വാക പൂത്ത നാളിൽ : ഭാഗം 10

vakapootha nalil

രചന: കടലാസിന്റെ തൂലിക

സഖാവിനെ ആദ്യമായ് കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ മനസ്സിലേക്ക് ഓടി എത്തി. കവിത വന്നു. മാഗസിൻ വന്നു. ആ പുഞ്ചിരി കൂടി കടന്ന് വന്നതോടെ പതിയെ കണ്ണുകളെ തുറന്നു. പിന്നെ മെല്ലെ എഴുതുവാനായി തുടങ്ങി... *പ്രിയ സഖാവെ.., ഒരു കൂട്ടം വാക പൂക്കളുടെ പ്രണയസ്വപ്നമായി മാറിയ എൻ സഖാവിനോട് എന്തു പറഞ്ഞു തുടങ്ങണം എന്നെനിക്കറിയില്ല. കയ്യിൽ ചെങ്കൊടിയുമായി വാക്കുകളാൽ വിപ്ലവം തീർത്തു കൊണ്ട് അനീതിക്കെതിരെ പോരാടുമ്പോഴാണ് സഖാവിനെ ഞാൻ ആദ്യമായി കാണുന്നത്.നിന്നിൽ നിന്ന് കൊഴിഞ്ഞു വീഴുന്ന ഓരോ മുദ്രാവാക്യങ്ങളെയും അന്ന് ഞാൻ ഏറെ കൗതുകത്തോടെയാണ് കണ്ടത്. ഏറെ ഇഷ്ടപ്പെട്ട ഒരു കവിതയെ കുറിച്ച് അനേഷിച്ചു അവസാനം എത്തി ചേർന്നത് നിന്നിലായിരുന്നു.നിന്റെ കൈപടായാൽ തീർത്ത മനോഹരമായ ആ പ്രണയ കാവ്യം.. അതെന്റെ ഇടനെഞ്ചിലായിരുന്നു വന്നു പതിച്ചിരുന്നത് സഖാവെ..ഇന്ന് നിന്നെ കാണാതിരിക്കുന്ന ഓരോ നിമിഷവും എന്നിലുണ്ടാക്കുന്ന മാറ്റത്തിലൂടെ ഞാൻ മനസ്സിലാക്കുന്നു,നിന്നെ ഞാൻ പ്രണയിക്കുകയാണെന്ന്.അറിയില്ല സഖാവെ നീ ആരെന്ന്.നിന്റെ പേരിനപ്പുറം ഒന്നും നിന്നെ കുറിച്ച് അറിയില്ല.അറിയാൻ ശ്രമിക്കും തോറും നീ കൂടുതൽ നിഗൂഢതയായി മാറുകയായിരുന്നു.

ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ എന്റെ ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുന്നു.കാണുന്നിടത്തെല്ലാം നീ മാത്രം.മറക്കുംതോറും നീ എന്നിൽ കൂടുതൽ ഭ്രാന്തമായി തന്നെ നിറയുകയാണ്. ഞാനാരാണെന്നോ എന്റെ പ്രണയം എന്താണെന്നോ നീ തിരിച്ചറിയുമോ എന്നെനിക്കറിയില്ല.ഈ ലേഖനം ഞാൻ എഴുതുന്നത് നിനക്കായ്‌ ഒരു പ്രണയമിവിടെ കാത്തിരിപ്പുണ്ടെന്ന് അറിയിച്ചു കൊണ്ടാണ്.ഞാനാരാണെന്നൊരിക്കൽ നീ അറിയും എന്ന് വിശ്വസിച്ചു കൊണ്ട്.. സ്വന്തം സഖി'* എഴുതി കഴിഞ്ഞു അപ്പോൾ തന്നെ ഞാൻ ആ കടലാസ് കഷ്ണം മടക്കി വെച്ചു.നേരം ഏറെ കഴിഞ്ഞിരുന്നു.കണ്ണുകളെ ഉറക്കം തലോടി. കിടക്കയിൽ പോയി കിടക്കുമ്പോഴും എന്നിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു.ആ പുഞ്ചിരിയോടെ തന്നെ ഞാൻ കിടന്നുറങ്ങി... **** പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് ആദ്യം നോക്കിയത് ആ ലേഖനം ആണ്.അത് ഒന്ന് കൂടി വായിച്ചു നോക്കി എനിക്ക് ആകെ ഒരു വിഷമം തോന്നി. വീണ്ടും വീണ്ടും വായിച്ചു.വായിക്കുതോറും അതിന്റെ പൂർണ്ണത എവിടെയോ നഷ്ടപ്പെട്ടു പോയത് പോലെ..

