വൈമികം : ഭാഗം 12

vaimikam

A story by സുധീ മുട്ടം

ഞാൻ പ്രണയത്തോടെ അതിലുപരി ആവേശത്തോടെ താമരയെ പുണർന്നു കൊണ്ടിരുന്നു.. അവളുടെ ചുണ്ടിൽ പിന്നെയും പ്രാന്തമായി മുത്തമിട്ടു..അവൾ കുതറിയട്ടും മ്മള് വിട്ടില്ല..വിട്ടാലകന്ന് പോയാലോന്നൊരു ഭയം ഉള്ളിലുണ്ട്. "ഏട്ടാ എന്താ കാണിക്കുന്നത്.. എന്നെ വിടൂ പ്ലീസ്.." അവൾ എന്നെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും പ്രാന്ത് പിടിച്ച ഞാനുണ്ടോ വിടുന്നു.. "ലവ്വ് യൂ താമരാ..റിയലി ലവ്വ് യൂ" ഞാൻ പിന്നെയും പുലമ്പിക്കൊണ്ടിരുന്നു..താമരയുടെ എതിർപ്പുകൾ ദുർബലമായി തുടങ്ങിയ സമയം ഞാൻ ചുണ്ടുകൾ മോചിപ്പിച്ചു.ആ ടൈമിൽ അവൾ എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ അലറിക്കൂവി.. "അമ്മാ ഓടിവരണേ..രക്ഷിക്കണേ എന്നെയൊരു പ്രാന്തൻ റേപ്പ് ചെയ്യുന്നേ"

താമരയുടെ കാറൽ കേട്ടതൊന്നും ഉള്ളൊന്ന് നടുങ്ങി..ഞാൻ ചാടി അവളുടെ വായ് പൊത്തി പിടിച്ചു. "എന്റെ പൊന്നേ കൊലക്ക് കൊടുക്കരുതേ..നിന്റെ സൈറൺ കേട്ട് അമ്മ വന്ന് എന്നെ പഞ്ഞിക്കിടുമെടീ" അവൾ പിടഞ്ഞിട്ടും ഞാൻ പിടി വിട്ടില്ല..ഇനിയും അമറാതിരിക്കാൻ വായ് പൊത്തി പിടിച്ചു. "എടാ എന്റെ കൊച്ചിനെ കൊല്ലാതെടാ..വിടെടെ എന്റെ മോളേ" പിന്നിലൊരു അലർച്ചയും മുതുകിനൊരു പ്രഹരവും..ഞാൻ ഞെട്ടിത്തിരിഞ്ഞ് നോക്കി... അമ്മ കലിപ്പിൽ നിന്ന് ഉറഞ്ഞു തുളളുന്നു.. "

എടാ എന്റെ മോളെയൊന്ന് സഹായിക്കാനാ ഇങ്ങോട്ട് വിട്ടത്..അല്ലാതെ അവളെ കയറിപ്പിടിക്കാനല്ലാ" ശ്ശൊ അമ്മ നാറ്റിച്ചേ അടങ്ങൂന്ന് ഉറപ്പായതും ആ കാലിൽ സാഷ്ടാംഗം പ്രണമിച്ചു.. "അമ്മാ ഒരു കയ്യബദ്ധം നാറ്റിക്കരുത്.. പ്ലീസ്" "പ്ഫാ" അമ്മ ശക്തിയാലൊരു ആട്ട്..വായിൽ നിന്ന് എന്തെക്കയോ എന്റെ മുഖത്തേക്ക് തെറിച്ചു.. "അമ്മാ.." ലവൾ കാറിക്കൊണ്ട് അമ്മയിലേക്ക് വീഴുന്നത് കണ്ടു.അടുത്ത വകുപ്പിനുളളത് ഓക്കേയായെന്ന് എനിക്ക് ഉറപ്പായി.. "എന്ത് പറ്റി മോളേ" അമ്മയുടെ ആധി നിറഞ്ഞ ശബ്ദം. "അമ്മാ ഏട്ടൻ എന്റെ വായ് പൊത്തി പിടിച്ചു.. എനിക്ക് ശ്വാസം കിട്ടിയില്ല" ഈശ്വരാ ഞാൻ അവളുടെ മൂക്കും വായും കൂടിയാണോ പൊത്തിപ്പിടിച്ചത്..ഞാൻ താമരയെ ദയനീയമായി നോക്കി..

