൽ അമർന്നു.... വൈഗ കയറിയെന്ന് ഉറപ്പായതും അവൻ ബൈക്കുമായി മുന്നോട്ട് കുതിച്ചു... **** ക്ഷേത്രത്തിന് മുന്നിലെത്തിയതും അവൻ ബൈക്ക് ചവിട്ടി...വൈഗയുടെ കൈകളിൽ കൈ കോർത്തു പിടിച്ചു ക്ഷേത്രത്തിനകത്തേക്കുള്ള കൽപടവുകൾ കയറി....

അവൾ അവന്റെ കൈക്കുള്ളിൽ നിന്നും തന്റെ കൈകളെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ കൂടുതൽ മുറുക്കി പിടിച്ചു എന്നല്ലാതെ മറ്റു പ്രയോജനമൊന്നും ഉണ്ടായില്ല... നടയുടെ മുന്നിൽ കൈകൂപ്പി കണ്ണുകളടച്ചു വൈഗ നിന്നു...ഏറെ കാര്യങ്ങൾ തന്റെ പ്രിയപ്പെട്ട ദേവനോട് പറയാൻ ഉണ്ടെങ്കിലും ഒന്നും പറയാൻ കഴിയാതെ അവൾ നിസ്സംഗയായി നിന്നു...ഏറെ നേരം മിഴികൾ പൂട്ടിയവൾ ശ്രീ കോവിലിനു മുന്നിൽ നിന്നു... " ഈശ്വരാ... ഭഗവാനെ എന്റെ ആഗ്രഹം എന്ന് പൂർത്തിയാവുന്നോ അന്ന് മാത്രമേ ഞാൻ ഈ ശ്രീ കോവിലിനു മുന്നിൽ വന്നു കൈകൾ കൂപ്പുകയുള്ളൂ എന്നൊരു പ്രതിജ്ഞ എടുത്തിരുന്നു... ഇന്ന് ആ വാക്ക് ഞാൻ പാലിച്ചിരിക്കുന്നു... ഞാൻ ആഗ്രഹിച്ചത് പോലെ വൈഗ ഇന്നെന്റെ പാതിയായിരിക്കുന്നു... ഇനി ഒരു ശക്തിയും അവളെ എന്നിൽ നിന്നും അകറ്റാതെ നീ തന്നെ കാത്തോണേ ഭഗവാനെ... " മനമുരുകി പ്രാത്ഥിച്ചു കൊണ്ടവൻ പോക്കറ്റിൽ നിന്നും താലിയെടുത്ത് അവളുടെ കഴുത്തിലേക്ക് അണിയിച്ചു... കഴുത്തിലൂടെ തണുപ്പുള്ളതെന്തോ അരിച്ചു കയറുന്നത് പോലെ അനുഭവപ്പെട്ടതും അവൾ കണ്ണുകൾ വലിച്ചു തുറന്നു...

പെട്ടന്ന് നോട്ടം പോയത് നെഞ്ചിലേക്കായിരുന്നു... അവിടെ തന്റെ താലിമാല കാണാതിരുന്നതും അവൾ ഭയപ്പെട്ടു... പരിഭ്രാന്തിയോടെ ചുറ്റും നോക്കാൻ തുടങ്ങുമ്പോഴാണ് കഴുത്തിലൊരു ചുടു നിശ്വാസം വന്നു പതിച്ചത്...അവൾ തല ചെരിച്ചു നോക്കി...ജീവയെ കണ്ടതും അവൾക്കാശ്വാസമായി... അവന്റെ മൂക്കിൻ തുമ്പും കുറ്റി മീശയും വൈഗയുടെ കഴുത്തിനെ ഇക്കിളി കൂട്ടി... അവൾ കഴുത്ത് വെട്ടിച്ചതും അവൻ തലയുയർത്തിയ അതേ നിമിഷം തന്നെ അവളുടെ നെഞ്ചിലേക്കൊരു പുതിയ താലി വീണിരുന്നു.... അവൾ കൗതുകത്തോടെ അത് കയ്യിലെടുത്തു... ജീവ എന്ന് സ്വർണ ലിപിയിൽ കൊത്തി വെച്ചിരിക്കുന്നത് കണ്ടതും അവളുടെ അധരങ്ങൾ പുഞ്ചിരി പൊഴിച്ചു... "ഇനി ഇത് നമുക്കിടയിൽ വേണ്ടാ... " പഴയ താലി ചരട് ഉയർത്തി പിടിച്ചവൻ പറഞ്ഞു.. ശേഷം അത് ദൂരേക്ക്‌ കളയാൻ ഒരുങ്ങിയതും അവന്റെ കയ്യിൽ നിന്നും വൈഗ അതിനെ പിടിച്ചു വാങ്ങി... "എന്താ ജീവേട്ടാ ഈ കാണിക്കുന്നേ...?" അവൾ അവനു നേരെ ദേഷ്യപ്പെട്ടു... "ഇതിനി നമുക്കിടയിൽ വേണ്ടടോ..