കവിയായ ഒരു സഖാവിന് ആണ് എഴുതി കൊടുക്കുന്നത് എന്ന് തോന്നിയപ്പോൾ എന്തോ സങ്കടം വന്നു.ആരോടെങ്കിലും വായിച്ചു അഭിപ്രായം പറയാൻ പറ്റാത്ത അവസ്ഥയും ആയി പോയല്ലോ.. എന്താ ഇപ്പോൾ ചെയ്യാ.. ഓരോന്നാലോചിച് സമയം പോയതറിഞ്ഞില്ല.അമ്മയുടെ വിളി വന്നപ്പോൾ ആണ് പല്ല് പോലും തേച്ചത്. കോളേജിൽ എത്തി കഴിഞ്ഞപ്പോൾ മനസ്സിലായി എല്ലാവരും ഇതിനെ കുറിച്ചുള്ള ചർച്ചയിൽ ആണെന്ന്.എന്റെ പ്രണയ ലേഖനം.. അതെന്റെ ബാഗിന്റെ ഉള്ളിൽ കിടന്ന് ഞെരി പിരി കൊള്ളുകയായിരുന്നു.എത്രയും പെട്ടന്ന് അത് സഖാവിന്റെ കൈകളിൽ എത്തി ചേർന്നാലേ ആ ഞെരക്കത്തിന് കുറവുണ്ടാവുകയുള്ളു എന്ന് തോന്നി.എല്ലാവരും തന്നെ ഇതിനെ കുറിച്ച് പറയുമ്പോൾ എന്റെ ഹൃദയമിടിപ്പ് വർധിച്ചു വർധിച്ചു അവസാനം അറ്റാക്ക് വരുമോ എന്ന് വരെ സംശയിച്ചു. ക്ലാസുകൾ എല്ലാം വളരെ യാന്ദ്രികമായി ആണ് കേട്ടത്.മനസ്സിൽ മുഴുവൻ ടെൻഷൻ കുമിഞ്ഞു കൂടിയത് കൊണ്ടാണ് അതെന്ന് എനിക്കറിയാമായിരുന്നു. ഇനി എന്റെ അടുത്ത ലക്ഷ്യം ഈ കത്ത് ആ പെട്ടിയിൽ കൊണ്ട് പോയി ഇടുക എന്നതാണ്.പിന്നീട് അതിനുള്ള തന്ത്രപ്പാടിലായിരുന്നു ഞാൻ.... ഇന്റർവെൽ സമയത്ത് അത് കൊണ്ട് പോയി ഇടുക എന്നത് നടപ്പുള്ള കാര്യമല്ല എന്നെനിക്ക് തോന്നി.

സാധാരണ ക്ലാസ്സ്‌ ടൈമിൽ പോലും ഗ്രൗണ്ടിൽ ഒരുപാട് കുട്ടികളെ കാണാമായിരുന്നു. അതിനിടക്ക് എങ്ങനെ ആണ് ഞാൻ ആ കത്തു അവിടെ കൊണ്ട് പോയി ഇടുക. അത് കൊണ്ട് തന്നെ കത്തു പോസ്റ്റ്‌ ചെയ്യൽ പരിപാടി ക്ലാസ്സ്‌ ടൈമിൽ തന്നെ നടത്താമെന്ന് വെച്ചു. അങ്ങനെ ഇരിക്കുമ്പോൾ ആണ് മാത്‍സ് പിരിയഡ് ടീച്ചർ ഇല്ലെന്നറിഞ്ഞത്. ബാത്‌റൂമിൽ പോകാൻ ആണെന്നും പറഞ്ഞു അവിടെ നിന്നും മുങ്ങാമെന്ന് വെച്ചു. "എടീ.. ഞാൻ ബാത്‌റൂമിൽ പോയിട്ട് വരാം. നിങ്ങൾ ഇവിടെ ഇരിക്ക്." "എന്നാൽ പിന്നെ ഞങ്ങളും വരാം." "എന്തിന്. എനിക്കല്ലേ ബാത്‌റൂമിൽ പോവേണ്ടത്." "ഇവിടെ ഇരുന്നു മതിയായടി..എങ്ങനെ പുറത്തേക്ക് ചാടും എന്ന് വിചാരിക്കുവായിരുന്നു. എന്തായാലും നീ വാ..നമുക്ക് ഒന്നിച്ചു പോവാം.. അത് കഴിഞ്ഞു കാന്റീനിലും പോവാം." ഞാൻ എത്ര വരണ്ട എന്ന് പറഞ്ഞിട്ടും ആ കുരിപ്പുകൾ സമ്മതിച്ചില്ല. കൂടുതൽ നിർബന്ധിച്ചാൽ അവർക്ക് ഡൌട്ട് അടിക്കും എന്നുള്ളത് കൊണ്ട് ഞാൻ അവരെയും കൂട്ടി തന്നെ പോയി. ബാത്‌റൂമിൽ ഒക്കെ പോയി കഴിഞ്ഞിട്ടും ലെറ്റർ ഇടാൻ മാത്രം അവസരം കിട്ടിയില്ല.അവരാണെങ്കിൽ അവിടെ ചളി അടിച്ചു നിൽക്കുവാണ്. ഞാൻ ഇവിടെ ടെൻഷൻ അടിച്ചും. ഒരു ലവ് ലെറ്റർ ആ ബോക്സിൽ കൊണ്ട് പോയി ഇടാനുള്ള ധൈര്യം പോലും എനിക്കില്ലെന്ന് അപ്പോഴേക്കും എനിക്ക് മനസ്സിലായി കഴിഞ്ഞിരുന്നു.

