വൈഗ: ഭാഗം 65

രചന: ശംസീന

 "വൈഗേ... " അവിടെ നിന്നും പോവാനൊരുങ്ങിയവളെ വരുൺ വിളിച്ചു.. "എന്താ വരുണേട്ടാ.. " "എനിക്ക് തന്നോടൊരു കാര്യം ചോദിക്കാനുണ്ട്.. നമുക്കങ്ങോട്ട് മാറി നിൽക്കാം... " വരുൺ അവളുമായി കുറപ്പുറത്തേക്ക് മാറി.. അവന്റെ മുഖത്തെ ഗൗരവം വൈഗയിൽ പതർച്ച സൃഷ്ടിച്ചു... "വരുണേട്ട.. നെന്താ ചോദിക്കാനുള്ളത്.. " ഉള്ളിലെ പതർച്ച വാക്കുകളിലും പ്രകടമായിരുന്നു.. "വൈഗയെന്തിനാ പേടിക്കുന്നേ...?" അവന്റെ മിഴികൾ കുറുകി.. "ഏയ്‌.. എനിക്കെന്തിനാ പേടി... " സാരിയുടെ മുന്താണി കൊണ്ടവൾ നെറ്റിയിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പൊപ്പി ചിരിക്കാൻ ശ്രമിച്ചു.. "വൈഗ കിഷോറിനെ കാണാറുണ്ടല്ലേ... " വരുൺ അവളുടെ മുഖത്തെ ഓരോ ഭാവങ്ങളും വീക്ഷിച്ചു.. "ഞ.. ഞാനോ.. വരുണേട്ടനെന്താ പറയുന്നേ..!" "വൈഗേ തനിക്ക് കള്ളം പറയാനറിയില്ല,, പിന്നെന്തിനാ എന്റെ മുന്നിലിങ്ങനെ അഭിനയിക്കുന്നത്.. ഞാനിന്നലെ കണ്ടല്ലോ വൈഗ കിഷോറുമായി സംസാരിച്ചു നിൽക്കുന്നത്..." വിടാനുദ്ദേശമില്ലാതെ വരുൺ പറഞ്ഞു..

"വരുണേട്ടാ ഞാൻ... " അവൾ പറയാനായി വന്നതും വരുൺ കയ്യുയർത്തി അവളെ തടഞ്ഞു.. താനവനെ കാണുകയോ കാണാതിരിക്കുകയോ അതൊക്കെ തന്റെ പേഴ്‌സണൽ കാര്യങ്ങളാണ് അതിലൊന്നും ഞാനിടപെടുന്നില്ല.. പക്ഷേ നാളെയൊരിക്കൽ കിഷോറിന്റെ പേരും പറഞ്ഞ് തനിക്കും ജീവക്കുമിടയിലൊരു പ്രശ്നമുണ്ടാവരുത്.. എനിക്കറിയാം താൻ എടുത്തു ചാടിയൊന്നും ചെയ്യില്ലെന്ന്... ഞാനൊന്ന് ഓർമിപ്പിച്ചെന്നേയുള്ളൂ.. കുറുക്കന്റെ ബുദ്ധിയാണവന് ജയിക്കാൻ വേണ്ടി എന്തും ചെയ്യും അതുകൊണ്ടൊന്ന് സൂക്ഷിക്കുന്നത് നല്ലതാ..." വരുൺ മനസ്സിലുള്ളത് വെട്ടി തുറന്നു പറഞ്ഞു... "വരുണേട്ടൻ വിചാരിക്കുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ..." വൈഗ പറഞ്ഞു തുടങ്ങവേ ഇടയിൽ കയറിയൊന്നും പറയാതെ വരുൺ അവളെ കേട്ട് കൊണ്ട് നിന്നു... "ഞാൻ കിഷോറേട്ടനെ കാണാറുണ്ടെന്നുള്ളത് സത്യം തന്നെയാ... പക്ഷേ അതൊരിക്കലും മറ്റൊരു ഉദ്ദേശത്തോടെയല്ല.. അന്ന് സംഭവിച്ചതെല്ലാം ലഹരിക്ക് പുറത്താണെന്നും കുഞ്ഞിനേയും ജിഷയേയും കാണണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞു.. "