അമ്മ താമരയെ അടിമുടി പരിശോധിക്കന്നത് കണ്ടെന്റെ ഉള്ളൊന്ന് കാളി.. "കടവുളേ ലവടെ ചുണ്ടിലൊക്കെ അമ്മ തടവുന്നു" "എന്റെ മോനവിടെയൊന്ന് നിന്നേ" ഞാൻ പതിയെ അവിടെ നിന്ന് വലിയാൻ ശ്രമിച്ചതും അമ്മയുടെ സ്വരം പിന്നാലെയെത്തി..പാദങ്ങൾ ഞാൻ പോലും അറിയാതെ കൂച്ചു വിലങ്ങ് വീണു..അമ്മ താമരയുമായി മുന്നിലെത്തി. "എന്റെ മോളുടെ ചുണ്ട് എങ്ങനാടാ മുറിഞ്ഞത്‌‌..നീയെന്താ ചെയ്തത്" അമ്മയുടെ മുഖമാകെ ചുവന്നു..കണ്ണുകൾ തീഗോളമായി മാറി..ശബ്ദത്തിന്റെ ടോണും മാറി.. "ഈശ്വരാ ആക്രാന്തം മൂത്ത് ഉമ്മ വെച്ചതാണേ..അവളുടെ കീഴ്ച്ചുണ്ടിൽ അവിടെയും ഇവിടെയുമായി എന്റെ ദന്തക്ഷതങ്ങൾ പതിഞ്ഞിരിക്കുന്നു.. " അമ്മേ ഞാൻ... "

വാക്കുകൾ കിട്ടാതെ ഞാൻ കുറ്റബോധത്താൽ നിന്നുരുകി. "എന്റെ മോൻ പട്ടാളക്കാരനായതിൽ അഭിമാനിച്ചിരുന്നു..ഒരു പെണ്ണിനെ കൂടെ കൂട്ടിയപ്പോഴും സന്തോഷിച്ചു..പക്ഷേ ഇത് ഞാൻ ക്ഷമിക്കില്ല" അമ്മ മുഴുവനും ആക്കിയില്ല.അതിനുമുമ്പേ പ്ടിം എന്നൊരു അടിയൊച്ച എന്റെ കവിളിൽ വീണു. "ഭാര്യ ആയാലും ഇവളൊരു പെണ്ണാ..അനുവാദമില്ലാതെ അവളെ തൊടരുത്..പെണ്ണിന്റെ ശരീരം അവൾക്ക് മാത്രം സ്വന്തമാണ്" അമ്മയുടെ അടി എനിക്ക് അർഹിക്കുന്നത് ആയിരുന്നു.. അനുവാദമില്ലാതെ എത്ര ഇഷ്ടത്തോടെ ആയാലും ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. "സോറി താമര..റിയലി സോറി" കുറ്റബോധത്താലെന്റെ ശിരസ്സ് താണിരുന്നു..

"അമ്മ ശിക്ഷിച്ചോളൂ..അത്രമാത്രം പൊറുക്കാൻ കഴിയാത്ത തെറ്റാ ഞാൻ ചെയ്തത്..രാജ്യം കാക്കാൻ കഴിയുന്നവന് ഒരു പെണ്ണിനെയും കാത്തു സൂക്ഷിക്കണം.എനിക്ക് തെറ്റ് പറ്റി" കുനിഞ്ഞ മുഖവുമായി ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോന്നു..മുറിയിലെത്തിയട്ടും മനസ്സാകെ കലങ്ങി മറിഞ്ഞു.. "വികാരം മനുഷ്യനെ അടക്കി ഭരിക്കുമ്പോൾ വിവേകം കൈവിട്ട് പോകുന്നു.." കുറച്ചു കഴിഞ്ഞതും താമര മുറിയിലേക്ക് കയറി വന്നു.. അവളെ ഫെയ്സ് ചെയ്യാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി..പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങാൻ ശ്രമിച്ചതും ഒരു കരം എന്റെ കൈകളിൽ പിടിമുറുക്കി. "ഏട്ടാ.." താമര കണ്ണു നിറച്ച് നിൽക്കുന്നു.. ഞാൻ കൈ കുതറിക്കാൻ ശ്രമിച്ചതും അവളോടി വന്ന് കതക ലോക്ക് ചെയ്തു..