അങ്ങനെ നിൽക്കുമ്പോൾ ആണ് ഫഹീംക്ക അത് വഴി പോയത്. "ഫഹീംക്കാ.." ഞാൻ ഉറക്കെ വിളിച്ചു.പോണ പോക്കിൽ ഫഹീംക്ക നിന്നു. "എടീ.. ഇക്കാനോട് ഒരു കാര്യം പറയാനുണ്ട്.നിങ്ങൾ കാന്റീനിൽ പൊയ്ക്കോ.. ഞാൻ ഇപ്പോൾ വരാം.." അവിടെ നിന്ന് അതും പറഞ്ഞു സ്കൂട്ടായി ഫഹീംക്കയുടെ അടുത്തേക്ക് പോയി.അവർ കാന്റീനിലേക്ക് നടന്നത് കണ്ടപ്പോൾ എനിക്ക് സമാധാനം ആയി.ഇനി ഇതിനെ എങ്ങനെ പറഞ്ഞു വിടും എന്നതായിരുന്നു അടുത്ത ടെൻഷൻ. " എന്താ ഗൗരി.. നന്നായി വിയർക്കുന്നുണ്ടല്ലോ.. എന്തെങ്കിലും കണ്ടു പേടിച്ചോ.. അല്ലെങ്കിൽ ടെൻഷൻ ഉണ്ടോ.." "ഏഹ്.. ഏയ് ഇല്ല.ഞാൻ വെറുതെ... ഇക്കാക്ക് സുഖം അല്ലെ.." "അതേല്ലോ.. സുഖത്തിനു ഒരു കുറവും ഇല്ല.നിങ്ങൾക്ക് ഇപ്പോൾ ക്ലാസ്സില്ലേ.." "ഇപ്പോൾ ഇല്ല.ടീച്ചർ ലീവ് ആണ്.ഇക്ക എങ്ങോട്ട് പോവാൻ നിൽക്കുകയായിരുന്നു." "ഞാൻ ആ ഗ്രൗണ്ട് വരെ.ലെറ്റർ ബോക്സിൽ ഒരു ലെറ്റർ ഇടാൻ." "ആർക്കാണ്.നോക്കട്ടെ."അത്ഭുതത്തോട് ആണ് ഞാൻ അത് ചോദിച്ചത്.ഇത്ര നാളത്തെ പരിചയത്തിൽ ഫഹീംക്കാക്ക് ഒരു പ്രണയം ഉണ്ടെന്ന് തോന്നിയിരുന്നു.പക്ഷെ ഇത് വരെ നേരിട്ട് പറഞ്ഞില്ല. "അത് മോള് ഇപ്പോൾ അറിയണ്ട.ഞാൻ പറഞ്ഞില്ലേ സമയം ആവുമ്പോൾ നീ അത് അറിയും. എല്ലാത്തിനും ഓരോ സമയമുണ്ട് ദാസാ..."