"എന്നിട്ട് താനെന്ത് പറഞ്ഞു.. " "അത്.. ഞാൻ.. " അവൾ നിന്ന് വിയർത്തു.. "കുഞ്ഞിനെ കാണിച്ചു കൊടുത്തു അല്ലേ. " എല്ലാം അറിഞ്ഞെന്ന മട്ടിലുള്ള വരുണിന്റെ ചോദ്യം അവളെ പിടിച്ചുലച്ചു.. മറുപടി പറയാൻ കഴിയാതെ അവൾ തറഞ്ഞു നിന്നു.. "വൈഗേ.. താനെന്താ ഒന്നും മിണ്ടാത്തത്.. " "അങ്ങനെ പറ്റിപ്പോയി വരുണേട്ടാ. വേണമെന്ന് വെച്ചിട്ടല്ല.. കിഷോറേട്ടൻ മുന്നിൽ വന്നു നിന്ന് കുറ്റമെല്ലാം ഏറ്റു പറഞ്ഞ് കണ്ണ് നിറച്ചപ്പോൾ കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല..." അവളപ്പോഴേക്കും കരച്ചിലിന്റെ വാക്കോളമെത്തിയിരുന്നു.. "നീയെന്ത് ബുദ്ധി ശൂന്യതയില്ലായ്മയാണ് കാണിച്ചതെന്നറിയാമോ.. ഇതെങ്ങാനും ജീവയറിഞ്ഞാലുള്ള പൊല്ലാപ്പുകളെ കുറിച്ച് താൻ ചിന്തിച്ചിട്ടുണ്ടോ. " വരുൺ ശബ്‍ദം താഴ്ത്തി പല്ലിറുമ്മി ചോദിച്ചു.. "ഞാൻ.. ഞാനപ്പോൾ അതിനെ കുറിച്ചൊന്നും ചിന്തിച്ചില്ല...ജിഷയോട് കിഷോറേട്ടനെന്നെ കാണാൻ വന്നതിനെ കുറിച്ചും എന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമൊക്കെ സൂചിപ്പിച്ചിരുന്നു.." "എന്നിട്ടവളെന്ത് പറഞ്ഞു..? " "കിഷോറേട്ടൻ മാറാനൊന്നും പോകുന്നില്ലെന്ന് പറഞ്ഞു... "

"അവൾക്ക്‌ പോലും വിശ്വാസമില്ല.. പിന്നെന്തിനാ വൈഗേ അവനെ വിശ്വസിച്ച് നീ നിന്റെ സമാധാനം കളയുന്നത്... " "എനിക്കറിയില്ല വരുണേട്ടാ... എനിക്കെന്തോ അന്നേരം കിഷോറേട്ടനെ അവിശ്വസിക്കാൻ തോന്നിയില്ല.... " "കഴിഞ്ഞത് കഴിഞ്ഞു... ഇനിയിപ്പോ അതിനെ പറ്റി പറഞ്ഞിട്ടൊന്നും കാര്യമില്ലല്ലോ.. തീ കൊള്ളി കൊണ്ടാ പുറം ചൊറിയുന്നതെന്ന ഓർമ എപ്പോഴും വേണം.. ബാക്കിയൊക്കെ തന്റെ ഇഷ്ടം..." അവൾക്കൊരു മുന്നറിയിപ്പ് നൽകി വരുൺ തിരികെ വരിയിൽ പോയി നിന്നു.. അതേ നിൽപ്പ് വൈഗ ഏറെ നേരം അവിടെ നിന്നു... കിഷോറിനെ ആവിശ്വസിക്കണോ വേണ്ടയോ എന്ന ചിന്ത അവളിൽ പിടിമുറുക്കി...ജീവ ഇക്കാര്യങ്ങൾ അറിഞ്ഞാലുള്ള ഭവിശ ത്തുകളെ കുറിച്ചോർക്കേ അവളാകെ വിറകൊണ്ടു... "പോവാം.. " വരുൺ അവൾക്ക് മുഖം കൊടുക്കാതെ അടുത്ത് വന്നു പറഞ്ഞതും വൈഗ യാന്ത്രികമായി അവനെ പിന്തുടർന്നു... ***** വരുണും അഞ്ജുവും അന്ന് രാത്രിയോടെ തിരിച്ചു പോയി... വരുൺ ഇക്കാര്യങ്ങളൊക്കെ അഞ്ജുവിനോട് പറയുമോ എന്നാലോചിച്ച് വൈഗക്കൊരു സമാധാനവുമുണ്ടായില്ല...

അവൾ വേവലാതിയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴാണ് ഫോണിലേക്കൊരു മെസ്സേജ് വന്നത്... നോക്കുമ്പോൾ കിഷോറിന്റെ മെസ്സേജ് ആയിരുന്നു.. കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് വരാനായിരുന്നു അവൻ പറഞ്ഞത്.. പേടിച്ചു വിറച്ച വൈഗ കുഞ്ഞുറങ്ങിയെന്ന് തിരിച്ച് മെസ്സേജ് അയച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചു..മുറിയിലെ ജനലിനടുത്ത് നിന്ന് പടിപ്പുരയിലേക്ക് തന്നെ നോക്കി നിന്നിരുന്ന വൈഗ അവൻ ബൈക്കുമെടുത്ത് തിരിച്ചു പോവുന്നത് കണ്ടതും നെഞ്ചിൽ കൈ വെച്ച് ആശ്വസിച്ചു.. ****** രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചു വരുമെന്ന് പറഞ്ഞ ജീവ ഒരാഴ്ച്ച കഴിഞ്ഞാണ് മടങ്ങി വന്നത്... രാവിലെ ക്ലാസിലേക്ക് പോയ വൈഗ തിരികെ വരുമ്പോൾ കുഞ്ഞിനേയും കളിപ്പിച്ച് ഉമ്മറത്തിരിക്കുന്ന ജീവയെയാണ് കണ്ടത്... "ജീവേട്ടനെപ്പോ വന്നു... " അവൾ അതിശയത്തോടെ ചോദിച്ച് അവനിരിക്കുന്നതിന് താഴെയുള്ള പടിക്കെട്ടിലേക്കിരുന്നു..