"ഏട്ടാ അമ്മ അടിക്കുമെന്നൊന്നും ഞാൻ കരുതിയില്ല സോറി". " താനെന്തിനാടോ സോറി പറയുന്നത്.. തെറ്റ് ചെയ്തത് ഞാനാണ്.. അതിനുള്ള ശിക്ഷ അമ്മ എനിക്ക് തന്നു അത്രയേയുള്ളോ" പിന്നെയും താമര എന്തൊക്കയോ പറയാൻ ശ്രമിച്ചെങ്കിലും കണ്ണുനീരിൽ എല്ലാം മുങ്ങിപ്പോയി. "ഏട്ടന് എന്നെ അത്രക്ക് ഇഷ്ടാണോ?" അപ്രതീക്ഷിതമായ ചോദ്യം എന്നെയാകെ ഉലച്ചു കളഞ്ഞു.. ഒരിക്കലും ഇങ്ങനെ അവൾ ചോദിക്കുമെന്ന് പ്രതീക്ഷിച്ചില്ല. "പറയ് ഏട്ടാ..എന്നെ അത്രക്ക് ഇഷ്ടമാണോ..ഇതുവരെ എല്ലാമൊരു തമാശയായേ ഞാൻ എടുത്തിരുന്നുള്ളൂ"

സത്യത്തിൽ എനിക്ക് എന്താണ് പറയേണ്ടെന്ന് അറിയില്ലായിരുന്നു.. ഒരു പാട് കൊതിച്ചതാണ് ഇങ്ങനെ താമരയുടെ നാവിൽ നിന്ന് കേൾക്കാനായി..അതിനാണ് ഈ സാഹസമെല്ലാം കാണിച്ചു കൂട്ടിയത്.. ആലിൻ കായ് പഴുക്കുമ്പോൾ കാക്കക്ക് വായ് പുണ്ണ് എന്ന് കേട്ടട്ടില്ലേ മക്കളേ..അതുപോലെ ആയി ഇപ്പോഴത്തെ എന്റെ അവസ്ഥ..ചിരിക്കണോ കരയണോ എന്ന് അറിയില്ല. "പറയ് ഏട്ടാ" "അത് പിന്നെ..." പറയാൻ നാവ് എടുത്തതേയുള്ളൂ അതിനു മുമ്പേ കതകിൽ ശക്തമായി തട്ട് കേട്ടു..ഒപ്പം അമ്മയുടെ കൊലവിളിയും. "ഡാ കതക് തുറക്കെടാ..എന്റെ കൊച്ചിന്റെ പല്ലും നഖവും എങ്കിലും ബാക്കിയുണ്ടോന്ന് നോക്കട്ടെ..ഡാ കതക് തുറക്കാൻ"

ഇനിയും നിന്നാൽ അമ്മ കതക് ചവിട്ടി പൊളിക്കുമെന്ന് അറിയാം..ഞാൻ ചെന്ന് കതക് തുറന്നതും അമ്മ എന്നെ തള്ളിമാറ്റി താമരയ്ക്ക് അരികിലെത്തി.. "മതി മോളേ നിന്റെ ഇവിടത്തെ താമസം.. എല്ലാം എടുത്തോണ്ട് ഇവിടെ നിന്ന് ഇറങ്ങിക്കോണം" "ങേ.." ഞാനും താമരയും ശക്തമായി നടുങ്ങി..മോങ്ങാനെന്തെങ്കിലും കാരണം നോക്കിയിരുന്ന താമര കരയാൻ തുടങ്ങി.. "അമ്മക്കെന്നാ പ്രാന്തായോ..താമര ഇവിടെ നിന്ന് എവിടെ പോകാനാ" "നീ മിണ്ടരുത്" അമ്മ രൂക്ഷമായി എനിക്ക് നേരെ ചീറിയതും എന്റെ നാവടഞ്ഞ് പോയി.. ഈശ്വരാ ലവൾക്കൊരു സോഫ്റ്റ് കോർണർ ഉണ്ടായി തുടങ്ങിയതാ..എല്ലാം പതിയെ കരക്ക് അടുപ്പിക്കാമെന്ന് കരുതിയപ്പോൾ മദം പൊട്ടിയ കൊമ്പനെ പോലെ അമ്മ ഇടഞ്ഞ് നിൽക്കുന്നു..