"മ്മ്മ്.. അതും ശരി ആണ്." "എന്ന നീ വാ.. നമുക്ക് ഇത് കൊണ്ട് പോയി ഇടാം." "അയ്യോ.. ഞാനൊന്നും ഇല്ല.എന്നെ അവിടെ പരിസരത്തു ആരെങ്കിലും കണ്ടാൽ പ്രശ്നം ആണ്." "എന്റെ ഗൗരി... നീയിങ്ങനെ പേടിച്ചാലോ.. ഒന്നില്ലെങ്കിലും മന്ത്രി ആയിരുന്ന ഒരു mla യുടെ മകൾ അല്ലെ നീ." "മ്മ്.. അത് കൊണ്ടാണല്ലോ ഈ പേടി മുഴുവനും." "എന്താ പറഞ്ഞെ.." "ഏയ്.. ഒന്നും ഇല്ല.ഞാൻ വരുന്നില്ല ഇക്ക.." "നീ ഇങ്ങോട്ട് വാ ഗൗരി.. " അതും പറഞ്ഞു ഇക്ക എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയപ്പോൾ ഒന്നും ചെയ്യാൻ പറ്റാതെ ഞാൻ ഇക്കയുടെ കൂടെ പോയി.ഇനി ആരെങ്കിലും എന്നെ അവിടെ വെച്ച് കണ്ടു പ്രശ്നം ആയാൽ ഇക്കയുടെ കൂടെ വന്നതാണെന്നും പറഞ്ഞു ആശ്വസിക്കാം എന്ന് തന്നെ ഞാൻ കരുതി. അവിടെ എത്തിയപ്പോൾ അതിന് ചുറ്റിനും ആൾക്കാർ ഉണ്ടായിരുന്നു.ഇങ്ങനെ ആയാൽ ഒന്നും നടക്കില്ല എനിക്ക് തോന്നി.എല്ലാവരും എത്രയും പെട്ടന്ന് പോവാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.എന്റെ പ്രാർത്ഥന കേട്ടിട്ട് എന്ന വണ്ണം ഉണ്ടായിരുന്ന ആളുകൾ എല്ലാം പെട്ടന്ന് പോയി.അത് കണ്ടു ഞാനും ഏറെ സന്തോഷിച്ചു. ടെൻഷൻ ഒന്ന് ഒതുങ്ങിയപ്പോൾ ആണ് ഞാൻ ചുറ്റും ഒന്ന് നോക്കിയത്.എല്ലായിടത്തും ചുവപ്പും വെള്ളയും റിബൺ ആടുന്നു.ഡിസ്പോസിബിൾ ഗ്ലാസ്‌ നൂലിൽ കെട്ടിയിട്ട് അതിൽ പലതും എഴുതിയിരിക്കുന്നു.

വാക മറച്ചുവട്ടിൽ അപ്പോൾ വാക പൂക്കൾ കൊഴിയുന്നുണ്ടായിരുന്നു.അത് കണ്ടു ഞാൻ അങ്ങോട്ടേക്ക് പോയി.ഒരു വാക പൂവിനെ കയ്യിൽ എടുത്തു.ചെറു പുഞ്ചിരിയോടെ അതിനേക്കാൾ അസൂയയോടെ സഖാവിന്റെ പ്രണയമായ ആ വാക പൂക്കളെ നോക്കി.അതിൽ ചുണ്ട് ചേർത്തു.ഒട്ടും തന്നെ മണമില്ലാത്ത അതിനെ തന്റെ ചോര ചുവപ്പ് കൊണ്ട് വിപ്ലവം തീർത്തത് കൊണ്ട് മാത്രം ലോകമാകമാനം വാകക്ക് പ്രണയിനികൾ ഉള്ളത് അത്ഭുതം തന്നെയായിരുന്നു. വാക പൂവിനെ കയ്യിലെടുത്തു കൊണ്ട് ഞാൻ ഇക്കയെ നോക്കി.ഇക്ക ആ ലെറ്റർ അതിനുള്ളിലേക്ക് ഇടുകയായിരുന്നു.അപ്പോൾ അവന്റെ ചുണ്ടിൽ വിരിഞ്ഞ ചെറു പുഞ്ചിരി ഞാൻ സഖാവിലൂടെ ഉപമിച്ചു കണ്ടു... "അല്ല ഇക്ക... ഇതിനെ ആരും സപ്പോർട് ചെയ്യരുത് എന്ന് പറഞ്ഞിട്ട് ഇക്ക തന്നെ ഇടുകയാണോ.." "ഞാൻ പറഞ്ഞില്ലേ.. ആശയപരമായി മാത്രം ആണ് ഞാൻ എതിര്.അല്ലാതെ അവർ നടത്തുന്ന എല്ലാ കാര്യത്തിലും അല്ല.ഈ തീരുമാനത്തിൽ തെറ്റായി ഒന്നും തന്നെ എനിക് തോന്നിയില്ല ഇവിടുത്തെ ഒരു സ്റ്റുഡന്റ് എന്ന നിലയിൽ ഞാൻ ഇതിൽ പങ്കാളി ആവുന്നു."