നവി നിനക്കായി വേണ്ടി വാങ്ങിയതല്ലായിരുന്നോ അപ്പോഴത്തെ സാഹചര്യത്തിൽ എനിക്കത് നിന്റെ കഴുത്തിലേക്ക് ചാർത്തേണ്ടി വന്നു... എന്റെ അധ്വാനത്തിൽ നിന്നും ഞാൻ ഉണ്ടാക്കിയ എന്റെ പേര് കൊത്തിയ താലിയാണ് ഇപ്പോൾ നിൻറെ കഴുത്തിൽ കിടക്കുന്നത് അതുകൊണ്ട് തന്നെ ഇനി ഇതിന്റെ ആവശ്യമില്ല..." അവൻ ആ താലി അവളുടെ കയ്യിൽ പിടിച്ചു വാങ്ങിക്കാൻ നോക്കി... "വേണ്ട ജീവേട്ടാ.. ആര് വാങ്ങിച്ചതായാലും ഇത് ജീവേട്ടനല്ലേ എന്റെ കഴുത്തിൽ ചാർത്തിയത് അപ്പോൾ അതിന് അതിന്റെതായ മഹത്വം ഉണ്ട്... വാ..." അത്രയും പറഞ്ഞിട്ടവൾ അവനേയും വലിച്ചു ഒരു വലിയ ആൽമരത്തിന്റെ ചുവട്ടിലേക്ക് പോയി... കയ്യിൽ കരുതിയിരുന്ന താലിമാല അവൾ അതിന്റെ ചില്ലയിലേക്ക് കെട്ടി... അവളുടെ പ്രവർത്തി കണ്ട ജീവ നേർമയിലൊന്ന് ചിരിച്ചു... "ഇനി പോവാം... " വൈഗ പറഞ്ഞതും ജീവ അവളേയും കൂട്ടി പുറത്തേക്ക് നടന്നു.... ***** രാത്രിയിൽ എല്ലാവരും ഭക്ഷണം കഴിച്ച പാത്രങ്ങളും മറ്റും കഴുകി വെക്കുകയായിരുന്ന വൈഗയുടെ അരികിലേക്ക് ജയന്തി വന്നു... അവരെ കണ്ടതും അവൾ ചെയ്തിരുന്ന ജോലി നിർത്തി അവരുടെ നേരെ തിരിഞ്ഞു... "എന്തേ വല്യമ്മായി,, വല്ലതും വേണോ... " അവൾ വിനയത്തോടെ ചോദിച്ചതും ജയന്തിയുടെ കൈക്കുള്ളിൽ കിടന്നു അവളുടെ മൃദുലമായ കവിളുകൾ ഞെരിഞ്ഞമർന്നു...

പെട്ടന്നുള്ള നീക്കമായതിനാൽ അവൾക്കതിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.... "വേണമെടി... നിന്റെ ജീവൻ എന്താ തരുമോ നീ..." ഉഗ്രരൂപണിയായ ജയന്തി അവളുടെ നേരെ ആക്രോഷിച്ചു.. "വല്യമ്മായി വിട്... നിക്ക് വേദനയെടുക്കുന്നു... " അവൾ കുതറി മാറാൻ ശ്രമിച്ചു... "നിന്നോട് ഞാൻ എന്ത്‌ പറഞ്ഞിട്ടാടി ഈ തറവാടിന്റെ പടിയിറക്കി വിട്ടത്... ങേ... പറയാൻ... എന്റെ മോന്റെ അടുത്ത് നിന്റെ നിഴല് പോലും പതിയരുതെന്ന് പറഞ്ഞിട്ടല്ലേ... എന്നിട്ട് നീ എന്താ ചെയ്തത് അവൻ വിളിച്ചപ്പോൾ കൂടെ ഇറങ്ങിപ്പോന്നിരിക്കുന്നു... " അവളിലെ പിടിവിട്ട് അവർ അവളെ ശക്തിയോടെ പിന്നിലേക്ക് തള്ളി... വേച്ചു വീഴാൻ പോയ വൈഗ സ്ലാബിൽ ചാരി കിതച്ചു കൊണ്ടിരുന്നു.... "നാണമുണ്ടോടി നിനക്ക്, തെരുവിൽ കിടക്കുന്ന പെണ്ണുങ്ങൾക്ക് പോലും ഉണ്ടാവും നിന്നേക്കാൾ അന്തസ്സ്..." അവരിൽ നിന്നും ഉതിർന്നു വീണ വാക്കുകൾ വൈഗയുടെ ഉടലാകെ വിറകൊള്ളിച്ചു... കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും അവൾ ഒരാശ്രയത്തിനായി ചുറ്റും പരതി.... "ഞാൻ പറഞ്ഞതിലെന്തെങ്കിലും തെറ്റുണ്ടോ... പറയെടി അസത്തേ... "