"അമ്മേ എന്നെ ഇറയ്ക്കി വിടല്ലേ..എനിക്ക് പോകാനൊരു ഇടവുമില്ല..അമ്മയെ ഞാനൊരുപാട് സ്നേഹിച്ചു പോയി" താമര നിലവിളിച്ചു അമ്മയുടെ കാലിൽ വീണതും അമ്മ രണ്ടടി പിന്നിലേക്ക് ചാടി അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.. "നിന്നെ എവിടെ ഇറക്കി വിടാൻ" ങേ..വീണ്ടും ഞാനും താമരയും ഒരുപോലെ അമ്പരന്നു.. മുഖാമുഖം നോക്കി.. "അമ്മ ഒരുപാട് കൊതിച്ചതാ ഒരു പെൺകുഞ്ഞിനായി..ഒരുപാട് നേർച്ചകളും നേർന്നതാ ആദ്യത്തെ കണ്മണി പെണ്ണായിരിക്കണമെന്ന്..എന്നിട്ട് കിട്ടിയതോ ലവനേയും.. നീയെന്റെ സ്വന്തം മോളാ" ഈശ്വരാ ഇതെന്തൊരു കൂത്ത്... ലവള് ഇറങ്ങിപ്പോകാനും പറയുന്നു..സ്വന്തം മോളാണെന്നും ഒരേ സമയം പുലമ്പുന്നു..

ദിതിപ്പോ എനിക്ക് വട്ടായതോ അമ്മക്ക് വട്ടായതോ...കാര്യമറിയാതെ ഞാൻ വായും പൊളിച്ച് നിന്നു. "ഇവന്റെ കൂടെയുള്ള പൊറുതി മതി...ഇനി മോള് അമ്മയുടെ മുറിയിൽ കിടാന്നാൽ മതി..എല്ലാം അവിടെ കൊണ്ട് വെയ്ക്ക്" അപ്പോൾ അതായിരുന്നല്ലേ കാര്യം..ഇതങ്ങ് ആദ്യമേ തുറന്നു പറയാമായിരുന്നില്ലേ..വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ ഓരോന്നും വിളിച്ചു കൂവും.. താമര പെട്ടിയും പ്രമാണവും എടുത്ത് അമ്മയുടെ പിന്നാലെ അനുസരണയുളള മകളായി പോയി..ഇടക്കവൾ എന്നെയൊന്ന് തിരിഞ്ഞ് നോക്കി പുഞ്ചിരിച്ചു.. അതായിരുന്നു ഏക ആശ്വാസം..പക്ഷേ എന്റെ മനസ്സ് അടുപ്പിലെ കലത്തിലിട്ട അരിയെ പോലെ തിളച്ച് മറിഞ്ഞു തുടങ്ങി..

"അമ്മയുടെ കയ്യിൽ നിന്നും തല്ല് കിട്ടിയെങ്കിലും ലവളൊന്ന് സെറ്റായി വന്നതാണ്..അപ്പോഴേക്കും അമ്മ സ്വന്തം മകനെ പെരും വഴിയിലാക്കി.. താമര പോയതോടെ ഞാൻ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..ആസനത്തില് തീ പിടിച്ചമാതിരി..ഉടലാകെ പൊള്ളുന്ന ചൂട്.. പൊറോട്ട പരത്തിയിട്ടാൽ ഒരുമിനിറ്റി വേവും..അതുപോലെത്തെ തീ... നടന്ന് കാല് കഴച്ചപ്പോൾ ഞാനിരുന്നു..മൂട്ടിലാരോ കീഴേന്ന് തീ കൊളുത്തയ പോലെ ചാടി എഴുന്നേറ്റു.. " എന്റെ കാർത്താവേ ഇനിയെന്താ ഒരുവഴി..എന്നോട് ഇപ്പോഴുള്ള സോഫ്റ്റ് കോർണർ പോകും മുമ്പേ ലവളെ സെറ്റാക്കണം.." ഞാൻ കട്ടിലിൽ തല കുത്തി നിന്ന് വരെ ആലോചിച്ചു..തലയിലൂടെ പുക പോയത് മിച്ചം..