"ഉച്ചക്ക് മുന്നെയെത്തി...താൻ പോയി ഫ്രഷായി വാ.. നമുക്കൊരുമിച്ചുണ്ണാം..." ജീവ പറഞ്ഞതും നന്ദൂട്ടന്റെ കൈ വെള്ളയിലൊരു മുത്തം കൊടുത്തവൾ അകത്തേക്ക് കയറിപ്പോയി... വൈഗ വേഷമെല്ലാം മാറി വന്ന് ഊണ് വിളമ്പി.. "ജീവേട്ടാ,, കഴിക്കാൻ വാ... " അവൾ ഉമ്മറത്തേക്ക്‌ നോക്കി വിളിച്ചു.. ജീവ കുഞ്ഞിനെ ജിഷയുടെ കയ്യിലേക്ക് കൊടുത്ത് കഴിക്കാൻ വന്നിരുന്നു... "രണ്ട് ദിവസത്തിനെന്ന് പറഞ്ഞ് പോയിട്ട് ഇപ്പോഴാണോ വരുന്നേ... " പാത്രത്തിലേക്ക് ചോറ് വിളമ്പുന്നതിനിടയിൽ വൈഗ കെർവോടെ ചോദിച്ചു... "പറ്റിപ്പോയി,, ഇനിയുണ്ടാവില്ല... " ക്ഷമാപണം പോലെ പറഞ്ഞിട്ടവൻ ചോറ് വാരിക്കഴിച്ചു... വൈഗയും ഒരു പ്ളേറ്റെടുത്ത് അവനടുത്തായി ഇരുന്ന് കഴിച്ചു തുടങ്ങി.. കഴിക്കുന്നതിനടിയിൽ ഒരാഴ്ച നടന്ന വിശേഷങ്ങളെല്ലാം ഇരുവരും പരസ്പരം പങ്കു വെച്ചു... ജീവ കഴിച്ചെഴുന്നേറ്റതും വൈഗ പാത്രങ്ങളുമായി അടുക്കളയിലേക്ക് ചെന്നു... ശേഷം പാത്രങ്ങളെല്ലാം കഴുകി വെച്ച് മുറിയിലേക്ക് പോയി... വൈഗ വാതിൽ പടി കടന്നതും ജീവ അവളെ എടുത്തുയർത്തി.. "ജീവേട്ടാ.. എന്താ കാണിക്കുന്നേ... "

അവളവന്റെ കയ്യിൽ കിടന്ന് കുതറി.. "കാണിച്ചില്ലല്ലോ കാണിക്കാൻ പോവുന്നല്ലേയുള്ളൂ... " കുസൃതിയോടെ പറഞ്ഞിട്ടവൻ വാതിൽ ഇടം കാല് കൊണ്ട് ചവിട്ടിയടച്ച് അവളുമായി ബെഡിലേക്ക് ചാഞ്ഞു.. അവനോട് ചേർന്ന് കിടക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പ് ഉച്ചത്തിലായി..ദിവസങ്ങൾക്ക് ശേഷമുള്ള അവന്റെ ഓരോ സ്പർശനവും അവളിൽ പുതു ഭാവങ്ങളുണർത്തി.... ഇരുവരുടേയും മിഴികൾ പരസ്പരം പ്രണയത്താൽ കൊത്തി വലിച്ചു..ജീവ പതിയെ അവളുടെ അധരങ്ങൾ നുണഞ്ഞെടുത്തു... അവളുടെ വിരലുകൾ കിടക്ക വിരിയിൽ ചുളിവുകൾ തീർത്തു...

അധരങ്ങളിൽ തുടങ്ങിയ ചുംബനം അവളുടെ മുഖമാകെയും അവിടെ നിന്ന് ശരീരമാകെയും പടരാൻ അധികം സമയം വേണ്ടി വന്നില്ല.. അവന്റെ വിരലുകളും അദരങ്ങളും അവളിൽ മായാജാലം സൃഷ്‌ടിച്ച നിമിഷം അവളൊരു വില്ല് പോലെ വളഞ്ഞു പോയി..അവളുടെ ചുവന്ന് തുടുത്ത മുഖവും മിഴികളിൽ കാണുന്ന വശ്യ ഭാവവും അവനിലെ വികാര തീവ്രത വർധിപ്പിച്ചു.. പകലാണെന്ന് പോലും മറന്നവർ ഒരു മെയ്യായി തീർന്നു... ഏറെ നേരത്തെ കിതപ്പുകൾക്കും ശീൽക്കാരങ്ങൾക്കുമൊടുവിൽ അവൻ തളർച്ചയോടെ അവളുടെ വിയർത്തൊട്ടിയ മാറിലേക്ക് വീണു...അവളവനെ ഇരു കൈകളും കൊണ്ട് തന്നിലേക്ക് അണച്ചു പിടിച്ചു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story