ഇക്ക അത് പറയുന്നത് കേട്ട് ഇക്കയോടും എനിക്കൊരു ബഹുമാനം തോന്നി.എനിക്ക് എന്റെ അതെ സ്വഭാവം ഉള്ള ഫ്രണ്ട്നെ കിട്ടി എന്നോർത്ത് അഭിമാനവും. പെട്ടന്നാണ് ഇക്കാക്ക് ഒരു കാൾ വന്നത്. "ഗൗരി.. ഞാൻ പിന്നെ വരാം.ഇത് വളരെ അർജെന്റ് ആണ്".ഗൗരവത്തോടെ അത് പറഞ്ഞപ്പോൾ ഞാൻ തലയാട്ടി. ഇക്ക വേഗം പോവുകയും ചെയ്തു. പോയി കഴിഞ്ഞപ്പോൾ ഞാൻ ചുറ്റും ഒന്ന് നോക്കി.ആരും ഇല്ല.ഇത് തന്നെ നല്ല സമയം എന്ന് മനസ്സിൽ വിചാരിച്ചു കോട്ടിന്റെ ഉള്ളിൽ തിരുകിയ ലെറ്റർ ഞാൻ പുറത്തെടുത്തു. അതിന്റെ പുറമെ വെറുതെ ഒന്ന് കൂടെ വായിച്ചു. *To, സ:അഭിനന്ദ് ശിവാനന്ദൻ 3rd b. Com finance* എല്ലാം ശരി തന്നെ അല്ലെ.. ദൈവമേ.. എല്ലാം നല്ലതായി തന്നെ ഭവിക്കണേ.. കണ്ണടച്ച് ദീർഘ നിശ്വസിച്ചു ഞാൻ ആ ലെറ്റർ ബോക്സിലേക്ക് ഇട്ടു. തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ ആരോ എന്റെ നേരെ വരുന്നത് പോലെ എനിക്ക് തോന്നി. ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി.അയാളും അപ്പോൾ വേഗത്തിൽ നടന്നു. അത് കണ്ടു എനിക്ക് പേടിയായി. "കുട്ടി.. ഒന്ന് നിന്നെ.."

അയാൾ പിന്നാലെ ഓടി വരുന്നത് കണ്ടപ്പോൾ ഞാൻ ഓടുന്നത് പോലെ നടന്നു അവിടെ നിന്നും മുങ്ങി. എന്റെ ഹൃദയം വല്ലാതെ മിടിച്ചിരുന്നു അപ്പോൾ.. *** "അവരെല്ലാം പറയുന്നുണ്ടല്ലോ നിനക്ക് കിട്ടുന്ന ലവ് ലെറ്ററുകളുടെ എണ്ണം കൂട്ടാനാണ് നീ ഇങ്ങനെ ചെയ്യുന്നത് എന്ന്." ദേവി പറയുന്നത് കേട്ട് അഭി അവളെ തുറിച്ചു നോക്കി. "നിനക്ക് അങ്ങനെ തോന്നുന്നുണ്ടോ.." "ഇല്ലല്ലോ.." "പിന്നെ എന്താ.." "ശരിക്കും നീ എന്തിനാ ഇങ്ങനെ ചെയ്യുന്നത്." "തുറന്നു പറയാൻ ഉള്ള ബുദ്ധിമുട്ട് കാരണം ഒന്നിക്കാതെ പോയ ഒരുപാട് പേരുണ്ട് ഇവിടെ. ഒരുപാട് പ്രണയങ്ങൾ ചത്തു പോയിട്ടുണ്ടങ്ങനെ. അവർക്ക് വേണ്ടി മാത്രമാണിത്." അഭി പറയുന്നത് അവൾ ഒരു പുഞ്ചിരിയോടെ കേട്ടു. പെട്ടന്ന് ഗോകുൾ എവിടെ നിന്നോ ഓടി കിതച്ചു വന്നു. "എടാ.. കണ്ടെടാ.. കണ്ടു ഞാൻ അവളെ..." "ആരെ കണ്ടു എന്ന്." ദേവിക ടെൻഷനോട് ചോദിച്ചു. "അവളെ....എന്റെ പ്രണയത്തെ..അവൾ ഇന്ന് വന്നിരുന്നു. ആ ലെറ്റർ ബോക്സിന് അരികെ.."അത് പറയുമ്പോൾ അവൻ തീർത്തും സന്തോഷവാനായിരുന്നു. മറുഭാഗത് ഗൗരി അറിഞ്ഞു.. അവളുടെ പിന്നാലെ വന്നിരുന്നത് ഗോകുൾ ആയിരുന്നു എന്ന്......... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story