എനിക്ക് താമരയെ ഒന്ന് കാണണം.. ആഗ്രഹം കലശലായതും മുറിയിൽ നിന്ന് ഇറങ്ങി..ഹാളിൽ കിടന്ന് ഞാൻ വട്ടം കറങ്ങി..അമ്മ അമ്മയുടെ മുറിക്ക് മുന്നിൽ കസേരയിട്ട് എന്റെ വരവ് പ്രതീക്ഷിച്ചത് പോലെയങ്ങനെ ഇരിക്കുന്നു.. "എന്താടാ ഇവിടെ കിടന്ന് പൂവൻ കോഴിയെ പോലെ ചിക്കി ചികഞ്ഞ് നടക്കുന്നത്" "അത് പിന്നെ അമ്മാ ഞാൻ" ഞാൻ തല മെല്ലെ ചൊറിഞ്ഞുകൊണ്ട് വളിച്ചയൊരു ചിരി പാസാക്കി.. "കൂടുതൽ ഇവിടെ കിടന്ന് പനറ്റണ്ടാ..ഇവിടത്തെ പിടക്കോഴിയെ ഞാൻ കൂട്ടിലാക്കി" നല്ല ബെസ്റ്റ് അമ്മ... ഒന്ന് സെറ്റാകാൻ സമ്മതിക്കൂല്ലാ മക്കളേ ഇനിയെന്താ ചെയ്യാ..ഞാൻ മുറിയിലേക്ക് പോയി.. ഉച്ചക്കും രാത്രിയും ഭക്ഷണം കഴിക്കാനും ഞാൻ താമരയെ കണ്ടില്ല..

അമ്മയാണ് കൂടെ വന്നിരുന്നത്.. "അമ്മേ താമരയെവിടെ?കണ്ടില്ലല്ലോ?അവള് വല്ലതും കഴിച്ചോ?" "അയ്യെടാ ഭാര്യയുടെ കാര്യത്തിലെന്താ കരുതൽ..രാവിലെ അവളോട് നീയെന്താ കാണിച്ചത്..കുറച്ചു ദിവസം പൊന്നുമോൻ അവളെ കാണാതെ കഴിഞ്ഞാൽ മതി" അമ്മയുടെ മറുപടി കേട്ടതും ഞാൻ വായ് പൊളിച്ചു.. "വല്ലതും കഴിച്ചോണ്ട് പോയി കിടന്നുറങ്ങാൻ നോക്ക്" രാജമാതാവ് കൽപ്പിനയിട്ടതോടെ ഒന്നും മിണ്ടാതെ കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു.. കട്ടിലിൽ കിടക്കുമ്പോൾ താമര കിടന്ന ഭാഗത്തേക്ക് നോക്കി..അവിടെമാകെ ശൂന്യമായിരുന്നു... മനസ്സ് ഊതി വീർപ്പിച്ച ബലൂൺ പോലെ ഇപ്പോൾ പൊട്ടിപ്പോകുമെന്ന അവസ്ഥ..ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു അറ്റാക്ക് വരുമെന്ന് ഭയപ്പെട്ടു..

ആകെയൊരു വിമ്മിട്ടം‌‌ ലവളെ കാണാഞ്ഞിട്ട്..ഇന്നലെ വരെ അവളുണ്ടായിരുന്നു ഈ മുറിയിൽ..അവളുടെ ശ്വാസവും സാമീപ്യവും എല്ലാം..ഇപ്പോൾ ഒന്നുമില്ല.. വെറുമൊരു ശൂന്യത.. തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരു രക്ഷയുമില്ല..ഉറക്കം മാത്രം വന്നില്ല..എങ്ങനെ വരും നെഞ്ചില് നിറയെ തീയും മനസ്സിൽ നിറയെ താമരയുടെ മുഖവുമണ്.. എനിക്കൊന്ന് മനസിലായി ഞാനവളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന്..പക്ഷേ ഞാൻ മാത്രം മനസ്സിലാക്കിയട്ട് കാര്യമില്ലല്ലോ ..ലവളൂടെ അറിയണ്ടേ താമര.. താമരയെ കാണാതെ ഉറക്കം വരില്ലെന്ന് ഉറപ്പായതും ഞാൻ മുറിവിട്ടിറങ്ങി.. സമയം പാതിരാ കഴിഞ്ഞിരുന്നു.. അമ്മയുടെ റൂമിന്റെ കതകിൽ ആഞ്ഞ് തട്ടി ഞാൻ കാറിക്കരഞ്ഞു..