"തെറ്റുണ്ട് ജയന്തി..." അവർ വീണ്ടും അവളുടെ നേരെ മുരണ്ടതും പിന്നിൽ നിന്നും ആനന്ദിന്റെ കോപത്തിലുള്ള ശബ്ദം ഉയർന്നു കേട്ടു... "അവൾക്കല്ല,,,തെരുവിൽ കിടക്കുന്ന പെണ്ണുങ്ങൾക്ക് നിന്നേക്കാൾ അന്തസ്സുണ്ട്... നീയെന്റെ ഭാര്യയാണെന്നോർക്കേ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു... നീയിപ്പോൾ നിന്റെ നാത്തൂനും ആ വിഷ വിത്തുണ്ടല്ലോ ശീതൾ അവളും കൂടെ ചേർന്നൊരുക്കിയ മായാ വലയത്തിൽ പെട്ടിരിക്കുകയാണ്... അതിനെ മറി കടന്നു പുറത്തു കടക്കുമ്പോഴേക്കും വിലപ്പെട്ടതെല്ലാം നിനക്ക് നഷ്ടമായിട്ടുണ്ടാവും... ആർക്ക് വേണ്ടിയാണോ നീ ഈ പാവം പെണ്ണിനെ നോവിച്ചത് അവൻ തന്നെ നിന്നെ തള്ളി പറയും... ആ കാലം അധികം വിദൂരതയിലല്ല എന്നോർത്താൽ നിനക്ക് നല്ലത്... വാ മോളെ..." ആനന്ത് വൈഗയേയും ചേർത്ത് പിടിച്ചു കൊണ്ടവിടെ നിന്നും പോയി..ജയന്തിയുടെ ഉള്ളിൽ വൈഗയോടുള്ള വെറുപ്പ് നുരഞ്ഞു പൊന്തി.. അവൾ കാരണം തന്റെ ഭർത്താവ് പോലും തന്നെ തഴഞ്ഞു കളഞ്ഞെന്നോർക്കേ ആ വെറുപ്പിന്റെ ആഴം കൂടി കൂടി വന്നു...കോപം സഹിക്ക വയ്യാതെ അവർ അവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം എറിഞ്ഞുടച്ചു...

ഒരു ഭ്രാന്തിയെ പോലെ... ***** "ഹാ.. വല്യമ്മാമേ പതിയെ... " മുഖത്തേക്ക് ഐസ് ക്യൂബ് വെച്ച് കൊടുത്തതും നീറ്റലോടെ വൈഗ പറഞ്ഞു... "കഴിഞ്ഞു മോളെ ഇത് കൂടെ... അല്ലേൽ നാളേക്ക് നീര് വെക്കും... അതുപോലെയല്ലേ അസത്ത് പിടിച്ചിരിക്കുന്നത്...." അയാളുടെ മുഖത്ത് ജയന്തിയോടുള്ള ദേഷ്യം വ്യക്തമായി കാണാമായിരുന്നു...... "അങ്ങനെയൊന്നും പറയല്ലേ വല്യമ്മാമേ... അമ്മായി പാവമല്ലേ... അപ്പോഴത്തെ ദേഷ്യത്തിന്റെ പുറത്തു ചെയ്തു പോയതാവും... ഇനി അതിനെ ചൊല്ലി ഒരു പ്രശ്നം വേണ്ടാ... പ്ലീസ് വല്യമ്മാമേ...." അവൾ അയാളോട് ഒരു അപേക്ഷ പോലെ പറഞ്ഞു... "മ്മ് ശെരി... പക്ഷേ ഇനി ജയന്തിയുടെ മുന്നിൽ പെടുകയോ മറ്റോ ചെയ്താൽ ഇതുപോലെ പ്രതിമ കണക്കെ നിൽക്കരുത് ശക്തമായി തന്നെ എതിർത്ത് നിന്നോണം... അമ്മായി ആണെന്നോ ജീവയുടെ അമ്മയാണെന്നോ എന്നൊന്നും നോക്കേണ്ട..." ആദ്യം സീരിയസായാണ് പറഞ്ഞതെങ്കിലും അവസാനം ചിരിച്ച് കൊണ്ട് തമാശ രൂപേനയാണ് അദ്ദേഹം പറഞ്ഞത്...വൈഗയും അത് കേട്ട് ചിരിച്ചു പോയിരുന്നു..