"അമ്മാ പ്ലീസ് കതക് തുറക്ക്..എനിക്ക് താമരയെ കാണണം" എവിടെന്ന് അമ്മ എഴുന്നേൽക്കാൻ.. എന്റെ അമ്മയല്ലേ ആരാ മോള്..മ്മളെ വിറ്റ കാശ് കീശയിൽ കാണും.. "അമ്മാ എനിക്കൊന്ന് കണ്ടാൽ മതി‌.ഇല്ലെങ്കിൽ ഞാൻ ചത്ത് പോകും" ഞാൻ പിന്നെയും നിലവിളി തുടങ്ങി.. എന്റെ ശല്യം കാരണമോ എന്തോ ഒടുവിൽ അമ്മയുടെ മനമലിഞ്ഞാകാം കതക് തുറക്കപ്പെട്ടു.. "എന്താടാ മനുഷ്യരെ പാതിരാത്രിയിൽ ഉറക്കില്ലേ..പോയി കിടന്ന് ഉറങ്ങെടാ" "അമ്മാ എനിക്ക് താമരയെ ഒന്ന് കാണണം..

ഒന്ന് കണ്ടാൽ മതി പ്ലീസ്" "അവളുടെ അനുവാദം ഇല്ലാതെ നീയിനി തൊടുമോ?" "ഇല്ലമ്മാ സത്യമായും തൊടില്ല..ഒന്ന് കണ്ടാൽ മതി" എന്റെ കരച്ചിലും കണ്ണീരൊപ്പലും അമ്മയുടെ മനസ്സിൽ സഹതാപം നിറച്ചു കാണും..അകത്തേക്ക് നോക്കി അമ്മ ഉറക്കെ വിളിച്ചു.. "മോളേ ഇങ്ങോട്ട് വന്നേ.‌നിന്നെ കാണാതെ കണവന് ഉറക്കം വരുന്നില്ലെന്ന്" എന്നെ ഒന്ന് അമ്മ ഇരുത്തി നോക്കി..വിളി കേൾക്കാൻ കാത്ത് നിന്നിരുന്ന പോലെ താമര വാതിക്കൽ പ്രത്യക്ഷപ്പെട്ടു.. അടി കിട്ടിയതും അമ്മക്ക് കൊടുത്ത വാക്കും ഞാനങ്ങ് മറന്നു പോയി..

ഒറ്റച്ചാട്ടത്തിന് താമരയെ കെട്ടിപ്പിടിച്ചു.. "എനിക്ക് വയ്യെടോ താനില്ലാതെ പറ്റില്ല" "എനിക്കും" എല്ലാം കണ്ടും കേട്ടും അമ്മ അന്തം വിട്ട് നിന്നു... താമരയുടെ മറുപടി കിട്ടേണ്ട താമസം ഞാൻ അവളെയും എടുത്തോണ്ട് മുറിയിലേക്ക് ഓടി..അപ്പോൾ അമ്മ പിന്നിൽ നിന്നും ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് ശബ്ദമുയർത്തി.. "ഡാ രാവിലെ എന്റെ കൊച്ചിന്റെ പല്ലും നഖവും എങ്കിലും എന്നെ കാണിക്കണേ" താമര പതിയെ എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു കിടന്നു... അവളുടെ മിഴികളിൽ രണ്ടു കുഞ്ഞ് നക്ഷത്രങ്ങൾ പ്രണയശോഭയോടെ മിന്നി തിളങ്ങിയത് ഞാൻ കണ്ടു.. ................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story