. "എന്താണ് അമ്മാവനും അനന്തരവളും കൂടിയൊരു തമാശ പറച്ചിലും ചിരിയും..." മുറിയിലേക്ക് എത്തി നോക്കി കൊണ്ട് ജീവ ചോദിച്ചു.. നേരം പാതിരയായിട്ടും വൈഗയെ മുറിയിലേക്ക് കാണാതിരുന്ന ജീവ അവളെ തിരക്കി ഇറങ്ങിയപ്പോഴാണ് ഓഫീസ് റൂമിൽ നിന്നും ഇരുവരുടേയും വർത്തമാനവും ചിരിയും അവൻ കേട്ടത്.. "ഏയ്‌ ഞങ്ങളിങ്ങനെ വെറുതെ ഓരോന്ന് പറഞ്ഞ്... അല്ല നീയിതു വരെ ഉറങ്ങിയില്ലേ... " ആനന്ത് ജീവയെ നോക്കി ചോദിച്ചതും കണ്ണുരുട്ടിയൊരു നോട്ടമായിരുന്നു അവന്റെ മറുപടി... "ഇതെന്തു പറ്റിയതാ വൈഗ.. മുഖമാകെ തിണർത്തു കിടപ്പുണ്ടല്ലോ...?" അവൻ പരിഭ്രമത്തോടെ അവളുടെ മുഖത്തെ പാടുകളിലേക്ക് തിരിച്ചും മറിച്ചും നോക്കി ചോദിച്ചു... കാര്യം പറയാൻ തുടങ്ങിയ ആനന്ദിനോട്‌ അരുതെന്നവൾ കണ്ണുകൾ കൊണ്ട് അപേക്ഷിച്ചു...

"അതുണ്ടല്ലോ ജീവേട്ടാ...കുറിഞ്ഞി പൂച്ച കുറുകെ ചാടിയപ്പോൾ മുഖമടിച്ചു വീണതാണ്.. ഹോ വല്ലാത്ത വേദന..." അവൾ വേദനിക്കുന്ന പോലെ കവിളിൽ കൈവെച്ചു ജീവയെ ഇടം കണ്ണിട്ട് നോക്കി... "വാ,,എന്റെ അടുത്തൊരു മരുന്നുണ്ട് അത് പുരട്ടിയാൽ രാവിലെ ആവുമ്പോഴേക്കും ഈ വേദനയെല്ലാം പമ്പ കടക്കും..." ജീവ അവളേയും കൂട്ടി മുകളിലെ മുറിയിലേക്ക് പോയി... "പാവം..." വൈഗ ജയന്തിയെ സ്നേഹിക്കുന്നതിന്റെ പകുതി പോലും അവർ തിരികെ സ്നേഹികുന്നില്ലല്ലോ എന്നോർക്കേ അയാളുടെ ഉള്ളം വേദനിച്ചു...അധികം വൈകാതെ ജയന്തി തന്റെ തെറ്റുകൾ മനസ്സിലാക്കി വൈഗയെ അംഗീകരിക്കണമെന്ന് അയാൾ ഈശ്വരനോട് അപേക്ഷിച്ചു... ഇനിയും വൈഗയുടെ കണ്ണുനീർ ഒരു ശാപമായി ഈ തറവാട്ടിൽ പതിയരുതെന്ന് അയാൾ ആഗ്രഹിച്ചിരുന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story